പൊടുകണ്ണി തൊഴുകണ്ണിഎന്നൊക്കെ പേരുള്ള ഇത് ഒരു ഔഷധസസ്യമാണു്. രാമനാമപ്പച്ച എന്നും ഈ ചെടി അറിയപ്പെടുന്നു. പ്രധാനമായും വാജീകരണത്തിന് ഉപയോഗിക്കുന്നു എന്നാണു അറിവ്..
അടുത്തുചെന്ന് സംസാരിച്ചാല്‍ ഇലകള്‍ കൂമ്പി തൊഴുന്നതുപോലെയാകും. ഇലകള്‍ ഘടികാരത്തിലെ സൂചി ചലിക്കുന്നതു പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. തൊഴുകണ്ണിയുടെ തണ്ടിലെ രണ്ട് ചെറിയ ഇലകളാണു് എപ്പോഴും വിടരുകയും, കൂമ്പുകയും ചെയ്തുകൊണ്ടിരിക്കുക. രാത്രിയില്‍ പാമ്പ് ചീറ്റുന്നപോലുള്ള ശബ്ദം തൊഴുകണ്ണിയില്‍ നിന്നും ഉണ്ടാകാറുണ്ടു്, ഇതിന്റെ വേരു് സിദ്ധവൈദ്യത്തില്‍ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. പാമ്പിന്‍വിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കാറുണ്ടു്. മുറിവും ചതവും ഭേദമാക്കാന്‍ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്
No comments:
Post a Comment