മുട്ട കഴിച്ചാല്‍ പലതുണ്ട് ഗുണം *************************ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ മഞ്ഞയിലുമുണ്ട് ഒട്ടേറെ പോഷകങ്ങള്‍. പ്രകൃതിദത്തമായുള്ള 'വിറ്റാമിന്‍ ഡി' അടങ്ങിയ ഏക ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിരിക്കുന്നു. മുട്ടയുടെ പ്രത്യേകതകള്‍മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്റെ അളവ് ധാരാളം അടങ്ങിയിരിക്കുന്നു. ഏതാണ്ട് 70 ശതമാനം പ്രോട്ടീന്‍ ഇതിലുണ്ട്. മഞ്ഞയിലാകട്ടെ ധാരാളം കൊഴുപ്പും ജീവകങ്ങളുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട ഒര്‌പോലെ നല്ല ആഹാരമാണ്. സന്തോഫില്‍ എന്ന ഘടകമാണ് മുട്ടയുടെ മഞ്ഞനിറത്തിന് കാരണം. നാടന്‍മുട്ടയിലാണ് ഗുണങ്ങള്‍ കൂടുതലുള്ളതെന്നാണ് പൊതുവേ പറയാറുള്ളത്. മുട്ടയുടെ ഗുണങ്ങള്‍എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ട ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്ചകൂട്ടാനുമെല്ലാം മുട്ടയ്ക്ക് കഴിവുണ്ടത്രേ. സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയാന്‍ മുട്ടയ്ക്ക് കഴിയുന്നു. ആഴ്ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 44 ശതമാനംവരെ കുറ്ഞ്ഞിരിക്കുമത്രേ. 30ന് ശേഷം നിയന്ത്രിക്കുകമുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. മുട്ടിയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ ദിനംപ്രതി മുട്ടയുടെ വെള്ള കഴിയ്ക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ മൂന്നു മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നില്ലെങ്കില്‍ മഞ്ഞ കഴിയ്ക്കുന്നതില്‍ തെറ്റില്ല. എണ്ണചേര്‍ത്ത് പൊരിച്ച കഴിയ്ക്കുന്നതിന് പകരം മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം. സൗന്ദര്യസംരക്ഷണത്തിനും മുട്ടമുടിയുടെ സൗന്ദര്യത്തിന് മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട് തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്. അതുപോലെ തന്നെ നഖങ്ങള്‍ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. മുട്ടയുടെവെള്ള അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കും, മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുകയും ചെയ്യും. മുഖസൗന്ദര്യത്തിന്തലമുടിക്ക് ഗുണപ്രദമെന്നപോലെ മുഖസൗന്ദര്യത്തിനും മുട്ട ഉപയോഗിക്കാം, ഇവിടെ വെള്ളക്കരുവാണ് സഹായകമാകുന്നത്. നന്നായി അടിച്ചുപതപ്പിച്ച വെള്ളക്കരു മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച് മുഖത്തിന് തിളക്കം പ്രദാനം ചെയ്യാന്‍ ഇതുകൊണ്ട് കഴിയുന്നു.

No comments:
Post a Comment