Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label ഗര്‍ഭരക്ഷ. Show all posts
Showing posts with label ഗര്‍ഭരക്ഷ. Show all posts

Friday, 30 January 2015

ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര്

ഇന്ന് ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര് പിടിച്ചു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ . ഈ അവസ്ഥയില്‍ ഒരു മരുന്നും ഗര്‍ഭിണിക്ക്‌ കൊടുക്കാന്‍ വയ്യാത്ത അവസ്ഥ . പ്രസവിച്ചു കഴിഞ്ഞാലും ഈ നീര് ശരീരത്തില്‍ നിന്നും പോകാന്‍ സമയം എടുക്കും . പാരമ്പര്യ വൈദ്യം ഇതിനെ വളരെ ഗൌരവമേറിയ രീതിയില്‍ കണ്ടു അമ്മക്ക് കുഞ്ഞിനും ദോഷം ചെയ്യാത്ത രീതിയില്‍ ഒരു മരുന്ന് പറഞ്ഞു തരുന്നു.
മുട്ട ചീര ( പസല ചീര ) എന്നൊരു പേരും ഇതിനു ഉണ്ട് : 100 ഗ്രാം -200 ഗ്രാം
വെളുത്തുള്ളി : 10 ഗ്രാം -50 ഗ്രാം
കുരുമുളക് : 15 എണ്ണം
സാധാരണ ജീരകം - 10- 20ഗ്രാം
വെള്ളം - 250 മില്ലി എടുത്തു തിളപ്പിക്കുക അതില്‍ മുട്ട ചീരയും കുരുമുളകും
വെളുത്തുള്ളി തോലോട് കൂടെ ചതച്ചു അതില്‍ ഇടുക .ഇട്ടിരിക്കുന്ന സാധനങ്ങള്‍ വെന്തു വരുമ്പോള്‍ ജീരകം ചേര്‍ത്തു സൂപ്പ് ആക്കി എടുത്തു അതില്‍ ഇട്ടിരിക്കുന്ന ചീര, വെളുത്തുള്ളി , കുരുമുളക് ഇവകള്‍ ചവച്ചു തിന്നുകയും വേണം . സൂപ്പ് കുടിക്കുകയും വേണം . മുട്ട ചീര , വെളുത്തുള്ളി ഇവകള്‍ക്ക് ശരീരത്തില്‍ ആവശ്യമില്ലാത്ത വെള്ളത്തിനെ മല മൂത്ര വിസര്‍ജ്ജനത്തില്‍ കൂടെ പുറത്തു കളയാനുള്ള തന്മയത്വം ഉണ്ട് .
മൂന്നു ദിവസം കുറഞ്ഞത്‌ ഒരു നേരം കുടിക്കുക . ആവശ്യമെങ്കില്‍ 7 ദിവസം വരെ കുടിക്കാം . രാത്രിയില്‍ ആണ് കുടിക്കുന്നത് എങ്കില്‍ വെളുത്തുള്ളി 10 ഗ്രാമില്‍ കൂടരുത് .
*** യാതൊരു കാരണ വശാലും വെളുത്തുള്ളി 50 ഗ്രാമില്‍ കൂടുതല്‍ ആകരുത് .***
മറ്റു അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വൈദ്യ നിര്‍ദേശം തെടണ്ടത് ആണ് .

ഗര്‍ഭ പാത്രത്തില്‍ നീര്‍കെട്ടു ഉണ്ടായി മാസമുറ രണ്ടും മൂന്നും മാസം വരാതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

