മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ അത് ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ബാധിക്കാം. പലരും തടി കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരായിരിക്കാം.എങ്കിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.
1. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.
2. വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
3. ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.
4. ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.
5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.
6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.
7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.
8.നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.
9.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.
10.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.
11,ലഘുവായ രീതിയില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്...
No comments:
Post a Comment