Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

യൌവ്വന കഥകള്‍

രാമുവിന്റെ ദുഖവും മമ്മതിന്റെ മുറി വൈദ്യവും മായിന്‍ വൈദ്യരുടെ ചികിത്സയും--------------------------------------------------------

“എന്താ രാമോ .. ..വീട്ടുകാരി തെറ്റി പോയി എന്ന് കേട്ടല്ലോ ?”

രാമു മുഖം തിരിച്ചു നടന്നു ... വഴീല്‍ ഉള്ലോരോടെക്കെ മറുപടി പറയാന്‍ നിന്നാല്‍ പ്രാന്ത് പിടിക്കും അല്ലെങ്കിലും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാ കാണാന്‍ നല്ല രസാ !! നേരെ ചെന്ന് കയറിയത് മമ്മതുക്കാടെ ചായ കടയില്‍ ..

"മാമൊപ്ലെയ് ഒരു ചായ ..നല്ല കടുപ്പം ഉണ്ടായിക്കൊട്ടേ”

സമാവറില്‍ കരിയിട്ട്‌ മമ്മതുക്ക തീ ഒന്ന് കൂടി കത്തിച്ചു ..അരകയ്യന്‍ ബനിയന്‍ ഒന്ന് കൂടി തെറുത്തു വെച്ച് മുഷിഞ്ഞ തലേ കെട്ടു അഴിച്ചെടുത്തു മുഖമൊന്നു തുടച്ചു ..ചെവിക്കിടയില്‍ തിരുകിയ മുറി ബീടിയെടുത്തു സമാവറിലെ തീയില്‍ നിന്നും കത്തിച്ചു ...

"എന്താ രാമോ ..അന്റെ മോന്ത കടന്നാല്‍ കുത്തിയ പോലെ ..? .ജ്ജി ഇന്നേരത്തു ചായ കുടിക്കാന്‍ ബരാര്‍ ഇല്ലല്ലോ ..?ഇപ്പൊ എന്ത് പറ്റി ...?”

"ഒന്നൂല്ല്യ ..ഇങ്ങള് ചായ എടുക്കണ്‌ണ്ടോ ..!!! ഇക്ക് പോയിട്ട് വേറെ പണീണ്ട് " 

"യ്യി ഒന്നടങ്ങ്‌ രാമോ ..ഈ വെള്ളമൊന്നു ശൂടാവട്ടടോ ..ന്നാലും അന്നോട്‌ ചോയിക്കണോണ്ട് അനക്കൊന്നും തോന്നണ്ട .. അനക്കൊരു പോയത്തം പറ്റാന്‍ പാടില്ലല്ലോ ..എന്തെ അമ്മൂനെ കൊണ്ടാക്കാന്‍ തീരുമാനിച്ചി എന്ന് കേട്ടല്ലോ ...? സത്യാണോ രാമോ .? . അന്റെ അച്ഛന്‍ ഉണ്ടായീനെങ്കില്‍ ഇതൊന്നും നടക്കില്ലാര്‍ന്നു "

"മാപ്ലേ ...ഇക്ക് ചായ വേണ്ട ഞാന്‍ പോണൂ "

"ഞാന്‍ പറഞ്ഞത് ഇങ്ങെടുത്തു ..ജ്ജി അവിടെ ഇരി ..അനക്ക് ഇന്റെ അനിയന്റെ പ്രായേ ഉള്ളൂ ..അന്റെ ബെസമം എന്താച്ചാ ഈ മാപ്ലോട് പറയീന്‍ ..ഇങ്ങനെ കല്ബിലെ കല്ല്‌ പോലെ ദെണ്ണം ബെച്ചു നടന്നാല്‍ ജ്ജി മയ്യത്താവും പഹയാ "

"മാപ്ലേ ..ഞാനൊന്ന് ചോദിക്കട്ടെ ..?"

