Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label ഗൈനക്കോളജി. Show all posts
Showing posts with label ഗൈനക്കോളജി. Show all posts

Sunday, 10 January 2016

ബീജ എണ്ണം കൂട്ടാന്‍

സ്‌പേം കൗണ്ട് കൂട്ടാന്‍ സ്വാഭാവിക രീതികള്‍ Posted by: Veena

ബീജങ്ങളുടെ എണ്ണക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാണ്. ആരോഗ്യപ്രശ്‌നങ്ങളും ജീവിത ശീലങ്ങളും പലപ്പോഴും പുരുഷബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകാറുമുണ്ട്. 120 മുതല്‍ 350 മില്യണ്‍ പെര്‍ ക്യൂബിക് സെന്റീമീറ്ററാണ് ബീജങ്ങളുടെ ആവറേജ് കൗണ്ട്. ഇത് 40 മില്യണില്‍ കുറവായാല്‍ ബീജങ്ങളുടെ എണ്ണം കുറവാണെന്നു തന്നെ പറയാം. ബീജങ്ങളുടെ എണ്ണം കൂട്ടുവാനായി ചില പ്രകൃതിദത്ത മാര്‍ഗങ്ങളേയും ഭക്ഷണങ്ങളേയും ആശ്രയിക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ.


കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്. ഇവയില്‍ നിന്നും അകന്നു നില്‍ക്കുക.കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്. ഇവയില്‍ നിന്നും അകന്നു നില്‍ക്കുക. 


 പ്ലാസ്റ്റിക് പാത്രങ്ങളുടേയും കവറുകളുടേയും സംസര്‍ഗം കുറയ്ക്കുക.


ക്ലോറിന്‍ കലര്‍ന്ന വെള്ളവും ബീജക്കുറവിനുള്ള ഒരു കാരണമാകാം. ഇത്തരം വെള്ളത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തുന്നതും ഗുണം ചെയ്യും.


കഴിവതും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

പുകവലി, മദ്യപാനം, കാപ്പിയുടെ അമിതമായ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.


വറുത്തതും ബാര്‍ബക്യൂ രീതിയിലുള്ളതുമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.

ആന്റിഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

വ്യായാമം, പ്രത്യേകിച്ച് ഏറോബിക്‌സ് പോലുള്ളവ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

ശരീരഭാരം അമിതമായ പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കുറയാന്‍ സാധ്യതകളുണ്ട്. ശരീരഭാരം നിയന്ത്രിക്കുക.

അമിതവ്യായാമവും ഈ പ്രശ്‌നത്തിന് കാരണമാകുന്നു. സ്ത്രീകളില്‍ ഇത് ആര്‍ത്തവം വരാത്തതും പുരുഷന്മാരില്‍ ബീജസംഖ്യ കുറക്കാനും കാരണമാകും.

ഇറുകിയ അടിവസ്ത്രങ്ങള്‍ (സിന്തെടിക് ) ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ശരീരതാപം വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളെ ബാധിയ്ക്കും

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കാക്കൂ. ഇവിടെയും ചൂടു തന്നെയാണ് വില്ലന്‍.


സ്ട്രസ്, ടെന്‍ഷന്‍ എന്നിവ ബീജോല്‍പാദനമെന്ന സ്വാഭാവിക പ്രക്രിയയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. ഇവയെ അകറ്റി നിര്‍ത്തുക.

ആരോഗ്യമുള്ള ബീജങ്ങള്‍ക്ക് നല്ല ഉറക്കവും വളരെ പ്രധാനം തന്നെയാണ്.

Saturday, 2 January 2016

സ്ത്രീകളുടെ ആരോഗ്യം

പൂവന്‍ പഴം പഞ്ചസാര ചേര്‍ത്തു കുറച്ചു ചന്ദനവും ചേര്‍ത്തരച്ചു കഴിച്ചാല്‍ വെള്ളപോക്ക് മാറിക്കിട്ടും.നെല്ലിമരത്തിന്‍റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ മഞ്ഞളരച്ചതും തേനും ചേര്‍ത്തു സേവിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും. ലോഹം തൊടാതെ നെല്ലിമരത്തിന്‍റെ തൊലി എടുക്കുന്നത് നന്ന്.നിലപ്പനക്കിഴങ്ങ്‌ പൊടിച്ചതോ ശതാവരിക്കിഴങ്ങിന്‍റെ നീരോ പശുവിന്‍ പാലില്‍ കഴിച്ചാലും വെള്ളപോക്ക് മാറും. ഓജസ്സ് വര്‍ദ്ധിക്കും.

