നമ്മുടെ സൗന്ദര്യകാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തലമുടി.അത് പെണ്ണിനും ആണിനും ഒരേ പോലെതന്നെ ..ഇന്ന് പ്രവാസികളില്‍ വളരെ മനോവേദന ഉണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍..അകാല നര .കുറെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്ന് നമുക്ക് പരിഹരിക്കാന്‍കഴിയുമോ എന്ന് നോക്കാം
(മുടികൊഴിച്ചിലിന് പ്രധാന കാരണം താരന്‍ ..താരന്‍ ഒഴിവാക്കാന്‍ ...)
തേങ്ങാപാലില്‍ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക ..കുറച്ചു കഴിഞ്ഞുചെറുപയര്‍ താളിയാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക ..ഉണങ്ങുമ്പോള്‍ തേച്ചു കഴുകുക ...കുറച്ചു ദിവസം ചെയ്യേണ്ടി വരും
തുടരും
(2) താരന്റെ ശല്യത്തിന്
ചെറുപയര് പൊടിച്ചത് തൈരുമായി ചേര്‍ത്ത് തലമുടിയില്‍ തേച്ചു കഴുകുക.
ഒലിവെണ്ണ ചൂടാക്കി തലയില്‍ പുരട്ടുക.
തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക.
വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക.
തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക.
കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക
No comments:
Post a Comment