Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label വിഷം തീണ്ടല്‍. Show all posts
Showing posts with label വിഷം തീണ്ടല്‍. Show all posts

Saturday, 2 January 2016

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?

പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍
നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90%ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല.
വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.
പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ
ആന്റി സ്‌നേക്ക് വനം അഥവാ ആന്റിവനം (ASV) ആണ് പാമ്പുകടിക്കെതിരെയുള്ള പ്രതിവിധി. ഇവയുപയോഗിച്ചാണ് ആസ്പത്രികളില്‍ ചികിത്സ നടത്തുന്നത്.
HELPLINE: പാമ്പുകളുടെ ചിത്രം കൈയിലുണ്ടെങ്കില്‍ 09745003075, 09479954887, 0944892736, 09993116007, 09742921801, 09818062986, 09432917690 എന്നീ നമ്പറുകളില്‍ WHATSAPPചെയ്താല്‍ അവയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മറുപടിയായി ലഭിക്കും.snakeid@indiasnakes.org എന്ന ഇമെയിലിലിലും വിവരങ്ങള്‍ ലഭിക്കും. 09745003075 എന്ന നമ്പറില്‍ വിളിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ പോലും വിശദവിവരങ്ങള്‍ ലഭിക്കും.
ആതുരശുശ്രൂഷാ കേന്ദ്രങ്ങളില്‍ ആന്റിവനം ക്ഷാമമുണ്ടെങ്കില്‍ savelives@indiasnakes.org എന്ന ഇമെയിലില്‍ അറിയിക്കാം. കുറഞ്ഞ വിലയില്‍ ആന്റിവനം കമ്പനികളില്‍ നിന്നും ഉടന്‍ ലഭ്യമാവും. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട മുന്‍കരുതലുകളേക്കുറിച്ചും
ചെയ്യേണ്ട കാര്യങ്ങള്‍
വീണ്ടും ഒരിക്കല്‍ കൂടെ പാമ്പ് കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക.
രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.
കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം.
കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.
ചെയ്യരുതാത്തവ
രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു.
പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല എന്നത് മാത്രം അല്ല ,വൈദ്യ പരിശീലനം നേടാത്ത ഒരു വ്യക്തി സംഭ്രമത്തോടെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്‌താല്‍ തൊലി,രക്തക്കുഴലുകള്‍,tendons,നാഡികള്‍ മറ്റു ശരീര ഭാഗങ്ങള്‍ എന്നിവ അപകടകരമായ രീതിയില്‍ മുറിയാം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ക്ഷണിച്ചു വരുത്തും.
യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.സക്ഷന്‍ പമ്പുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ ഇതിനും നേരിയ ഫലമേ ഉള്ളൂ.
മുറിവിന് മുകളില്‍ തുണി/ചരട് എന്നിവ കെട്ടി രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല/ഉപയോഗിക്കേണ്ടത് തന്നെ ഇല്ല എന്നാണു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലതും പറയുന്നത്.
അഥവാ അങ്ങനെ കെട്ടുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.
*കയ്യുടെയോ കാലിന്റെയോ പാദത്തിന് അടുത്തായി കടിയെല്‍ക്കുമ്പോള്‍ മുട്ടിനു മുകളില്‍ വെച്ച് വേണം കെട്ടാന്‍.കാരണം മുട്ടിനു താഴെ രണ്ടു അസ്ഥികള്‍ ഉണ്ട് ഈ അസ്ഥികള്‍ക്ക് ഇടയിലൂടെ രക്തക്കുഴലുകള്‍ സഞ്ചരിക്കുന്നുണ്ട് അതിനാല്‍ കെട്ടിയാലും രക്തചംക്രമണ തോത് അധികം കുറയ്ക്കാന്‍ കഴിയില്ലാ,എന്നാല്‍ മുട്ടിനു മുകളില്‍ കെട്ടുമ്പോള്‍ രക്തക്കുഴലിന് മുകളില്‍ നേരിട്ട് സമ്മര്‍ദം കൂടുതല്‍ ഫലപ്രദമായി കൊടുക്കാം.കെട്ടുമ്പോള്‍ അമിതമായി മുറുക്കി കെട്ടരുത്,ഒരു വിരല്‍ ഇട എങ്കിലും നില നിര്‍ത്തി വേണം മുറുക്കാന്‍.അമിതമായി മുറുക്കിയാല്‍ രക്ത ഓട്ടം തീരെ ഇല്ലാതായി ആ കൈകാലുകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം.
lymphatic system അഥവാ ലസിക വ്യവസ്ഥ വഴി വിഷം പടരുന്നത് തടയാന്‍ മുറിവിന് 3-4 ഇഞ്ച് മുകളില്‍ അധികം മുറുക്കാതെ കെട്ടാം എന്ന് ചില നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
രക്തം നിലയ്ക്കാതെ വരുന്നുണ്ടെങ്കില്‍ അധികം അമര്‍ത്താതെ വൃത്തി ഉള്ള തുണി കൊണ്ട് അയവുള്ള രീതിയില്‍ മുറിവ് മൂടി വെക്കാം.
ഐസ് മുറിവിനു മുകളില്‍ വെയ്ക്കാന്‍ പാടില്ല.
കൈ കാലുകളില്‍ ആണ് കടിയേറ്റത് എങ്കില്‍ മുറുകി കിടക്കുന്ന വസ്ത്രം,ആഭരണങ്ങള്‍,വാച്ച് പോലുള്ളവ ഊരി മാറ്റുക.പിന്നീട് നീര് വെച്ചാല്‍ ഇവ അവിടെ കുടുങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.
ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന കാര്യം എത്രയും പെട്ടന്ന് ശരിയായ ചികില്‍സ നല്‍കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
പാമ്പ് കടിയുടെ കാര്യത്തില്‍ ,അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുന്നതായിരിക്കും ഉചിതം.