. ഞാവലിന്‍റെ കുരു പൊടിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്ത് ചൂടുള്ള കഞ്ഞിവെള്ളത്തില്‍ കഴിക്കുക. വെള്ളപോക്ക് നില്‍ക്കും. ഒരു ടീസ്പൂണ്‍ ഞാവല്‍ക്കുരുപ്പൊടി അത്രതന്നെ പനങ്കല്‍ക്കണ്ടം ചേര്‍ത്തുണ്ടാക്കിയ ചൂര്‍ണ്ണം ചൂടുകഞ്ഞിവെള്ളത്തില്‍ കഴിക്കണം.സ്ത്രീകളുടെ ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്ന് അശോകം .
ചില പ്രയോഗങ്ങള്‍ പറഞ്ഞു തരാം :-
കാല്‍ കിലോ അശോക മര തൊലി 50 ഗ്രാം കറുത്ത എള്ള് ഇത് രണ്ടും ഇടിച്ചു പൊടിച്ചു ചൂര്‍ണം ആക്കി വെക്കുക . ഇതില്‍ ഒരു സ്പൂണ്‍ വീതം എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ഒരു ഗ്ലാസ് ആക്കി ഇത് രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ ഗര്‍ഭാശയ ബലഹീനം,ഗര്‍ഭാശയ മുഴ , ഗര്‍ഭാശയ വീക്കം ,ഗര്ഭാശയത്തിലെ മാംസ വളര്‍ച്ച ,ഫലോപ്പിയന്‍ ട്യൂബില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കി ഗര്‍ഭ ധാരണത്തിനു സഹായിക്കും .
മാസമുറ ആരോഗ്യവതിയായ സ്ത്രീക്ക് 28 ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ മിതമായ അളവില്‍ രക്തം വെളിയില്‍ വന്നാല്‍ അത് ആരോഗ്യത്തെ സൂചിപ്പിക്കുന്നു . എന്നാല്‍ പല വിധ ശരീര പ്രശ്നങ്ങളാല്‍ മാസ മുറ സമയത്ത് ഉണ്ടാകാതെ ഇരിക്കാം . ഇതിനെല്ലാം ഉത്തമ ഔഷധം അശോകം ആകുന്നു .
കാല്‍ കിലോ അശോകതൊലി ,നീര്‍മാതള തൊലി 100 ഗ്രാം ,ചുക്ക് 25 ഗ്രാം
കരിംജീരകം 25 ഗ്രാം ഇവകള്‍ ചൂര്‍ണം ചെയ്തു സൂക്ഷിക്കുക . ഇതില്‍ നിന്നും 3 ഗ്രാം വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരവും കഴിച്ചു കൊണ്ടിരുന്നാല്‍ മാസമുറ നേരെയാകും .
മാസമുറ സമയത്ത് ഉണ്ടാകുന്ന വയര്‍ വേദന സ്ത്രീകള്‍ക്ക് ഒരു പ്രശ്നം ആണ്
അതിനു 100 ഗ്രാം അശോകപട്ട പോടിച്ചതിന്റെ കൂടെ 25 ഗ്രാം പെരുംകായം പൊടിച്ചു ചേര്‍ത്തു സൂക്ഷിക്കുക . ഇതില്‍ നിന്ന് 2 ഗ്രാം വീതം എടുത്തു നാടന്‍ പശുവിന്റെ വെണ്ണയില്‍ കുഴച്ചു മൂന്നു നേരം കഴിക്കുക . ഇങ്ങനെ ഒന്ന് രണ്ടു മാസങ്ങളില്‍ കഴിച്ചാല്‍ മാസ മുറ സമയത്തെ വയര്‍ വേദനക്ക് ആശ്വാസം ഉണ്ടാകും .
അമിതാര്‍ത്തവം, ഗര്‍ഭാശയം തള്ളല്‍ , ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശരീരത്തില്‍ വേണ്ടുന്ന അളവിലുള്ള വിടാമിനുകളുടെ കുറവ് , രക്ത കുറവ് ഇവകള്‍ കാരണങ്ങള്‍ . അത് പോലെ അമിത വണ്ണം കാരണം ശരീരം മാത്രമല്ല വണ്ണിക്കുക ആനുപാതികമായി മറ്റു അവയവങ്ങളും അവയുടെ തനതു രൂപത്തില്‍ നിന്നും മാറി പോകുന്നു . അങ്ങനെ ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭ ധാരണം ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കുറവ്.
അമിതാര്‍ത്തവം നിയന്ത്രിക്കാന്‍ 5 ഗ്രാം അശോക പട്ട പൊടിച്ചത് കട്ടിയായ പശുവിന്‍ തൈരില്‍ കലക്കി ദിവസം രണ്ടു നേരം വീതം കഴിച്ചാല്‍ അമിതാര്‍ത്തവം നില്‍ക്കും.
സ്ത്രീ രോഗങ്ങള്‍ മാത്രമല്ല മറ്റു പല വിധ രോഗങ്ങള്‍ക്കും അശോക തൊലി ഒരു കൈകണ്ട ഔഷധം ആണ്,
അശോക തൊലി കഴിക്കുമ്പോള്‍ മലബന്ധം ഏര്‍പ്പെട്ടാല്‍ അതിനോട് അല്പം
കടുക്കാത്തോട് സമം ചേര്‍ത്തു കഴിക്കുക.