ഒരു പാരമ്പര്യ വൈദ്യം ,
Warning: ഈ മരുന്ന് ഗര്‍ഭിണികള്‍ , കുട്ടികള്‍ , പുരുഷന്മാര്‍ ഇവര്‍ കഴിക്കാന്‍ പാടില്ല , ആവശ്യവും ഇല്ല . അമിത രക്ത പോക്ക് ഉണ്ടായാല്‍ മറു മരുന്ന് കഴിക്കണ്ടി വരും . fibroid, PCOD ഇവകള്‍ക്ക് ഈ മരുന്ന് പറ്റില്ല ,ഒറ്റ ഡോസ് കൊണ്ട് ശരിയാകണം. ഒരു പ്രാവശ്യം കഴിച്ചാല്‍ അടുത്ത മാസ മുറ ശരിയായില്ല എങ്കിലേ പിന്നീട് കഴിക്കാവൂ . അതും മാസത്തില്‍ഒരു തവണ മാത്രം . മറു മരുന്നുകള്‍ കരുതി വെച്ചിട്ട് വേണം അല്ലെങ്കില്‍ അടുത്തുള്ള ആയുര്‍വേദ വൈദ്യ മേല്‍ നോട്ടത്തില്‍ കഴിക്കുന്നത്‌ നന്ന് . ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിലും റിസ്കിലും>***********
കൈത ചക്ക അതിന്റെ തൊലി കളഞ്ഞു മാംസം മാത്രം അരച്ചു എടുക്കുന്നത് - 300 മില്ലി
കറിവേപ്പില അല്പം വെള്ളം ചേര്‍ത്തു അരച്ച് എടുത്തത് - 20 മില്ലി
കഴഞ്ചി കുരു - 3 എണ്ണം പൊടിച്ചത്
കുരുമുളക് : 10 - മുതല്‍ 15 എണ്ണം വരെ എത്ര തടി ഉണ്ടെന്നു പറഞ്ഞാലും എണ്ണം കൂടരുത് .
ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം കലക്കി കുടിക്കുക .
ചിലര്‍ക്ക് വയര്‍ ഇളക്കം ഉണ്ടാകും , ഗര്‍ഭ പാത്രത്തിലെ നീര്‍ കെട്ടു ഉടയുമ്പോള്‍ വേദന ഉണ്ടാകും . അപ്പോള്‍ അശോകത്തിന്റെ ഇല ഒന്നു എടുത്തു അതിനോട് 4 ഗ്രാമ്പൂ , ഒരു ഏലക്കായ ,അല്പം ശര്‍ക്കര ചേര്‍ത്തു വായില്‍ ഇട്ടു ചവച്ചു തിന്നുക . ഇത് മൂന്നു നേരം ചെയ്യണം വേദന കുറയും
കൈതചക്ക ,ഉഷ്ണ വീര്യം ഉള്ളതും കറിവേപ്പില ഗര്‍ഭാശയ ശുദ്ധിക്കും കുരുമുളക് ആവശ്യമില്ലാത്ത നീരുകളെ പുറന്തള്ളാന്‍ കഴിവുള്ളതും ആണ് .
അധിക രക്ത സ്രാവം ഉണ്ടായാല്‍ : ചന്ദനം അരച്ച് ഒരു നെല്ലിക്ക വലിപ്പം കഴിക്കാം , അല്ലെങ്കില്‍ വീരാളി പട്ടു (മരുന്ന് കടയില്‍ കിട്ടും) താമര അല്ലി , കുശവന്‍ മണ്ണ് ,അല്ലെങ്കില്‍ ചീന കാരം ഇവകള്‍ ഒന്നിച്ചോ ഒറ്റക്കോ
കഴിച്ചാല്‍ മറു മരുന്ന് ആകും .
വൈദ്യ നിര്‍ദേശം സ്വീകരിച്ചു ചെയ്യുക ..

ആരംഭ നിലയില്‍ ഉള്ള ഗര്‍ഭാശയ നീര്‍ കെട്ടു അലിയിച്ചു കളയാന്‍

കഴഞ്ചി കുരു - ഒരെണ്ണം പൊടിച്ചെടുക്കുക , കറിവേപ്പില ചാര്‍ 5 മില്ലി മുട്ടയുടെ വെള്ള കരു ഒരെണ്ണം . ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം മിക്സ് ചെയ്തു നല്ലെണ്ണ ഒഴിച്ച് പൊരിച്ചെടുത്ത് രാവിലെ വെറും വയറ്റില്‍ 7 ദിവസം തുടര്‍ന്ന് കഴിച്ചാല്‍ നീര്‍കെട്ടു കുറഞ്ഞു തുടങ്ങി മാറും .
പെണ്‍കുട്ടികള്‍ക്ക് മാസ മുറ ആരംഭിച്ചതിനു ശേഷം , ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്തു അരച്ച് ഒരു നാടന്‍ നെല്ലിക്കാ അളവ് ഒരു മാസത്തില്‍ മൂന്നു ദിവസം വീതം കഴിച്ചാല്‍ ഗര്‍ഭാശയ നീര്‍ കെട്ടും മറ്റു ഗര്‍ഭാശയ രോഗങ്ങളും വരാതെ ഇരിക്കും .

