Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label വാതം. Show all posts
Showing posts with label വാതം. Show all posts

Monday, 2 February 2015

നടുവുവേദനയ്‌ക്കും കഴുത്തു വേദനയ്‌ക്കും ആയുര്‍വേദ പരിഹാരം

യുവതലമുറയെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്‌ നടുവുവേദനയും കഴുത്തുവേദനയും. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ഇവയുടെ കാരണങ്ങളും ആയുര്‍വേദ ചികിത്സയിലൂടെയുള്ള പരിഹാരവും. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുന്നു. ആധുനിക മനുഷ്യന്റെ ജീവിത രീതിയാണ്‌ ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന ഈ രോഗങ്ങള്‍ക്ക്‌ കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഒഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും കണ്ടുവരുന്നു.
അസ്‌ഥികളുടെ പ്രവര്‍ത്തനം
മനുഷ്യശരീരത്തെ താങ്ങി നിര്‍ത്തുന്നതിനും ശരീരത്തിന്‌ രൂപവും ചലനാത്മകതയും നല്‍കുന്നതിനും അസ്‌ഥികള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. മനുഷ്യ ശരീരഘടനയുടെ അടിത്തറ എന്നു പറയുന്നത്‌ 206 അസ്‌ഥികളുടെ കൂട്ടായ്‌മയായ അസ്‌ഥികൂടമാണ്‌. വലുതും, ചെറുതും, പരന്നതും, കട്ടിയുള്ളതും, മൃദുവായതുമായ അസ്‌ഥികളും ദന്തങ്ങളും, നഖങ്ങളും ഉള്‍പ്പെടെ 360 അസ്‌ഥികള്‍ വരെ ആയുര്‍വേദത്തിലെ 'അഷ്‌ടാംഗഹൃദയത്തില്‍' പ്രതിപാദിക്കുന്നുണ്ട്‌. ശരീരത്തിലെ പ്രധാന അവയവങ്ങളായ തലച്ചോറ്‌, ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയവയെ പൊതിഞ്ഞു സംരക്ഷിക്കുന്നതും പേശികള്‍ക്കു താങ്ങും, ശരീരത്തിന്‌ ഉറപ്പും ബലവും നല്‍കുന്നതും അസ്‌ഥി വ്യൂഹമാണ്‌.ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏകോപനം എന്നീ പ്രധാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന തലച്ചോറിനെയും സുഷുമ്‌നാനാഡിയെയും യഥാക്രമം തലയോടും നട്ടെല്ലും പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ അസ്‌ഥിക്കുള്ളിലെ മജ്‌ജയാണ്‌ രക്‌തത്തിലെ ചുവന്ന രക്‌താണുക്കളുടെ ഉത്ഭവസ്‌ഥാനം. അതിനാല്‍ അസ്‌ഥികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ സാധ്യതയുണ്ട്‌.
ആയുര്‍വേദ വീക്ഷണം
ആയുര്‍വേദത്തിലെ 'ത്രിദോഷ ധാതുസിദ്ധാന്ത'പ്രകാരം വാതം അസ്‌ഥിയാശ്രിതമായി സ്‌ഥിതി ചെയ്യുന്നു. വാതകോപകാരണങ്ങളായ വിപരീത ആഹാര രീതികളും ഋതുഭേദങ്ങളും അസ്‌ഥിക്ഷയത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്റെ സ്വഭാവത്താലും സ്‌ഥാനഭേദത്താലും രോഗത്തിന്‌ വൈവിധ്യം ഉണ്ടാകും. ഗുണങ്ങള്‍കുറഞ്ഞതും, തണുത്തതുമായ ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും, അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനം, മര്‍മാഘാതങ്ങള്‍ (മര്‍മ ഭാഗങ്ങള്‍ക്കുണ്ടാവുന്ന ചതവുകള്‍), രക്‌തസ്രാവം, അസ്‌ഥിക്ഷയം, ദീര്‍ഘയാത്ര, ഉയരത്തില്‍നിന്നുള്ള വീഴ്‌ച, അമിതഭാരം ചുമയ്‌ക്കല്‍ തുടങ്ങിയവയെല്ലാം ധാതുക്ഷയത്തിനും, അതുമൂലം വാതം കൂടുന്നതിനും കാരണമാകുന്നു. മജ്‌ജയെയോ, അസ്‌ഥിയെയോ, ആശ്രയിച്ചു വാതം കോപിച്ചാല്‍ അസ്‌ഥികളും സന്ധികളും പിളര്‍ന്നു പോകുന്നതുപോലെയുള്ള വേദനയും മാംസബലക്ഷയവും ഉറക്കമില്ലായ്‌മയും ഉണ്ടാകുന്നു.
നട്ടെല്ലിന്റെ തകരാര്‍
മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തനാക്കുന്നത്‌ നട്ടെല്ലാണ്‌. 33 കശേരുക്കള്‍ കൊണ്ടാണ്‌ നട്ടെല്ല്‌ രൂപപ്പെട്ടിരിക്കുന്നത്‌. സെര്‍വിക്കല്‍ റീജിയനില്‍ 7 ഉം തോറാസിക്‌ റീജിയനില്‍ 12ഉം ലംബാര്‍ റീജിയനില്‍ 5ഉം സേക്രല്‍ റീജിയനില്‍ 5 ഉം കോക്‌സീ റീജിയനില്‍ 4 ഉം കശേരുക്കളാണുള്ളത്‌. ശരീരത്തിലെ പ്രധാന നാഡിയായ സുഷുമ്‌നാ നാഡി നട്ടെല്ലില്‍ കൂടി കടന്നു പോകുന്നതിനാല്‍ നട്ടെല്ലിനുണ്ടാകുന്ന ഏതുക്ഷതവും വളരെ ഗൗരവമുള്ളതാണ്‌. നട്ടെല്ലിനും സുഷ്‌മ്നാനാഡിക്കും സംഭവിക്കന്ന ക്ഷതം രോഗിയെ തളര്‍ച്ചയിലേക്കോ, മരണത്തിലേക്കോ നയിച്ചേക്കാം.
നടുവുവേദനയുടെ കാരണങ്ങള്‍
നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌ സെര്‍വിക്കല്‍ ലംബാര്‍ സ്വപോണ്ടിലോസിസ്‌ , ലംബാര്‍ ഡിസ്‌ക് പ്രോലാപ്‌സ എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്‌ഥാനഭ്രംശംഗമൂലമാണ്‌ ഇവിടെ നടുവേദന അനുഭവപ്പെടുന്നത്‌. ആയുര്‍വേദത്തില്‍ ഇത്തരം അസുഖങ്ങളെ കടീഗ്രഹം, ഗ്യദ്ധസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലംബാര്‍ റീജിയന്‍=ല്‍ സയാറ്റിക്‌ നെര്‍വിസ്‌ ക്ഷതം സംഭവിച്ചാല്‍ നടുവിനും കാലിനും ശക്‌തമായ വേദനയും മരവിപ്പും അനുഭവപ്പെടുന്നതായി കാണുന്നു. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷ്‌മ്നാനാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കശേരുക്കളുടെ സ്‌ഥാനഭ്രംശം, നീര്‍ക്കെട്ട്‌, അസ്‌ഥികള്‍ക്കുണ്ടാകുന്ന ക്ഷയം , ജീര്‍ണത , ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്‌, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്‌ക്കല്ലൊം ശക്‌തമായ നടുവേദന അനുഭവപ്പെടാം. ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആധുനിക സാങ്കേതികവിദ്യകളായ എക്‌സ്റെ , സ്‌കാന്‍ മുതലായവ രോഗ നിര്‍ണ്ണയം എളുപ്പമാക്കുന്നു. മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്‌ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പിന്നീട്‌ ആ ഭാഗത്ത്‌ നീര്‍ക്കെട്ടിനും വേദനയ്‌ക്കും കാരണമാകുന്നു. നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്‌തചംക്രമണവും, ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്‌തി ക്ഷയിക്കുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്‌പരം തെന്നിമാറുന്ന അവസ്‌ഥയിലേക്കു നയിക്കാം. തൊറാസിക്ക്‌ റീജിയണിലും ലംബാര്‍ റീജിയണിലും നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ അടുക്കുകയോ, അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌കുകള്‍ക്കിടയില്‍പ്പെട്ട്‌ ഞെങ്ങി ശക്‌തമായ വേദന അനുഭവപ്പെടുന്നു. ഈ വേദന നടുവില്‍ നിന്ന്‌ കാലുകളിലേക്കും വ്യാപിക്കാം. ഈ അവസ്‌ഥയില്‍ ചിലപ്പോള്‍ രോഗിക്ക്‌ അനങ്ങുവാന്‍ പോലും സാധിക്കാത്തത്ര കഠിനമായ വേദനയും ഉണ്ടാകുന്നു.
ചികിത്സകള്‍
നടുവേദനപോലുള്ള രോഗത്തിന്‌ ആയൂര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത്‌ നീര്‌ മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.മുരിങ്ങത്തൊലി, വെളുത്തുള്ളി, കാര്‍ത്തോട്ടിവേര്‌, ദേവതാരം, കടുക്‌, ചിറ്റരത്ത, കൊട്ടം, ചുക്ക്‌, വയമ്പ്‌ ഇവ സമാനമായി പൊടിച്ചത്‌ വാളന്‍പുളിയില്‍ അരിക്കാടി തളിച്ച്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത്‌ നീരുമാറുന്നതിന്‌ സഹായകമാണ്‌.രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്‌തകം, ഗുല്‍ലുപുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാണ്‌.
കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത്‌ നീര്‍ക്കോളും, വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്‌. 15 മില്ലി നിര്‍ഗുണ്ഡിസ്വരസം (കരിനൊച്ചിയിലയുടെ നീര്‌), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത്‌ വെറും വയറ്റില്‍ മൂന്ന്‌ ദിവസം കഴിക്കുന്നത്‌ നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. പതിമൂന്ന്‌വിധം സ്വേദ കര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്‌. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന സ്വേദ കര്‍മ്മങ്ങളും, തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌് ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. അസ്‌ഥികള്‍, നാഡികള്‍, മര്‍മസ്‌ഥാനങ്ങള്‍ ഇവ മനസ്സിലാക്കി യഥാവിധി മര്‍ദം നല്‍കിവേണം തിരുമു ചികിത്സ ചെയ്യുവാന്‍. 'ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം , സംവഹനം , അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്‌. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ചു പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവു. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.
കഴുത്തുവേദന
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌്തമായ വേദന അനുഭവപ്പെടുന്നത്‌. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക്‌ ദീര്‍ഘായുസ്‌ പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത്‌ പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ്‌ വിരല്‍ചൂണ്ടുന്നത്‌.

