Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label സൗന്ദര്യം. Show all posts
Showing posts with label സൗന്ദര്യം. Show all posts

Saturday, 2 January 2016

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല്‍ കെമിക്കല്‍ കൂടിയ ഇവ ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍.. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന് വായിച്ചറിയൂ..ഇനി സൗന്ദര്യം സംരക്ഷിക്കാം, സുരക്ഷിതമായി.
രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.
തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.
നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.
വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.
ഫേസ് ബ്ലീച്ച് പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.
തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.
പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.
മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.
വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

എണ്ണ തേച്ചുള്ള കുളിയുടെ പ്രാധാന്യം

എണ്ണ തേയ്ച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.
വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.
കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.

Friday, 30 January 2015

മുഖ കുരു ,തോല്‍ വ്യാധികള്‍ , തല മുടി കൊഴിച്ചില്‍ , വയറ്റില്‍ പ്രശ്നം ,ശരീര ഭാരം കുറയല്‍

ഉടല്‍ ചൂട് കൂടുതല്‍ പലരുടെയും പ്രശ്നം അത് കുറക്കാന്‍ ഒരു രഹസ്യ യോഗം വെളിപ്പെടുത്തുന്നു . കാലം കെട്ട കാലം .ദീര്‍ഘ ദൂര യാത്ര , ഉടല്‍ ഉഷ്ണം കൊണ്ട് ബാധിക്കപ്പെട്ടവര്‍ ഇവര്‍ക്കും , ദീര്‍ഘ സമയം കസേരയിലും സോഫയിലും ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇവര്‍ക്ക് തലമുടി മുതല്‍ നഖം വരെ പല പ്രശ്നങ്ങള്‍ ഈ ഉഷ്ണം കാരണം ഉണ്ടാകുന്നു . മുഖ്യമായി മുഖ കുരു ,തോല്‍ വ്യാധികള്‍ , തല മുടി കൊഴിച്ചില്‍ , വയറ്റില്‍ പ്രശ്നം ,ശരീര ഭാരം കുറയല്‍ ഇങ്ങനെ പലതും . സിദ്ധന്മാര്‍ മുന്നില്‍ കണ്ടു പറഞ്ഞ അത്ഭുത മരുന്ന് ഇത് .
പ്രയോജനപ്പെട്ടാല്‍ നന്ദി സിദ്ധാര്‍ക്ക് മനസില്‍ പറയാന്‍ മടിക്കരുത് .
നല്ലെണ്ണ ,
വെളുത്തുള്ളി
കുരുമുളക്
ആവശ്യത്തിനു അനുസരിച്ച് ഒരു കുഴിയുള്ള കരണ്ടിയില്‍ നല്ലെണ്ണ ഒഴിച്ച് കുറഞ്ഞ തീയില്‍ വെച്ചു ചൂടാക്കുക . എണ്ണ ചൂടായാല്‍ അതില്‍ 4-5 കുരുമുളക് , നാലഞ്ച് തൊലി കളയാത്ത വെളുത്തുള്ളി അല്ലി ഇട്ടു ചൂടാക്കുക . അങ്ങനെ ചൂടാക്കി അടുപ്പില്‍ ഇറക്കി ചൂട് ആരിയത്തിനു ശേഷം ആ എണ്ണ രണ്ടു കാലിലെയും തള്ള വിരല്‍ നഖത്തില്‍ പുരട്ടുക . രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ കഴുകി കളയുക .
കുറിപ്പ് :*** രണ്ടു മിനിറ്റില്‍ കൂടുതല്‍ നഖത്തില്‍ പുരട്ടി ഇടരുത്, പനി കഫകെട്ടു ഉള്ളവര്‍ ഇത് പ്രയോഗിക്കരുത് . ഫലം വിപരീതമാകും.***
കുട്ടികള്‍ ഇല്ലാത്ത പുരുഷന്മാര്‍ ഇത് ദിനവും ചെയ്യുന്നത് ശുക്ല ധാതു വര്‍ദ്ധിക്കും എന്ന് പറയുന്നു . ടെന്‍ഷന്‍ ഉള്ളവര്‍ കുളിക്കുന്നതിനു ഒരു മിനിറ്റ് മുന്‍പ് ഇത് പുരട്ടി കുളിച്ചാല്‍ ടെന്‍ഷന്‍ കുറയും എന്ന് പറയുന്നു പ്രത്യേകിച്ചു ടെക്കികള്‍ . ചെയ്തു ഫലം കിട്ടിയാല്‍ മറ്റുള്ളവര്‍ക്കും പറഞ്ഞു കൊടുക്കുക .

സ്ത്രീകളില്‍ സ്തനവളര്‍ച്ചയ്ക്ക്

പാല്‍മുതുക്കിന്‍ കിഴങ്ങുപൊടി തൊട്ടാവാടി-സമൂലം കഷായത്തില്‍ചേര്‍ത്ത് കഴിക്കുന്നത്‌ സ്ത്രീകളില്‍ സ്തനവളര്‍ച്ചയ്ക്ക് സഹായകമാണ്.
രാവിലെ വെറും വയറ്റിലും, രാത്രി ആഹാരശേഷവും ആണ് കഴിക്കേണ്ടത്‌.
60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ച്‌ ഒന്നര ഗ്ലാസ് ആക്കി കുറുക്കി അരിച്ചെടുക്കുന്ന കഷായം അര ഗ്ലാസ് വീതം മൂന്നു നേരത്തേക്ക് ഉപയോഗിക്കാം.

ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം........


ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും. ചര്‍മസംരക്ഷണത്തിന് ഇത്തരത്തിലുള്ളൊരു പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. ഓറഞ്ച് തൊലിയുപയോഗിച്ചു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്‍കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഓറഞ്ചു തൊലിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ. ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്. മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.

Wednesday, 8 October 2014

*** നമ്മുടെ ആരോഗ്യ പരിപാലനം ***


ചില പ്രായോഗിക നിര്ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..
• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..
• ശുദ്ധവായു ശ്വസിക്കുക..
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..
• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..
• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..
• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്പ്പെദടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..
• നല്ല വിശപ്പ്‌ ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെഭടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..
• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കകര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്‌..
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ,പഴവര്ഗമങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ് നിലനില്പ്പിടനും പോഷണത്തിനും മതിയായവയാണ്..
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല..രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..
• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..
• കൈകാലുകള്‍ നന്നായി നിവര്ത്തി വെച്ച് മലര്ന്നു കിടന്നു ഉറങ്ങുക..
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..
• സ്വാര്ത്ഥ ത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്ഷാവസ്ഥ ഉണ്ടാക്കുന്നു..

വെള്ളപ്പാണ്ട്‌

വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ആയുര്‍വേദത്തില്‍ ഈ രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.
ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്‌), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട്‌ അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌.
കുഷ്‌ഠം രോഗമോ?
കുഷ്‌ഠംവുമായി താരതമ്യപ്പെടുത്തി ചിലര്‍ ഇതിനെ വെള്ളകുഷ്‌ഠം എന്നു പറയുന്നു. എന്നാല്‍ ഇത്‌ ശരിയല്ല. കാരണം കുഷ്‌ഠം അണുജന്യമാണ്‌.മൈകോബാക്‌ടീരിയം ലെപ്രെ എന്ന അണുവാണ്‌ കുഷ്‌ഠം രോഗത്തിന്‌ കാരണം. പക്ഷേ പാണ്ട്‌ അണു സംക്രമണജന്യമല്ല. കുഷ്‌ഠം രോഗം വ്രണമാകുകയും രക്‌തം, ചലം, പഴുപ്പ്‌, ചൊറിച്ചില്‍, വേദന എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു.വെള്ളപ്പാണ്ടിന്‌ ഈ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. കുഷ്‌ഠരോഗം ത്വക്കിനെ ആശ്രയിച്ച്‌ രൂപപ്പെടുകയും കാലക്രമേണ മാംസപേശികള്‍, നാഡികള്‍ എന്നിവയെ ബാധിക്കുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളപ്പാണ്ടിന്‌ ഇത്തരം സ്‌ഥിതി വിശേഷങ്ങള്‍ പ്രകടമാകുന്നില്ല. അതുകൊണ്ട്‌ വെള്ളപ്പാണ്ടിനെ കുഷ്‌ഠം രോഗത്തിന്റെ വകഭേദമായി കാണേണ്ടതില്ല.
കാരണങ്ങള്‍
ആയുര്‍വേദശാസ്‌ത്രം അനുസരിച്ച്‌ വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്‌ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ്‌ ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്‌തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.* കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.* ഫിരംഗരോഗം കൊണ്ട്‌ ഉണ്ടാകുന്നത്‌.ആധുനിക ശാസ്‌ത്രദൃഷ്‌ട്യാ ഈ രോഗത്തിന്‌ പ്രധാനകാരണം. ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്‌ഥിതി ചെയ്യുന്ന മെലാനോസൈറ്റ്‌ എന്ന പ്രത്യേകതരം കോശങ്ങളാണ്‌ മെലാനിന്‍ എന്ന വര്‍ണ വസ്‌തു നിര്‍മിക്കുന്നത്‌.നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്‌താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ്‌ വെള്ളപ്പാണ്ട്‌ ഉണ്ടാകുന്നത്‌.നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ്‌ നിറത്തോട്‌ കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക്‌ ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്‌. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട്‌ ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ്‌ ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. സിഫിലിസ്‌ എന്ന രതിജന്യരോഗത്തിന്റെ രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളില്‍ സിഫിലിറ്റിക്‌ ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.
ലക്ഷണങ്ങള്‍
ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്‌ഥയാണിത്‌. രോഗാവ്യാപ്‌തിയെ അടിസ്‌ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌. ചിലത്‌ വേഗത്തില്‍ പടരും. ചിലത്‌ വളരെ സാവകാശത്തിലെ പടരുകയുള്ളൂ.
ചികിത്സ
പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട്‌ വെള്ളപ്പാണ്ട്‌ കുഷ്‌ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്‌ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന്‌ ചികിത്സ തുടങ്ങേണ്ടത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ്‌ (വിരേചനം). ഇത്‌ രോഗത്തിന്റെ പ്രാരംഭ കാലത്ത്‌ ചെയ്യുകയും വേണം. കാട്ടത്തിവേര്‌ ഉണ്ടശര്‍ക്കര ചേര്‍ത്ത്‌ കുടിക്കുക.അതിനുശേഷം ദേഹത്ത്‌ എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ്‌ മൂന്നു ദിവസത്തേക്ക്‌ പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.വെള്ളപ്പാണ്ട്‌ ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.* പ്ലാശിന്റെ ഭസ്‌മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത്‌ കുടിക്കുക.* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.* ഠേസ കരിങ്ങാലി തൊലിയുടെ നീര്‌ എല്ലാ ദിവസവും രാവിലെ കുടിക്കുക.* ഒരു രാത്രിമുഴുവന്‍ ചെമ്പ്‌ പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.* പാടക്കിഴങ്ങ്‌ പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത്‌ കഴിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസി നീരില്‍ ചാലിച്ച്‌ കഴിക്കുക.* കാര്‍കോകിലരി പൊടിച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.
ലേപനം
ഔഷധങ്ങള്‍ യുക്‌തമായ ദ്രവ്യത്തിലരച്ച്‌ പുരട്ടുന്നതിനാണ്‌ ലേപനം എന്നു പറയുന്നത്‌. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന്‌ ഉപയോഗിച്ചു വരുന്ന ഔഷധമാണ്‌ കാര്‍കോകിലരി.* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരുട്ടുക.* മുള്ളങ്കി വിത്ത്‌ വിനാഗിരിയില്‍ അരച്ച്‌ പുരുട്ടുക.* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത്‌ പാണ്ടുള്ള സ്‌ഥലത്ത്‌ പുരട്ടുക.* അഞ്ച്‌ ടീസ്‌പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത്‌ പാണ്ടുള്ള ഭാഗത്ത്‌ തേച്ചു പിടിപ്പിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസിനീര്‌ ചേര്‍ത്ത്‌ പുരട്ടുക.* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച്‌ 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്‌ക്ക കഴിക്കുകയും വേണം.* പിച്ചകമൊട്ട്‌ ചുട്ടെടുത്ത ഭസ്‌മം ആനമൂത്രത്തില്‍ ചാലിച്ച്‌ പുരട്ടുക.* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച്‌ പുരട്ടുക.* അഞ്‌ജന കല്ല്‌ വെള്ളത്തില്‍ അരച്ച്‌ പുരട്ടുക.ഇതിനു പുറമെ ഖദിരാരിഷ്‌ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്‌ടം എന്നിവയും വെള്ളപ്പാണ്ടിന്‌ പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്‌.രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച്‌ പരസ്‌പരം തൊടാത്തതും പുതിയതും, തീകൊണ്ട്‌ പൊള്ളിയ സ്‌ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന്‌ കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ്‌ ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട്‌ വേഗത്തില്‍ ചികിത്സിച്ച്‌ ഭേദപ്പെടുത്താവുന്നതാണ്‌.
ശ്രദ്ധിക്കേണ്ടവ
പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം)* തൈര്‌, അയില ഇവ ഒരുമിച്ച്‌ കഴിക്കരുത്‌.* ത്വക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്‌ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.* അധികസമയം വെയിലത്ത്‌ കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്‌ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.* പാവയ്‌ക്ക, മുള്ളങ്കി, കാരറ്റ്‌, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.* ജീവക അഭാവജന്യ വെളുപ്പ്‌ ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.
വെള്ളപ്പാണ്ട്‌ ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത്‌ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ വളരെ എളുപ്പമാണ്‌. കാഴ്‌ചയില്‍ തോന്നിക്കുന്ന ബീഭത്സതമൂലം ഇവരുടെ സാമൂഹിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക.