Friday, 30 January 2015

ഗര്‍ഭ പാത്രത്തില്‍ നീര്‍കെട്ടു ഉണ്ടായി മാസമുറ രണ്ടും മൂന്നും മാസം വരാതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

ഒരു പാരമ്പര്യ വൈദ്യം ,
Warning: ഈ മരുന്ന് ഗര്‍ഭിണികള്‍ , കുട്ടികള്‍ , പുരുഷന്മാര്‍ ഇവര്‍ കഴിക്കാന്‍ പാടില്ല , ആവശ്യവും ഇല്ല . അമിത രക്ത പോക്ക് ഉണ്ടായാല്‍ മറു മരുന്ന് കഴിക്കണ്ടി വരും . fibroid, PCOD ഇവകള്‍ക്ക് ഈ മരുന്ന് പറ്റില്ല ,ഒറ്റ ഡോസ് കൊണ്ട് ശരിയാകണം. ഒരു പ്രാവശ്യം കഴിച്ചാല്‍ അടുത്ത മാസ മുറ ശരിയായില്ല എങ്കിലേ പിന്നീട് കഴിക്കാവൂ . അതും മാസത്തില്‍ഒരു തവണ മാത്രം . മറു മരുന്നുകള്‍ കരുതി വെച്ചിട്ട് വേണം അല്ലെങ്കില്‍ അടുത്തുള്ള ആയുര്‍വേദ വൈദ്യ മേല്‍ നോട്ടത്തില്‍ കഴിക്കുന്നത്‌ നന്ന് . ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിലും റിസ്കിലും>***********
കൈത ചക്ക അതിന്റെ തൊലി കളഞ്ഞു മാംസം മാത്രം അരച്ചു എടുക്കുന്നത് - 300 മില്ലി
കറിവേപ്പില അല്പം വെള്ളം ചേര്‍ത്തു അരച്ച് എടുത്തത് - 20 മില്ലി
കഴഞ്ചി കുരു - 3 എണ്ണം പൊടിച്ചത്
കുരുമുളക് : 10 - മുതല്‍ 15 എണ്ണം വരെ എത്ര തടി ഉണ്ടെന്നു പറഞ്ഞാലും എണ്ണം കൂടരുത് .
ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം കലക്കി കുടിക്കുക .
ചിലര്‍ക്ക് വയര്‍ ഇളക്കം ഉണ്ടാകും , ഗര്‍ഭ പാത്രത്തിലെ നീര്‍ കെട്ടു ഉടയുമ്പോള്‍ വേദന ഉണ്ടാകും . അപ്പോള്‍ അശോകത്തിന്റെ ഇല ഒന്നു എടുത്തു അതിനോട് 4 ഗ്രാമ്പൂ , ഒരു ഏലക്കായ ,അല്പം ശര്‍ക്കര ചേര്‍ത്തു വായില്‍ ഇട്ടു ചവച്ചു തിന്നുക . ഇത് മൂന്നു നേരം ചെയ്യണം വേദന കുറയും
കൈതചക്ക ,ഉഷ്ണ വീര്യം ഉള്ളതും കറിവേപ്പില ഗര്‍ഭാശയ ശുദ്ധിക്കും കുരുമുളക് ആവശ്യമില്ലാത്ത നീരുകളെ പുറന്തള്ളാന്‍ കഴിവുള്ളതും ആണ് .
അധിക രക്ത സ്രാവം ഉണ്ടായാല്‍ : ചന്ദനം അരച്ച് ഒരു നെല്ലിക്ക വലിപ്പം കഴിക്കാം , അല്ലെങ്കില്‍ വീരാളി പട്ടു (മരുന്ന് കടയില്‍ കിട്ടും) താമര അല്ലി , കുശവന്‍ മണ്ണ് ,അല്ലെങ്കില്‍ ചീന കാരം ഇവകള്‍ ഒന്നിച്ചോ ഒറ്റക്കോ
കഴിച്ചാല്‍ മറു മരുന്ന് ആകും .
വൈദ്യ നിര്‍ദേശം സ്വീകരിച്ചു ചെയ്യുക ..