"ജ്ജി ചോയിക്കീന്‍ ..അന്റെ ചെങ്ങായീനെ പോലെ ചോയിചോളീന്‍ "

" ഇങ്ങള്‍ക്ക്‌ ഇപ്പോള്‍ എത്ര വയസ്സുണ്ട്? "

"എടാ ഹംക്കേ.... അനക്ക് എന്റെ വയസ്സറിഞ്ഞിട്ടു ഇപ്പോള്‍ എന്തിനാ ..ഇക്ക് നിക്കാഹ് ആലോജിക്കാനാ....? "

"അല്ല മാപ്ലേ ..വേറെ ഒരു കാര്യത്തിനാ "

"ഇക്ക് റജബ് പെറന്നാ അമ്പത്തി അഞ്ചു "

"അപ്പോള്‍ ഇപ്പോള്‍ ഇങ്ങള്‍ക്ക്‌ പഴേ പോലെ കെട്ട്യോളെ ഇഷ്ട്ടണ്ടാ ..?.. .അതീന്നു വെച്ചാല്‍ ആ പഴയ മുഹബ്ബതൊക്കെ ഇപ്പോളും ഉണ്ടാ...തെറ്റാണ് ചോദിച്ചതെങ്കില്‍ ക്ഷമിക്കീന്‍ .."

"ഹഹഹഹ് ..ഉണ്ടന്നാ ..കൂടി കൂടി ബരല്ലേ പഹയാ...ഇപ്പൊ ആറാമത്തെ കുട്ടിക്ക് ഓള് കാത്തിരിക്കയാണ് ..ഇത് ഇപ്പോള്‍ ഏഴാം മാസാമാ ..അല്‌ഹംദുലില്ലാഹ് ..പടച്ചോന്‍ തന്നാ ....വാങ്ങന്നെ ...അല്ലെ ... ?" 

"അല്ല മാപ്പളേ..ഞാനൊന്ന് ചോദിക്കട്ടെ ..ഇങ്ങള് ഇപ്പോളും യവ്വനം എങ്ങിനെയാ സൂക്ഷിക്കണേ ..?"