Tuesday, 7 October 2014

സൌന്ദര്യ വര്‍ദ്ധനത്തിന്

രാവിലത്തെ തിരക്കില്‍ രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് തീര്‍ക്കുന്ന കാക്കക്കുളി. പിന്നെ നിന്ന നില്‍പില്‍ ഭക്ഷണവും വാരിവിഴുങ്ങി 'ദാ' എന്നൊരു പോക്ക്. അതിനിടയില്‍ ആരോഗ്യവും സൗന്ദര്യവും നോക്കാന്‍ സമയമെവിടെ? കുറച്ച് പ്രായമൊക്കെയായി ചര്‍മത്തിനു തിളക്കവും മിനുസവും നഷ്ടപ്പെടുമ്പോഴാവും നമ്മള്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും.

എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി, ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയുമാവാം. സമയാസമയത്തുള്ള ഭക്ഷണവും ഉറക്കവും തന്നെയാണതിലേറ്റവും പ്രധാനം.യുവത്വം നിലനിര്‍ത്താന്‍ജോലിത്തിരക്കിനിടയില്‍ വൈകുന്ന പ്രഭാതഭക്ഷണം, മൂന്നു മണിക്ക് ഉച്ചയൂണ്, രാത്രി പതിനൊന്നിന് അത്താഴം... ഇങ്ങനെ ഭക്ഷണകാര്യത്തില്‍ ശരിയായ ചിട്ടകള്‍ പാലിക്കാത്ത ചിലരുണ്ട്. ഇടയ്‌ക്കൊക്കെ സമയം തെറ്റിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നല്ല. എല്ലാ ദിവസവും ഇങ്ങനെ സമയം തെറ്റി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

പ്രധാന ഭക്ഷണത്തിനു ശേഷവും ഇടക്കിടയ്ക്ക് ഓരോന്നു കൊറിച്ചുകൊണ്ടിരിക്കുന്നത് ചില ആളുകളുടെ ശീലമാണ്. ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. വല്ലാതെ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ മറ്റോ കഴിക്കാം.രാത്രി പത്തു മണിയെങ്കിലുമാവാതെ ഭക്ഷണം കഴിക്കാത്തവരാണ് നമ്മളൊക്കെ. എന്നാല്‍ രാത്രി ഭക്ഷണം കഴിക്കുന്നതും നേരത്തെയാക്കണമെന്നതാണ് പറയുന്നത്. എട്ടു മണിയൊക്കെ ആവുമ്പോള്‍ ഭക്ഷണം കഴിക്കാം. ഉറങ്ങുമ്പോഴേക്ക് ഭക്ഷണം ദഹിക്കണമെന്നര്‍ത്ഥം.

