Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label തലമുടി ആരോഗ്യം. Show all posts
Showing posts with label തലമുടി ആരോഗ്യം. Show all posts

Saturday, 2 January 2016

അകാലനര ഒഴിവാക്കാന്‍ ചില മരുന്നുകള്‍

നരച്ച മുടി പണ്ട് പ്രായമായവരുടെ മാത്രം കുത്തകയായിരുന്നെങ്കില്‍ ഇന്ന് പ്രായ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന വിഷയമാണ്, അകാലനരയ്ക്ക് കുറച്ച് ടിപ്സ് പറഞ്ഞു തരാം...!!
1. നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..
2. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...
3. മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...
4. കറിവേപ്പില അരച്ച് ചേര്ത്ത് മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക...(മൂന്നു ദിവസത്തില്‍ ഒരിക്കല്‍)
5. നീലയമരിയില നീര്,കീഴാര്നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..
6. ത്രിഫല ചൂര്ണം പതിവായി കഴിക്കുക..
7. ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..
8. ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..
9. കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തു അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.
10. ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..
11. 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..പിന്നീട് കുളിക്കുക..
12. കരിംജീരക എണ്ണ തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...
13. വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കിഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...
14 ,ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്ത്തിളക്കി കാലത്ത് കഴിക്കുക..
15, ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...
16, ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്പ്പെ്ടുത്തുക...
17 ,നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്കും..
18, സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി കറുക്കാന്‍ സഹായിക്കും.
19, കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും കറിവേപ്പിലയിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.
20, തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടി കറുക്കാന്‍ നല്ലതാണ്.
21, തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
22, തൈരും മയിലാഞ്ചിപ്പൊടിയും തുല്യ അളവില്‍ എടുത്ത് ആഴ്ച്ചയിലൊരിക്കല്‍ മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്.
23, ഇഞ്ചിയില്‍ അല്പം പാല്‍ ചേര്ത്ത് കുഴമ്പാക്കി തേയ്ച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

എണ്ണ തേച്ചുള്ള കുളിയുടെ പ്രാധാന്യം

എണ്ണ തേയ്ച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.
വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.
കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.

Friday, 30 January 2015

തലമുടി നരക്ക്

അമരി ഇടിച്ചു പിഴിഞ്ഞ നീര് - 500 മില്ലി 
നെല്ലിക്കാ കുരു കളഞ്ഞു ഇടിച്ചു പിഴിഞ്ഞ നീര് - 500 മില്ലി.
കടുക്കാ തോട് കഷായം വെച്ചത് : 1000 മില്ലി വെള്ളത്തില്‍ കടുക്ക വെന്തു 500മില്ലി ആക്കിയത് .
പുരാണ കിട്ടം - 50 ഗ്രാം
ചിരട്ട കരി - 50 ഗ്രാം
ഇത്രയും സാധനങ്ങള്‍ നല്ലവണ്ണം യോജിപ്പിച്ച് ഒരു ഇരുമ്പു പാത്രത്തില്‍ ഒരു മാസം വെച്ചതിനു ശേഷം അത് എടുത്തു സൂക്ഷിച്ചു വെച്ച് ആവശ്യത്തിനു ഉപയോഗിക്കുക . നരക്ക് വ്യത്യാസം ഉണ്ടാകും 

