എണ്ണ തേയ്ച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.
വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.
കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.

No comments:
Post a Comment