'അപ്പോള്‍ അതാണ്‌ അന്റെ പ്രശ്നം.. അതിനാ ഇജ്ജി വളഞ്ഞു വാല് പിടിക്കണേ ..ഈ ചായ ഒന്നെടുക്കട്ടെ എന്നിട്ട് ഞമ്മക്ക് പറയാം ..ന്താ ?" മംമാത്ക്കാ ചായയുമായി വന്നു ..“ഇനി പറയീന്‍ ..എന്താ അന്റെ പ്രശ്നം …?”രാമു ഒരിറക്ക് ചായ കുടിച്ചു ..ആരെങ്കിലും വരുന്നുണ്ടോ എന്ന് നാല് വശത്തേക്കും നോക്കി ...ഇത് കണ്ട മമ്മത്ക്കാക്ക് കാര്യത്തിന്റെ കിടപ്പ് ഏതാണ്ട് മനസ്സിലായി ..എന്നാലും ചോദിച്ചു "എന്താ ഹംക്കേ ജ്ജി അങ്ങട്ടും ഇങ്ങട്ടും പന്തം കണ്ട പെരുച്ചാഴി പോലെ നോക്കണൂ..അന്റെ പ്രശ്നം പറയീന്‍ ..ഞമ്മളെ കൊണ്ട് പറ്റ്യെതാണെങ്കില്‍ നമ്മക്ക് ശരിയാക്കാം ..ന്താ പോരെ .."രാമു ആശ്വാസത്തോടെ മാമ്മതുക്കാനെ നോക്കി.."മമ്മതുക്കാ ..ഇങ്ങള്‍ ആരോടും പറയരുത് ..ഇക്ക് സത്യം ചെയ്തു തരണം ...ഇന്റെ കയ്യിലടിക്കീന്‍ .."മമ്മത് രാമുവിന്റെ കയ്യിലടിച്ചു ..സത്യാ വാങ്ങു രാമു ചൊല്ലി കൊടുത്തു "ഇന്റെ മരിച്ചു പോയ ചെങ്ങാതി കുഞ്ഞനാണ് സത്യം ഈ രാമു പറയുന്നതൊന്നും ഞാന്‍ ആരോടും പറയില്ല ..സത്യം സത്യം ..ഇനി പറയീന്‍ "മമ്മത് പറഞ്ഞു .."പടച്ചോന്‍ ആണേ മുപ്പതുള്ള മുസ്ഹഫ് ആണേ സത്യം ഞാന്‍ ഇജ്ജി ഇപ്പൊ പറയാന്‍ പോണേ കാര്യം ആരോടും പറയില്ല ..അതിലപ്പുറം അനക്ക് എന്ത് വേണം ..?"രാമൂ ഇത്രയും പ്രതീക്ഷിച്ചില്ല ..മാത്രമല്ല മാമ്മതുക്കാനെ പറ്റി നാട്ടില്‍ എല്ലാവര്ക്കും നല്ല മതിപ്പാണ് ..അയാള്‍ പരദൂഷണം പറയാനോ ആളുകളെ കളിയാക്കുന്നിടത്തു ഒപ്പം കൂടി സംസാരിക്കാനോ പോകില്ലഎല്ലാ ഇടപാടുകളും വളരെ കൃത്യം ..നയാ പൈസയുണ്ടെങ്കില്‍ പോലും അത് തിരികെ ചോദിക്കുകയും ..അത് പോലെ തന്നെ കൊടുക്കുകയും ചെയ്യും ..അച്ഛന്‍ പറഞ്ഞു രാമുവിന് മമ്മതുക്കാനെ പറ്റി നല്ലോണം അറിയാം ..രാമു പറഞ്ഞു തുടങ്ങി "ഇക്ക ..കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ അഞ്ചു മാസമായി ... കല്യാണനാളിന്റെ ആദ്യകാലത്തുള്ള ആ ഉന്മേഷം ഇപ്പോള്‍ ഇല്ല ..കാലത്ത് പണിക്ക് പോയാ വരുമ്പോ ഒരു സമയമാകും ..ഇങ്ങക്കറിയാലോ പത്തു നൂറു തെങ്ങ് കയറി ഇറങ്ങുക ..എന്ന് വെച്ചാ ചില്ലറ കാര്യമല്ലാ എന്ന് ...ബാലന്‍ വൈദ്യരെ കടയില്‍ നിന്നും എന്നും ധാന്വന്തരം തൈലം തേച്ചു ഒരു കുളി ..അത് കഴിഞ്ഞു ചോറ് തിന്നാ പിന്നെ അറിയാതെ ഉറങ്ങി പോകും ....എനിക്ക് വേണ്ടി അവള്‍ എന്നും കുളിച്ചു പൊട്ടൊക്കെ തൊട്ടു കാത്തിരിക്കും ..പക്ഷെ ഈ മുടിഞ്ഞ ക്ഷീണം കാരണം ഒന്നിനും ഒരു ഉഷാര്‍ ഇല്ല ..ആരോടെങ്കിലും പറയാന്നു വെച്ചാ ആളുകള്‍ കളിയാക്കും ..ഇനി ഒരു ആഴ്ച പണി എടുക്കാതെ ലീവെടുക്കാനും പറ്റൂലാ ..വീട്ടിലെ അവസ്ഥ ഇങ്ങള്‍ക്ക് അറിയാലോ ..അച്ഛന്‍ ഉണ്ടാക്കി വെച്ച കടം ഒരു ഭാഗത്ത് ,,പെങ്ങന്മാരെ കെട്ടിച്ച വകയില്‍ ഇനിയും കൊടുക്കാനുണ്ട് ഒരു പാട് ..ഇന്നലെ അവള്‍ എന്നോട് പറയാണ്‌...

>>”ചോറും കറിയും വസ്ത്രവുമാണ് ഈ കല്യാണം കൊണ്ട് ഉദ്ദേശമെങ്കില്‍ ഇ കല്യാണം ഇങ്ങള്‍ കഴിക്കണ്ടായിരുന്നു ..അതൊക്കെ എനിക്ക് എന്റെ അച്ഛനും തന്നിരുന്നു "

