സോറിയാസിസ് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വഗ്രോഗമാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ത്വക്ക്. സ്പര്ശനജ്ഞാനം നല്കുന്നതു കൂടാതെ മറ്റനേകം ധര്മകങ്ങള്‍ ത്വക്ക് നിര്വേഹിക്കുന്നുണ്ട്. ഡേര്മിനസ്, എപ്പിഡേര്മിറസ് എന്നിങ്ങനെ ത്വക്കിന്റെ പുറമെയുള്ള തലത്തെ രണ്ടായി തിരിച്ചിട്ടുണ്ട്.
ത്വക്കും രക്തവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂടുള്ള പാലിനുമീതേ എപ്രകാരമാണോ പാട ഉണ്ടാകുന്നത് അതുപോലെയാണ് രക്തത്തില്നി്ന്നും ത്വക്ക് ഉണ്ടായിവരുന്നതെന്ന് ആയുര്വേ്ദാചാര്യന്മാര്‍ വിവരിക്കുന്നുണ്ട്. ഏഴ് ത്വക്ക് പാളികളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും കനവും വലിപ്പവും ഓരോ പാളികളെയും ആശ്രയിച്ചിട്ടുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് ആയുര്വേ ദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ നിലനില്പിന്നാധാരമായ ഏഴ് ധാതുക്കളില്‍ പ്രധാനപ്പെട്ടതാണ് രക്തം. യകൃത്തും പ്ലീഹയുമാണ് രക്തത്തിന്റെ ആസ്ഥാനം. അതു ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നു. അഞ്ചുലിറ്റര്‍ വരെ രക്തം ശരീരത്തിലുണ്ടായിരിക്കും.

ത്രിദോഷങ്ങളില്‍ ഓരോ ദോഷവും രക്തത്തെ ദുഷിപ്പിക്കുമ്പോള്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ ആയുര്വേ ദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ശുദ്ധമായ രക്തത്തിന് ചെന്താമരപ്പൂവ്, കുന്നിക്കുരു, മുയല്‍ രക്തം എന്നിവയുടെ നിറമാണ്. അത് മധുരരസവും അല്പം ഉപ്പുരസവും ഉള്ളതും അല്പം ശീതവും അല്പം ഉഷ്ണവും ആയിട്ടുള്ളതും കട്ടിയായിരിക്കാത്തതുമാകുന്നു. രക്തശുദ്ധിയുള്ള ആളിന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നല്ല വര്ണ്വും തിളക്കവും ആരോഗ്യവും ഉള്ള ത്വക്കിന്റെ ഉടമയായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. രക്തക്ഷയം സംഭവിച്ചാല്‍ ശരീരത്തിന് നിറഭേദം, എപ്പോഴും വിയര്ക്കനല്‍, ചൊറിച്ചില്‍, വട്ടപ്പുണ്ണ്, ശരീരം ചൊറിഞ്ഞു തിണര്ക്കംല്‍, കുരു, പാണ്ട്, കുഷ്ഠം, രക്തവര്ണപത്തില്‍ വട്ടത്തിലുള്ള തടിപ്പുകളുണ്ടാകുക, വായ, ഗുദം എന്നിവിടങ്ങളില്‍ പഴുപ്പ്, പോളന്‍, വിസര്പ്പം എന്നീ വികാരങ്ങള്‍ ത്വക്കിനെ ബാധിക്കും.

സോറിയാസിസ് എന്ന രോഗവും ത്വക്കിനെ ബാധിക്കുന്ന ഒരു വ്യാധിയാണ്. ചൊറിച്ചിലുണ്ടാക്കുന്നത് എന്നര്ഥം വരുന്ന ലാറ്റിന്‍ പദം 'സോറിയന്‍' എന്നതില്നിണന്നാണ് സോറിയാസിസ് എന്ന പേരുണ്ടായത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്ക്കകങ്ങള്‍ ഉണ്ടാകുക എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കിന്റെ മുകള്ഭാലഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും. എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കിന്റെ ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന് കാരണമാകുന്നത്.ദുഷിച്ച ആഹാരരീതിയാണ് മിക്ക ത്വഗ്രോഗങ്ങളുടെയും അടിസ്ഥാന കാരണം. ത്വക്കിലൂടെ പ്രവേശിക്കുന്ന അഴുക്കുകളും ഇതിന് മറ്റൊരു കാരണമാണ്.

