ഈ ചോദ്യമൊര് യുക്തി വാദിയുടെയാണ് ഇയാളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നത് കേരളത്തിലെ വാസ്തു ശാസ്ത്രം നിര്‍ണ്ണയിക്കുന്നൊരു പുരോഹിതനാണ്. ആ പാവം ആചാര്യന്‍ കണ്ണടച്ച് ഉത്തരം കൊടുത്തു .
അടുക്കള എവിടെ വേണമെന്നോ അയ്യോ!! അത് കിഴക്ക് വടക്കേ മൂലയ്ക്ക് തന്നെ വേണം !!
യുക്തി വാദി അല്പ്പം പരിഹാസത്തോടെ വീണ്ടും ചോദിച്ചു
ഇല്ലെങ്കില്‍ എന്താണ് സ്വാമി ഉണ്ടാകുന്നത് ?
അതോ സ്ഥാനം മാറിയാല്‍ അന്ന പൂർണ്ണേ ശ്വരി കോപിക്കും ..
ഇതു കേട്ട് ഊറി ചിരിച്ച് യുക്തന്‍ കലിയിളകി പറയുന്നു ; അത്രെയുള്ളോ ഹോ സമാധാനമായി !!
ആചാര്യനും വിട്ടില്ല ; എന്തോന്നാ അന്നപൂർണ്ണേശ്വരി കൊപിക്കൂന്നു കേട്ടപ്പോ തനിക്കൊരു സമാധാനം !!
യുക്തി വാദി സ്വന്തം ഉശിര് കാട്ടി പറഞ്ഞു എന്താണേലും നമ്മടെ പോത്തകത്തില്‍ ഈ അന്നത്തിന്റെ പൂര്‍ണ്ണമായ ഈശ്വരി ഇല്ല
ഹും എന്തോന്നാടാ ഈശ്വരി എന്ന് കേട്ടപ്പോൾ ഒരു കളിയാക്കൽ;!!
എന്റെ ചേട്ടാ ആ സാമാനം ഞങ്ങൾക്കില്ല!! അത്ര തന്നെ
പുരോഹിതന്‍ വീണ്ടും സംശയം കലര്‍ത്തി ചോദിക്കുന്നു . എന്തോന്ന് സാധനമാ തനിക്കില്ലാത്തത് ?
അടുക്കളയില്‍ ഉണ്ടാകുന്ന അന്ന പൂർണ്ണേ ശ്വരി ചേച്ചി എന്ന സാധനം ഞങ്ങള്‍ക്കില്ല മനസ്സിലായോ കോന്തന്‍ പുരോഹിതാ?...
അതെന്താ അവര് നിന്നെ വിട്ടു പോയോ? വാസ്തു നോട്ടക്കാരന്റെ സംസാരത്തിന് മൂര്‍ച്ച കൂടാന്‍ തുടങ്ങി
വിട്ടു പോയോ അതോ ചത്തോ എന്നറിയില്ല ചത്താലും ചാത്തില്ലെങ്കിലും ഈ വക കോമാളികളെ ഞങ്ങള്‍ യുക്തി വാദികള്‍ കണക്കിലെടുക്കില്ലായെന്നു യുക്തനും ചാടിക്കയറി പറയാന്‍ തുടങ്ങി
പിന്നെ .എന്തോന്നാണ് നിങ്ങള്‍ കണക്കിലെടുക്കുന്നത്?.
ശാസ്ത്രം തെളിയിക്കുന്ന എന്തും ഞങ്ങള്‍ കണക്കിലെടുക്കും അല്ലാതെ ഈ ആഭാസം പറഞ്ഞു കഴുതകളെ ഉണ്ടാക്കുന്ന ചാത്രം നിങ്ങ പുഴുങ്ങി തിന്നോളൂ എന്തായാലും എന്റെ അടുക്കളയില്‍ ഈ വക ഈശ്വരി പെണ്ണുങ്ങൾ ഇല്ല
പാവം വാസ്തു വിദ്വാന്‍ തൊണ്ടയിടറി വീണ്ടും പറഞ്ഞു ദയവായി ഇതും !!!ശാസ്ത്രമാണ്!!!
