നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള്‍ എടുത്തു ഒരു കഷണം പച്ച മഞ്ഞള്‍ ചേര്ത്തു അരച്ച് വെറും വയറ്റില്‍ കഴിക്കുക കൂടെ ഉരിയ പശുവിന്‍ പാല്‍ കുടിക്കുക. ചെറിയ കുരുവാണെങ്കില്‍ ഏഴു ദിവസം കൊണ്ടും കടുത്തത് ആണെങ്കില്‍ 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല്‍ ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല്‍ തന്നെ ആയിരിക്കണം.പല പശുവിന്റെ പാല്‍ ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില്‍ അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്‍.മിക്സിയില്‍ അടിച്ചു എടുക്കരുത്
- മലബന്ധത്തിന്-ഒരു കുരുമുളക് വലിപ്പം പാല്‍കായം ചെറുപഴത്തിനകത്ത് രാത്രി കിടക്കുമ്പോള്‍ കഴിക്കുക. ഒന്നോ രണ്ടോ കടുക്കാത്തോട് പൊട്ടിച്ച് മോരില്‍ ചേര്‍ത്ത് തലേ ദിവസം അടച്ചു വയ്ക്കുക. രാവിലെ വെറും വയറ്റില്‍ കഴിക്കുക. തഴുതാമയില ഉപ്പു കൂടാതെ ഓലന്‍ (തോരന്‍) വച്ചു കൂട്ടിയാലും മലശോധന ഉണ്ടാകും.
No comments:
Post a Comment