രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഒരു ഘടകമാണ് പ്ളേറ്റ്‌ലെറ്റ്. ഇത് സാധാരണമായി 1,50,000 മുതൽ 4,00,000 വരെ കാണപ്പെടും. ഇപ്പോൾ സാധാരണ കണ്ടുവരുന്ന ഡെങ്കിപ്പനിയും വൈവർ പനികളും പ്ളേറ്റ്‌ലെറ്റ് കുറയാൻ കാരണമാകും. കൂടാതെ രക്തത്തിലെ ബാക്‌ടീരിയൽ അണുബാധ, ചില മരുന്നുകൾ, വൃക്ക രോഗങ്ങൾ, വിറ്റാമിന്റെ കുറവ്, അമിത മദ്യപാനം, കാൻസർ എന്നിവയും പ്ളേറ്റ്‌ലെറ്റ് കുറയാൻ കാരണമാകും.
സാധാരണ അറുപതിനായിരം കുറയുന്നത് വരെ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. എന്നാൽ അതിലും കുറയുകയാണെങ്കിൽ ക്ഷീണം, തലകറക്കം, ഇടവിട്ടു വരുന്ന കുളിര്, ഓക്കാനം എന്നിവയുണ്ടാകും. തൊലി, വായ്, കണ്ണ് എന്നിവിടങ്ങളിൽ ചെറിയ ചുവന്ന പുള്ളിക്കുത്തുകളും കണ്ടേക്കാം. ശരീരത്തിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നതുകാരണം മലത്തിലൂടെയും മൂത്രത്തിലൂടെയും രക്തത്തിന്റെ അംശം വരാനും സാധ്യതയുണ്ട്. തവിടു കളയാത്ത അരി, കാരറ്റ് ജ്യൂസ്, മുട്ട, പച്ചിലക്കറികൾ, ഓട്സ്, ഓറഞ്ച്, ചോളം, മത്തങ്ങ, ചീര, മധുരക്കിഴങ്ങ്, തക്കാളി, ധാന്യവർഗങ്ങൾ, തണ്ണിമത്തൻ, ഒമേഗാ-3 അടങ്ങിയ ഭക്ഷണങ്ങളായ ചാള തുടങ്ങിയ മത്സ്യങ്ങൾ, ചൂടുവെള്ളം, നെല്ലിക്ക ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മദ്യം, സോഡ, ചായ, കാപ്പി, തണുത്തവെള്ളം, ഫ്രിഡ്ജിൽ വച്ച ആഹാരങ്ങൾ, വെളുത്തുള്ളി, ഇഞ്ചി, മുന്തിരി, ഐസ്ക്രീം, ഫാസ്റ്റ് ഫുഡുകൾ, പാൽ, പഞ്ചസാര, ഉള്ളി, കൊഴുപ്പു കൂടിയ ആഹാരങ്ങൾ ഇവ ഒഴിവാക്കണം. നല്ല വിശ്രമം, ഉറക്കം ഇവ അത്യാവശ്യമാണ്. പപ്പായ ഇല ചതച്ച് ചാർ കുടിക്കുന്നത് പെട്ടെന്ന് പ്ളേറ്റ്‌ലെറ്റ് കൂടാൻ സഹായിക്കും. പപ്പായ പഴത്തിന്റെ ജ്യൂസ് നാരങ്ങ ചേർത്ത് ദിവസം പലതവണ കുടിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസിൽ കാരറ്റ് നീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ചീര വേവിച്ച വെള്ളത്തിൽ തക്കാളി ജ്യൂസ് ചേർക്കുക. മത്തങ്ങ ജ്യൂസിൽ തേൻ ചേർത്ത് കഴിക്കുക.

No comments:
Post a Comment