Wednesday, 8 October 2014

ഗര്‍ഭത്തില്‍ ഉള്ള കുട്ടി ആണോ പെണ്ണോ എന്ന് നിരൂപിക്കാന്‍

സ്കാനിംഗ് കുന്തവും ഒന്നുമില്ലാതിരുന്ന കാലത്ത് നമ്മുടെ
അമ്മൂമ്മമാര്‍ ഗര്‍ഭിണിയുടെ ലക്ഷണങ്ങള്‍ കണ്ടു നിരൂപിച്ചിരുന്ന കാലം ഉണ്ടായിരുന്നു .അന്ന് അവര്‍ എങ്ങനെ
അത് പറഞ്ഞു എന്ന് നോക്കാം . ആണോ പെണ്ണോ എന്നറിയാന്‍
സ്കാന്‍ ചെയ്യുന്നത് ഇന്ന് നിയമ വിരുദ്ധവും . ചില ടിപ്സ് 
കേട്ടോളൂ . തെറ്റെങ്കില്‍ എന്നെ ചീത്ത വിളിക്കണ്ട !!!!!!!!!
സ്ത്രീയുടെ മാസ മുറ കഴിഞ്ഞു അണ്ടോല്പാദനം നടക്കുന്ന ഒറ്റ
സംഖ്യയില്‍ സംഭോഗം നടന്നാല്‍ പെണ്ണും രണ്ടക്ക സംഖ്യ ദിവസം എങ്കില്‍ ആണും കുട്ടി ഉണ്ടാകും എന്ന് അമ്മൂമ്മ കണക്കു .
ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ വലതു സ്തനം അല്പം വലുതായി കാണപ്പെടും . അതില്‍ നിന്ന് വരുന്ന
പാല്‍ വെളുത്തും കലങ്ങിയും ഇരിക്കും .
ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ മൂത്രം
സ്വാഭാവിക നിറം മാറി പല നിറത്തില്‍ ആകും . കുട്ടി വയറിന്റെ വലതു ഭാഗത്ത് കിടക്കുന്നത് പോലെ തോന്നും .
ആ സ്ത്രീ ഇരിക്കുമ്പോഴും എഴുനെല്‍ക്കുംപോഴും വലതു കൈ ഊന്നി ആയിരിക്കും എഴുന്നേല്‍ക്കുക
സ്തനത്തിലെ പാല്‍ ഒരു തുള്ളി എടുത്തു വെള്ളത്തില്‍ ഒഴിച്ചാല്‍ ആ പാല്‍ തുള്ളി പൊങ്ങി കിടക്കും .
ഇതാണ് ആണ്‍ കുട്ടി ഗര്‍ഭത്തില്‍ ഉള്ളത് എന്ന് അനുമാനിക്കുന്ന ലക്ഷണം .
ഗര്‍ഭിണിയുടെ ഇടതു സ്തനം വലുതായും ,അമിത ക്ഷീണം,
ചില ഭക്ഷണ സാധനങ്ങളോട് അമിത ആഗ്രഹം . കൂടെ കൂടെ വിശപ്പ് ഉണ്ടാകല്‍ . ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും
ഇടതു കൈ ഊന്നുന്നതും ഗര്‍ഭസ്ഥ ശിശു പെണ്ണെന്നു അനുമാനിക്കാം >

ഗര്‍ഭിണിയുടെ വയറ് നല്ല ഗോളാകൃതിലാണെങ്കില്‍ കുട്ടി ആണും അതല്ല കൂര്‍ത്ത ഗോളാകൃതിയിലാണെങ്കില്‍ പെണ്‍കുട്ടിയും ആണെന്ന് പറയപ്പെടുന്നു,,

 ആണ്‍കുട്ടി ആണെങ്കിൽ സ്ത്രീകൾ ഗര്ഭ കാലത്ത് കൂടുതൽ വിരൂപമാകും ( മുഖത്ത് കറുപ്പ് നിറം, നിറയെ കുരുക്കൾ) എന്നും പെണ്‍കുഞ്ഞു ആണെങ്കിൽ വലിയ രൂപ വ്യത്യാസങ്ങൾ ഉണ്ടാകില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനു ശാസ്ത്രീയ അടിത്തറ ഒന്നും ഇല്ല. ആണ്കുഞ്ഞു അമ്മയുടെ വയറ്റിൽ സ്വതവേ കൂടുതൽ ആക്റ്റീവ് ആയിരിക്കും അത് സ്ത്രീകളെ ബാധിക്കുന്നതാവാം

ഗർഭിണിയുടെ മൂത്രത്തിൽ രാത്രി ഒരു കൊടിത്തൂവയുടെ ഇല ഇട്ടു വെച്ച് രാവിലെ എടുത്തു നോക്കുമ്പോൾ അതിൽ പുള്ളികൾ ഉണ്ടേൽ ആണ്‍കുട്ടി.