Saturday, 19 July 2014

സൌന്ദര്യ വര്‍ദ്ധക വിവരണം

മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍.. വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് വളരെ നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക . 2, മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍.., ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക . 3, ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :- ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് മുഖത്ത് ഇടണം . 4, മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ .. കടുകും , ശംഖു പുഷ്പത്തിന്‍റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ ചാലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി . 5, മുഖ സൌന്ദര്യത്തിന്.. ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക . 6, എണ്ണ മയമുള്ള മുഖത്തിനു.. ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വെക്കുക. ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം . 7, മുഖക്കുരു മാറാന്‍.. കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്ത്ത് , രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും. 8, മുഖത്തെ ചുളിവുകള്‍ മാറാന്‍.. ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തി തിരുമ്മണം. 9, മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ .. മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്ത്തി, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി . 10 , വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍.. രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്ത്ത് പുരട്ടുക. 11, മുഖത്തെ ക്ഷീണം മാറാന്‍... രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക . 12, വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍.. അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം. 13, വെയിലില്‍ മുഖം കരുവാളിക്കുന്നതിനു.. കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക . 14.മുഖ സൌന്ദര്യത്തിന്..കടലമാവ് തേനിലോ ചെറു നാരങ്ങാ നീരിലോ ചാലിച്ചു പുരട്ടുക..

Monday, 30 June 2014

മുടി കൊഴിച്ചിലിന്.

ഇന്ദ്രലുപ്തമെന്നും രുഞ്ജാചാപാ എന്നുംപറയുന്ന തലയിലുണ്ടാകുന്ന ചില രോഗങ്ങളില്‍ കഷണ്ടിപോലെ മുടി കൊഴിഞ്ഞുപോകാറുണ്ട്. ചികിത്സിക്കാതിരുന്നാല്‍ മുടിമുഴുവന്‍ കൊഴിഞ്ഞുപോകും. പിത്തവും വാതവും കഫവും ദുഷിച്ച് രോമകൂപങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ദുഷിച്ച് മുടി വേരോടെ പിഴുതെറിയപ്പെടാറുണ്ട്. വട്ടത്തില്‍ മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്. ചികിത്സിക്കാതിരുന്നാല്‍ വട്ടം കൂടികൂടിവരുകയും മുടി മുഴുവന്‍ കൊഴിയുകയും. വെളുത്തകീഴാര്‍നെല്ലി, ചെമ്പരത്തിയില, കുറുന്തോട്ടിയില, വെള്ളിലംതാളിയില ഇവയില്‍ ഒന്ന് അരച്ച് താളി തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. തലേദിവസത്തെ കഞ്ഞിവെള്ളംകൊണ്ട് തലകഴുകുന്നതും നല്ലതാണ്. മുടിവളരാന്‍ "കയ്യുണ്യം" (കയ്യോന്നി) ആണ് ഏറ്റവും ഫലപ്രദമായ ഔഷധം.

കറ്റാര്‍വാഴ, നീലയമരി, ഉമ്മത്തില, പിച്ചകത്തില ഇവയ്ക്കെല്ലാം കയ്യോന്നി കഴിഞ്ഞുള്ള സ്ഥാനമേയുള്ളു. കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീരില്‍ എണ്ണയും പശുവിന്‍പാലും ചേര്‍ത്ത് ഇരട്ടിമധുരം, അഞ്ജനകല്ല് ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയാല്‍ കയ്യുണ്ണ്യാദിതൈലമായി. മുടി സമൃദ്ധമായി വളരാനും അകാലനരമാറാനും തലവേദന, ദന്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവ വരാതിരിക്കാനും ഇവ വന്നവരില്‍ മാറാനും ഈ തൈലം ഉത്തമം. 

