പന്നിമാംസം അരച്ച് അതില്‍ വേണ്ടുന്നത്ര കുരുമുളക് പൊടിയും ഇന്തുപ്പും ചേര്‍ത്തു ലന്തക്കുരുവിന്റെ വലിപ്പത്തില്‍ ഗുളിക യുരുട്ടി തിളയ്ക്കുന്ന നെയ്യില്‍ ഇട്ടു വറുത്തെടുക്കണം .വരുത്തെടുക്കുംപോള്‍ ഗുളിക ഉടഞ്ഞു പോകരുത് . ആ ഗുളിക ധാരാളം നെയ്യും തൈരും ഉറുമാംപഴ രസവും ചേര്‍ത്തു കോഴി മാംസ രസത്തില്‍ ഇട്ടു ഗുളിക ഉടഞ്ഞു പോകാത്ത വിധത്തില്‍ പാകം ചെയ്തു എടുക്കണം .അങ്ങനെ പാകം ചെയ്ത എടുത്ത രസം കുടിക്കുകയും മാംസ ഗുളിക തിന്നുകയും ചെയ്‌താല്‍ ശുക്ല ക്ഷയം സംഭവിക്കില്ല
പന്നി മാംസത്തിനു പകരം ആടിന്റെ മാംസം കൊണ്ടും ഗുളിക ഉണ്ടാക്കി മേല്പറഞ്ഞ രീതിയില്‍ ചെയ്താലും ശുക്ലം വര്‍ദ്ധിക്കും
No comments:
Post a Comment