ഭക്ഷണത്തില്‍ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാല്‍ ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.

ചൂടുകാലത്ത് വെള്ളരിക്ക, കുമ്പളങ്ങ, തക്കാളി, കാരറ്റ്, കോളിഫ്ലാവര്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഈ പച്ചക്കറികളില്‍ ജലാംശം കൂടുതലാണ്. മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുമെന്നതാണ് കാരണം. കപ്പ, പപ്പായ, വെളുത്തുള്ളി എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ് തുടങ്ങിയവ ഉപയോഗിക്കാം. രാമച്ചം, കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടക്കിടെ കുടിക്കാം.

മഴക്കാലത്ത് ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ തുടങ്ങിയ നീര് അധികമില്ലാത്ത ഭക്ഷണമാണ് നല്ലത്. മുതിര, വന്‍പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

അതിരാവിലെ എണീക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമില്ല. പക്ഷേ, ബ്രാഹ്മമുഹൂര്‍ത്തമാണ് (പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍) ഉണരാന്‍ പറ്റിയ സമയമെന്ന് ആയുര്‍വേദം പറയുന്നു. ശുദ്ധവായു ധാരാളം കിട്ടുമെന്നതിലാണിത്. രാവിലെ കിട്ടുന്ന ആ ഉന്മേഷം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

ജോലിയുള്ള ദിവസങ്ങളില്‍ നേരത്തെയെണീക്കുക, അവധി ദിവസങ്ങളില്‍ പത്തു മണിവരെയൊക്കെ കൂര്‍ക്കം വലിച്ചുറങ്ങുകയും നമ്മുടെയൊരു ശീലമാണിത്. പക്ഷേ, ഓരോ ദിവസവും ഓരോ നേരത്ത് ഉണരുന്നത് ആരോഗ്യത്തിനു നന്നല്ല.

ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണ തേച്ചുള്ള കുളി നിര്‍ബന്ധമാക്കാം. ധാന്വന്തരം തൈലം, ബലാശ്വഗന്ധാദി എന്നിവയില്‍ ഏതെങ്കി ലുമൊന്ന് ശരീരത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ ഇതു സഹായിക്കും.

എണ്ണ ചെറുതായൊന്ന് ചൂടാക്കിയ ശേഷമാണ് ദേഹത്ത് പുരേട്ടണ്ടത്. ശരീരത്തില്‍ എണ്ണ നന്നായി പിടിക്കാന്‍ വേണ്ടിയാണിത്. ശരീരത്തിലെ മെഴുക്കിളക്കാന്‍ നല്ലത് ചെറുപയര്‍പൊടിയോ കടലമാവോ ആണ്. ഈ പൊടികൊണ്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിനൊരു ഉണര്‍വേകാന്‍ ഈ മസാജിംഗ് സഹായിക്കും.

വീട്ടിലെ ജോലിക്കിടയിലും സൗന്ദര്യം സംരക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇഡ്ഡലിക്കോ ദോശക്കോ മാവ് അരയ്ക്കുമ്പോള്‍ അല്പം ഉഴുന്നുമാവ് മാറ്റിവെയ്ക്കുക. എന്നിട്ട് മുഖത്ത് പുരട്ടി നോക്കൂ. മുഖത്തിന്റെ ശോഭ വര്‍ധിക്കും. അതുപോലെ ചെറുനാരങ്ങയുടെ തോടെടുത്ത് കൈകളിലും കൈമുട്ടുകളിലും ഉരച്ചു പിടിപ്പിക്കുകയുമാവാം. ചര്‍മത്തിന്റെ പരുപരുപ്പ് മാറിക്കിട്ടും.

അനാവശ്യ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന ചിലരുണ്ട്. പിന്നെ ആവശ്യമില്ലാതെയുള്ള ടെന്‍ഷനും. ഇത്തരം വികാരങ്ങള്‍ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അകാലനര, മുടികൊഴിച്ചില്‍ ഇങ്ങനെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഉറക്കവും ആഹാരവും കുറയും. ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അങ്ങനെ ചര്‍മത്തിന്റെ പ്രസരിപ്പും ഓജസും കുറയും. ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.മുഖ സൗന്ദര്യംമുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.തിളങ്ങുന്ന മുഖംചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.

ചെറുപയര്‍പൊടി, രക്തചന്ദനം, മഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.

നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.

തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.

തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകും.

നവര പാലില്‍ കുറുക്കി നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കും.

വരണ്ട തൊലിയുള്ളവര്‍ക്ക് സോപ്പിനു പകരം കുതിര്‍ത്ത ഉഴുന്ന് അരച്ച് ഉപയോഗിക്കാം.കഴുത്തിലെ കറുപ്പ്ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പ്രധാനമായും കഴുത്തില്‍ കറുപ്പുണ്ടാകുന്നത്. ആഹാരത്തില്‍ എരിവ്, പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.കണ്ണിന്റെ ആരോഗ്യംകണ്ണിനു ഇടയ്ക്കിടയ്ക്ക് ശരിയായ വിശ്രമം കൊടുക്കുക. പിന്നെ മതിയായ ഉറക്കവും വേണം. കണ്ണിന്റെ ആരോഗ്യത്തിനു ഇവ രണ്ടുമാണ് ഏറ്റവും പ്രധാനം.



കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം എഴുതണമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍, രാവിലെയും വൈകുന്നേരവും ഓരോ തുള്ളി ഇളനീര്‍ക്കുഴമ്പ് കണ്ണിലെഴുതാം.

