Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label വാജികരണം. Show all posts
Showing posts with label വാജികരണം. Show all posts

Saturday, 31 January 2015

ബീജ വര്‍ദ്ധനവ്

 പേരാലിന്‍റെ (Ficus benghalensis) കായ ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ പാലില്‍ കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജ വര്‍ദ്ധനവ് ഉണ്ടാകും.
ഇളത്ത നാടന്‍ വെണ്ടയ്ക്ക ദിനവും 25 എണ്ണം വെച്ച് പച്ചയ്ക്ക് കഴിച്ചാലും ബീജ വര്‍ദ്ധനവ്‌ ഉണ്ടാകും. 
പുരുഷന്മാരിലെ ബീജശേഷി കൂടാന്‍ പിഞ്ചു നാടന്‍ വെണ്ടയ്ക്ക 25 എണ്ണം വെച്ച് ചെടിയില്‍ നിന്ന് നിത്യവും പറിച്ച് പച്ചയ്ക്ക് ചവച്ചു തിന്നുക.
നല്ല ഉറച്ച കരിക്ക് (മന്നങ്ങ, വെടല) ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാലും ബീജശേഷി കൂടും .

Friday, 30 January 2015

സ്ത്രീകളിലെ വന്ധ്യതയ്ക്ക്

അരയാലിന്‍റെ പഴം ഉണക്കിപ്പൊടിച്ച് പച്ചവെള്ളത്തില്‍ കഴിക്കുന്നത്‌ സ്ത്രീകളിലെ വന്ധ്യതയ്ക്ക് വളരെ ഫലപ്രദമാണ്.
പുരുഷന്മാരിലെ ബീജശേഷി കൂടാനും അരയാലിന്‍റെ പഴം സഹായകമാണ്.
അരയാലില്‍ എപ്പോഴും കായയും പഴവും കിട്ടില്ല. ഉണ്ടാകുമ്പോള്‍ പെറുക്കി ഉണക്കി സൂക്ഷിക്കണം

Monday, 9 June 2014

പൊടുകണ്ണി - തൊഴുകണ്ണി

പൊടുകണ്ണി തൊഴുകണ്ണിഎന്നൊക്കെ പേരുള്ള ഇത് ഒരു ഔഷധസസ്യമാണു്. രാമനാമപ്പച്ച എന്നും ഈ ചെടി അറിയപ്പെടുന്നു. പ്രധാനമായും വാജീകരണത്തിന് ഉപയോഗിക്കുന്നു എന്നാണു അറിവ്..

അടുത്തുചെന്ന് സംസാരിച്ചാല്‍ ഇലകള്‍ കൂമ്പി തൊഴുന്നതുപോലെയാകും. ഇലകള്‍ ഘടികാരത്തിലെ സൂചി ചലിക്കുന്നതു പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. തൊഴുകണ്ണിയുടെ തണ്ടിലെ രണ്ട് ചെറിയ ഇലകളാണു് എപ്പോഴും വിടരുകയും, കൂമ്പുകയും ചെയ്തുകൊണ്ടിരിക്കുക. രാത്രിയില്‍ പാമ്പ് ചീറ്റുന്നപോലുള്ള ശബ്ദം തൊഴുകണ്ണിയില്‍ നിന്നും ഉണ്ടാകാറുണ്ടു്, ഇതിന്റെ വേരു് സിദ്ധവൈദ്യത്തില്‍ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. പാമ്പിന്‍വിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കാറുണ്ടു്. മുറിവും ചതവും ഭേദമാക്കാന്‍ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്