ആരംഭ നിലയില്‍ ഉള്ള ഗര്‍ഭാശയ നീര്‍ കെട്ടു അലിയിച്ചു കളയാന്‍

കഴഞ്ചി കുരു - ഒരെണ്ണം പൊടിച്ചെടുക്കുക , കറിവേപ്പില ചാര്‍ 5 മില്ലി മുട്ടയുടെ വെള്ള കരു ഒരെണ്ണം . ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം മിക്സ് ചെയ്തു നല്ലെണ്ണ ഒഴിച്ച് പൊരിച്ചെടുത്ത് രാവിലെ വെറും വയറ്റില്‍ 7 ദിവസം തുടര്‍ന്ന് കഴിച്ചാല്‍ നീര്‍കെട്ടു കുറഞ്ഞു തുടങ്ങി മാറും .
പെണ്‍കുട്ടികള്‍ക്ക് മാസ മുറ ആരംഭിച്ചതിനു ശേഷം , ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്തു അരച്ച് ഒരു നാടന്‍ നെല്ലിക്കാ അളവ് ഒരു മാസത്തില്‍ മൂന്നു ദിവസം വീതം കഴിച്ചാല്‍ ഗര്‍ഭാശയ നീര്‍ കെട്ടും മറ്റു ഗര്‍ഭാശയ രോഗങ്ങളും വരാതെ ഇരിക്കും .

സ്ത്രീകളുടെ വെള്ള പോക്കിനും ഗര്‍ഭാശയ മുഖത്തു ഉണ്ടാകുന്ന ചൊറിച്ചിലിനും

ഒരു പാരമ്പര്യ വൈദ്യം :-
മൈലാഞ്ചി ഇല - 9 എണ്ണം
തേങ്ങാപ്പാല്‍ - 200 മില്ലി 
ചുണ്ണാമ്പു - ഒരു കുരുമുളക് അളവ്
ഇവകള്‍ ഒന്നായി ചേര്‍ത്തു രാവിലെ വീതം 7 ദിവസം കഴിക്കുക
അതോടൊപ്പം മുള്ളു മുരിക്കിന്റെ അടര്‍ന്നു വീഴുന്ന പൂവ് അരച്ച് ഗര്‍ഭാശയ മുഖത്തു രാത്രി പുരട്ടി കെട്ടി വെക്കുക . രാവിലെ കഴുകി കളയാം .
ഈ അസുഖം ഉള്ളവര്‍ മത്സ്യ മാംസങ്ങള്‍ ,മുട്ട , ഇവകള്‍ ഒഴിവാക്കണം . ശരീരം നല്ല വണ്ണം വിയര്‍ക്കണം. ശരീരത്തിലുള്ള വിഷാംശങ്ങള്‍ വിയര്‍പ്പില്‍ കൂടെ പുറത്തു പോകണം . സത്ത് ഉള്ള ഭക്ഷണം കഴിക്കണം.