Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday, 30 June 2014

കുങ്കുമപ്പൂവ്

ഭക്ഷണത്തിന് രുചിയും സുഗന്ധ വും കൂട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാന്‍ കഴിയുമത്രേ. കരളിലെ അര്‍ബുദത്തെ തടയാന്‍ കുങ്കുമപ്പൂവിന് കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിച്ചു.ലോകത്തില്‍ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ അഞ്ചാംസ്ഥാനവും അര്‍ബുദമരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്.കരളിലെ അര്‍ബുദത്തിന് പ്രേരകമാകുന്ന DEN കുത്തിവച്ചതിന് രണ്ടാഴ്ചയ്ക്കു ശേഷം എലികള്‍ക്ക് കുങ്കുമപ്പൂവ് നല്‍കി. കിലോഗ്രാമിന് 75 മില്ലിഗ്രാം, 150 മില്ലിഗ്രാം, 300 മില്ലിഗ്രാം എന്നതോതില്‍ ദിവസവും കുങ്കുമപ്പൂവ് (saffron) നല്‍കി. 22 ആഴ്ച ഈ ചികിത്സാക്രമം തുടര്‍ന്നു.കുങ്കുമപ്പൂവ് കരളിലെ വീക്കം ഗണ്യമായ തോതില്‍ കുറച്ചതായും കൂടിയ അളവില്‍ കുങ്കുമപ്പൂവ് നല്‍കിയ എലികളിലെ കരള്‍ മുഴകള്‍ പൂര്‍ണമായും ഇല്ലാതായതായും കണ്ടു. കുങ്കുമപ്പൂവ് ചികിത്സയ്ക്ക് ഉപയോഗിച്ച എലികളില്‍ കരള്‍ക്ഷതത്തിന് കാരണമായ പ്രോട്ടീനുകളായ ഗാമാ ഗൂട്ടാമൈല്‍ ട്രാന്‍സ് പെപ്റ്റിഡേഡ്, അലനൈന്‍, അമിനോ ട്രാന്‍സ്ഫെറേസ്, ആല്‍ഫാ ഫെറ്റോ പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായ സൈക്ളോ ഓക്സിജെനേസ് 2,എന്നിവയുടെ വളര്‍ച്ചയെയും തടയുന്നതായി തെളിഞ്ഞു.Posted by Aups Chittilanchery at കടപ്പാട് കൃഷിയിടംഔഷധ ഗുണങ്ങൾജപ്പാനിലെ ഒകസാക്കയിലെ കുങ്കുമച്ചെടിഅനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു. ദഹനസംബന്ധമായ രോഗങ്ങൾക്കും, ആർത്തവസമയത്തെ അമിത രക്തം പോക്കിനും ഉത്തമ ഔഷധമായി കുങ്കുമം ഉപയോഗിച്ചുവരുന്നു. യൂറോപ്യന്മാർ ശ്വാസകോശസംബന്ധിയായ അസുഖങ്ങൾക്കും, ചുമയ്ക്കും, ജലദോഷത്തിനും, തക്കാളിപ്പനിക്കും, വസൂരിക്കും, അർബുദത്തിനും, ആസ്ത്മ പോലുള്ള അലർജി രോഗങ്ങൾക്കും കുങ്കുമം ഔഷധമായി ഉപയോഗിച്ചിരുന്നു.[15] കൂടാതെ രക്തജന്യ രോഗങ്ങൾക്കും, ഉറക്കമില്ലായ്മയ്ക്കും, തളർച്ചയ്ക്കും, ഹൃദയസംബന്ധിയായ അസുഖങ്ങൾക്കും, ആമാശയ രോഗങ്ങൾക്കും, സന്ധിവാതത്തിനും ആർത്തവരാഹിത്യത്തിനും, വിവിധ നേത്രരോഗങ്ങൾക്കും കുങ്കുമം ഒരു പ്രതിവിധിയാണ്. കുങ്കുമനീരിന്റെ നിറം മഞ്ഞയായതുകൊണ്ട് മഞ്ഞപ്പിത്തത്തിനും കുങ്കുമം ഔഷധമായി നൽകിവരുന്നു.