ഞായർ ചൊവ്വ ,ശനി ,ഇ ദിവസങ്ങലിൽ സൂര്യ ഉദയത്തിൽ വലതു മൂക്കിൽ ക്കൂടിയും തിങ്കൾ,ബുധൻ,വെള്ളി സൂര്യ ഉദയത്തിൽ ഇടതു മൂക്കിൽ കൂടി വായു ശക്തമായി പുറത്തേക്കു വരുന്നു.നമ്മുടെ മൂക്കിൽ നിന്നും അല്പ്പം അകലെ കൈ തിരിച്ചു പിടിച്ചു പരിശോദിച്ചു നോക്കാവുന്നതാണ് രണ്ടു മൂക്കിൽ നിന്നും ഒരു പോലെ ആയിരിക്കില്ല ശാസം പുറത്തു വരുന്നത് .ഇടുത്തു മൂക്കിൽ കൂടി രണ്ടു പേര്ക്കും ശ്വാസം വരുന്നു വെങ്കിൽ പെണ് ബ്രൂണവും അല്ലെങ്കിൽ ആൻ ബ്രൂനവുമായിരിക്കും ഇടതു മൂക്കിൽ കൂടി യുള്ള ശാസം തിരിച്ചു ഒന്നര മണിക്കൂർ കഴിഞ്ഞു വലതു മൂക്കിൽ കൂടി പോകും .ഇത് ഗ്രഹങ്ങളുടെ ആഹര്ഷണം കൊണ്ട് ഉണ്ടാകുന്നതു .എന്നാൽ നമുക്ക് നമ്മടെ ഇഷ്ടം അനുസരിച്ച് മട്ടൻ കഴിയും

Monday, 30 June 2014

പ്രസവാനന്തര ശുശ്രൂഷ.

അനുച്ചേച്ചിയുടെ പ്രസവം നേരിൽ കാണാൻ കഴിഞ്ഞതു ഞങ്ങൾക്ക് ഒരനുഗ്രഹമായിരുന്നു. പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണങ്ങൾ എങ്ങനെയൊക്കെയാണെന്ന് പഠിക്കുവാൻ ഞങ്ങൾക്കു കഴിഞ്ഞു. അമ്മയുടെ നിർദ്ദേശപ്രകാരം പ്രസവദിനം മുതൽ അനുച്ചേച്ചിക്കായി ഞങ്ങൾ പ്രത്യേകമരുന്നുകൾ തയ്യാറാക്കി ത്തുടങ്ങി .പ്രസവിച്ച നാൾ മുതൽ ഒരു ഔഷധക്കുറുക്ക് കൊടുത്തു തുടങ്ങണം. തുമ്പ, മുക്കുറ്റി, മഞ്ഞൾ, മല താങ്ങീ (മുലതാങ്ങി) ജീരകം, ആശാളി, തെറ്റിപ്പൂവ്, ഉലുവ, പൂക്കില എന്നിവയിൽ ഓരോന്ന് മുമ്മൂന്നു ദിവസം കുറുക്കിൽ ചേർത്തു കൊടുക്കണം. ഉണക്കലരി, കരുപ്പട്ടി, തേങ്ങാപ്പാൽ, എന്നിവ കുറുക്കിലെ സ്ഥിരം ചേരുവകളാണ്. അങ്ങനെ 27 ദിവസം കഴിക്കണം. അന്നു രാവിലെ തുമ്പ ചേർത്ത കുറുക്കാണു ചേച്ചിക്കു കൊടുത്തത് ഇങ്ങനെ ഇരുപത്തേഴു ദിവസം ഈ കുറുക്കു കഴിക്കണം. ധാരാളം ഉള്ളിയിട്ടു മൂപ്പിച്ച മഞ്ഞൾച്ചോറാണു ഉച്ചഭക്ഷണമായി നൽകുക. ചിലപ്പോൾ രസവും ഉണ്ടാകും. നാലുമണിക്കു പെരിങ്ങലത്തിൻ വേരു ചേർത്ത ഓട്ടടയോ കൊഴുക്കട്ടയോ കൊടുക്കും . വൈകിട്ടു ചോറും, മുളകൂഷ്യമൊ ധാരാളം പച്ചക്കറികൾ ചേർത്ത നെയ്ച്ചോറോ കൊടൂക്കും, പ്രസവ ശേഷം പതിനാറു ദിവസം വേതിട്ടു കുളിക്കണമെന്നു അമ്മ പറഞ്ഞു തന്നു. മുരിങ്ങ , കുരുമുളക് , പുളി , ആടലോടകം , ആവണക്ക് , എരുക്ക് , കരിനൊച്ചി , ഇവയുടെ ഇലകളും ചെറുനാരങ്ങ, ചിറ്റരത്ത, നാൽപ്പാമരം, പഴുത്ത പ്ലാവില, മാവില , മുരിങ്ങതൊലി ,ചിരട്ട, തൊണ്ട് , എന്നിവ വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാണു വേതുണ്ടാക്കുന്നത്. കൂടാതെ പാച്ചോറ്റി ത്തൊലി , പാടക്കിഴങ്ങ് ,വാതംകൊല്ലി മുതലായവയും ഇതിൽ കിഴികെട്ടി ഇടാറുണ്ട് . ധാന്വന്തരം എണ്ണ തേച്ചാണു കുളിക്കേണ്ടത്. തല കഴുകുന്നതും പ്രത്യേകം തയ്യാറാക്കിയ വെള്ളത്തിലാവണം. നറുനീണ്ടി , ചിറ്റരത്ത, ദേവതാരു, ചന്ദനം , ഇരുവേലി , മുത്തങ്ങ , രാമച്ചം , ഉണക്ക നെല്ലിക്ക എന്നിവ കിഴികെട്ടി തണുത്ത വെള്ളത്തിൽ ചേർത്തു മൺകലത്തിൽ അടച്ചു വയ്ക്കും . ഇതാണു തലകഴുകാൻ എടുക്കുക . ഇങ്ങനെയാണു ഞങ്ങൾ ചേച്ചിക്കു ചെയ്യുന്ന പ്രസവ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്നത്.

