Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 19 July 2014

കരൾ സുരക്ഷിതമായാൽ ജീവിതം സുന്ദരം

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ - ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. എന്താണ് ഫാറ്റി ലിവർകരളിൽ കൊഴുപ്പുകെട്ടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പു കെട്ടുന്നത് വെളിയിലല്ല, മിറച്ച് കരളിലെ കോശങ്ങളായ ഹെപ്പറ്റോസൈറ്റിന്റെ ഉള്ളിലാണ്. ഓരോ കോശത്തിലും കൊഴുപ്പുതുള്ളികൾ കെട്ടുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്. കാരണംഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതോടെ ഫാറ്റിലിവറും സർവ്വസാധാരണമായി.  മദ്യപാനികൾക്കുണ്ടാകുന്ന കരൾരോഗം മൂന്നുതരത്തിലാണ്. ഒന്നാമത്തെ സ്റ്റേജാണ് ഫാറ്റി ലിവർ. ഈ അവസ്ഥയിൽ മദ്യപാനം നിർത്തിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജായ ഹെപ്പറ്റൈറ്റിസിലും, പിന്നീട് മൂന്നാമത്തെ സ്റ്റേജായ സിറോസിസിലും വേഗം എത്തിപ്പെടും. മദ്യപാനികളല്ലാത്തവരിലും ഫാറ്റി ലിവർ കാണാറുണ്ട്. ഇതിനെ `നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' (NAFLD) എന്ന് വിളിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്. ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്നു. ഈ രോഗങ്ങളുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു. കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ‌ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം. ഫാറ്റി ലിവറിനെ പേടിക്കണോ?ഫാറ്റി ലിവർ ഒരു അപകടകാരിയല്ല. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണിത്. വെറും കൊഴുപ്പുകെട്ടൽ മാത്രമേയുള്ളൂ, ലിവറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ടെസ്റ്റുകൾ നോർമലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല. ഒരു രോഗിക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുകയും എൽ.എഫ്.ടിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ ഇതു കൂടുതൽ ഗുരുതരമായ ലിവർ സിറോസിസിലേക്കു നയിച്ചേക്കാം. ഇത്തരക്കാർ സിറോസിസ് തടയുവാനായി മരുന്ന് കഴിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്. ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും, ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം. നടത്തേണ്ട ടെസ്റ്റുകൾഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും. ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്‌ക്കാൻ സാധിക്കും

No comments:

Post a Comment