ത്രിഫലാദി പൊടി തണുത്ത വെള്ളത്തില്‍ കലക്കിയെടുത്ത് കണ്ണിനു മുകളില്‍ വെക്കുന്നത്, ചൂടുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കും. ത്രിഫലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ പഞ്ഞി മുക്കി, കണ്ണിനു മുകളില്‍ വെക്കുന്നത്, നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.

കക്കിരി മുറിച്ച് കണ്‍പോളയില്‍ വെക്കുന്നതും തണുപ്പ് കിട്ടാന്‍ നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചത്, ഇലക്കറികള്‍, ആടിന്റെ കരള്‍, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നത് ക്ഷീണം കൊണ്ടുണ്ടാകുന്ന കണ്‍തടങ്ങളിലെ കരുവാളിപ്പ് ഇല്ലാതാക്കും. പനിനീരില്‍ തുണി മുക്കി തുടയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കും.ശരീരദുര്‍ഗന്ധം അകറ്റാന്‍രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ശരീരദുര്‍ഗന്ധം അകലും. നല്ല ഊര്‍ജസ്വലത കിട്ടുകയും ചെയ്യും. അല്‍പ്പം ചന്ദനം അരച്ചത്, വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിനു നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.

നാല്‍പ്പാമരം, വേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരദുര്‍ഗന്ധം അകറ്റും. ചര്‍മരോഗങ്ങളെ തടയുകയും ചെയ്യും. താന്നിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പുശല്യം കുറയ്ക്കും.പല്ലിന്റെ വെണ്‍മയും ആരോഗ്യവുംലഹയിലെ എല്ലാ അസുഖങ്ങള്‍ക്കും കരിങ്ങാലി നല്ലതാണ്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനും ഏറെ നന്ന്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. ഉപ്പിട്ടവെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

ത്രിഫലയുടെ പൊടി തിളച്ച വെള്ളത്തിലിട്ട് ഇളം ചൂടോടെ കവിള്‍ കൊള്ളുന്നതും വായനാറ്റത്തിന് ശമനമുണ്ടാക്കും. ഗ്രാമ്പു പൊടിച്ചത്, ഏലക്കായ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് വായ ശുചിയാക്കും.വിണ്ടുകീറലിന് പ്രതിവിധിചര്‍മത്തിലുണ്ടാവുന്ന വരള്‍ച്ചയാണ് കാലില്‍ വീണ്ടുകീറുന്നതിനുള്ള പ്രധാന കാരണം. വിണ്ടുകീറിയ ഭാഗം എണ്ണ പുരട്ടി പതുക്കെ തടവുക. എന്നും, ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് വിണ്ടുകീറല്‍ തടയും. ഒപ്പം, നന്നായി വെള്ളം കുടിക്കുകയും വേണം. ശതധൗതഘൃതം കാലില്‍ പുരട്ടുന്നതും വിണ്ടുകീറലിനു ശമനമുണ്ടാക്കും.

മൈലാഞ്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കാല്‍ കഴുകുന്നത്, കുഴിനഖത്തിന് ആശ്വാസം നല്‍കും. ജാത്യാദിഘൃതവും നല്ലതാണ്. ഉപ്പിട്ട് തിളപ്പിച്ച ചൂടുവെള്ളംകൊണ്ട് കാല്‍ കഴുകുന്നത് കുഴിനഖം അകറ്റും. താരന്‍താരന്‍ കുറയാന്‍ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ഇളം ചൂടാക്കിയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്‍പ്പസമയത്തിനുശേഷം കഴുകിക്കളയാം. മെഴുക്കിളക്കാന്‍ ഏറ്റവും നല്ലത് നെല്ലിക്കാപ്പൊടിയാണ്. നെല്ലിക്കാത്തോട് തലേന്ന് വെള്ളത്തിലിട്ടുവെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. പുളിപ്പുള്ളതു കാരണം മുടിയുടെ ആരോഗ്യത്തിനു ഇത് വളരെ ഗുണം ചെയ്യും. നെല്ലിക്കാപ്പൊടി താളിയുടെ കൂടെ തേക്കുകയോ വെള്ളത്തില്‍ കലക്കി തേക്കുകയോ ആവാം.വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ടി.പി.ഉദയകുമാരി

വെളുക്കണോ, സുന്ദരിമാരേ? Posted by: Veena

 കറുപ്പിന് ഏഴഴകെന്ന് കവിഭാവനയുണ്ടെങ്കിലും വെളുക്കാനായിരിക്കും മിക്കവാറും പേര്‍ക്ക് ആഗ്രഹം. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെളുപ്പ് സൗന്ദര്യലക്ഷണം കൂടിയാണ്. പ്രകൃത്യാ ഉള്ള നിറം മാറ്റുവാന്‍ പ്രയാസമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ നിറം വര്‍ദ്ധിക്കും. യാതൊരുകലര്‍പ്പുമില്ലാത്ത് ചില സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍. പച്ചമഞ്ഞള്‍ തിളപ്പിക്കാത്ത പാലില്‍ അരച്ച് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു തേയ്ക്കണം. കസ്തൂരി മഞ്ഞളും മഞ്ഞള്‍പ്പൊടിയും ഇതിനായി ഉപയോഗിക്കാം. പപ്പായ ചര്‍മം മൃദുവാകുന്നതിനും ചര്‍മത്തിന് നിറം വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. നല്ല പഴുത്ത പപ്പായയുടെ പള്‍പ്പ് മുഖത്തു പുരട്ടാം. അല്‍പം തേന്‍ ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും. കടലമാവും തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം. എന്നാല്‍ കൂടുതല്‍ ഉണങ്ങുകയുമരുത്. വെള്ളരിക്കാനീര് തേനും ചെറുനാരങ്ങാ നീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. മഞ്ഞള്‍പ്പൊടി വെള്ളരിക്കാ നീരില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. കുങ്കുമപ്പൂ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ നിറം വയ്ക്കുമെന്നു പറയും. ഇത് കൂടാതെ കുങ്കുമപ്പൂ അല്‍പം പച്ചപ്പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കും. ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. 