ഗര്‍ഭരക്ഷ.

പലപ്പോഴായി പലരും ഇവിടെ ചോദിച്ചിട്ടുണ്ട് ഗര്‍ഭിണി എന്തൊക്കെ കഴിക്കാം ,കഴിക്കണം . ആയുര്‍വേദ വിധി അനുസരിച്ച് ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു.മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടു ജോലിയില്‍ നിന്ന് ശരീരത്തിന് വേണ്ട ആയാസവും ആരോഗ്യവും ഉണ്ടായിരുന്നു .ഇന്നത്തെ സ്ത്രീകള്‍ക്ക് അതില്ലാത്തത് കാരണം ഗര്‍ഭാവസ്ഥയുടെ രണ്ടാം മാസം മുതല്‍ കട്ടിലിനെ അഭയം തെടണ്ട ഗതികേടും ഏഴാം മാസം മുതല്‍ ആശുപത്രി വാസവും അവസാനം ഒരു സിസ്സേരിയനും പിന്നെ ആജീവാനന്ത നടുവേദനയും. അല്പം ശ്രദ്ധിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം നിത്യവും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകുന്നവരെ ഒഴിവാക്കിയിരിക്കുന്നു """ അല്ലാത്തവര്‍ എന്നെ തല്ലാന്‍ വരല്ലേ സത്യം പറഞ്ഞു അത്ര മാത്രം """"

വെണ്ണ നെയ്യ് ,നെയ്യ്,പാല്‍ , തുടങ്ങി പോഷകാഹാരങ്ങള്‍ കൂടാതെ വൈദ്യ നിര്‍ദേശം അനുസരിച്ച് ഗര്‍ഭ രക്ഷാ കഷായം,ഭദ്രാ വേരാദി കഷായം,ധാന്വന്തരം ഗുളിക, ആശാള്യാദി ഗുളിക, ധാന്വന്തര തൈലം ,വാത ഹരങ്ങളായ മറ്റു തൈലങ്ങള്‍ ,വില്വാദി ലേഹം,ജീരക വെള്ളം ഇവ ഔചിത്യം പോലെ ശീലിക്കണം . മഹാ കല്യാണഘൃതം ,ചിഞ്ചാദി ലേഹം ഇവയും ചിലപ്പോള്‍ ആവശ്യമായി വരും .എട്ടാം മാസം മുതല്‍ ക്ഷീരബലയോ ധാന്വന്തരമോ ആവര്‍ത്തിച്ചത് അത്താഴം കഴിഞ്ഞു സേവിക്കുന്നതും ധാന്വന്തരം ഉപയോഗിച്ചു തേച്ചു കുളിക്കുകയും വേണം . അധികമായ മൈഥുനം ,വ്യായാമം ,ചുമടെറ്റ്ക ,പട്ടിണി കിടക്കുക ,മദ്യപാനം മുതലായതു വര്‍ജ്ജിക്കണം .നിത്യവും തേച്ചു കുളിച്ചാല്‍ നന്ന്. അധിക നേരം മലര്‍ന്നു കിടക്കരുത് . പ്രസവത്തിനു തകരാര്‍ ഉള്ളവര്‍ മൂന്നാം മാസം മുതല്‍ രണ്ടു നേരവും ഗര്‍ഭ രക്ഷിണി ഗുളിക സേവിക്കുകയും ഫലാസര്‍പ്പിസ് കൂട്ടി ഉണ്ണുകയും ചെയ്യുന്നത് നന്നായിരിക്കും എട്ടാം മാസം മുതല്‍ക്ക് സുഖ പ്രസവദഘൃതം കൂട്ടി ഉണ്ണുന്നതും നന്നായിരിക്കും .