[16]കുങ്കുമത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിടുകൾ (നിറം നൽകുന്ന ജൈവവർണ്ണകങ്ങൾ) അർബുദത്തിനെയും, ജനിതകമാറ്റത്തെയും ചെറുക്കും എന്നു ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.[17]കുങ്കുമത്തിലടങ്ങിയ ഡൈമീതൈൽക്രോസറ്റിൻ എന്ന പദാർഥമാണ് ഇതിന് ഈ സവിശേഷ ഔഷധഗുണം നൽകുന്നത്. ട്യൂമറുകളുടെ വളർച്ചയെയും, പാപ്പില്ലോമാ ക്യാൻസറിനെയും പ്രതിരോധിക്കുവാൻ കുങ്കുമത്തിനു കഴിവുണ്ടെന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. തൈമിഡീൻ (ഒരു ന്യൂക്ളിയോസൈഡ്) ഉപയോഗിച്ചുള്ള ജനിതകശാസ്ത്ര പഠനങ്ങളിൽ നിന്നും, ഡൈമീതൈൽക്രോസറ്റിന്റെ ടോപ്പോഐസോമറേസ്-II എന്ന രാസാഗ്നിയോടുള്ള പ്രതിപ്രവർത്തനമാണ് കുങ്കുമത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങൾ നൽകുന്നത്.[18]ടോപ്പോഐസോമറേസ് എന്ന രാസാഗ്നിയാണ് കോശത്തിലെ ഡി.എൻ.എയുടെ ഘടന നിലനിർത്താൻ സഹായിക്കുന്നത്. ഇത് ഇല്ലാത്തപക്ഷം കോശവിഭജനം നടക്കുന്ന വേളയിൽ ഡി.എൻ.എയുടെ വിഭജനം തകരാറിലാകുന്നു. തൽഫലമായി അർബുദകോശങ്ങൾ ഉണ്ടാവുന്നത് തടയപ്പെടുകയും ചെയ്യുന്നു. ശരീരത്തിനകത്തും, പരീക്ഷണശാലകളിൽ കൃത്രിമമായും കുങ്കുമത്തിന്റെ അർബുദവിരുദ്ധ പ്രതിപ്രവർത്തനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.[19]ഇറാനിൽനിന്നും ശേഖരിച്ച കുങ്കുമപ്പൂക്കൾസാർക്കോമ(പേശികൾക്കുണ്ടാവുന്ന അർബുദം) ഡാൾട്ടൺ ലിംഫൊമ അസൈറ്റിസ്, എർളിക് അസൈറ്റിസ് കാർസിനോമ എന്നീ അർബുദങ്ങൾ പിടിപെട്ട എലികൾക്ക് ഒരു കിലോ ശരീരഭാരത്തിന് 200 മില്ലിഗ്രാം കുങ്കുമം എന്ന തോതിൽ നൽകിയപ്പോൾ അവയുടെ ആയുസ്സ് യഥാക്രമം 111.0%വും, 83.5%വും 112.5 ശതമാനവുമായി വർധിച്ചുവെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തുകയുണ്ടായി. ഇതിനാൽ തന്നെ, കുങ്കുമം അർബുദത്തിനെ ചെറുക്കാൻ കെൽപ്പുള്ള മരുന്നായി അംഗീകരിക്കപ്പെട്ടേക്കാം എന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. പലതരം അർബുദങ്ങൾക്ക് ചികിത്സയായി ഉപയോഗിക്കാം എന്നതും കുങ്കുമത്തിന്റെ ഉപയോഗസാധ്യത വർധിപ്പിക്കുന്നു.മുറിവുണക്കുന്നതിനും അർബുദത്തിനും ഒഴികെ മറ്റു പല ഔഷധഗുണങ്ങളും കുങ്കുമത്തിനുണ്ട്. കുങ്കുമം ഒരു നിരോക്സീകാരിയാണ്. അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനുള്ള കഴിവാണ് ഇതിനു കാരണം. കുങ്കുമത്തിൽ നിന്നും ലഭിക്കുന്ന മെഥനോൾ കലർന്ന മിശ്രിതം 1,1-ഡൈഫീനൈൽ-2-പിക്രൈൽഹൈഡ്രാസിൽ എന്ന സ്വതന്ത്ര റാഡിക്കലിനെ തടയുന്നു.