കുട്ടികളുടെ സ്വഭാവ രൂപികരണത്തിനും, ആത്മ വിശ്വാസത്തിനും, സാമൂഹിക ബോധത്തിനും വേണ്ട അടിത്തറ ഉണ്ടാക്കേണ്ട സമയം ആണ് 5 വയസു വരെ. ഈ കാലമത്രയും അച്ചനമ്മമാരുടെയും, ഉറ്റ ബന്ധുക്കളുടെയും സംരക്ഷണം കുട്ടികൾക്ക് അത്യാവശ്യം ആണ്. എന്നാൽ സങ്കടത്തോട് കൂടി പറയട്ടെ 3 വയസ്സിൽ തന്നെ LKG - യിലേക്ക് പോകേണ്ട ഗതികേടാണ് ഇന്നത്തെ കുട്ടികൾക്ക്.
അച്ചനമ്മമാരുടെയും, ഉറ്റവരുടെയും സംരക്ഷണത്തിലൂടെ വീഴ്ചകളിൽ താങ്ങും തണലും കിട്ടുമ്പോൾ അഭയം എന്നതിനെ പറ്റി മെല്ലെ ബോധ്യം വന്നു തുടങ്ങും. മൃദുലമായ ശാസനകൾ കിട്ടുമ്പോൾ ചെയ്യുവാൻ പാടില്ലതവയെ പറ്റിയും, അപകടങ്ങളെ പറ്റിയും സൂചനകൾ കിട്ടി തുടങ്ങും.
3 വയസ്സ് മുതൽ ശരിയും, തെറ്റും, ജീവിത ക്രമീകരണങ്ങളും, ജീവിതത്തിൽ അത്യാവശ്യം പാലിക്കേണ്ട കാര്യങ്ങളും മാതാപിതാക്കളിലൂടെയും, ബന്ധുക്കളിലൂടെയും മെല്ലെ മനസിലാക്കിതുടങ്ങും. ഈ കാലഘട്ടമത്രയും അച്ഛനും കുട്ടികളുടെ കൂടെ അത്യാവശ്യം കളികളിലും, വിനോദങ്ങളിലും ഏർപെടുവാൻ ശ്രദ്ധിക്കണം.
ഗൃഹത്തിൽ നിന്നുള്ള ബാലപാടങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളൂവാൻ ഏകദേശം 5 വയസ്സ് വരെ സമയമെടുക്കും. അതിനു ശേഷമാണ് തുല്യ പ്രായവരും ആയുള്ള ജീവിതം ആരംഭിക്കേണ്ടത്. അതിനു വേണ്ടിയാണ് സ്ക്കൂളുകളിൽ ചേർകേണ്ടത്.
സ്കൂളുകളും, വിദ്യാഭ്യാസ രീതിയും തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞു മനസ്സുകൾക് ഉൾക്കൊള്ളാവുന്ന രീതിയും, ക്രമീകരണങ്ങളും ഉള്ള സ്കൂളുകൾ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉദാഹരണം
1.കുട്ടികൾക്ക് എടുക്കാവുന്ന ഭാരത്തിലും കൂടുതൽ ചുമപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴിവാക്കുക
1.കുട്ടികൾക്ക് എടുക്കാവുന്ന ഭാരത്തിലും കൂടുതൽ ചുമപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴിവാക്കുക
2. ന്യായമായി കളിക്കുവാനും മറ്റുമുള്ള വിനോദ സൗകര്യങ്ങൾ ഉള്ള സ്കൂളുകൾ തിരഞ്ഞെടുക്കുക
3. ശാന്തമായും, സന്തോഷത്തോടെയും, ആവശ്യത്തിനു സമയമെടുത്തും ഭക്ഷണം കഴിക്കുവാൻ അനുവദിക്കുന്ന സ്കൂളുകൾ പരിഗണിക്കുക.