ചില പ്രത്യേക രാസവസ്തുക്കളുമായി നിത്യസമ്പര്ക്കമത്തിലേര്പ്പെടടേണ്ടിവരുന്ന തൊഴിലാളികളില്‍ ഇത്തരം ത്വഗ്രോഗങ്ങള്‍ സാധാരണമാണ്. നിത്യവും വിരുദ്ധാഹാരങ്ങള്‍ ശീലമാക്കുന്നവരില്‍ രക്തത്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ച് ത്വക്കില്‍ രോഗബാധ ഉണ്ടാക്കാം. ദോഷങ്ങള്‍ കോപിച്ച് അവയുടെ സ്ഥാനങ്ങളില്നി്ന്നും ത്വക്കിലെത്തി കൂടുതല്‍ വികാരകാരിയായിത്തീരാനും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണമാകും. വാതം നിമിത്തം ത്വഗ്രോഗങ്ങളില്‍ കടുത്ത വേദനയും പിത്തം നിമിത്തം ത്വക്കില്‍ പഴുപ്പും ചുട്ടുനീറ്റലും കഫം നിമിത്തം ശക്തമായ ചൊറിച്ചിലും ഉണ്ടാകുന്നു. ഒന്നിച്ചു ചേരുമ്പോള്‍ വിരുദ്ധങ്ങളാകുന്ന പാലും മീനും പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചു കഴിക്കുന്നത് സോറിയാസിസ് പോലുള്ള രോഗങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കടുത്ത മനഃസംഘര്ഷാങ്ങളും ഈ രോഗം മൂര്ച്ഛി ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ശാരീരികവും മാനസികവുമായ പഥ്യക്രമങ്ങളോടെ ഉപയോഗപ്പെടുത്തുന്ന ആയുര്വേ്ദ ഔഷധങ്ങള്ക്ക് സോറിയാസിസിന്റെ ശമനകാര്യത്തില്‍ നിര്ണാദയക പങ്കുവഹിക്കാന്‍ കഴിയും.

രക്തദുഷ്ടിയുടെ പരിണാമവും അതുമായി ബന്ധപ്പെട്ടുനില്ക്കു ന്ന ദോഷകോപത്തിന്റെ നിലവാരവും കണക്കിലെടുത്തുവേണം ചികിത്സ നിശ്ചയിക്കാന്‍. രക്തശുദ്ധിയായിരിക്കണം മുഖ്യലക്ഷ്യം. സോറിയാസിസിന്റെ ഗൗരവമേറിയ ഘട്ടത്തില്‍ 'സോറിയാറ്റിക് ആര്ത്രൈ റ്റിസ്' എന്ന അവസ്ഥ ഉണ്ടായി കാണുന്നുണ്ട്. സന്ധികള്തോുറും വേദനയും നീരും ആണിതിന്റെ മുഖ്യലക്ഷണം. അംഗവൈരൂപ്യം വരെ സംഭവിക്കാവുന്ന ഈ അവസ്ഥപോലും ആയുര്വേിദ ചികിത്സകൊണ്ട് തരണം ചെയ്യാവുന്നതാണ്.

ഈ രോഗത്തിന്റെ ഓരോ ഘട്ടത്തിലെയും ലക്ഷണങ്ങളുടെ വ്യത്യാസത്തില്നി ന്നും ദോഷാധിക്യം മനസ്സിലാക്കാന്‍ കഴിയും. തൊലിയുടെ ചുവപ്പുനിറം, ചെതുമ്പല്‍, വേദനയുടെ പ്രത്യേകത, ചുട്ടുപുകച്ചില്‍ എന്നീ ലക്ഷണങ്ങളില്നി,ന്നെല്ലാം ത്രിദോഷങ്ങളില്‍ ഏതു ദോഷമാണ് മുഖ്യമായും പ്രകോപിതമായിരിക്കുന്നതെന്നറിഞ്ഞ്, അനുയോജ്യമായ കഷായം, തൈലം, ഘൃതം, ചൂര്ണം് ഇവ പ്രയോജനപ്പെടുത്തുന്നതിലാണ് ചികിത്സാ വിജയം. തക്രധാരപോലുള്ള ആയുര്വേപദത്തിലെ പ്രത്യേക ചികിത്സാക്രമങ്ങളും ഫലപ്രദമാണ്. അനുയോജ്യമായ പഥ്യക്രമത്തോടെ രക്തത്തിന്റെ അളവിലും ഗുണത്തിലും വേണ്ടത്ര ക്രമീകരണങ്ങള്‍ വരുത്താന്‍ ശക്തിയുള്ള പാര്ശ്വംഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുകൊണ്ടാണ് ആയുര്വേുദ ചികിത്സ സോറിയാസിസിന് ഫലപ്രദമാകുന്നത്.

ശരീരത്തിലുണ്ടാകുന്ന കലകള്‍ സൃഷ്ടിക്കുന്ന വൈരൂപ്യവും രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന തെറ്റിദ്ധാരണയും നിമിത്തം കുടുംബാംഗങ്ങള്‍ പോലും രോഗിയെ അകറ്റിനിര്ത്താറന്‍ ശ്രദ്ധിക്കുന്നത് കടുത്ത മാനസികാഘാതം അയാളിലുണ്ടാക്കുകയും അത് രോഗം തീവ്രമാകാന്‍ കാരണമാകുകയും ചെയ്യും. രോഗത്തെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയും ആകാംക്ഷയും രോഗശമനത്തിന് പ്രതിബന്ധം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പ്രസന്നവും സംഘര്ഷമരഹിതവും ആയി മനസ്സ് കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.സോറിയാസിസ് ബാധിച്ച് വളരെ പഴകിയശേഷം ചികിത്സയാരംഭിക്കുന്നതും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ അമിത അളവില്‍ കഴിച്ച് ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായശേഷം ചികിത്സ തുടങ്ങുന്നതും രോഗശമനത്തിന് വിഘ്‌നം വരുത്തിയേക്കാം. ത്വക്കിന് സംഭവിച്ചിട്ടുള്ള പൊള്ളലുകള്‍ പോലെയുള്ള ക്ഷതങ്ങള്‍, സൂര്യാഘാതം, അമിത മദ്യപാനം, എരിവ്, മസാല, തൈര് എന്നിവയുടെ അമിതോപയോഗം എന്നിവ സോറിയാസിസിന്റെ ഗൗരവം വര്ധിവപ്പിക്കുന്ന ഘടകങ്ങളാണ്. രോഗം ഭേദമായശേഷവും പഥ്യക്രമങ്ങള്‍ പാലിക്കണം. പഥ്യാഹാര വിഹാരങ്ങളോടെ ജീവിക്കുന്നവര്ക്ക് ഇത്തരം രോഗങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.

ആരോഗ്യമുള്ള ത്വക്കിനെ ഒരു രോഗവും ബാധിക്കില്ല. ഉറക്കമിളയ്ക്കല്‍, കഠിനമായ വെയിലേല്ക്ക ല്‍, കട്ടിയുള്ള, ഇറുക്കമുള്ള വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കല്‍, വിരുദ്ധാഹാരസേവ എന്നിവ ഒഴിവാക്കണം. പാല്‍, പയര്‍ വര്ഗങങ്ങള്‍, ഇലക്കറികള്‍, പഴവര്ഗധങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഉപയോഗപ്പെടുത്തണം. കോഴിമുട്ടയും കോഴിയിറച്ചിയും ബീഫും ശീലമാക്കരുത്. ജരാനരകളെ അകറ്റാനും ത്വക്ക് കോശങ്ങള്ക്ക് ഉണര്വും കര്മളക്ഷമത്വവും പ്രദാനം ചെയ്യാനും രക്തപ്രവാഹം സുഗമമാക്കുന്ന ഔഷധങ്ങള്‍ ചേര്ത്തു പാകപ്പെടുത്തിയ തൈലങ്ങള്‍ നിത്യേന ഉപയോഗപ്പെടുത്തണം.

മഞ്ഞളരച്ച് പുരട്ടുന്നതും ഇഞ്ച തേച്ചുകുളിക്കുന്നതും നല്ലതാണ്. എണ്ണമയം കൂടുതലുള്ള ചര്മ്ത്തില്‍ രോഗാണുബാധയ്ക്കുള്ള സാധ്യത ഏറുമെന്നതിനാല്‍ ചെറുപയര്പൊ ടി തേച്ചു ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴുകുന്നത് ഗുണം ചെയ്യും. സോപ്പിന്റെ ഉപയോഗം ത്വക്കിന് ദോഷംചെയ്യും. ക്രീമുകള്‍, ലിപ്സ്റ്റിക്, പൗഡര്‍, ഹെയര്‍ ഡൈ എന്നിവയും ഹാനികരം തന്നെ. ശുദ്ധജലം ധാരാളമായി കുടിക്കുക, ശുദ്ധവായു ശ്വസിക്കുക.

ആന്തരികമായ ആരോഗ്യമാണ് ത്വക്കിന്റെ ആരോഗ്യത്തിന് മാറ്റുകൂട്ടുന്ന പ്രധാന ഘടകം. മാനസിക വികാരങ്ങളും സംഘര്ഷ്ങ്ങളും ത്വക്കില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. അതിനാല്‍ രക്തദൂഷ്യം സംഭവിക്കാതെ ശ്രദ്ധിക്കുകയും മാനസികാരോഗ്യം പരിപാലിക്കുകയും ചെയ്യുന്നത് സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
No comments:
Post a Comment