ഗര്‍ഭ കാല ചര്ദ്ധിക്ക് : മല്ലി അരച്ച് പഞ്ചസാര(വെളുത്തത് അല്ല )ചേര്‍ത്തു കഴിക്കുക . പറങ്കിയണ്ടി പരിപ്പ് കുറേശെയായി ചവച്ചരച്ചു തിന്നുക ,അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ കുടിക്കുക .

ഗര്‍ഭ സംരക്ഷണത്തിനു :കടുക്കാ തോട് ,താന്നിക്കാ തോട് ,ഇരട്ടി മധുരം ,എന്നിവ പത്തു ഗ്രാം വീതവും നെല്ലിക്കാ തോട് 30 ഗ്രാം ഉണക്കി പൊടിച്ചു പാലില്‍ ചേര്‍ത്തു ഒരാഴ്ച കാലത്തും വൈകിട്ടും കഴിക്കുക .. അടപതിയന്‍ കിഴങ്ങ് ഉണക്കി പൊടിച്ചു പാലില്‍ കാച്ചി മധുരം ചേര്‍ത്ത് കഴിക്കുക . മുരിങ്ങതോലി കഷായം വെച്ച് കഴിക്കുക ഗര്‍ഭാശയ നീരും ശമിക്കും. .. എള്ള് പൊടിച്ചത് പത്തു നെല്മണി തൂക്കം ദിവസം മൂന്നോനാലോ തവണ കഴിക്കുക ഇത് ഗര്‍ഭാശയ സങ്കോചം തടയും.

അടിവയറില്‍ പ്രസവ ശേഷം പാടുകള്‍ ഉണ്ടാകാതിരിക്കാന്‍ : മൂന്നാം മാസം മുതല്‍ അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദര ഭാഗങ്ങളില്‍ പുരട്ടിയത്തിനു ശേഷം കുളിക്കുക. മൂന്നാം മാസം മുതല്‍ ഒലിവെണ്ണ ഉദര ഭാഗങ്ങളില്‍ തേച്ചു കുളിക്കുക.

സുഖ പ്രസവത്തിനു : വിഷ്ണു ക്രാന്തി ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് എള്ള് എണ്ണ ചേര്‍ത്തു കഴിക്കുക . പന്ത്രണ്ടു കഴഞ്ച് കുറുന്തോട്ടി വേരുംഒരു പിടി ജീരകവും കൂടി നാല് നാഴി വെള്ളത്തില്‍ വെന്തു രണ്ടു നാഴിയാക്കി പിഴിഞ്ഞെടുത്ത ശേഷം ഒരു പിടി അരിയിട്ട് വേവിച്ചു അല്പം നെയ്‌ ചേര്‍ത്തു കഴിക്കുക് വേദനയില്ലാതെ പ്രസവിക്കും.

  •  ഗർഭസംരക്ഷണത്തിന് വെറുതെ കുറൂന്തോട്ടിവേർ പാൽക്കഷായം ആക്കി ആദ്യത്തെ നാല് മാസം സേവിക്കുക. വ്യായാമം സാധാരണ പോലെ തുടരുക.

Friday, 30 May 2014

ഗര്‍ഭരക്ഷ

എപ്പൊഴും കട്ടിലിൽ കിടന്നാൽ മേല്പറഞ്ഞതു പോലെ ഒക്കെ ആകും ഫലം