തേള്‍ വിഷത്തിന് നറുനെയ്യ് ഇന്തുപ്പ് പൊടിച്ചിട്ട് ചൂടാക്കി ധാരകോരിയാല്‍ മതിയെന്ന് അതിലെഴുതിയിട്ടുണ്ട്. അതു ചെയ്തു. നീരു കുറഞ്ഞു വേദനപോയി.
പാമ്പു കടിച്ചാല്‍ അന്നേരംതന്നെ ആര്യവേപ്പിന്റെ ഇലയും കുരുമുളകും ചവച്ചുതിന്നാല്‍ മതി. വായിലിട്ട് ചവച്ചാല്‍ തലയില്‍ വിഷം കയറുകേലെന്നാ ആ പുസ്തത്തില്‍ പറയുന്നേ. വായിലിട്ടു ചവയ്ക്കുമ്പോള്‍ മധുരം വന്നാല്‍ തലയില്‍ വിഷം കയറിയിട്ടുണ്ട്. മധുരമല്ല, എരിവും കയ്പുമാണ് വരുന്നതെങ്കില്‍ വിഷം തലയില്‍ കയറിട്ടില്ല. നമ്മള്‍ ഉണ്ടാക്കുന്ന ഗുളികയുണ്ട്. അത് ഈ ആര്യവേപ്പിന്റെ ഇല, ചതകുപ്പ, മാതളനാരകത്തിന്റെ തോട് ഒക്കെ കൂട്ടിച്ചേര്‍ത്ത് അരച്ചുണ്ടാക്കുന്നതാണ് ഗുളിക. അത് ചുടുവെള്ളത്തില്‍ കലക്കി കുടിക്കാന്‍ കൊടുക്കും. അത് ഗൃഹവൈദ്യത്തിലെ പ്രാഥമിക ചികിത്സയാണ്. എന്നിട്ട് മെഡിക്കല്‍ കോളേജിലോ മറ്റോ വിടാം. <p> </p>പാമ്പു കടിച്ചാല്‍ പക്ഷേ, കുരുമുളകാണ് ഏറ്റവും നല്ല മരുന്ന്. കുരുമുളകിന്റെ ഒരു തുള്ളി എസന്‍സ് കിട്ടിയാല്‍ മതി. പത്ത് തുള്ളി ചുടുവെള്ളത്തില്‍ അത് ചാലിച്ചു കൊടുത്താല്‍ ഏത് വിഷവും അപ്പോള്‍ പോകും. മൂര്‍ഖന്റെ വിഷം പോലും പോകും.<p> </p>കുരുമുളകിന്റെ എസന്‍സ് മരുന്ന് ഞാന്‍ എട്ടുകാലി വിഷം തീണ്ടിയ ഒരാള്‍ക്ക് കൊടുത്തു. ഫലിച്ചു. നൂറാംതോട്ടു നിന്നുള്ള ഒരു പയ്യനാ. എട്ടുകാലി കടിച്ച് മുഖം മുഴുവന്‍ ചൊറിഞ്ഞുതടിച്ച് വന്നതാണ്. നാലു തുള്ളി ചുടുവെള്ളത്തില്‍ കുടിക്കാനും പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കാനും പറഞ്ഞു. പിന്നെ നന്നാറിയുടെ കിഴങ്ങ്, പറത്താളിയുടെ കിഴങ്ങ്, തഴുതാമ, തുളസി ഇതൊക്കെയിട്ട് കഷായംവെച്ചു കഴിക്കാന്‍ പറഞ്ഞു. അവന് നല്ല പോലെ ഭേദമായി. <p> </p>കണ്ണില്‍ ജാതിയും ചീമ്പയുമൊക്കെ വരുമ്പോള്‍ വല്യപ്പന്‍ പച്ചമരുന്നു പിഴിഞ്ഞു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചീമ്പ വരുന്നവര്‍ക്ക് പൂവാന്‍കുരുന്നിലയുടെ ഇലയും നല്ല ജീരകവും ചേര്‍ത്ത് ചതച്ച് മുലപ്പാല്‍ ചേര്‍ത്ത് പിഴിയും. അത് ഞാന്‍ കണ്ടിട്ടുണ്ട്. മൂപ്പര് ഈ പൂവാന്‍കുരുന്നില പറിക്കുന്നത് കാണിക്കുകേല. ജാതി വരുന്നവര്‍ പനിച്ചേന്റെ മൊട്ടും നല്ല ജീരകവും പശുവിന്‍ പാലില്‍ ചേര്‍ത്ത് പിഴിയും. ഈ മരുന്നെല്ലാം പിഴിയുമ്പോള്‍ ആളുകള്‍ക്ക് ഭേദമാകുന്നുണ്ട്,
- അരണവിഷം-വെറ്റില അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
- ചിലന്തി വിഷം-തുളസി നീരില്‍ മഞ്ഞള്‍ കലര്‍ത്തി സേവിക്കുക. പുറമെ അതുതന്നെ പുരട്ടുക.
- തേള്‍ വിഷം-തുമ്പയില കശക്കി കടിച്ച ഭാഗം തേക്കുക.
- കരിങ്കണ്ണ് (പഴുതാര) വിഷം-ചുകന്നുള്ളി മുറിച്ച് ഉരക്കുക. കരിന്തള്ളി പച്ചമഞ്ഞള്‍ ഇവ മുലപ്പാലില്‍ ചേര്‍ത്ത് പുരട്ടുക.
No comments:
Post a Comment