കുങ്കുമത്തിലടങ്ങിയ സാഫ്രണാൽ, ക്രോസിൻ എന്നീ രാസപഥാർഥങ്ങൾക്ക് ഇലക്ട്രോൺ നൽകിക്കൊണ്ടാണ് നിരോക്സീകരണ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്. പത്തുകോടി യൂണിറ്റുകൾക്ക് 500 യൂണിറ്റുകൾ എന്ന ഗാഢതയിൽ ക്രോസിൻ ചേർത്തപ്പോൾ 50% നിരോക്സീകരണപ്രവർത്തനം നടന്നതായി കണ്ടു. 1000 യൂണിറ്റുകൾ എന്ന ഗാഢതയിൽ നിരോക്സീകരണ പ്രവർത്തനത്തിന്റെ ശതമാനം 65 ആണ്. സാഫ്രണാലിന്റെ നിരോക്സീകരണ ശക്തി ക്രോസിന്റേതിനെക്കാൾ അല്പം കുറവാണ്. കുങ്കുമത്തിന്റെ ഈ സ്വഭാവം കണക്കിലെടുത്ത് സൗന്ദര്യവർധകലേപനങ്ങളിലും, മരുന്നുകളിലും, ഭക്ഷണത്തിലും ചേർക്കുന്നു.[20] എന്നാൽ കൂടിയ അളവിൽ കുങ്കുമം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അഭികാമ്യമല്ല. എലികൾക്ക് ഗ്രാം ശരീരഭാരത്തിന് 20.7 ഗ്രാം എന്ന നിലയ്ക്ക് കുങ്കുമം നൽകിനോക്കിയപ്പോൾ മരണം സംഭവിച്ചതായി കണ്ടെത്തി.[17][21] കുങ്കുമത്തിന് വിഷാദരോഗത്തെ ചെറുക്കാനും കഴിവുണ്ടെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. [22]രസതന്ത്രംക്രോസിൻആൽഫാ ക്രോസിൻ ഉണ്ടാവുന്ന വിധംക്രോസറ്റിനും ജെൻഷിഒബയോസും തമ്മിലുള്ള പ്രതിപ്രവർത്തനം— അനോമർ ബീറ്റാ-ഡി-ജെൻഷിയോബയോസ്— ക്രോസറ്റിൻപിക്രോക്രോസിനും സാഫ്രണാലുംപിക്രോക്രോസിൻ-സാഫ്രണാൽ ചുവപ്പു നിറത്തിൽ നൽകിയിരിക്കുന്നുപിക്രോക്രോസിനിന്റെ രാസഘടന— സാഫ്രണാൽ— β-ഡി-ഗ്ലൂക്കോപിരാനോസ്കുങ്കുമപ്പൂവിൽ നൂറ്റൻപതോളം ബാഷ്പീകാരിയായ സുഗന്ധമുള്ള രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ബാഷ്പീകാരിയല്ലാത്ത കരോട്ടിനോയിടുകളായ സിയാസാന്തിൻ, ലൈക്കോപീൻ, വിവിധതരം ആൽഫാ, ബീറ്റാ കരോട്ടിനോയിടുകൾ എന്നിവയും കുങ്കുമപ്പൂവിലുണ്ട്.[17] ആൽഫാ ക്രോസിൻ എന്ന പദാർഥമാണ് കുങ്കുമപ്പൂവിന് സ്വർണ്ണം കലർന്ന മഞ്ഞ നിറം നൽകുന്നത്. ആൽഫാ ക്രോസിന്റെ ഐ.യു.പി.എ.സി നാമം 8,8-ഡൈഅപ്പൊ-8,8-കരോട്ടിനോയിക്ക് അമ്ളം എന്നതാണ്. ജനകീയ നാമം ട്രാൻസ് ക്രോസറ്റിൻ അഥവാ ഡൈ-(ബീറ്റാ-ഡി-ജെൻഷിയോബയോസിൽ) എസ്റ്റർ എന്നാകുന്നു. കുങ്കുമത്തിന്റെ സുഗന്ധത്തിനു കാരണം ക്രോസെറ്റിന്റെ ഡൈഗെൻഷിയോബയൊസ് എസ്റ്ററാണ്.[17][4][23] ക്രോസിൻ എന്നാൽ ജലഫോബിക് ആയ ക്രോസറ്റിന്റെ എസ്റ്ററുകളാണ്.[24] ഇത് കീടനാശിനികളിലും കുമിൾനാശിനികളിലും ഉപയോഗിക്കുന്നു. ഉണങ്ങിയ കുങ്കുമത്തിന്റെ ഭാരത്തിന്റെ 4 ശതമാനത്തോളം പിക്രോക്രോസിൻ എന്ന വസ്തുവാണ്. പിക്രോക്രോസിൻ എന്നത് സിയാസാന്തിൻ എന്ന കരോട്ടിനോയിടിന്റെ ഓക്സീകാരി വിഭജനം നടക്കുമ്പോൾ ലഭിക്കുന്ന സംയുക്തമാണ്. ഇത് സാഫ്രണാൽ എന്ന ടെർപ്പീൻ ആൽഡിഹൈഡിന്റെ ഗ്ളൈക്കോസൈഡുമാണ്.