ജീവനുള്ള കോശങ്ങളുടെ സുഗമമായ നിലനില്‍പ്പിന് കോശവിഭജനം അനിവാര്യമാണ്. ഇത് അനുസ്യൂതം തുടരുന്നതുമാണ്. വിവിധ കാരണങ്ങളാല്‍ കോശവിഭജനത്തില്‍ ഉണ്ടാകുന്ന അനിയന്ത്രിതവും അസ്വാഭാവികവുമായ മാറ്റം അര്‍ബുദം എന്ന രോഗാവസ്ഥയിലേക്കെത്തിക്കാറുണ്ട്. അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ "ബഹുകോടി" എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാകുകയും, വളരുകയും, വ്യാപിക്കുകയും ചെയ്യുന്നത് അര്‍ബുദകോശങ്ങളുടെ പ്രത്യേകതയാണ്. പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താന്‍കഴിയുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. നിര്‍ഭാഗ്യവശാല്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി ഉയരുന്നു. ലക്ഷണങ്ങളെ അവഗണിക്കുകയും, വേണ്ടത്ര ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. സ്തനാര്‍ബുദം- സാധ്യതകള്‍ പാരമ്പര്യ ഘടകങ്ങള്‍ വലിയൊരളവുവരെയും സ്തനാര്‍ബുദ സാധ്യത കൂട്ടാറുണ്ട്. അമ്മ, സഹോദരി തുടങ്ങിയവരില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ 12 വയസ്സിനുമുമ്പ് ആര്‍ത്തവം വന്നവര്‍, ആദ്യ പ്രസവം വൈകുന്നവര്‍, കുട്ടികളില്ലാത്തവര്‍, പാലൂട്ടാത്തവര്‍, പാലൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കുന്നവര്, ആര്‍ത്തവവിരാമശേഷം തടികൂടുന്നവര് എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങള്‍ സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളാണ് സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. സ്തനത്തിലെയും കക്ഷത്തിലെയും മുഴകള്‍, തൊലിയിലെ വ്യത്യാസം, പ്രത്യേകിച്ച് ചുരുങ്ങിയിരിക്കുക, പൊറ്റപോലെ കാണുക, കട്ടികൂടിയിരിക്കുക, തടിപ്പ്, നിറംമാറ്റം, വിള്ളലുകള്‍ ഇവ അവഗണിക്കരുത്. നിറമില്ലാത്തതോ, കട്ടന്‍ചായയുടെ നിറമുള്ളതോ, വെള്ളനിറമുള്ളതോ ആയ സ്രവങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അര്‍ബുദമല്ലെന്ന് ഉറപ്പാക്കുകയും വേണം. ആര്‍ത്തവശേഷം ഒരാഴ്ച കഴിഞ്ഞശേഷം നിര്‍ബന്ധമായും സ്ത്രീകള്‍ സ്വയം സ്തനപരിശോധന നടത്തണം. നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ഇത്തരം മുഴകള്‍ വലുതാകുകയും ലിംഫ് ഗ്രന്ഥികളിലൂടെയോ, ധമനികളിലൂടെയോ രോഗം ബാധിച്ച കോശഭാഗങ്ങളില്‍നിന്ന് ശ്വാസകോശം, അസ്ഥികള്‍, തലച്ചോര്‍ തുടങ്ങിയ ഏതെങ്കിലും ഭാഗത്തേക്ക് അര്‍ബുദം ബാധിക്കാനും ഇടയാക്കും. ജീവിതശൈലിയും സ്തനാര്‍ബുദവും കൊഴുപ്പും കൃത്രിമ നിറവും കലര്‍ന്ന ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡുകള്‍, അമിതവണ്ണം, വ്യായാമക്കുറവ്, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ തോതിലുള്ള ഉപയോഗം, അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, തെറ്റായ രീതിയിലുള്ള ഭക്ഷണസംസ്കരണം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്തനാര്ബുദത്തിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സ്തനാര്‍ബുദവും ഈസ്ട്രജന് ഹോര്‍മോണിന്റെ പ്രവര്‍ത്തനദൈര്‍ഘ്യം കൂടുന്നത് സ്തനാര്‍ബുദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ആര്‍ത്തവം ആദ്യം തുടങ്ങിയ പ്രായം, ആര്‍ത്തവം നിന്ന പ്രായം തുടങ്ങിയ ഘട്ടങ്ങള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുമായി ഏറെ ബന്ധമുണ്ട്. ആര്‍ത്തവചക്രം വൈകി ആരംഭിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത താരതമ്യേന കുറവാണ്. അതുപോലെ വൈകി ആര്‍ത്തവവിരാമം വരുന്നവരില്‍ അര്‍ബുദസാധ്യത കൂടുതലാണ്. ആര്‍ത്തവം തുടങ്ങി ആദ്യ പ്രസവംവരെ കാലയളവ് കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദസാധ്യതയും കൂടാറുണ്ട്. അതിനാല്‍ ആദ്യപ്രസവം എന്തുകൊണ്ടും 25-26 വയസ്സിനുള്ളില്‍ കഴിയുന്നതാണ് ഉചിതം. കൂടാതെ മറ്റു പല കാരണങ്ങള്‍ക്കും ഹോര്‍മോണ്‍ ചികിത്സ തേടുന്നവരിലും രോഗസാധ്യത ഏറും. ചികിത്സ ചികിത്സയുടെ വിജയം എത്രയും നേരത്തെ അര്‍ബുദം കണ്ടെത്തുന്നതുമായി ഏറെ ബന്ധമുണ്ട്. ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, രോഗപ്രതിരോധത്തിന് സഹായകവുമാകുന്ന വിധത്തിലുള്ള ചികിത്സകളാണ് ആയുര്‍വേദം നല്‍കുക. അര്‍ബുദത്തിന്റെ തുടക്കംമുതല്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരും, റേഡിയേഷന്, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നവരും ഉണ്ട്. അര്‍ബുദചികിത്സയുടെ വിജയത്തിന് സാന്ത്വനചികിത്സയും അനിവാര്യമാണ്. എല്ലായ്പ്പോഴും സുഖാവസ്ഥ നിലനിര്‍ത്തി, ആത്മവിശ്വാസം കൂട്ടാനും ആയുസ്സു നീട്ടാനും സാന്ത്വനചികിത്സക്ക് കഴിയാറുണ്ട്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഔഷധം ഉപയോഗിക്കാനും അര്‍ബുദരോഗി പ്രത്യേകം ശ്രദ്ധിക്കണം. സ്തനാര്‍ബുദം പ്രതിരോധിക്കാം ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. മദ്യം, പുകയില ഇവ തീര്‍ത്തും ഉപേക്ഷിക്കണം. ഉപ്പും ഉപ്പു ചേര്‍ത്ത് സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളും പരമാവധി കുറയ്ക്കുക. മാനസികസമ്മര്‍ദം ലഘൂകരിക്കുക. ലഘു വ്യായാമത്തിലൂടെ സംഘര്‍ഷം കുറയ്ക്കാനാവും. തൈര് നിത്യവും ഉപയോഗിക്കരുത്. വെണ്ണ നീക്കിയ മോര്, ഇളനീര് ഇവ ശീലമാക്കാം. ചുവന്ന മുളക്, അച്ചാറുകള്‍, ഉപ്പു ചേര്‍ത്ത് പുകയേല്പ്പിച്ചതും കരിഞ്ഞതുമായ ഭക്ഷണം, പൂപ്പല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവ ഒഴിവാക്കുക. നിത്യവും ആറുമണിക്കൂറെങ്കിലും ഉറങ്ങുക. ചെറുമത്സ്യങ്ങള്‍ കറിയാക്കി കഴിക്കുക. ജീവകങ്ങള്‍ കൂടുതലും കൊഴുപ്പ് കുറവുമായതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക. കോളിഫ്ളവര്‍, കാബേജ്, മധുരക്കിഴങ്ങ്, കാരറ്റ്, ചീരത്തണ്ട്, ബീറ്റ്റൂട്ട്, മുരിങ്ങയില, വാഴക്കൂമ്പ്, വെളുത്തുള്ളി, മഞ്ഞള്‍, ചുവന്നുള്ളി, കുരുമുളക്, ഗ്രാമ്പു, ഇഞ്ചി, തവിടു കളയാത്ത ധാന്യങ്ങള്‍ ഇവ ചേരുന്ന നാടന്‍ ഭക്ഷണങ്ങള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ഓറഞ്ച്, പേരക്ക, നേന്ത്രപ്പഴം, തക്കാളി ഇവയും ഏറെ നല്ലതാണ്. ശക്തമായ നിരോക്സീകാരിയാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന "കുര്കുമിന്" എന്ന ഘടകത്തിന് സ്തനാര്‍ബുദം പ്രതിരോധിക്കാന്‍ കഴിയും. അര്‍ബുദത്തിന്റെ പാരമ്പര്യസാധ്യതകളെ തടയുന്നതോടൊപ്പം, അര്‍ബുദ മുഴകളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കാതെ തടയാനും മഞ്ഞളിനാകും. അതുപോലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ചുരുക്കാന്‍ ഇഞ്ചിയും ഗുണകരമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ മിതമായ ഉപയോഗം നല്ല ഫലം തരാറുണ്ട്. ബോധവല്‍ക്കരണമാണ് മികച്ച പ്രതിരോധം. സ്കൂള്‍തലത്തിലേ തുടങ്ങുന്ന ബോധവല്‍ക്കരണത്തിലൂടെ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
Saturday, 19 July 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment