ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?
മനുഷ്യന് ആയുഷ്കാലം മുഴുവൻ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട മാർഗ നിർദേശങ്ങൾ : ഭാഗം - 1
ഏറ്റവും പ്രധാനം ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവുക എന്നതാണ്. അതിനു ദമ്പതികൾ കുട്ടികൾ ഉണ്ടാവുന്നതിനു മുൻപ് നല്ലൊരു വൈദ്യനെ കണ്ട് മാതാപിതാക്കളിൽ നിന്ന് (ജന്മനാ ) ഏതെങ്കിലും തരത്തിൽ ഉള്ള രോഗ ഹേതുക്കൾ ഉണ്ടോ എന്നറിഞ്ഞു അവ ഭേദം ആക്കണ്ടതാണ്. ഇതു കണ്ടെത്താൻ മാർഗം ഇല്ല എന്ന് ആധുനികർ പറഞ്ഞതുകൊണ്ട് രോഗം ഇല്ലാതാവുന്നില്ല. ഇതു കണ്ടെത്തുവാൻ നമ്മുടെ നല്ല വൈദ്യന്മാർക്ക് കഴിയും. ജനിതകമായ പ്രശ്നങ്ങൾ തീർത്തതിനു ശേഷം ഗർഭിണിയായ സ്ത്രീക് പ്രകൃതി പരമായ വിഷമില്ലാത്ത പോഷകാഹാരങ്ങൾ കൊടുക്കുക. രാസ ഭക്ഷണങ്ങൾ, ഹോർമോണ്‍ മരുന്നുകൾ ഇവ ഉപയോഗിക്കാതിരിക്കുക. കാരണം അമ്മ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും പ്രതിഫലനം കുട്ടികളെയും ബാധിക്കും. ഉദാഹരണം ബ്രോയിലർ ചിക്കൻ.
ഗർഭിണിയായി മൂന്നു മാസങ്ങൾക്ക് ശേഷം തഴുതാമ, കുറുന്തോട്ടി ഇവയിട്ടു തിളപ്പിച്ച വെള്ളം പ്രസവ കാലം വരെ എല്ലാ ദിവസവും കുടിക്കുക, ഇതുമൂലം സുഖപ്രസവത്തിനു സാധ്യത ഏറെയാണ്.
No comments:
Post a Comment