Monday, 2 February 2015

ശരീരം വിഷമുക്തമാക്കാന്‍ വഴികള്‍

ശരീരം വിഷവിമുക്തമാക്കൂ

മൊത്തത്തില്‍ ഒരു അലസത അനുഭവപെടുന്നുണ്ടോ? ചര്‍മ്മ ദോഷം, വേദന, ദഹനക്കേട്‌ എന്നിവയാല്‍ വിഷിമിക്കുന്നുണ്ടോ? ഭാരം കുറയ്‌ക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ശരീരം വിഷവിമുക്തമാക്കാന്‍ സമയമായി എന്നര്‍ത്ഥം. ആയുര്‍വേദം, ചൈന്നീസ്‌ ഔഷധ സംവിധാനം എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നൂറ്റാണ്ടുകളായി ചെയ്യുന്ന വിഷവിമുക്തമാക്കല്‍ ശരീരത്തിന്റെ അകമേ ഉള്ള വിശ്രമം, വൃത്തിയാക്കല്‍,പുഷ്‌ടിപെടുത്തല്‍ എന്നിവ ചേരുന്നതാണ്‌. ശരീരത്തിനകത്തുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്‌തിട്ട്‌ ആരോഗ്യദായകമായ പോഷകങ്ങള്‍ നല്‍കുകയാണ്‌ ഇത്‌ വഴി ചെയ്യുന്നത്‌. രോഗങ്ങള്‍ വരാതെ തടയുന്നതിനും പരമാവധി ആരോഗ്യത്തോടെ ഇരിക്കാനും വിഷവിമുക്തമാക്കാല്‍ പ്രക്രിയ സഹായിക്കും. വിഷവിമുക്തമാക്കല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ രക്തം ശുദ്ധിയാക്കലാണ്‌ അടിസ്ഥാനപരമായി വിഷവിമുക്തമാക്കാല്‍ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വിഷം നീക്കം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തനം നടക്കുന്ന കരളിലെ രക്തത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. വൃക്ക, കുടല്‍, ശ്വാസകോശം, കോശദ്രാവകം, ചര്‍മ്മം എന്നിവിടങ്ങളിലെ വിഷവും ശരീരം നീക്കം ചെയ്യും. എന്നാല്‍ ഈ സംവിധാനം തകരാറിലായാല്‍ മാലിന്യങ്ങള്‍ ശരീയായ രീതിയില്‍ നീക്കം ചെയ്യപെടുകയില്ല. ഇത്‌ ശരീരത്തിലെ എല്ലാ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിഷവിമുക്തമാക്കല്‍ പ്രക്രിയയ്‌ക്ക്‌ ശേഷം ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും ജീവിത ശൈലിയിലൂടെയും ശരീരം വൃത്തിയായി സൂക്ഷിക്കണം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, 


1. നാരടങ്ങിയ ഭക്ഷണം തവിട്‌ അടങ്ങിയ അരി, ജൈവ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പടെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. കാബേജ്‌, ബ്രോക്കോളി, മുള്ളങ്കി, ബീറ്റ്‌ റൂട്ട്‌, കടല്‍പായല്‍ എന്നിവ ശരീരം വിഷവിമുക്തമാക്കുന്ന മികച്ച ഭക്ഷണങ്ങളാണ്‌.

2. കരള്‍
ജമന്തിയുടെ വേര്‌ , ഞെരിഞ്ഞില്‍ പോലുള്ള ഔഷധങ്ങള്‍ കഴിച്ച്‌ കരള്‍ വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്‌.

3. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ കരളിന്‌ നല്ലതാണ്‌. വിഷമകറ്റാന്‍ സഹായിക്കുന്ന കരളിലെ സംയുക്തമായ ഗ്ലൂറ്റാതിയോണ്‍ ഉത്‌പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി സാഹയിക്കും.

4. വെള്ളം
ദിവസവും നാല്‌ കപ്പ്‌ വെള്ളമെങ്കിലും കുടിക്കുക.

5. ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നത്‌ ശരീരത്തിലുടനീളം ഓക്‌സിജന്‍ നന്നായി എത്താന്‍ സഹായിക്കും


6.സമ്മര്‍ദ്ദം കുറയ്‌ക്കുക

ശുഭ ചിന്തകളിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കുക


7. ജലചികിത്സ

ജല ചികിത്സ ശീലിക്കുക. അഞ്ച്‌ മിനുട്ട്‌ നേരം ചൂടുവെള്ളം ശരീരത്തിലൊഴിക്കുക, വെള്ളം പുറത്തു കൂടി ഒഴുകാന്‍ അനുവദിക്കുക. അതിന്‌ ശേഷം തണുത്ത വെള്ളം 30 സെക്കന്‍ഡ്‌ നേരം ഒഴിക്കുക. ഇങ്ങനെ മൂന്ന്‌ പ്രാവശ്യം ചെയ്യുക. അതിന്‌ ശേഷം 30 മിനുട്ട്‌ നേരം കിടക്കുക

8 നീരാവി കുളി

നീരാവിയില്‍ കുളിച്ചാല്‍ നന്നായി വിയര്‍ക്കും. ഇത്‌ വഴി ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തേയ്‌ക്ക്‌ പോകും.


9. ചര്‍മ്മം

നന്നായി ഉരച്ച്‌ കഴുകുന്നതും പാദങ്ങള്‍ കഴുകുന്നതും ശരീരത്തിലെ ചെറു ദ്വാരങ്ങളില്‍ കൂടി മാലിന്യം പോകാന്‍ സഹായിക്കും. പ്രകൃതി ദത്ത ഉത്‌പന്ന സ്റ്റോറുകലില്‍ ഇതിനായുള്ള പ്രത്യേക ബ്രഷുകള്‍ ലഭിക്കും


10 വ്യായാമം

ശരീരം മാലിന്യ വിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമമാണന്ന്‌  പറയുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ യോഗയും റോപ്‌-ജംപിങ്ങും ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. ശരീരം വൃത്തിയാക്കുന്നതിനും വിഷവിമുക്തമാക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്വിഗോങ്‌ എന്ന വ്യായാമം പരീക്ഷിച്ച്‌ നോക്കുന്നതും നല്ലതാണ്‌. ആരോഗ്യം നിലനിര്‍ത്താനുള്ള മറ്റ്‌ വ്യായാമങ്ങളും ചെയ്യുക.

Monday, 30 June 2014

പാമ്പു വരാതിരിക്കാന്‍

-പാല്‍ കായവും വെളുത്തുള്ളി നീരും കലര്‍ത്തിയ വെള്ളം മുറ്റത്തും തൊടിയിലും തളിച്ചാല്‍ പാമ്പ് വരില്ല.

Monday, 9 June 2014

പാമ്പു കടിച്ചാല്‍-തേള്‍ വിഷം-ചിലന്തി വിഷം-അരണവിഷം-പഴുതാര വിഷം

തേള്‍ വിഷത്തിന് നറുനെയ്യ് ഇന്തുപ്പ് പൊടിച്ചിട്ട് ചൂടാക്കി ധാരകോരിയാല്‍ മതിയെന്ന് അതിലെഴുതിയിട്ടുണ്ട്. അതു ചെയ്തു. നീരു കുറഞ്ഞു വേദനപോയി.