Saturday, 19 July 2014

സൌന്ദര്യ വര്‍ദ്ധക വിവരണം

മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍.. വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് വളരെ നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക . 2, മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍.., ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക . 3, ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :- ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് മുഖത്ത് ഇടണം . 4, മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ .. കടുകും , ശംഖു പുഷ്പത്തിന്‍റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ ചാലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി . 5, മുഖ സൌന്ദര്യത്തിന്.. ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക . 6, എണ്ണ മയമുള്ള മുഖത്തിനു.. ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വെക്കുക. ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം . 7, മുഖക്കുരു മാറാന്‍.. കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്ത്ത് , രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും. 8, മുഖത്തെ ചുളിവുകള്‍ മാറാന്‍.. ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തി തിരുമ്മണം. 9, മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ .. മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്ത്തി, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി . 10 , വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍.. രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്ത്ത് പുരട്ടുക. 11, മുഖത്തെ ക്ഷീണം മാറാന്‍... രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക . 12, വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍.. അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം. 13, വെയിലില്‍ മുഖം കരുവാളിക്കുന്നതിനു.. കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക . 14.മുഖ സൌന്ദര്യത്തിന്..കടലമാവ് തേനിലോ ചെറു നാരങ്ങാ നീരിലോ ചാലിച്ചു പുരട്ടുക..

Monday, 30 June 2014

വണ്ണം വക്കാന്‍.

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മെലിഞ്ഞ ശരീരം. ചെറിയ പ്രായത്തില്‍ മെലിഞ്ഞിരിക്കുന്ന പല ആളുകളും പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കുന്നതായി കാണാം.കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതും കൃത്യമായ വ്യായാമവും ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.മൂന്ന് നേരം പ്രധാനഭക്ഷണം കഴിക്കുന്നതോടൊപ്പം ഇടവേളകളില്‍ പഴങ്ങളോ സാലഡുകളോ പലഹാരങ്ങളോ (എണ്ണപലഹാരങ്ങള്‍ ഒഴിവാക്കണം ) കഴിക്കുന്നത് നല്ലതാണ്.മെലിയാനുള്ള കാരണങ്ങള്‍ ഇവയാകാം ;പാരമ്പര്യംഉറക്കമില്ലായ്മമാനസികസമ്മര്‍ദ്ദംഹൈപ്പര്‍തൈറോയിഡിസംചില അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കൊണ്ട്ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത്.ആഹാരക്രമത്തില്‍ നിന്ന് വര്‍ജ്ജിക്കേണ്ടവ :വറത്തെടുത്ത എണ്ണപലഹാരങ്ങള്‍ഫാസ്റ്റ്ഫുഡ്സമോസപൂരിസോഫ്ട് ഡ്രിങ്ക്സ്കഴിക്കേണ്ടവ :നട്സ്ഡ്രൈഫ്രൂട്ട്സ്പഴങ്ങള്‍മത്തി , ടൂണ തുടങ്ങിയ മത്സ്യവിഭവങ്ങള്‍പയര്‍വര്‍ഗ്ഗങ്ങള്‍ഓട്സ്പാലും പാലുത്പന്നങ്ങളുംപച്ചക്കറികള്‍വണ്ണം വയ്ക്കാനൊരു ഭക്ഷണക്രമംരാവിലെ - ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒരു ഗ്ലാസ്സ്രണ്ട് മണിക്കൂറിന് ശേഷം രണ്ടോ മൂന്നോ പുഴുങ്ങിയ പഴവും ഒരു പുഴുങ്ങിയ മുട്ടയും പ്രാതലായി കഴിക്കാം.രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഡ്രൈഫ്രൂട്ട്സോ ലസിയോ ജ്യൂസോ കഴിക്കാം.ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ മീനോ ഇറച്ചിയോ വെജിറ്റേറിയനാണെങ്കില്‍ പരിപ്പ് കറിയോ മറ്റോ കൂട്ടി കഴിക്കാം.ഫ്രൂട്ട് സലാഡ് , തൈര് എന്നിവയും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം.വൈകിട്ട് ഒരു ഗ്ലാസ്സ് ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിനോടൊപ്പം പുഴുങ്ങിയ പഴമോ മറ്റോ ആകാം.രാത്രി ഭക്ഷണം വയറ് നിറച്ച് കഴിക്കരുത് . ചപ്പാത്തി , ചോറ് തുടങ്ങിയവ കഴിക്കാം.ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചിലിന്.