അത് കേട്ടപ്പോള്‍ എനിക്ക് തല തരിച്ചു പോയി ..അവള്‍ടെ മോന്തക്കിട്ടൊന്നു കൊടുത്ത് ഞാന്‍ ..എന്റെ ജോലി തിരക്ക് അവള്‍ക്കു അറിയുന്നതല്ലേ ...എന്നിട്ടും അവളിങ്ങനെ എന്നെ മോശമാക്കി പറഞ്ഞാല്‍ ...അവള്‍ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു ..അമ്മ ശബ്ദം കേട്ട് വന്നപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ ....ഞാനൊന്നും മിണ്ടാതെ ഇറങ്ങി പോന്നു ..പിന്നെ വീട്ടിലോട്ടു ചെന്നപ്പോള്‍ അവള്‍ അവള്‍ടെ വീട്ടില്‍ പോയി എന്ന് അമ്മ പറഞ്ഞു ..ഇനി പറയീന്‍ ഞാന്‍ എന്ത് തെറ്റാ ചെയിതതു..?" മമ്മതുക്ക കണ്ണടച്ച് എല്ലാം കേട്ടിരുന്നു പിന്നെ മെല്ലെ തലയാട്ടി ..കൈ വിരലുകള്‍ കൊണ്ട് നെറ്റിയില്‍ ചിത്രം വരച്ചു ആലോചനയില്‍ മുഴുകി "രാമൂ ..മോനെ ജീവിതം നീ കാണിക്കും പോലെ അല്ല ..നീ കടിനാദ്ധ്വാനിയാണ് ..സമ്മതിച്ചു ..കാലത്ത് മുതല്‍ പണിയെടുത്തു വൈകീട്ടൊന്നു മിനുങ്ങി വയ്യാണ്ട് നീ ഉറങ്ങുന്നു ...യ്യി അന്നെ കാത്തിരിക്കുന്ന അന്റെ പെണ്ണിനെ കുറിചാലോചിച്ചാ .. ഇല്ല ..പടച്ചോന്‍ ആണിന് പെണ്ണും പെണ്ണിന് ആണും പടച്ചു ..അതിലൂടെ അന്റെ താവയ്യി ഉണ്ടാവണം ..ഓള്‍ക്ക് ഒരു കുട്ടിനെ വേണം അനക്കും വേണ്ടേ ഒരു കുഞ്ഞിനെ കളിപ്പിക്കലും താലൊലിക്കലും ..യ്യി ആദ്യം ഒരു കാര്യം ചെയ്യ് ..ഈ മുടിഞ്ഞ കള്ളു കുടി നിര്‍ത്തു..പിന്നെ ഭാക്കിക്കൊക്കെ ഞമ്മള്‍ വഴി പറഞ്ഞു തരാം ..അത് ഇജ്ജി ഇപ്പൊ ഇക്ക് സത്യം ചെയ്തു തരണം ..പറ്റോ അന്നെ കൊണ്ട് ..""പറ്റും ഇക്ക ...ജീവിതം ആസ്വദിക്കാന്‍ ഇക്കും മോഹണ്ട്..പക്ഷെ എന്നെ കൊണ്ട് ആവണ്ടേ എല്ലാം കൂടി .." "എല്ലാം ശരിയാവും ..ഇജ്ജി പേടിക്കേണ്ട .."ഇയ്യ്‌ ഒരു കാര്യം ചെയ്യ് ..ഞാനൊരു ലിസ്റ്റ് തരാം അത് വാങ്ങി വാ ,,ഞമ്മടെ മായീന്‍ വൈദ്യരുടെ കടയില്‍ പോയാല്‍ മതി അവിടെ കിട്ടും ..ഞാന്‍ അവിടെന്നാ ഇതൊക്കെ വാങ്ങാര്‍ ..മായീന്‍ വൈദ്യര്‍ പറഞ്ഞു തന്ന മരുന്നാ ..ഗുണം ഉറപ്പാ ..." തല്ക്കാൊലം "ഒരു കിലോ അമുക്കുരം ..ഒരു കിലോ നായകൊരണ വിത്ത്‌ "ഇത് വാങ്ങി വാരാമുവിന്റെ മുഖത്തു ചെറു പുഞ്ചിരി ..മമ്മതുക്ക ലിസ്റ്റെഴുതി കൊടുത്ത് ..രാമു ചായടെ പൈസ പോലും കൊടുക്കാതെ അതുമായി മായീന്‍ വൈദ്യരുടെ കടയില്‍ ..ലിസ്റ്റ് കണ്ട മായീന്‍ വൈദ്യര്‍ തലയോന്നാട്ടി ചെറു പുഞ്ചിരിയോടെ "ഇപ്പൊ ഞാനോ ..