[17] ചുവപ്പു നിറമുള്ള സിയാസാന്തിൻ എന്ന വസ്തു മനുഷ്യനേത്രത്തിലെ റെറ്റിനയിലും അടങ്ങിയിരിക്കുന്നു.രാസഘടനപദാർഥം ഭാരം %കാർബോഹൈഡ്രേട്ടുകൾ 12.0–15.0വെള്ളം 9.0–14.0മാംസ്യം 11.0–13.0സെല്ലുലോസ് 4.0–7.0കൊഴുപ്പ് 3.0–8.0ലവണങ്ങൾ 1.0–1.5പലവക 40.0അവലംബം: ധർമാനന്ദ 2005രാസപദാർത്ഥങ്ങളുടെ വേർതിരിക്കൽComponent Mass %വെള്ളത്തിൽ ലയിക്കുന്നവ 53.0→ നൈസർഗിക പശകൾ 10.0→ പെന്റോസാനുകൾ 8.0→ പെക്റ്റിനുകൾ 6.0→ സെല്ലുലോസ് 6.0→ ക്രോസിൻ 2.0→ മറ്റു കരോട്ടിനോയിടുകൾ 1.0കൊഴുപ്പ് 12.0→ ബാഷ്പീകാരിയല്ലാത്ത എണ്ണകൾ 6.0→ ബാഷ്പീകാരിയായ എണ്ണകൾ 1.0മാംസ്യം 12.0കരി 6.0→ അമ്ലത്തിൽ ലയിക്കുന്ന കരി 0.5വെള്ളം 10.0നാരുകൾ 5.0അവലംബം: ഗോയൻസ് 1999, p. 46കുങ്കുമത്തിന്റെ കയ്പിനു കാരണം പിക്രോക്രോസിൻ എന്ന ഗ്ളൂക്കോസൈഡ് ആണ്. പിക്രോസിന്റെ രാസസൂത്രം C16H26O7 ഉം, ഐ.യു.പി.എ.സി നാമം 4-(ബീറ്റാ-ഡി-ഗ് ളൂക്കോപിരാനോസിലോക്സി)-2,6,6-ട്രൈമീഥൈൽസൈക്ളോഹെക്സ്-1-ഈൻ-1-കാർബോക്സിആൽഡിഹൈഡ് എന്നതും ആണ്. ഇത് ഒരു ആൽഡിഹൈഡും സാഫ്രണാൽ എന്ന രാസവസ്തുവും സംയോജിച്ച് ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റ് ആണ്.വിളവെടുപ്പിനു ശേഷം, ചൂടും രാസാഗ്നിയുടെ പ്രവർത്തനവും കാരണം പിക്രോസിൻ ഡി-ഗ്ളൂക്കോസ് എന്ന മോണോസാക്കറൈഡും സാഫ്രണാൽ എന്ന ആൽഡിഹൈഡും ആയി മാറുന്നു.[25] കുങ്കുമത്തിന്റെ വ്യത്യസ്തമായ ഗന്ധത്തിനു കാരണം സാഫ്രണാൽ എന്ന അവശ്യക-ബാഷ്പീകാരി എണ്ണയാണ്. സാഫ്രണാലിന് പിക്രോക്രോസിനെക്കാൾ കയ്പുചുവ കുറവാണ്. കുങ്കുമത്തിലടങ്ങിയ ബാഷ്പീകാരികളുടെ 70 ശതമാനത്തോളവും പിക്രോക്രോസിൻ വരും.[26] കുങ്കുമത്തിന്റെ മണത്തിനു കാരണമായേക്കാവുന്ന മറ്റൊരു വസ്തു 2-ഹൈഡ്രോക്സി-4,4,6-ട്രൈമീഥൈൽ-2,5-സൈക്ളോഹെക്സാഡൈഈൻ-1-ഓൺ എന്ന പദാർഥമാണ്. ഇതിന് ഉണങ്ങിയ വൈക്കോലിന്റെ മണമാണ്.[27] ഈ വസ്തുവിന്റെ അളവ് കുങ്കുമത്തിൽ താരതമ്യേന കുറവാണെങ്കിലും ഇതിന് ശക്തിയായ ഗന്ധം ഉണ്ട്.[27] ഉണങ്ങിയ കുങ്കുമം പി.എച്ചിന്റെ ഏറ്റക്കുറച്ചിലുകളെ എതിർക്കാൻ കെൽപ്പുള്ളതല്ല. ഇത് ഓക്സീകരണ പദാർഥങ്ങളുടെയും വെളിച്ചത്തിന്റെയും സാന്നിധ്യത്തിൽ വിഘടിക്കുന്നു. ഇതിനാൽ വെളിച്ചം കടക്കാത്ത, വായുസഞ്ചാരമില്ലാത്ത കുപ്പികളിലാണ് കുങ്കുമം സൂക്ഷിക്കാറ്. എന്നാൽ ചൂടിനെ ഒരു പരിധി വരെ ചെറുക്കാൻ കുങ്കുമത്തിനു കഴിവുണ്ട്.

1 comment:

  1. ഗന്മ്ഭീരം നല്ല ബ്ലോഗ്‌ !!

    ReplyDelete