ഇരട്ടി മധുരം കഴിക്കാം, ദാമ്പത്യം രസകരമാക്കാം

ഇരട്ടി മധുരം കഴിക്കാം, ദാമ്പത്യം രസകരമാക്കാം ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഇരട്ടിമധുരം വാജീകരണ ശേഷിയുള്ളതാണെന്നു കൂടി അറിയേണ്ടതുണ്ട്. വാത നാഡി കളെ പോഷിപ്പിക്കും. ക്ഷീണം അകറ്റും . കഫം ക്രമേണ വളരെ കുറയ്ക്കും. വളരെ നേരം വ്യായാമ രഹിതമായും വിരസമായും ജോലിചെയ്യുകയാലോ കംബ്യുട്ടർ തുടങ്ങിയവ നിരന്തരം ഉപയോഗിക്കുകയാലോ ഉള്ള ശാരീരിക പ്രശ്നങ്ങളെ അകറ്റും. ഇരട്ടിമധുരവും വെണ്ണയും ചേർത്ത് വിധിപ്രകാരം ഉപയോഗിച്ചാൽ കുതിരയെപ്പോലെ ശക്തിയുള്ളവനായിതീരുമെന്നാണ് ശാസ്ത്രം പറയുന്നത്; പ്രത്യേകിച്ചും ദാമ്പത്യ ബന്ധത്തിൽ. മല ബന്ധം ഒഴിവാക്കുന്നതിനാൽ സുഖ നിദ്ര ലഭിക്കും. മൂത്രക്കല്ലിനെ സ്വയം പൊടിച്ചു കളയാനും ഈ ഔഷധം സഹായിക്കും. സ്വരത്തെ വ്യക്തവും ഇമ്പമുള്ളതും ആക്കിത്തീർക്കും. ജലദോഷം മാറാനും നല്ലതാണ്. ഇരട്ടിമധുരം, കർപ്പൂരം (ശുദ്ധമായത്), പെരുങ്കായം,ജീരകം ഇവ തുല്യമായി എടുത്തു നന്നായി പൊടിച്ചു മുക്കാൽ ടീ സ്പൂണ് വീതം മൂന്നു നേരം കഴിക്കണം. ജലദോഷം പൂർണമായി സുഖപ്പെടും. പനിയും മാറും. സ്ത്രീകളിൽ മെലിഞ്ഞു തൂങ്ങിയ സ്തനങ്ങൾ ഭംഗിയും വലിപ്പവും ഉറപ്പും ഉള്ളവയാകാൻ ഇരട്ടിമധുരത്തിന്റെ വിധിപ്രകാരമുള്ള ഉപയോഗത്തിന് സാധിക്കും.

Tuesday, 3 June 2014

ലൈംഗിക ബലഹീനതക്ക് റോജാ കുല്‍ക്കന്ദ്

റോസാ പ്പൂവിന്റെ ഇതള്‍ കൊണ്ട് തയ്യാറാക്കുന്ന കുല്‍ക്കന്ദു
ഹൃദയത്തിന് ബലം തരും ലൈംഗിക ബലഹീനതക്ക് പരിഹാരം ആയും പറയപ്പെടുന്നു . ഇത് ശരീരത്തിന് ബലം തരും .ഇതിന്റെ ഇതളില്‍ നിന്ന് എടുക്കുന്ന എണ്ണ വൃഷ്യം ആണ് .
കുല്‍ക്കന്ദു സ്ത്രീകളുടെ മാസമുറ സമയത്ത് ഉണ്ടാകുന്ന വേദനകളെയും വെള്ള പോക്കിനെയും കുറക്കുന്നു .

വാജികരണം

പന്നിമാംസം അരച്ച് അതില്‍ വേണ്ടുന്നത്ര കുരുമുളക് പൊടിയും ഇന്തുപ്പും ചേര്‍ത്തു ലന്തക്കുരുവിന്റെ വലിപ്പത്തില്‍ ഗുളിക യുരുട്ടി തിളയ്ക്കുന്ന നെയ്യില്‍ ഇട്ടു വറുത്തെടുക്കണം .വരുത്തെടുക്കുംപോള്‍ ഗുളിക ഉടഞ്ഞു പോകരുത് . ആ ഗുളിക ധാരാളം നെയ്യും തൈരും ഉറുമാംപഴ രസവും ചേര്‍ത്തു കോഴി മാംസ രസത്തില്‍ ഇട്ടു ഗുളിക ഉടഞ്ഞു പോകാത്ത വിധത്തില്‍ പാകം ചെയ്തു എടുക്കണം .അങ്ങനെ പാകം ചെയ്ത എടുത്ത രസം കുടിക്കുകയും മാംസ ഗുളിക തിന്നുകയും ചെയ്‌താല്‍ ശുക്ല ക്ഷയം സംഭവിക്കില്ല
പന്നി മാംസത്തിനു പകരം ആടിന്റെ മാംസം കൊണ്ടും ഗുളിക ഉണ്ടാക്കി മേല്പറഞ്ഞ രീതിയില്‍ ചെയ്താലും ശുക്ലം വര്‍ദ്ധിക്കും