എണ്ണ തയ്യാറാക്കുന്നവിധം: നാഴി എണ്ണ (300 മില്ലി), എണ്ണകാച്ചാന്‍ കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീര് ഒരിടങ്ങഴി (1200 മില്ലി), പശുവിന്‍പാല്‍ 300 മില്ലി (600 ആകാം) അഞ്ജനകല്ലും ഇരട്ടിമധുരവും രണ്ടുംകൂടി 6 കഴഞ്ച് (30 ഗ്രാം), പച്ചനെല്ലിക്ക ചിറ്റമൃത് കയ്യുണ്യം ഇവ ഓരോന്നും നാഴിക്ക് 12 കഴഞ്ച് (60 ഗ്രാം) വീതം ഉരലില്‍ ഇട്ട് ഇടിച്ച് ഇടങ്ങഴി വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച് എടുക്കുക (1 ഇടങ്ങഴി വെള്ളത്തില്‍). സ്വരസം (പച്ചനെല്ലിക്ക, ചിറ്റമൃത്, കയ്യുണ്യം ഇവയുടെ നീര്), എണ്ണ, പശുവിന്‍പാല്‍ ഇവയില്‍ കല്‍ക്കം അരച്ചുചേര്‍ത്ത് ചെറുതീയില്‍ അടുപ്പത്തുവയ്ക്കുക. എണ്ണ ഒറ്റദിവസംകൊണ്ട് കാച്ചിയാല്‍ ഗുണംകുറയും. രണ്ടോമൂന്നോ ദിവസംകൊണ്ട് കാച്ചി മണല്‍പാകത്തില്‍ അരിക്കുക. ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പത അടങ്ങിയാല്‍ വാങ്ങാം. കല്‍ക്കം കൈയിലിട്ടു തിരുമ്മിയാല്‍ മണല്‍ത്തരിപോലെയിരിക്കും. അഞ്ജനകല്ല് എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിട്ടാലും മതി. നീര്‍പ്പിടിത്തത്തിന് അല്‍പ്പം പച്ചകര്‍പ്പൂരം എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിടാവുന്നതാണ്.

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം മുടിവളരാന്‍ സഹായിക്കും. ചെറുതരം മത്സ്യങ്ങള്‍, മീന്‍എണ്ണ, പാല്‍, ഓട്സ്, ഇലക്കറികള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ മുടിവളരാന്‍ ഉത്തമമാണ്. പോഷകസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍, ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശീലമാക്കേണ്ടതാണ്. മുടി വൃത്തിയായും അഴുക്കില്ലാതെയും എന്നും സംരക്ഷിക്കണം. തലയോട്ടിയില്‍ വിരലുകള്‍ ഓടിക്കുക, കട്ടിയുള്ള പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിച്ച് അമര്‍ത്തി ചീകുക ഇവ ചെയ്താല്‍ രക്തയോട്ടം വര്‍ധിക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും. 

രോമ കൂപങ്ങളില്‍ പിത്തവും വാതവും ചേര്ന്ന് കോപിച്ചു രോമം പൊഴിയുമ്പോള്‍ കഫവും രകതവും കൂടി രോമ കൂപങ്ങളെ അടച്ചു മുടി മുളക്കാതെ വരുന്നതിനു കാരണമാവുന്നു. (വട്ടത്തില്‍ മുടി പൂര്ണുമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്).

പുരാതന കാലത്തെ ഒരു ചികിത്സഅട്ടയെ കൊണ്ട് കടിപ്പിച്ചു അല്പം രക്തം കളയിക്കുകപിന്നെ ചുക്ക് പൊടിച്ചു കിഴി കെട്ടി എണ്ണയില്‍ കാച്ചി തടവുകഅരി കഴുകിയ വെള്ളം കൊണ്ട് ധാരയിടുക

നിലപ്പന കിഴങ്ങ് ,തുമ്പയില ,അമരിയില ,ഇവ സമം ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണയും പാലും പകര്‍ന്നു കാഞ്ഞിരക്കുരു കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു തേക്കുക

ഇരട്ടി മധുരം എരുമപ്പാലില്‌ അരച്ച് തേക്കുകയും ചെയ്യാംഎന്നാല്‍ ഇന്ദ്രലുപ്തം എന്നാ രോഗം മാറികിട്ടും

ചിരട്ടക്കരി പൊടിച്ചു ശീലപ്പൊടിയാക്കി, മാലത്യാദി, നീലിഭൃംഗാദി, കയ്യുണ്യാദി എന്നീ തൈലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ചാലിച്ചു പുരട്ടി മൂന്നുമാസം തടവിയാൽ ഫലമുണ്ടാകും. പൂര്‍ണഫലം കിട്ടണമെങ്കില്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കാതെ ചെറുപയര്‍, ഉഴുന്ന്, കടല എന്നിവയുടെ പൊടികളോ താളിയോ ഇഞ്ചയോ ശീലിക്കണം