ഇന്ദ്രലുപ്തമെന്നും രുഞ്ജാചാപാ എന്നുംപറയുന്ന തലയിലുണ്ടാകുന്ന ചില രോഗങ്ങളില്‍ കഷണ്ടിപോലെ മുടി കൊഴിഞ്ഞുപോകാറുണ്ട്. ചികിത്സിക്കാതിരുന്നാല്‍ മുടിമുഴുവന്‍ കൊഴിഞ്ഞുപോകും. പിത്തവും വാതവും കഫവും ദുഷിച്ച് രോമകൂപങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ദുഷിച്ച് മുടി വേരോടെ പിഴുതെറിയപ്പെടാറുണ്ട്. വട്ടത്തില്‍ മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്. ചികിത്സിക്കാതിരുന്നാല്‍ വട്ടം കൂടികൂടിവരുകയും മുടി മുഴുവന്‍ കൊഴിയുകയും. വെളുത്തകീഴാര്‍നെല്ലി, ചെമ്പരത്തിയില, കുറുന്തോട്ടിയില, വെള്ളിലംതാളിയില ഇവയില്‍ ഒന്ന് അരച്ച് താളി തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. തലേദിവസത്തെ കഞ്ഞിവെള്ളംകൊണ്ട് തലകഴുകുന്നതും നല്ലതാണ്. മുടിവളരാന്‍ "കയ്യുണ്യം" (കയ്യോന്നി) ആണ് ഏറ്റവും ഫലപ്രദമായ ഔഷധം.

കറ്റാര്‍വാഴ, നീലയമരി, ഉമ്മത്തില, പിച്ചകത്തില ഇവയ്ക്കെല്ലാം കയ്യോന്നി കഴിഞ്ഞുള്ള സ്ഥാനമേയുള്ളു. കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീരില്‍ എണ്ണയും പശുവിന്‍പാലും ചേര്‍ത്ത് ഇരട്ടിമധുരം, അഞ്ജനകല്ല് ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയാല്‍ കയ്യുണ്ണ്യാദിതൈലമായി. മുടി സമൃദ്ധമായി വളരാനും അകാലനരമാറാനും തലവേദന, ദന്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവ വരാതിരിക്കാനും ഇവ വന്നവരില്‍ മാറാനും ഈ തൈലം ഉത്തമം. 

എണ്ണ തയ്യാറാക്കുന്നവിധം: നാഴി എണ്ണ (300 മില്ലി), എണ്ണകാച്ചാന്‍ കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീര് ഒരിടങ്ങഴി (1200 മില്ലി), പശുവിന്‍പാല്‍ 300 മില്ലി (600 ആകാം) അഞ്ജനകല്ലും ഇരട്ടിമധുരവും രണ്ടുംകൂടി 6 കഴഞ്ച് (30 ഗ്രാം), പച്ചനെല്ലിക്ക ചിറ്റമൃത് കയ്യുണ്യം ഇവ ഓരോന്നും നാഴിക്ക് 12 കഴഞ്ച് (60 ഗ്രാം) വീതം ഉരലില്‍ ഇട്ട് ഇടിച്ച് ഇടങ്ങഴി വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച് എടുക്കുക (1 ഇടങ്ങഴി വെള്ളത്തില്‍). സ്വരസം (പച്ചനെല്ലിക്ക, ചിറ്റമൃത്, കയ്യുണ്യം ഇവയുടെ നീര്), എണ്ണ, പശുവിന്‍പാല്‍ ഇവയില്‍ കല്‍ക്കം അരച്ചുചേര്‍ത്ത് ചെറുതീയില്‍ അടുപ്പത്തുവയ്ക്കുക. എണ്ണ ഒറ്റദിവസംകൊണ്ട് കാച്ചിയാല്‍ ഗുണംകുറയും. രണ്ടോമൂന്നോ ദിവസംകൊണ്ട് കാച്ചി മണല്‍പാകത്തില്‍ അരിക്കുക. ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പത അടങ്ങിയാല്‍ വാങ്ങാം. കല്‍ക്കം കൈയിലിട്ടു തിരുമ്മിയാല്‍ മണല്‍ത്തരിപോലെയിരിക്കും. അഞ്ജനകല്ല് എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിട്ടാലും മതി. നീര്‍പ്പിടിത്തത്തിന് അല്‍പ്പം പച്ചകര്‍പ്പൂരം എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിടാവുന്നതാണ്.

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം മുടിവളരാന്‍ സഹായിക്കും. ചെറുതരം മത്സ്യങ്ങള്‍, മീന്‍എണ്ണ, പാല്‍, ഓട്സ്, ഇലക്കറികള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ മുടിവളരാന്‍ ഉത്തമമാണ്. പോഷകസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍, ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശീലമാക്കേണ്ടതാണ്. മുടി വൃത്തിയായും അഴുക്കില്ലാതെയും എന്നും സംരക്ഷിക്കണം. തലയോട്ടിയില്‍ വിരലുകള്‍ ഓടിക്കുക, കട്ടിയുള്ള പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിച്ച് അമര്‍ത്തി ചീകുക ഇവ ചെയ്താല്‍ രക്തയോട്ടം വര്‍ധിക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും. 

രോമ കൂപങ്ങളില്‍ പിത്തവും വാതവും ചേര്ന്ന് കോപിച്ചു രോമം പൊഴിയുമ്പോള്‍ കഫവും രകതവും കൂടി രോമ കൂപങ്ങളെ അടച്ചു മുടി മുളക്കാതെ വരുന്നതിനു കാരണമാവുന്നു. (വട്ടത്തില്‍ മുടി പൂര്ണുമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്).