Friday, 30 May 2014

വാജികരണം-

ബദാം ,അക്രൂട്ട്‌ ഇവയിലേതെങ്കിലും ഒന്നിന്റെ ചൂര്‍ണം ഒരു നാഴി , നായകുരുണ പരിപ്പ് ചൂര്‍ണം ഒരു നാഴി , ഉഴുന്ന് പരിപ്പ് ചൂര്‍ണം ഒരു നാഴി എള്ള് പൊടി രണ്ടു നാഴി ,ചെറുപയര്‍ പൊടി രണ്ടു നാഴി ,ഗോതമ്പ് പൊടി ഒരു നാഴി ,നവരയരി പൊടി ഒരു നാഴി ,നെയ്യ് ഒരു നാഴി ഇവയെല്ലാം കൂടെ പശുവിന്‍ പാലില്‍ കുഴച്ചു അപ്പം ചുട്ടു അഗ്നി ബലത്തിന് അനുസരിച്ച് തിന്നണം. ആ അപ്പം തിന്നാല്‍ കൂടുതല്‍ വൃഷ്യം ആണ്.

വാജികരണം- ഉത്തേജനം

ശതാവരി കിഴങ്ങ് കല്‍ക്കമാക്കി നെയ്യിന്റെ പത്തിരട്ടി പാല്‍ ചേര്‍ത്തു സ്നേഹ പാക വിധി പ്രകാരം കാച്ചി അരിച്ചെടുത്ത് പഞ്ചസാരയും തിപ്പലി പൊടിയും തേനും ചേര്‍ത്തു സേവിച്ചാല്‍ അത് ഏറ്റവും ഉത്തമമായ വൃഷ്യമാകുന്നു

വാജീകരണം- ലൈംഗികത

ഇരട്ടി മധുര ചൂര്‍ണം - 3 കഴഞ്ച് , നെയ്യ് -3 കഴഞ്ച് ,തേന്‍ 3കഴഞ്ച് ഇവയെല്ലാം കൂടെ ചേര്‍ത്തു സേവിച്ചു മീതെ പശുവിന്‍ പാല്‍ കുടിച്ചാല്‍ എല്ലായ്പ്പോഴും വേഗവാന്‍ ആയിരിക്കും
വൃഷ്യം : ഇതിനര്‍ത്ഥം പലരും ചോദിക്കുന്നു. ഷണ്ഡത്വം ഇല്ലാതാക്കുന്നത് എന്ന് പറയും

കുതിര ശക്തി പുരുഷന് നേടാന്‍..

ആടിന്റെ അണ്ഡകോശം പാലും നെയ്യും ചേര്ത്ത്്‌ പാകം ചെയ്തു തിപ്പലിയും ഇന്തുപ്പും പൊടിച്ചു ചേര്ത്ത് ഭക്ഷിച്ചാല്‍ അവന് (ഭക്ഷിക്കുന്നവന്) നൂറു സ്ത്രീകളെ പ്രാപിക്കാം....
പരീക്ഷിക്കുന്നവര്‍ കൊലെസ്റെരോള്‍ ,പ്രെഷര്‍ ഷുഗര്‍ ഇല്ലാത്തവരും അധ്വാന ശീലരും ആകണം . ഇല്ലെങ്കില്‍ പണി പാളും.

ലൈംഗിക ആരോഗ്യത്തിന്- Sexual Health

അവക്കാടോ : 1 എണ്ണം 
കുതിര്‍ത്ത ബദാം പരിപ്പ് :5 എണ്ണം 
കാച്ചിയ പശുവിന്‍ പാല്‍ : ഒരു ഗ്ലാസ്‌ 
കല്‍ക്കണ്ടം : ആവശ്യത്തിനു
ഏലത്തരി :പൊടിച്ചത് ഒരു നുള്ള്
അവക്കാടോയുടെ ഉള്ളിലെ മാംസം എടുത്തു മിക്സിയില്‍ ഇട്ടു അതില്‍ പാലും മറ്റു പറഞ്ഞിരിക്കുന്നവകള്‍ കൂടെ ചേര്‍ത്തു അടിച്ചു കുടിക്കുക.