അകാല നര


  • കറിവേപ്പില (വിഷമയമില്ലാത്ത്ത് ) ധാരാളം ചേര്‍ത്തു വെളിച്ചെണ്ണ കാച്ചി തേക്കുക,നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകുക.കരിംജീരകം എണ്ണ തലയില്‍ തെക്കുക, നീല അമരി ഇല നീര് കീഴാനെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി കുളിക്കുക.ത്രിഫല ചൂര്‍ണം പതിവായി കഴിക്കുക , ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്തു ചെറു ചൂടോടെ തലയില്‍ തിരുമ്മി പിടിപ്പിക്കുക. കുളിക്കുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കരുത്.
  •  കറുത്ത എള്ള് + നെല്ലിക്കാത്തോട് + ഇരട്ടി ശർക്കര മൂന്നും ചതച്ചു ഒരു ഉരുളവീതം 3 നേരം കഴിക്കുക, അതോടൊപ്പം ഇരുമ്പ് സത്തുള്ള ഫുഡ് കഴിക്കുക. 
  • ഇഞ്ചി ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.
  • തേന്‍ കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും. അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും. തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.\
  • സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും. കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും. തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും. നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്. തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും.


Sunday, 8 June 2014

മുടികൊഴിച്ചില്‍, താരന്‍, അകാലനര

  • ചെമ്പരത്തി പൂവും മെയിലാഞ്ചിയും ചേര്‍ത്ത്‌ എണ്ണ കാച്ചി പുരട്ടുക.
  • അരിത്തവിട്‌ അരിപ്പട്ട ചക്കര ഇടിച്ച്‌ ദിവസേന കഴിച്ചാലകാല നര ഇല്ലാതാകും.
  • തുളസി ഇല, വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണ കാച്ചി തലയില്‍ പുരട്ടുക താരന്‍ മാറികിട്ടും.
  • പേന്‍ നശിപ്പിക്കാന്‍ -(1)വേപ്പിന്‍ കുരു പൊടിച്ച് എണ്ണയോടൊപ്പം തേക്കുക. (2)പടിക്കാരം കലര്‍ത്തിയ വെള്ളം കൊണ്ട് തലകഴുകുക.

Tuesday, 3 June 2014

മുടിയഴകിന് ആയുര്‍വേദം.

നമ്മുടെ സൗന്ദര്യകാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തലമുടി.അത് പെണ്ണിനും ആണിനും ഒരേ പോലെതന്നെ ..ഇന്ന് പ്രവാസികളില്‍ വളരെ മനോവേദന ഉണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍..അകാല നര .കുറെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്ന് നമുക്ക് പരിഹരിക്കാന്‍കഴിയുമോ എന്ന് നോക്കാം

(മുടികൊഴിച്ചിലിന് പ്രധാന കാരണം താരന്‍ ..താരന്‍ ഒഴിവാക്കാന്‍ ...)

തേങ്ങാപാലില്‍ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക ..കുറച്ചു കഴിഞ്ഞുചെറുപയര്‍ താളിയാക്കി  തലയില്‍ തേച്ചുപിടിപ്പിക്കുക ..ഉണങ്ങുമ്പോള്‍ തേച്ചു കഴുകുക ...കുറച്ചു ദിവസം ചെയ്യേണ്ടി വരും

തുടരും

(2) താരന്റെ ശല്യത്തിന്

ചെറുപയര് പൊടിച്ചത് തൈരുമായി ചേര്‍ത്ത്  തലമുടിയില്‍  തേച്ചു കഴുകുക.
 ഒലിവെണ്ണ  ചൂടാക്കി തലയില്‍ പുരട്ടുക.
 തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക.
 വേപ്പില ഇട്ടു  തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക.
 തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക.
 കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക