പലപ്പോഴായി പലരും ഇവിടെ ചോദിച്ചിട്ടുണ്ട് ഗര്‍ഭിണി എന്തൊക്കെ കഴിക്കാം ,കഴിക്കണം . ആയുര്‍വേദ വിധി അനുസരിച്ച് ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു.മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടു ജോലിയില്‍ നിന്ന് ശരീരത്തിന് വേണ്ട ആയാസവും ആരോഗ്യവും ഉണ്ടായിരുന്നു .ഇന്നത്തെ സ്ത്രീകള്‍ക്ക് അതില്ലാത്തത് കാരണം ഗര്‍ഭാവസ്ഥയുടെ രണ്ടാം മാസം മുതല്‍ കട്ടിലിനെ അഭയം തെടണ്ട ഗതികേടും ഏഴാം മാസം മുതല്‍ ആശുപത്രി വാസവും അവസാനം ഒരു സിസ്സേരിയനും പിന്നെ ആജീവാനന്ത നടുവേദനയും. അല്പം ശ്രദ്ധിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം നിത്യവും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകുന്നവരെ ഒഴിവാക്കിയിരിക്കുന്നു """ അല്ലാത്തവര്‍ എന്നെ തല്ലാന്‍ വരല്ലേ സത്യം പറഞ്ഞു അത്ര മാത്രം """"
വെണ്ണ നെയ്യ് ,നെയ്യ്,പാല്‍ , തുടങ്ങി പോഷകാഹാരങ്ങള്‍ കൂടാതെ വൈദ്യ നിര്‍ദേശം അനുസരിച്ച് ഗര്‍ഭ രക്ഷാ കഷായം,ഭദ്രാ വേരാദി കഷായം,ധാന്വന്തരം ഗുളിക, ആശാള്യാദി ഗുളിക, ധാന്വന്തര തൈലം ,വാത ഹരങ്ങളായ മറ്റു തൈലങ്ങള്‍ ,വില്വാദി ലേഹം,ജീരക വെള്ളം ഇവ ഔചിത്യം പോലെ ശീലിക്കണം . മഹാ കല്യാണഘൃതം ,ചിഞ്ചാദി ലേഹം ഇവയും ചിലപ്പോള്‍ ആവശ്യമായി വരും .എട്ടാം മാസം മുതല്‍ ക്ഷീരബലയോ ധാന്വന്തരമോ ആവര്‍ത്തിച്ചത് അത്താഴം കഴിഞ്ഞു സേവിക്കുന്നതും ധാന്വന്തരം ഉപയോഗിച്ചു തേച്ചു കുളിക്കുകയും വേണം . അധികമായ മൈഥുനം ,വ്യായാമം ,ചുമടെറ്റ്ക ,പട്ടിണി കിടക്കുക ,മദ്യപാനം മുതലായതു വര്‍ജ്ജിക്കണം .നിത്യവും തേച്ചു കുളിച്ചാല്‍ നന്ന്. അധിക നേരം മലര്‍ന്നു കിടക്കരുത് . പ്രസവത്തിനു തകരാര്‍ ഉള്ളവര്‍ മൂന്നാം മാസം മുതല്‍ രണ്ടു നേരവും ഗര്‍ഭ രക്ഷിണി ഗുളിക സേവിക്കുകയും ഫലാസര്‍പ്പിസ് കൂട്ടി ഉണ്ണുകയും ചെയ്യുന്നത് നന്നായിരിക്കും എട്ടാം മാസം മുതല്‍ക്ക് സുഖ പ്രസവദഘൃതം കൂട്ടി ഉണ്ണുന്നതും നന്നായിരിക്കും .
ഗര്‍ഭ കാല ചര്ദ്ധിക്ക് : മല്ലി അരച്ച് പഞ്ചസാര(വെളുത്തത് അല്ല )ചേര്‍ത്തു കഴിക്കുക . പറങ്കിയണ്ടി പരിപ്പ് കുറേശെയായി ചവച്ചരച്ചു തിന്നുക ,അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ കുടിക്കുക .
ഗര്‍ഭ സംരക്ഷണത്തിനു :കടുക്കാ തോട് ,താന്നിക്കാ തോട് ,ഇരട്ടി മധുരം ,എന്നിവ പത്തു ഗ്രാം വീതവും നെല്ലിക്കാ തോട് 30 ഗ്രാം ഉണക്കി പൊടിച്ചു പാലില്‍ ചേര്‍ത്തു ഒരാഴ്ച കാലത്തും വൈകിട്ടും കഴിക്കുക .. അടപതിയന്‍ കിഴങ്ങ് ഉണക്കി പൊടിച്ചു പാലില്‍ കാച്ചി മധുരം ചേര്‍ത്ത് കഴിക്കുക . മുരിങ്ങതോലി കഷായം വെച്ച് കഴിക്കുക ഗര്‍ഭാശയ നീരും ശമിക്കും. .. എള്ള് പൊടിച്ചത് പത്തു നെല്മണി തൂക്കം ദിവസം മൂന്നോനാലോ തവണ കഴിക്കുക ഇത് ഗര്‍ഭാശയ സങ്കോചം തടയും.
അടിവയറില്‍ പ്രസവ ശേഷം പാടുകള്‍ ഉണ്ടാകാതിരിക്കാന്‍ : മൂന്നാം മാസം മുതല്‍ അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദര ഭാഗങ്ങളില്‍ പുരട്ടിയത്തിനു ശേഷം കുളിക്കുക. മൂന്നാം മാസം മുതല്‍ ഒലിവെണ്ണ ഉദര ഭാഗങ്ങളില്‍ തേച്ചു കുളിക്കുക.
സുഖ പ്രസവത്തിനു : വിഷ്ണു ക്രാന്തി ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് എള്ള് എണ്ണ ചേര്‍ത്തു കഴിക്കുക . പന്ത്രണ്ടു കഴഞ്ച് കുറുന്തോട്ടി വേരുംഒരു പിടി ജീരകവും കൂടി നാല് നാഴി വെള്ളത്തില്‍ വെന്തു രണ്ടു നാഴിയാക്കി പിഴിഞ്ഞെടുത്ത ശേഷം ഒരു പിടി അരിയിട്ട് വേവിച്ചു അല്പം നെയ് ചേര്‍ത്തു കഴിക്കുക് വേദനയില്ലാതെ പ്രസവിക്കും.
- ഗർഭസംരക്ഷണത്തിന് വെറുതെ കുറൂന്തോട്ടിവേർ പാൽക്കഷായം ആക്കി ആദ്യത്തെ നാല് മാസം സേവിക്കുക. വ്യായാമം സാധാരണ പോലെ തുടരുക.
No comments:
Post a Comment