ഈ മൂന്ന് കാര്യങ്ങൾ പ്രത്യേകം പറയാൻ കാരണം ഉണ്ട്. ഓരോന്നായി വിശദീകരിക്കാം.
1. അമിത ഭാരം ചുമക്കുന്നതിലൂടെ ആരോഗ്യത്തിന് ക്ഷതവും, മാനസിക പിരിമുറുക്കവും, വെറുപ്പും കുട്ടികളിൽ ജനിക്കുന്നു. അമിതമായി പുസ്തകങ്ങൾ വായിച്ചാൽ അറിവ് ലഭിക്കും എന്നുള്ളത് മിഥ്യാധാരണ മാത്രമാണ്. അറിവ് കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും, അനുഭവത്തിൽ നിന്നും ലഭിക്കുന്നതാണ് ശ്രേഷ്ടമായത്. സ്വയം അപഗ്രഥിച്ചു നേടുന്ന അറിവുകളാണ് ഏറ്റവും നല്ലത്. അതിനു കുട്ടികളുടെ ഉൾബോധം ഉണർത്തുന്ന തരത്തിലുള്ള വിദ്യാഭാസത്തിനു പ്രാധാന്യം കൊടുക്കണം.
2. സമൂഹത്തിൽ പലതരത്തിൽ ഉള്ള കുട്ടികളുമായി ഒരുമിച്ചു ഇടപഴകുന്നതിലൂടെയും, കളികളിൽ ഏര്പെടുന്നതിലൂടെയും ധാരാളം കാര്യങ്ങൾ മനസിലാക്കാൻ ഇടവരും. ഉദാഹരണം പന്തുകളിയീലൂടെ പ്രധിബന്ധങ്ങളെ നേരിടുവാനും, മനസ്സിനെ ഒരേ ലക്ഷ്യത്തിലേക്ക് കേദ്രീകരിക്കുവാനും, ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള ശക്തി ആർജിക്കുവനും സാധിക്കുന്നു.
3. ഇന്ന് മിക്ക സ്ക്കൂളുകളിലും കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ കൊടുക്കുന്ന സമയവും, ശ്രദ്ധയും വളരെ കുറവാണ്. ആവശ്യത്തിനു സമയം എടുത്ത് നല്ല ആഹാരങ്ങൾ കഴിക്കേണ്ട പ്രായമാണിത്. കൃത്രിമ ആഹാരങ്ങൾ പാടെ ഉപേഷിക്കണം. ഉദാഹരണം ബേക്കറി സാധനങ്ങൾ, കോള മുതലായവ. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ക്കൂളുകളിൽ അറിവുള്ള മാതാപിതാക്കൾ ഇടപെട്ട് കൃത്രിമാഹരങ്ങളെ കുറിച്ചും, രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചും, ഇവയുടെ ദുഷ്യ ഫലങ്ങളെ കുറിച്ചും അധികാരികളെയും കുട്ടികളെയും ബോധ്യപെടുത്തി തെറ്റ് തിരുത്തിക്കേണ്ടതാണ്. ശാരീരികവും, മാനസികവും ആയ വളർച്ചയിലൂടെ മാത്രമേ വ്യക്തിത്വം ഉണ്ടാവുകയുള്ളൂ.
"ബോധ്യതിലൂടെ ബോധവും, പ്രധിസന്ധികളിൽ നിന്നും വിജയത്തിന്റെ പാതയും, ശുദ്ധവായു, ശുദ്ധജലം, ശുദ്ധ ഭക്ഷണം ഇവയിലൂടെ ആരോഗ്യവും ലഭിക്കുന്നു"
വൈകി എഴുതിയതിൽ ഒരിക്കൽ കൂടെ ക്ഷമ ചോദിച്ചുകൊണ്ട് തുടർന്നും എഴുതാം . എന്നുള്ള തീരുമാനത്തിൽ നിർത്തട്ടെ
No comments:
Post a Comment