ഇതു കേട്ട യുക്തന്‍ കളിയാക്കി ചിരിച്ചു കൊണ്ട് പുലമ്പി ;; അതെയോ !!!ശാസ്ത്രമോ?.. എന്തോന്ന് ചാത്രം ഒന്ന്‍ പോടാപ്പാ കുറെ മൂത്രോം കൊണ്ട് വന്നിരിക്കുന്നു എന്റെ പോന്നു ചേട്ടനൊന്നു പോയിതരാമോ? ഓരോ തീട്ടങ്ങള്‍ ആയി കുറെ ആളുകള്‍ ജീവിക്കുന്നു. അടുക്കള എവിടെയായാലും ഇക്കാര്യത്തിൽ യുക്തിവാദികളുടെ കടവുൾ കൊപിക്കില്ല.
കോപിക്കുമെടാ കോപിക്കും'' അടുക്കളയുടെ സ്ഥാനം മാറ്റ്യ ഭഗോതി കോപിക്കും നിനക്കൊന്നും അനുഫവമില്ല നീയൊക്കെ അനോഫവിക്കൂടാ അനുഫവിക്കും വാസ്തു ആചാര്യന്‍ കോപിച്ചു പല്ല് ഞെരിക്കാന്‍ തുടങ്ങി
ഹൂൂം പുളുത്തും !! എന്ന് പറഞ്ഞു യുക്തിവാദി സ്ഥലം വിട്ടു
മുകളില്‍ കൊടുത്ത സംഭാഷണത്തിന് തുല്യമായ പലതും എനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം പറച്ചില്‍ മനുഷ്യകുലത്തിന്റെ തറവാട്ടില്‍ ജനിച്ച ആദ്യ സഹോദരനാകുന്നു. പക്ഷേ എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം അതൊന്നു വിശദമായി വിവരിക്കാന്‍ ആരും വരുന്നില്ല വന്നാല്‍ തന്നെ സംകൃതത്തിലെ ആര്‍ക്കും മനസിലാക്കാത്ത കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് പൊങ്ങച്ചം കാണിക്കും. പാന്ധിത്യo കുറയാന്‍ പാടില്ലല്ലോ. ചില പന്ധിതര്‍ കിണറ്റിലെ തവളയ്ക്ക് പുറം ലോകത്തെ കുറിച്ച് എന്തറിയമെന്ന് ചോദിക്കുന്നു.തനിക്ക് എല്ലാം അറിയാമെന്ന് കരുതുന്ന പന്ധിതനാണ് സത്യത്തില്‍ കൂപ മന്ധൂകം. ലളിതമായ വാക്കുകള്‍ പന്ധിതനും പാമരനും മനസിലാകുമല്ലോ!!? അതല്ലേ നല്ലത് ?
കോഴിക്കോട്ടുള്ള ഒരു വേദ പന്ധിതന്റെ ശിഷ്യന്മാര്‍ എന്റെ വാക്കുകളില്‍ വേദത്തിന്റെ ലക്ഷണം ഇല്ലെന്നു പറഞ്ഞത് കൊണ്ടാണ് ഈ വാക്കുകള്‍ ഇങ്ങിനെ എഴുതുന്നത്. തല തെറിച്ച ശിഷ്യന്‍ ഗുരുവിനെ തരം താഴ്ത്തും.
ഒരു നല്ല കാര്യo ചെയ്യാനുണ്ടെങ്കില്‍ അത് സ്വയം ചെയ്യുക .മാറിനിന്നു കുറ്റം പറയുന്നതിനേക്കാള്‍ നല്ലാതായിരിക്കുമത് എപ്പോഴും പരാതികള്‍ ഉണ്ടാകുന്നവന് ഒരിക്കലും പരിഹാരം കിട്ടുന്നില്ല.
അടുക്കള നിര്‍മ്മിക്കുമ്പോള്‍ വീടിന്റെ വടക്കോ തെക്കോ ആകാം. വടക്ക് കിഴക്കുള്ള ഭിത്തിയോട് ചേര്‍ന്ന് വേണം അടുക്കള നിര്‍മ്മിക്കാന്‍ . കിഴക്കോട്ടു ദര്‍ശനം നിന്നു വേണം പാചകം ചെയ്യേണ്ടത്.
അടുക്കള പണിയുന്നതിലെ ശാസ്ത്രം വളരെ മഹത്തരമെന്ന് പറയുന്നില്ല
എന്നാലും ചിലതൊക്കെ പറയാനുണ്ട് നല്ലതെന്ന് തോന്നുന്നവര്‍ സീകരിക്കട്ടെയെന്നു പറഞ്ഞു തുടങ്ങുന്നു.