പാമ്പു കടിച്ചാല്‍ അന്നേരംതന്നെ ആര്യവേപ്പിന്റെ ഇലയും കുരുമുളകും ചവച്ചുതിന്നാല്‍ മതി. വായിലിട്ട് ചവച്ചാല്‍ തലയില്‍ വിഷം കയറുകേലെന്നാ ആ പുസ്തത്തില്‍ പറയുന്നേ. വായിലിട്ടു ചവയ്ക്കുമ്പോള്‍ മധുരം വന്നാല്‍ തലയില്‍ വിഷം കയറിയിട്ടുണ്ട്. മധുരമല്ല, എരിവും കയ്പുമാണ് വരുന്നതെങ്കില്‍ വിഷം തലയില്‍ കയറിട്ടില്ല. നമ്മള്‍ ഉണ്ടാക്കുന്ന ഗുളികയുണ്ട്. അത് ഈ ആര്യവേപ്പിന്റെ ഇല, ചതകുപ്പ, മാതളനാരകത്തിന്റെ തോട് ഒക്കെ കൂട്ടിച്ചേര്‍ത്ത് അരച്ചുണ്ടാക്കുന്നതാണ് ഗുളിക. അത് ചുടുവെള്ളത്തില്‍ കലക്കി കുടിക്കാന്‍ കൊടുക്കും. അത് ഗൃഹവൈദ്യത്തിലെ പ്രാഥമിക ചികിത്സയാണ്. എന്നിട്ട് മെഡിക്കല്‍ കോളേജിലോ മറ്റോ വിടാം. <p> </p>പാമ്പു കടിച്ചാല്‍ പക്ഷേ, കുരുമുളകാണ് ഏറ്റവും നല്ല മരുന്ന്. കുരുമുളകിന്റെ ഒരു തുള്ളി എസന്‍സ് കിട്ടിയാല്‍ മതി. പത്ത് തുള്ളി ചുടുവെള്ളത്തില്‍ അത് ചാലിച്ചു കൊടുത്താല്‍ ഏത് വിഷവും അപ്പോള്‍ പോകും. മൂര്‍ഖന്റെ വിഷം പോലും പോകും.<p> </p>കുരുമുളകിന്റെ എസന്‍സ് മരുന്ന് ഞാന്‍ എട്ടുകാലി വിഷം തീണ്ടിയ ഒരാള്‍ക്ക് കൊടുത്തു. ഫലിച്ചു. നൂറാംതോട്ടു നിന്നുള്ള ഒരു പയ്യനാ. എട്ടുകാലി കടിച്ച് മുഖം മുഴുവന്‍ ചൊറിഞ്ഞുതടിച്ച് വന്നതാണ്. നാലു തുള്ളി ചുടുവെള്ളത്തില്‍ കുടിക്കാനും പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കാനും പറഞ്ഞു. പിന്നെ നന്നാറിയുടെ കിഴങ്ങ്, പറത്താളിയുടെ കിഴങ്ങ്, തഴുതാമ, തുളസി ഇതൊക്കെയിട്ട് കഷായംവെച്ചു കഴിക്കാന്‍ പറഞ്ഞു. അവന് നല്ല പോലെ ഭേദമായി. <p> </p>കണ്ണില്‍ ജാതിയും ചീമ്പയുമൊക്കെ വരുമ്പോള്‍ വല്യപ്പന്‍ പച്ചമരുന്നു പിഴിഞ്ഞു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചീമ്പ വരുന്നവര്‍ക്ക് പൂവാന്‍കുരുന്നിലയുടെ ഇലയും നല്ല ജീരകവും ചേര്‍ത്ത് ചതച്ച് മുലപ്പാല്‍ ചേര്‍ത്ത് പിഴിയും. അത് ഞാന്‍ കണ്ടിട്ടുണ്ട്. മൂപ്പര് ഈ പൂവാന്‍കുരുന്നില പറിക്കുന്നത് കാണിക്കുകേല. ജാതി വരുന്നവര്‍ പനിച്ചേന്റെ മൊട്ടും നല്ല ജീരകവും പശുവിന്‍ പാലില്‍ ചേര്‍ത്ത് പിഴിയും. ഈ മരുന്നെല്ലാം പിഴിയുമ്പോള്‍ ആളുകള്‍ക്ക് ഭേദമാകുന്നുണ്ട്,

  • അരണവിഷം-വെറ്റില അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
  • ചിലന്തി വിഷം-തുളസി നീരില്‍ മഞ്ഞള്‍ കലര്‍ത്തി സേവിക്കുക. പുറമെ അതുതന്നെ പുരട്ടുക.
  • തേള്‍ വിഷം-തുമ്പയില കശക്കി കടിച്ച ഭാഗം തേക്കുക.
  • കരിങ്കണ്ണ് (പഴുതാര) വിഷം-ചുകന്നുള്ളി മുറിച്ച് ഉരക്കുക. കരിന്തള്ളി പച്ചമഞ്ഞള്‍ ഇവ മുലപ്പാലില്‍ ചേര്‍ത്ത് പുരട്ടുക.


പഴുതാര വിഷം

പച്ച മഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീരില്‍ കായം ചാലിച്ച് പുരട്ടുക .തുമ്പയില ഗോ മൂത്രത്തില്‍ അരച്ച് പുരട്ടുക

പഴുതാര കുത്തിയാല്‍:


  • തുമ്പയിലയും കുരുമുളകും അരച്ചിടുക.