ഇന്ദ്രലുപ്തമെന്നും രുഞ്ജാചാപാ എന്നുംപറയുന്ന തലയിലുണ്ടാകുന്ന ചില രോഗങ്ങളില്‍ കഷണ്ടിപോലെ മുടി കൊഴിഞ്ഞുപോകാറുണ്ട്. ചികിത്സിക്കാതിരുന്നാല്‍ മുടിമുഴുവന്‍ കൊഴിഞ്ഞുപോകും. പിത്തവും വാതവും കഫവും ദുഷിച്ച് രോമകൂപങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ദുഷിച്ച് മുടി വേരോടെ പിഴുതെറിയപ്പെടാറുണ്ട്. വട്ടത്തില്‍ മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്. ചികിത്സിക്കാതിരുന്നാല്‍ വട്ടം കൂടികൂടിവരുകയും മുടി മുഴുവന്‍ കൊഴിയുകയും. വെളുത്തകീഴാര്‍നെല്ലി, ചെമ്പരത്തിയില, കുറുന്തോട്ടിയില, വെള്ളിലംതാളിയില ഇവയില്‍ ഒന്ന് അരച്ച് താളി തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. തലേദിവസത്തെ കഞ്ഞിവെള്ളംകൊണ്ട് തലകഴുകുന്നതും നല്ലതാണ്. മുടിവളരാന്‍ "കയ്യുണ്യം" (കയ്യോന്നി) ആണ് ഏറ്റവും ഫലപ്രദമായ ഔഷധം.
കറ്റാര്‍വാഴ, നീലയമരി, ഉമ്മത്തില, പിച്ചകത്തില ഇവയ്ക്കെല്ലാം കയ്യോന്നി കഴിഞ്ഞുള്ള സ്ഥാനമേയുള്ളു. കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീരില്‍ എണ്ണയും പശുവിന്‍പാലും ചേര്‍ത്ത് ഇരട്ടിമധുരം, അഞ്ജനകല്ല് ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയാല്‍ കയ്യുണ്ണ്യാദിതൈലമായി. മുടി സമൃദ്ധമായി വളരാനും അകാലനരമാറാനും തലവേദന, ദന്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവ വരാതിരിക്കാനും ഇവ വന്നവരില്‍ മാറാനും ഈ തൈലം ഉത്തമം.
എണ്ണ തയ്യാറാക്കുന്നവിധം: നാഴി എണ്ണ (300 മില്ലി), എണ്ണകാച്ചാന്‍ കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീര് ഒരിടങ്ങഴി (1200 മില്ലി), പശുവിന്‍പാല്‍ 300 മില്ലി (600 ആകാം) അഞ്ജനകല്ലും ഇരട്ടിമധുരവും രണ്ടുംകൂടി 6 കഴഞ്ച് (30 ഗ്രാം), പച്ചനെല്ലിക്ക ചിറ്റമൃത് കയ്യുണ്യം ഇവ ഓരോന്നും നാഴിക്ക് 12 കഴഞ്ച് (60 ഗ്രാം) വീതം ഉരലില്‍ ഇട്ട് ഇടിച്ച് ഇടങ്ങഴി വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച് എടുക്കുക (1 ഇടങ്ങഴി വെള്ളത്തില്‍). സ്വരസം (പച്ചനെല്ലിക്ക, ചിറ്റമൃത്, കയ്യുണ്യം ഇവയുടെ നീര്), എണ്ണ, പശുവിന്‍പാല്‍ ഇവയില്‍ കല്‍ക്കം അരച്ചുചേര്‍ത്ത് ചെറുതീയില്‍ അടുപ്പത്തുവയ്ക്കുക. എണ്ണ ഒറ്റദിവസംകൊണ്ട് കാച്ചിയാല്‍ ഗുണംകുറയും. രണ്ടോമൂന്നോ ദിവസംകൊണ്ട് കാച്ചി മണല്‍പാകത്തില്‍ അരിക്കുക. ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പത അടങ്ങിയാല്‍ വാങ്ങാം. കല്‍ക്കം കൈയിലിട്ടു തിരുമ്മിയാല്‍ മണല്‍ത്തരിപോലെയിരിക്കും. അഞ്ജനകല്ല് എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിട്ടാലും മതി. നീര്‍പ്പിടിത്തത്തിന് അല്‍പ്പം പച്ചകര്‍പ്പൂരം എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിടാവുന്നതാണ്.
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം മുടിവളരാന്‍ സഹായിക്കും. ചെറുതരം മത്സ്യങ്ങള്‍, മീന്‍എണ്ണ, പാല്‍, ഓട്സ്, ഇലക്കറികള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ മുടിവളരാന്‍ ഉത്തമമാണ്. പോഷകസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍, ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശീലമാക്കേണ്ടതാണ്. മുടി വൃത്തിയായും അഴുക്കില്ലാതെയും എന്നും സംരക്ഷിക്കണം. തലയോട്ടിയില്‍ വിരലുകള്‍ ഓടിക്കുക, കട്ടിയുള്ള പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിച്ച് അമര്‍ത്തി ചീകുക ഇവ ചെയ്താല്‍ രക്തയോട്ടം വര്‍ധിക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും.
രോമ കൂപങ്ങളില്‍ പിത്തവും വാതവും ചേര്ന്ന് കോപിച്ചു രോമം പൊഴിയുമ്പോള്‍ കഫവും രകതവും കൂടി രോമ കൂപങ്ങളെ അടച്ചു മുടി മുളക്കാതെ വരുന്നതിനു കാരണമാവുന്നു. (വട്ടത്തില്‍ മുടി പൂര്ണുമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്).
പുരാതന കാലത്തെ ഒരു ചികിത്സഅട്ടയെ കൊണ്ട് കടിപ്പിച്ചു അല്പം രക്തം കളയിക്കുകപിന്നെ ചുക്ക് പൊടിച്ചു കിഴി കെട്ടി എണ്ണയില്‍ കാച്ചി തടവുകഅരി കഴുകിയ വെള്ളം കൊണ്ട് ധാരയിടുക
നിലപ്പന കിഴങ്ങ് ,തുമ്പയില ,അമരിയില ,ഇവ സമം ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണയും പാലും പകര്‍ന്നു കാഞ്ഞിരക്കുരു കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു തേക്കുക
ഇരട്ടി മധുരം എരുമപ്പാലില് അരച്ച് തേക്കുകയും ചെയ്യാംഎന്നാല്‍ ഇന്ദ്രലുപ്തം എന്നാ രോഗം മാറികിട്ടും
ചിരട്ടക്കരി പൊടിച്ചു ശീലപ്പൊടിയാക്കി, മാലത്യാദി, നീലിഭൃംഗാദി, കയ്യുണ്യാദി എന്നീ തൈലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ചാലിച്ചു പുരട്ടി മൂന്നുമാസം തടവിയാൽ ഫലമുണ്ടാകും. പൂര്‍ണഫലം കിട്ടണമെങ്കില്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കാതെ ചെറുപയര്‍, ഉഴുന്ന്, കടല എന്നിവയുടെ പൊടികളോ താളിയോ ഇഞ്ചയോ ശീലിക്കണം
No comments:
Post a Comment