പണ്ടൊക്കെ മകരം മാസം പിറന്നു തണുപ്പ് കാലമായാല്‍ പറമ്പിലെ ചവറുകള്‍ അടിച്ചു കൂട്ടി തീയിടും .രാവിലത്തെ തണുപ്പ് മാറാന്‍ മടിയന്‍മാര്‍ ചെയ്യുന്ന വേലകള്‍ ആണിവ. ഓം ങ്കാരം ചൊല്ലിയാല്‍ കുളിരില്ലെന്നു അന്നൊന്നും എനിക്കും അറിയില്ലായിരുന്നു .
ഹിമാലയത്തിലെ കൊടും തണുപ്പില്‍ തുണിയുടുക്കാത്ത ആര്യ ന്‍മാര്‍ പ്രണവം ഉരുവിട്ട് ശരീരത്തില്‍ ചൂട് നില നിര്‍ത്തുന്നു സൂര്യനില്‍ നിന്നും പുറപ്പെടുന്ന ശബ്ദം ഓം ങ്കാരം ആണെന്ന് ശാസ്ത്രം കണ്ടു പിടിച്ചെന്നു കേട്ടപ്പോള്‍ ചിരിക്കാന്‍ തോന്നി.ഓം എന്ന മന്ത്രമാണ് സൂര്യന്റെ ചൂടിനു ആധാരം . അഥര്‍വ്വo അവര്‍ പഠിച്ചിരുന്നെങ്കില്‍ ഈ കണ്ടു പിടുത്തം മുന്‍പേ ആകാമായിരുന്നു .
സൂര്യന്റെ അടുത്തു പോലും മനുഷ്യന് പോകാന്‍ സാധിക്കില്ല . പക്ഷേ സൂര്യനില്‍ നിന്നും ആയിരത്തി അറുന്നൂറു കിലോ മീറ്റര്‍ ഉള്ളില്‍ ചെന്നാല്‍ ഭൂമിയെ സെക്കന്റുകള്‍ കൊണ്ട് കത്തിക്കുന്ന കടുത്ത അഗ്നിയുണ്ട് ഇതിനെ !!ശിപിവിഷ്ട!! എന്നാണു അഥര്‍വ്വo വിളിക്കുന്നത്. എന്റെ വീടിന്റെ നാമം !!ശിപിവിഷ്ട! എന്നാണു.
ഞാന്‍ പറഞ്ഞു വരുന്നത് നാളെ ശാസ്ത്രം പലതും കണ്ടു പിടിക്കും സന്തോഷം.!!! പക്ഷേ അഥര്‍വ്വത്തെ തോല്പ്പിക്കാന്‍ ആരും മെനക്കെടേണ്ട. അത് നമുക്കാര്‍ക്കും സാധിക്കില്ല .അത്രയേറെ വിപുലമായ അറിവുകളുടെ സമാഹാരമാണ് .അഥര്‍വ്വവേദം .CBI തോറ്റ് പോകുന്ന വിദ്യകള്‍ മുതല്‍ ആനയെ മെരുക്കുന്ന വിദ്യകളും വേദങ്ങളില്‍ സുലഭമാണ്.
ഒരു പാല്‍ കര്‍ഷകന്‍ ഒരിക്കലും വിട്ടു മാറാത്ത മകളുടെ അപസ്മാര രോഗത്തെ കുറിച്ച് എന്നെ അറിയിക്കുക യുണ്ടായി. പശുവിനെ വളര്‍ത്തുന്നത് നല്ലതാണ് പക്ഷേ കെട്ടിയിട്ടു വളര്‍ത്തിയാല്‍ അവയുടെ പാലും ചാണകവും ചില പെണ്‍കുട്ടികള്‍ക്ക് അപസ്മാരം ഉണ്ടാക്കും അല്ലെങ്കില്‍ ഓര്‍മ്മ കുറയുന്ന അവസ്ഥ വന്നു ചേരും .അവര്‍ പശു വളര്‍ത്തല്‍ നിര്‍ത്തിയാല്‍ മതി. രോഗി രക്ഷപെടും . ഈ വിവരം എല്ലാ അപ്പോത്തികിരികളും അറിയാന്‍ വേണ്ടി പറയുന്നതാണ്. നിങ്ങള്‍ ചുമ്മാ ഈ രോഗികള്‍ക്ക് ക്യപ്സൂല്‍ രൂപത്തിലുള്ള വിഷം കൊടുത്ത് മരണം സമ്മാനിക്കരുത് . അപസ്മാര രോഗിക്ക് പാല്‍ വിരുദ്ധ ആഹാരമാണ്. ചാണകത്തിന്റെയും ഗോമൂത്ര ത്തിന്റെയും മണം കിട്ടാന്‍ ഇട വരുത്തരുത് . പശുവിനെ അഴിച്ചു വിട്ടു മേയാന്‍ വിടുക. ഈ സത്യo അഥര്‍വ്വവേദം മാത്രമാണ് പറയുന്നത് .
