മനുഷ്യന് ആയുഷ്കാലം മുഴുവൻ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട മാർഗ നിർദേശങ്ങൾ : ഭാഗം - 2
ഒരു കുഞ്ഞിന് ദൈവം തന്നിരിക്കുന്ന ഏറ്റവും ശ്രേഷ്ടമായ ആഹാരമാണ് മുലപ്പാൽ. അത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും സന്തോഷത്തോടു കൂടി കൊടുക്കണം. അമ്മ എന്ന വാക്കിന് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അഭയം, ആഹാരം, അർത്ഥം ( ജീവിതത്തിന്അർഹിക്കുന്നവ ) ഇവയെല്ലാം ആണ്. ഇവയെല്ലാം ക്ഷമയോടുകൂടി കുഞ്ഞിലേക്ക് പകർന്നു കൊടുക്കേണ്ടതാണ്. ഉദാഹരണത്തിന് 90 ദിവസങ്ങൾക്ക് ശേഷം മുലയൂട്ടുമ്പോൾ കഴിയുന്നത്രയും മടിയിൽ കിടത്തിയും മാറോടു ചേർത്തും മുലയൂട്ടാൻ ശ്രമിക്കുക. ഇതിലൂടെ കുഞ്ഞറിയാതെ തന്നെ അഭയവും സുരക്ഷിതത്ത്വവും ഉണ്ടായികൊണ്ടിരിക്കും. മുലയൂട്ടുമ്പോൾ കഴിയുന്നത്ര ശിരസ്സിൽ ഒരു കൈ കൊണ്ട് ഇടക്കിടെ തഴുകികൊണ്ടിരിക്കണം, ഇതിലൂടെ കുഞ്ഞിന്റെ ബോധത്തിലേക്ക് സ്നേഹവും, വാത്സല്യവും താനെ ഒഴുകിയെത്തികൊള്ളും.
കുഞ്ഞിനെ മുലയൂട്ടുന്ന കാലഘട്ടം അത്രയും ആഹാരസാധനങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷലിപ്തവും, രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. മൂന്ന് മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ചിനച്ച കണ്ണൻ കായ , റാഗി, സൂചി ഗോതമ്പ് മുതലായ ഘരാഹാരങ്ങൾ പൊടിച്ചു കുറുക്കി ചെറിയ തോതിൽ കൊടുത്തു തുടങ്ങാവുന്നതാണ്. വിശപ്പനുസരിച്ചു മാത്രം, അമിതമായി കൊടുക്കരുത്.
അമ്മയുടെ മനസ്സ് ഒരു കാരണവശാലും സംഘർഷഭരിതമാകരുത്. അങ്ങിനെയാണെങ്കിൽ അത് കുഞ്ഞിന് കൊടുക്കുന്ന മുലപ്പാലിലും ബാധിക്കും. കുട്ടികളുടെ കുഞ്ഞു മനസിലേക്ക് പലതും
( ജനിതകമായിട്ടുള്ള ഗുണങ്ങൾ ) കടന്നു ചെല്ലുവാൻ തടസ്സം ഉണ്ടാവുകയും ചെയ്യും. അച്ഛൻ ഈ കാലമത്രയും കുഞ്ഞിനെ സ്നേഹത്തോടെ വിളിക്കുവാനും, ലാളിക്കുവാനും മറക്കരുത്.
( ജനിതകമായിട്ടുള്ള ഗുണങ്ങൾ ) കടന്നു ചെല്ലുവാൻ തടസ്സം ഉണ്ടാവുകയും ചെയ്യും. അച്ഛൻ ഈ കാലമത്രയും കുഞ്ഞിനെ സ്നേഹത്തോടെ വിളിക്കുവാനും, ലാളിക്കുവാനും മറക്കരുത്.
അമ്മക്കും കുഞ്ഞിനും തേച്ചു കുളിക്കുവാനും, അമ്മക്ക് ഉപയോഗിക്കേണ്ട ആയുർവേദ മരുന്നുകളും അടുത്തുള്ള നല്ലൊരു വൈദ്യനെ നേരിൽ കണ്ടു ഉപദേശം തേടുക. അദ്ദേഹം നിങ്ങളുടെ ദേഹവും, ദേഹിയും മനസിലാക്കി ഉചിതമായ മരുന്നുകൾ തരും.
ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ കുഞ്ഞിനെ അച്ഛന്റെ അമ്മയുടെയോ, അമ്മയുടെ അമ്മയുടെയോ അല്ലെങ്കിൽ വിശ്വസിക്കാവുന്ന ഉറ്റ ബന്ധുക്കളുടെയോ സംരക്ഷണത്തിൽ വിടുന്നത് ഏറെ ഉത്തമമായിരിക്കും. അവർ ധനമോഹം കൂടാതെ ആത്മാർഥമായി കുട്ടിയെ സംരക്ഷിക്കും.
No comments:
Post a Comment