Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday, 7 October 2014

കാന്‍സര്‍ ലക്ഷണങ്ങളും പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളും

കാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കണക്കിലെടുത്താൽ അത് ഏകദേശം മുപ്പത് ലക്ഷത്തിലധികം വരും. വെറുതെ ഒരു രസത്തിന് തുടങ്ങുന്ന ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ തകര്‍ക്കുന്നവയായിരിക്കാം. ഉദാഹരണമായി പുകവലിയും പായ്ക്കറ്റില്‍ ലഭിക്കുന്ന ഗുഡ്ക്ക, ലഹരി വസ്തുക്കള്‍, മദ്യം. ആദ്യം തമാശക്ക് തുടങ്ങും. പിന്നീട് ശീലമാകും.പിന്നീട് ഇത് വളർന്ന് പല രോഗങ്ങൾക്കും കാരണമാകുന്നു.ഇവയുടെ അമിത ഉപയോഗം വായിലെ ക്യാൻസറിന് വരെ കാരണമാകുന്നു.ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് ആർക്ക് എപ്പോൾ വരുമെന്ന് നിശ്ചയിക്കാൻ യാതൊരു സംവിധാനവും ഇത് വരെ കണ്ടെത്തിയിട്ടില്ല.അൽപം ശ്രദ്ധിച്ചാൽ ക്യാൻസറിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.അത്തരം ചില മാർഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1.ഭക്ഷ്യ വസ്തുക്കൾ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക.
Moldy-Bread...
2.പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.
salt-sugar...
3.ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
micronutrients-bw...
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.
Supreme_pizza...
5.പച്ചക്കറികളും പഴങ്ങളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
bigstock-Heart-of-fruits-and-vegetables...
6.സ്ത്രീകള്‍ പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
breast-cancer...
7.തൊലികളഞ്ഞ കോഴിയിറച്ചിയും മത്സ്യവും ഉപയോഗിക്കുക. കരിഞ്ഞ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക
tandoori-chicken-2....
8. ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
fat-lean_medium...
9.പതിവായി വ്യായാമം ചെയ്യുക.
Lower-Back-Pain-Exercises..
10.ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
greentea3..
11.ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.
mushroom...
12.വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.
man-sunlight..
13.ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.
14.സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ ക്യാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.
pill...
15.ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

No comments:

Post a Comment