എന്നെ ഷ്ണിച്ച വീട്ടില്‍ പോയപ്പോള്‍ അവരോടു ചില മരുന്നുകള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം കൊടുത്ത് കൊണ്ട് പശുവിനെ വളര്‍ത്തല്‍ നിര്‍ത്താന്‍ കര്‍ഷകനോട് പറഞ്ഞു. മറ്റു ജോലികള്‍ നോക്കിയാല്‍ മകളുടെ രോഗം മാറുമെന്നും ഇല്ലെങ്കില്‍ പശു ഇല്ലാത്ത മറ്റൊരു വീട്ടിലേക്കു താമസം മാറുവാനും പറഞ്ഞു. ഇന്നു ആ പെണ്‍കുട്ടി രോഗ മുക്തയാണ് അത്രയേ ഇപ്പോള്‍ പറയുന്നുള്ളൂ .
എതിന്റെയും ശാസ്ത്രം പഠിക്കാതെ അത് തെറ്റാണ് എന്ന് ആരും വിളിച്ചു കൂവരുത്
!!നമുക്ക് അടുക്കളയിലേക്കു പോകാം ;;
അന്നൊക്കെ ഈ തീ കായാന്‍ വയസ്സന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ഒത്തു കൂടും ഞങ്ങള്‍ കുട്ടികള്‍ അവിടം വന്നിരുന്നു ഓരോ കുരുത്തക്കേടുകള്‍ കാഴ്ച വെക്കും നല്ല രസകരമായ കുട്ടിക്കാലം.
പക്ഷേ ചില കാരണവന്‍മാര്‍ കിഴക്ക് വശത്ത് നിന്നേ തീ കൊള്ളുകയുള്ളൂ ഈ പടിഞ്ഞാറോട്ടും മുഖം നോക്കിയുള്ള ഈ ഇരുപ്പില്‍ ചിലതുണ്ട്.
കേരളത്തില്‍ കൂടുതലും കാറ്റ് വീശുന്നത് പടിഞ്ഞാറ് നിന്നാണ് അറബിക്കടല്‍ .പടിഞ്ഞാറ് ദിക്കില്‍ നിന്നും ഇടതടവില്ലാതെ കാറ്റിനെ കിഴക്കോട്ട് സഞ്ചരിപ്പിക്കുന്നു.
അധി ശക്തമല്ലെങ്കിലും വളരെ കുറഞ്ഞ വായു സഞ്ചാരം കേരള
ക്കരയില്‍ പടിഞ്ഞാറ് നിന്നും കിഴക്കിനെ ലക്ഷ്യo വെച്ച് എന്നും ഉണ്ടാകും. കേരളത്തിന്റെ ഭൂ പ്രുകൃതി അങ്ങിനെയാണ്
അപ്പോള്‍ അഗ്നിക്ക് അഭിമുഖമായി പടിഞ്ഞാറ് നോക്കി നിന്നാല്‍ ചൂട് കൂടുതല്‍ ലഭിക്കും അഗ്നിയുടെ മറുവശം നിന്നാല്‍ (പടിഞ്ഞാറ്) ചൂട് അധികം കിട്ടുന്നില്ല.
തീ നല്ല രീതിയില്‍ കിട്ടണമെങ്കില്‍ കേരളീയന്‍ പടിഞ്ഞാറിന് അഭിമുഖമായി നില്ക്കണം.കിഴക്കോട്ടു തിരിഞ്ഞു നിന്നാല്‍ മുതുകില്‍ പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റ് തട്ടുന്നു അത് കൊണ്ട് തണുപ്പ് നമ്മെ വിട്ടു പോകുന്നില്ല.മറ്റൊന്ന് തണുത്ത കാറ്റ് ചെവിയില്‍ തട്ടിയാല്‍ കൂടുതല്‍ കുളിരുണ്ടാകുന്നു .