പുരാതന കാലത്തെ ഒരു ചികിത്സഅട്ടയെ കൊണ്ട് കടിപ്പിച്ചു അല്പം രക്തം കളയിക്കുകപിന്നെ ചുക്ക് പൊടിച്ചു കിഴി കെട്ടി എണ്ണയില്‍ കാച്ചി തടവുകഅരി കഴുകിയ വെള്ളം കൊണ്ട് ധാരയിടുക

നിലപ്പന കിഴങ്ങ് ,തുമ്പയില ,അമരിയില ,ഇവ സമം ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണയും പാലും പകര്‍ന്നു കാഞ്ഞിരക്കുരു കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു തേക്കുക

ഇരട്ടി മധുരം എരുമപ്പാലില്‌ അരച്ച് തേക്കുകയും ചെയ്യാംഎന്നാല്‍ ഇന്ദ്രലുപ്തം എന്നാ രോഗം മാറികിട്ടും

ചിരട്ടക്കരി പൊടിച്ചു ശീലപ്പൊടിയാക്കി, മാലത്യാദി, നീലിഭൃംഗാദി, കയ്യുണ്യാദി എന്നീ തൈലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ചാലിച്ചു പുരട്ടി മൂന്നുമാസം തടവിയാൽ ഫലമുണ്ടാകും. പൂര്‍ണഫലം കിട്ടണമെങ്കില്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കാതെ ചെറുപയര്‍, ഉഴുന്ന്, കടല എന്നിവയുടെ പൊടികളോ താളിയോ ഇഞ്ചയോ ശീലിക്കണം

Sunday, 8 June 2014

അമിതവണ്ണം


  • തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
  • ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
  • ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
  • മുഖക്കുരുവിന്‌,മുഖത്തെ പാടുകള്‍ക്ക്



    • പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും ചേര്‍ത്തരച്ച്‌ മുഖത്ത്‌ തേക്കുക
    • വാളന്‍ പുളിയുടെ ഇല ഞെട്ട് (ഇലകളടര്‍ത്തി കഴഞ്ഞ ഞെട്ട്) പശുവിന്‍ പാലില്‍ പുഴുങ്ങി, തേന്‍ ചേര്‍ത്ത് അരച്ചുരുട്ടി കുരുവില്‍ പുരട്ടുക. പശുവിന്‍ വെണ്ണ പുരട്ടിയാല്‍ (രണ്ടുനേരം) കണ്ണ് തെളിഞ്ഞ് കുരു പൊട്ടാന്‍ സജ്ജമാകും.
    • മുഖത്തെ പാടുകള്‍ക്ക്-(1)കാഞ്ഞിരക്കുരു പാലില്‍ അരച്ച് രാത്രി മുഖത്ത് പുരട്ടുക. (2)കുങ്കുമപ്പൂ വിളഞ്ഞ തേങ്ങാപ്പാലില്‍ അരച്ച് മുഖത്ത് പുരട്ടുക. (3)രാമച്ചം പൊടിച്ച് തേനില്‍ ചാലിച്ച് പുരട്ടുക. (4)സ്ഫടിക കാരം,രക്തചന്ദനം ഇവ ചേര്‍ത്ത മിശ്രിതം ചെറു നാരങ്ങാ നീരില്‍ ആദ്യം കഴുകി മുഖത്ത് പുരട്ടുക.

    കുഴിനഖം


    • കറ്റാര്‍ വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.
    • പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച്‌ കുഴി നഖമുള്ള വിരലില്‍തേക്കുക.
    • കത്തി നില്‍ക്കുന്ന നിലവിളക്കിലെ തിരിയിലൂടെ എണ്ണ കുഴിനഖത്തില്‍ ഒഴിക്കുക.
    • എരിക്കിന്‍ പാല്‍ ഇടുക.
    • നാടന്‍മഞ്ഞളും മെയിലാഞ്ചി ഇലയും സമം ചേര്‍ത്ത്‌ അരച്ച്‌ നഖം പൊതിഞ്ഞു കെട്ടുക

    Tuesday, 3 June 2014

    മുടിയഴകിന് ആയുര്‍വേദം.

    നമ്മുടെ സൗന്ദര്യകാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തലമുടി.അത് പെണ്ണിനും ആണിനും ഒരേ പോലെതന്നെ ..ഇന്ന് പ്രവാസികളില്‍ വളരെ മനോവേദന ഉണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍..അകാല നര .കുറെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്ന് നമുക്ക് പരിഹരിക്കാന്‍കഴിയുമോ എന്ന് നോക്കാം

    (മുടികൊഴിച്ചിലിന് പ്രധാന കാരണം താരന്‍ ..താരന്‍ ഒഴിവാക്കാന്‍ ...)

    തേങ്ങാപാലില്‍ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക ..കുറച്ചു കഴിഞ്ഞുചെറുപയര്‍ താളിയാക്കി  തലയില്‍ തേച്ചുപിടിപ്പിക്കുക ..ഉണങ്ങുമ്പോള്‍ തേച്ചു കഴുകുക ...കുറച്ചു ദിവസം ചെയ്യേണ്ടി വരും

    തുടരും

    (2) താരന്റെ ശല്യത്തിന്

    ചെറുപയര് പൊടിച്ചത് തൈരുമായി ചേര്‍ത്ത്  തലമുടിയില്‍  തേച്ചു കഴുകുക.
     ഒലിവെണ്ണ  ചൂടാക്കി തലയില്‍ പുരട്ടുക.
     തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക.
     വേപ്പില ഇട്ടു  തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക.
     തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക.
     കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക

    Friday, 30 May 2014

    കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍

    പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി കര്‍പ്പൂരത്തിന് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചിലതരം മരുന്നകള്‍ ഉണ്ടാക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം. കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ. 


     പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

     മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.

     ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്.


     വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.  

    മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.


    മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.