നരച്ച മുടി പണ്ട് പ്രായമായവരുടെ മാത്രം കുത്തകയായിരുന്നെങ്കില്‍ ഇന്ന് പ്രായ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന വിഷയമാണ്, അകാലനരയ്ക്ക് കുറച്ച് ടിപ്സ് പറഞ്ഞു തരാം...!!
1. നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..
2. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...
3. മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...
4. കറിവേപ്പില അരച്ച് ചേര്ത്ത് മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക...(മൂന്നു ദിവസത്തില്‍ ഒരിക്കല്‍)
5. നീലയമരിയില നീര്,കീഴാര്നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..
6. ത്രിഫല ചൂര്ണം പതിവായി കഴിക്കുക..
7. ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..
8. ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..
9. കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തു അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.
10. ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..
11. 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..പിന്നീട് കുളിക്കുക..
12. കരിംജീരക എണ്ണ തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...
13. വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കിഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...
14 ,ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്ത്തിളക്കി കാലത്ത് കഴിക്കുക..
15, ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...
16, ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്പ്പെ്ടുത്തുക...
17 ,നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്കും..
18, സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി കറുക്കാന്‍ സഹായിക്കും.
19, കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും കറിവേപ്പിലയിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.
20, തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടി കറുക്കാന്‍ നല്ലതാണ്.
21, തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
22, തൈരും മയിലാഞ്ചിപ്പൊടിയും തുല്യ അളവില്‍ എടുത്ത് ആഴ്ച്ചയിലൊരിക്കല്‍ മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്.
23, ഇഞ്ചിയില്‍ അല്പം പാല്‍ ചേര്ത്ത് കുഴമ്പാക്കി തേയ്ച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.
No comments:
Post a Comment