ഇതു മനസിലാക്കിയ കാരണവന്മാര്‍ തീ നന്നായി ലഭിക്കാന്‍ കിഴക്ക് ഭാഗത്ത് ആദ്യo സ്ഥാനം പിടിക്കുന്നു .അതായിരുന്നു അന്നത്തെ തീ കായുന്നതിന്റെ അകം പൊരുള്‍ .
ഈ പ്രവര്‍ത്തി കൊണ്ട് കാരണവന്‍ മാര്‍ക്കും ചില ശിക്ഷകള്‍ കിട്ടാറുണ്ട് കാറ്റിന്റെ ഗതി കൊണ്ട് തന്നെ തീയുടെ ചറിയ പോരിപ്പല്‍ വസ്ത്രത്തില്‍ വന്നു വീഴാറുണ്ട് താടിയിലും മുടിയിലെയും രോമങ്ങള്‍ കരിയാറുണ്ട് ചിലപ്പോള്‍ അല്പ്പം പൊള്ളല്‍ ദേഹത്തും ഉണ്ടാക്കും .അതൊന്നും വക വെയ്ക്കാതെ അവര്‍ തീ കൊള്ളുക തന്നെ ചെയ്യും .
ഇനി ആഴക്കടലില്‍ എന്നും നടക്കുന്നൊരു ദുഷ്ക്കര്‍മ്മമുണ്ട്. മലിന വസ്തുക്കള്‍ കപ്പലില്‍ കൊണ്ട് വന്നു തള്ളുന്നു . ഈ ഭീമമായ മാലിന്യത്തിന്റെ ദോഷവും കടലോര പ്രദേശവാസികള്‍ സഹിച്ചു കൊള്ളണം കാരണം കാറ്റ് കരയെ പുല്കുന്ന കാലം വരെ കടലമ്മയില്‍ നിന്നും ഇതും സഹിക്കുക.ജലം മലിനമാകാതെ നോക്കുക.
അത് കൊണ്ട് പടിഞ്ഞാറ് വശം വീട്ടു മാലിന്യo തള്ളി സോയം രോഗം വരുത്തരുത് അതിന് തെക്ക് ഭാഗം ആണ് നല്ലത് മൃത ദേഹം പോലും തെക്ക് കണ്ടു ദഹിപ്പിക്കാന്‍ കാരണം ഇതാണ്.
വീണ്ടും അടുക്കളയിലേക്കു വരാം
കാറ്റ് പടിഞ്ഞാറ് നിന്നും കിഴക്കോട്ടു കൂടുതല്‍ വീശുമെങ്കില്‍ /
കാറ്റിനു അഭിമുഖം നിന്നാല്‍ കൂടുതല്‍ ചൂട് കിട്ടുമെങ്കില്‍ /
അടുക്കള പടിഞ്ഞാറ് ഭാഗം പണിയരുത്.
കാരണം അടുപ്പില്‍ നിന്നും ഉണ്ടാകുന്ന തീപ്പൊരി ആളൊരു വില്ലനാണ് !!തീപ്പൊരിയും!! ചൂടുള്ള വായുവും നേരെ മുഖത്തു തട്ടുന്നു മുഖത്തു സ്ഥിരമായി അഗ്നിഏറ്റാല്‍ മുഖo കരിവാളിക്കും തീയില്‍ നിന്നും സുന്ദരമായ നിങ്ങളുടെ മുഖം രക്ഷിക്കാന്‍ കാറ്റിന് എതിര്‍ വശം നിന്ന് പാചകം ചെയ്യണം. മാത്രമല്ല ചില വിറകു കത്തിയാല്‍ കൂടുതല്‍ കാര്‍ബണ്‍ ഉണ്ടാകുന്നു അത് ശ്വസിച്ചു അസ്മ മുതലായ ശ്വസന ബുദ്ധി മുട്ടുകള്‍ ഉണ്ടാകും.
