..!!!
തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഏതൊരു മാംസവും കാന്‍സര്‍ ഉണ്ടാക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു..ഇറച്ചിയില്‍ മസാല പുരട്ടിയ ശേഷം തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഇറച്ചി ഇന്ന് "ഫാസ്റ്റ് ഫുഡ്" കടകളില്‍ സുലഭമായി കിട്ടുന്ന ഈ അവസരത്തില്‍ ഈ പഠനത്തിന് വലിയ പ്രാധാന്യം ഉണ്ട്..
തൊണ്ടയ്ക്ക് താഴേ ആമാശയത്തിലെയ്ക്ക് ഭക്ഷണമെത്തിക്കുന്ന ഫൂസ് പൈപ്പില്‍ കാന്‍സര്‍ ഉണ്ടാകുവാന്‍ ഇത്തരം ഇറച്ചി കഴിക്കുന്നവരില്‍ സാധ്യത കൂടുതല്‍ ആണ്..തീയില്‍ നേരിട്ട് മാസം ചുടുമ്പോള്‍ മാംസത്തിന് ചുറ്റും കാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനുകള്‍ അടിഞ്ഞു കൂടും .. മരം കത്തുമ്പോഴുണ്ടാകുന്ന ബെന്‍സോ പൈറിന്‍ പോലുള്ള പൊളി സൈക്ലിക്ക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍ ആണ് ഇതില്‍ ഏറ്റവും മാരകമായ കാര്‍സിനോജനുകള്‍ .ഗ്രില്ലില്‍ ഇറച്ചി ചൂടാക്കി വേവിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഹൈഡ്രോ സൈക്ലിക്ക് അമീനുകളും കാന്‍സറിനു കാരണമാകും..
ഇന്ന് ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ബാര്‍ബിക്യൂ ചിക്കന്‍ അടക്കം ഗ്രില്ലില്‍ വേവിചെടുക്കുന്നതാണ്..ഇത്തരം ഇറച്ചി കഴിക്കുന്നത് മദ്യം,പുകവലി എന്നിവ മൂലം ഉണ്ടാകുന്ന കാന്‍സറിനേക്കാള്‍ സാധ്യത കൂടുതല്‍ ആണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു..പ്രൊസ്റ്റെടറ്റു കാന്‍സറിനും പാന്‍ക്രിയാസ് കാന്‍സറിനും ചുട്ട ഇറച്ചി കാരണമാകുന്നുണ്ട്..ചുട്ട ഇറച്ചി കഴിക്കുന്നവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് 9 മടങ്ങ് സാധ്യത കൂടുതല്‍ ആണ്..
No comments:
Post a Comment