Saturday, 31 January 2015

നടുവ് വേദന :

നടുവ് വേദന :
ഇന്ന് നിരവധി പേരുടെ പ്രശ്നങ്ങള്‍ ആണ് .കാരണം സുഖ ജീവിതം ശരീരത്തിന് വ്യായാമം ഇല്ലായ്മ , അമിത ഭക്ഷണം , ഇങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട്.
ഒരു പാരമ്പര്യ വൈദ്യം പറയുന്നു
ഇളം ചങ്ങലംപരണ്ട തണ്ട് - 3 മുട്ട് നീളം .(വജ്ര വല്ലി , Bone setter )
ചുക്ക് - ഒരു ചെറിയ കഷണം
കുരുമുളക്- 5 എണ്ണം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ജീരകം - ഒരു നുള്ള്
തിപ്പലി - 4 എണ്ണം ( കാട്ടു തിപ്പലി ,നീളന്‍ തിപ്പലി അല്ല )
പുളി പിഴിഞ്ഞത് - ഒരു ടീ സ്പൂണ്‍ ( പിഴു പുളി, വാളന്‍ പുളി, സാമ്പാര്‍ പുളി എന്നൊക്കെ പേര് ഉണ്ട് )
വെള്ളം - 300 മില്ലി
ചങ്ങലം പരണ്ട തണ്ട് അതിന്റെ നാരു കളഞ്ഞത് വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക ഉള്ളി വകകള്‍ ചെറുതായി അരിഞ്ഞു അതില്‍ ഇടുക അതിന്റെ കൂടെ മറ്റു ചേരുവകള്‍ ചേര്‍ത്തു തിളപ്പിച്ച്‌ പകുതി ആക്കി അതില്‍ പുളി പിഴിഞ്ഞത് ഒഴിച്ച് അരിച്ചു കുടിക്കുക .
40 വയസ്സിനു മുകളില്‍ ഉള്ളവര്‍ 100 മില്ലി
25 വയസ്സ് വരെ ഉള്ളവര്‍ - 50 മില്ലി കുടിച്ചാല്‍ മതി .

Friday, 30 May 2014

മുരിങ്ങയില

മുരങ്ങയിലെ കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്.
മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.
പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്. ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.
മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.
മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.
രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.
നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.