മലകള്‍ ഉള്ളിടം ചില മാറ്റങ്ങള്‍ വേണ്ടി വരും ചില സ്ഥലങ്ങളില്‍ കിഴക്കന്‍ കാറ്റാണ് കൂടുതലും വീശുക
ഇനി മറ്റൊന്ന് മത്സ്യ മാംസാദികള്‍ വറുത്തും പൊരിച്ചും ഭക്ഷിക്കുന്നവരാണ് ഒട്ടു മിക്ക മനുഷ്യരും വീട്ടില്‍ എന്താണോ പാചകം ചെയ്യുന്നത് അതിന്റെ ഗെന്ധം പുറത്തു പോകണമെങ്കില്‍ നമ്മുടെ അടുക്കളയിലേക്ക് അടിക്കുന്ന വായു സഞ്ചാരത്തിന് എതിരെ പാടില്ല. അത് കൊണ്ട് അടുക്കള കിഴക്കോട്ട് ദര്‍ശനം കൊടുത്ത് വടക്ക് കിഴക്കായി നിര്‍മ്മിക്കുക.
അങ്ങിനെ പണിതാല്‍ അടുക്കളയില്‍ പോലും മണങ്ങളൊന്നും തങ്ങി നില്‍ക്കില്ല അതില്‍ നിന്നും ഉണ്ടാകുന്ന എല്ലാ ദോഷങ്ങളും പടിഞ്ഞാറ് നിന്നു വീശുന്ന കാറ്റ് നിര്‍മ്മാജനം ചെയ്യും '
പിന്നെ എന്താണ് വൈദിക്;; ഈ അന്നപൂര്‍ണ്ണ ഇശോരി കോപിക്കും എന്നുള്ള വിശ്വസം പറഞ്ഞു ഞങ്ങളെ പോട്ടനാക്കുന്നത്
ഹാവൂ.. ഞാന്‍ തോറ്റു പക്ഷേ അതിലും ഒരു സംഗതിയുണ്ട് സാറേ
ഭക്ഷണം പാചകം ചെയ്യുന്നവന് പൊതുവേ വിശപ്പ് കുറവാണ് ഒട്ടു മിക്ക പാചകക്കാര്‍ക്കും കുടവയറുണ്ട് അല്ലെങ്കില്‍ തീരെ മെലിഞ്ഞവരായി കാണുന്നു നമ്മുടെ രുചിയുടെ കലവറ മേളക്കാര്‍.
മുളക് കത്തിയാല്‍ അതിന്റെ ഗുണം ശ്വസനം കൊണ്ട് ആമാശയത്തില്‍ എത്തി ചുമ വരുമെങ്കില്‍ കിലോക്കണക്കിന് നെയ്യും മറ്റും പാചകo ചെയ്യുമ്പോളും ഇതേ ഗുണ ദോഷങ്ങള്‍ വായുവിലൂടെ ആമാശയത്തില്‍ എത്തും.
ഉമിനീര്‍ കലര്‍ന്ന ഭക്ഷണം പെട്ടന്ന് ദഹിക്കും മൂക്കിലൂടെ ഭക്ഷിച്ചാല്‍ ഉമിനീര്‍ ഉണ്ടാകില്ല .അങ്ങിനെ നാമറിയാതെ നമ്മളില്‍ എത്തുന്ന ഭക്ഷണം ദഹിക്കാന്‍ താമസിക്കും .ഇതു കുടവയറിനു കാരണമാകും.അല്ലെങ്കില്‍ മെലിയും
സാധാരണ എല്ലാ അടുക്കളയിലും ഇതുണ്ടാകും പക്ഷേ സ്ഥാനം തെറ്റിയ അടുക്കളയില്‍ ഇതു അല്പ്പം കുഴപ്പം കൂട്ടുന്നു എന്ന് മാത്രം .
ഒന്ന് കൂടി വിശദമാക്കുന്നു!!
നിങ്ങളെ ഹോട്ടലിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ കറികളുടെ ഗെന്ധം പുറത്തു വിടുന്ന. ഇതു കടുത്ത വിഷ ദ്രവ്യങ്ങളാണ് അത് നിങ്ങളില്‍ കൊതി ജനിപ്പിക്കുന്നു ആ സമയം വിശപ്പല്ല ജനിക്കുന്നത് കൊതി എന്ന വികാരമാണ് പ്രുകൃതി ഉണ്ടാക്കുന്ന വിശപ്പില്‍ മാത്രമാണ് ഉമിനീര്‍ ഗ്രന്ഥി കൂടുതല്‍ സജ്ജമാകുകയുള്ളൂ . ആ സമയം ഹോട്ടലിനു മുന്നില്‍ ആല്‍മസംയമനം പാലിക്കുക ഇല്ലെങ്കില്‍ സമ്മാനമായി അള്‍സറോ കുടവയറോ കിട്ടും .
അടുക്കള സ്ഥാനം തെറ്റിയ നിങ്ങളുടെ വീട്ടിലും ഇതു തന്നെ സംഭവിക്കുന്നു.
വീട്ടിലെ അംഗങ്ങള്‍ക്ക് നാവില്‍ കുരുക്കള്‍ ഉണ്ടാകുന്നു .
കാലങ്ങളോളo ഈ അവസ്ഥ തുടര്‍ന്നാല്‍ ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നു . വിശപ്പ് കുറയുന്നു ഷീണം കൂടുന്നു 'കുടവയര്‍ തള്ളിയ മെലിഞ്ഞ മനുഷ്യ രൂപം ഉണ്ടാകുന്നു .
അത് കൊണ്ട് നിങ്ങള്‍ ഇരിക്കേണ്ട സ്ഥലത്ത് നിങ്ങള്‍ ഇരിക്കണം .അടുക്കളയെ ഇരുത്തേണ്ട സ്ഥാനത്ത് അടുക്കള തന്നെ ഇരിക്കണം . അവിടെ പട്ടിക്കൂട് ഉണ്ടാക്കിയിട്ട് എന്ത് നേട്ടം?
ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചവനോട് ഞാന്‍ എന്റെ ഭാഷയില്‍ ഇനിയും പറയും .നിന്റെ ഭവനത്തെ വാസ്തു പുരുഷന്റെ പത്നി കോപിച്ചിരിക്കുന്നു
ഇപ്പോ നിങ്ങളെ അന്നത്തിന്റെ പൂര്‍ണ്ണ ഇശോരി കോപിച്ചിരിക്കുന്നു. അനുഭവിക്കുക .
വീട് മുഴുവനും ഭക്ഷണശകലങ്ങള്‍ നിറഞ്ഞു ദുര്‍ഗന്ധം ഉണ്ടാകുന്നു ഈ ഗെന്ധം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല . പുറമേ നിന്നു വരുന്നവര്‍ നിങ്ങളുടെ സ്വപ്ന ഭവനത്തെ കുറ്റം പറയും .മൂക്കുണ്ടായിട്ടും അതിന്റെ ഗുണം നിങ്ങളില്‍ നിന്നും പോയിരിക്കുന്നു. നിങ്ങളിപ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറി മൂക്കന്‍ രാജാവാണ് . കഷ്ട്ടമേ നിനക്ക് നഷ്ട്ടത്തിന്റെ കണക്കുമാത്രം
ഇപ്പോ നിങ്ങളെ വായു ദേവനും വെറുത്തിരിക്കുന്നു .അത് കൊണ്ട് അഗ്നിഹോത്രം നടത്തണം എന്നും എനിക്ക് പറയേണ്ടി വരാറുണ്ട് വായു ഭഗവാനെ ത്രിപ്പ്തനാക്കാന്‍ ഇനി ഇതേ മാര്‍ഗ്ഗ മുള്ളു സ്ഥാനം മാറിയ അടുക്കള യുള്ളവര്‍ അഗ്നിഹോത്രം നടത്തി ആരോഗ്യo കാത്തു കൊള്ളട്ടെ .
ഇനി നിങ്ങള്‍ തീരുമാനിക്കുക . ഈ അഥര്‍വ്വ വചനം തെറ്റാണോ ?
വാസ്തു നോക്കാന്‍ എന്നെ വിളിക്കുന്ന എല്ലാവരോടും ഞാന്‍ ഇതൊക്കെ പറയാറുണ്ട് പക്ഷേ ഇതൊരു പോസ്റ്റാക്കാന്‍ ഇന്നാണ് സാധിച്ചത് .തള്ളേണ്ടവര്‍ക്ക് തള്ളാം കൊള്ളെണ്ടവര്‍ക്ക് ഉള്‍ക്കൊള്ളാം.
കിണറിനും തൊഴുത്തിനും വൃക്ഷത്തിനും അതിന്റേതായ സ്ഥാനമുണ്ട് എല്ലാം വിവരിക്കാന്‍ ഈ ഒരു പോസ്റ്റിന് കഴിയില്ല അതൊക്കെ ഇശോരന്‍ കനിയുമെങ്കില്‍ ഇനിയും എഴുതാം ഇപ്പോ സദയം ഷെമിക്കുക അനില്‍ വൈദിക്
No comments:
Post a Comment