അതോ മമ്മതൊ ഇന്നാട്ടിലെ വൈദ്യന്‍ ...ഇക്ക് നാല് തുട്ടു കിട്ടനത് അവന്‍ ഇല്ലാണ്ടാക്കോ ..? സാരല്ല്യ ഞമ്മടെ മമ്മതല്ലെ...കുട്ടോ ഈ ലിസ്റ്റില്‍ ഉള്ളത് വേഗം എടുത്തു കൊട് ഇയാള്‍ക്ക് "പൊതിയുമായി രാമു മമ്മതിന്റെ കടയിലെത്തി .."എല്ലാം കിട്ടിയോ ..""കിട്ടി ..അയാള്‍ എന്നെ നോക്കി വല്ലാത്ത ഒരു ചിരി ..പിന്നെ ഇങ്ങള്‍ അയാള്‍ടെ കച്ചോടം ഇല്ലാണ്ടാക്കോ എന്നും ചോദിച്ചു "മമ്മത് പൊട്ടി ചിരിച്ചു .."ഹഹഹഹ ..മായീന്റെ ഒരു കാര്യം ""മാപ്ലേ ..ഇക്ക് ഇത് ഉണ്ടാക്കാന്‍ ഒന്ന് പറഞ്ഞു തരീന്‍ .."ആയിക്കോട്ടെ ,,ജ്ജി എഴുതിക്കോ ...ലിസ്റ്റില്‍ ഉള്ളത് എന്താണെന്ന് അനക്ക് മനസ്സിലായോ ..എവടെ പഹയന്‍ സ്കൂളില്‍ പോയിണ്ടാ ..?"ഇക്ക് മലയാളം എഴുതാനൊക്കെ അരിയാ മാപ്ലേ ..ഞാനും പോയില്ലേ അഞ്ചാം ക്ലാസ് വരെ ""അതിലുള്ളത് അമുക്കുരം ഒരു കിലോ .പിന്നെ നായകൊരണ പരിപ്പ് ഒരു കിലോ ..""അതെന്താ ചെയ്യേണ്ട്യെ ..എങ്ങിനാ ചെയ്യേണ്ട്യെ ..അത് പറയീന്‍ "അതിനു കുറച്ചു പണിയൊക്കെ ഉണ്ട് ..ആദ്യം അമുക്കുരം നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു ചെമ്പില്‍ പാലും ഒഴിച്ച് വേവിക്കുക ..പാല് വറ്റുമ്പോള്‍ പിന്നെയും പാലൊഴിക്കുക ..പിന്നെയും വറ്റുമ്പോള്‍ പിന്നെയും പാലൊഴിക്കുക ..ഇത് ഏഴു തവണ വേണം ..ഏഴു വട്ടം ആയാല്‍ അത് ഇറക്കി ഊറ്റി വക്കുക..""എന്നിട്ട് ..?""ഞാന്‍ പറയട്ടെ കോയാ ..ജ്ജി എടേല്‍ കേറി വെടി വെക്കല്ലെ..""ശരി ""അതെ പോലെ നായകൊരണ വിത്തും തൊലി കളഞ്ഞു ഏഴു തവണ വേവിക്കണം ..പിന്നെ രണ്ടും വേറെ വേറെ തനലത്തിട്ടു ഉണക്കിയെടുക്കുക .അത് നന്നായി പൊടിച്ചു ഒരു പാത്രത്തിലാക്കി എടുത്തു വെക്കുക ""ശരി ..എന്നിട്ട് ..?"'അന്റെ ആക്രാന്തം ഞമ്മക്ക് മനസ്സിലാവനുണ്ട് ..പിന്നെ ഇവ രണ്ടും 10 ഗ്രാം വീതം ആകെ 20 ഗ്രാം രാവിലെയും രാത്രിയും ചൂട്‌ പാലില്‍ കലക്കി കഴിക്കുക ..ഇത് എല്ലാ വിധമായ പുരുഷ ലൈംഗിക ശേഷി കുറവിനും, വളരെ ഉത്തമമാണ്‌.രണ്ടു മുതല്‍ മൂന്നു മാസം വരെ ഇവ ശീലിച്ചാല്‍ ബീജകോശങ്ങളുടെ എണ്ണത്തില്‍ കുറവ്‌, ബീജ കോശങ്ങളുടെ ചലന കുറവ് , ശീഘ്രസ്‌ഖലനം, ലൈംഗിക താല്പോര്യകുറവ്‌, ലൈംഗിക ബന്ധത്തിന്‌ ശേഷമുള്ള അമിതമായ ക്ഷീണം, തളര്ച്ച എല്ലാത്തിനും ഗുണം കിട്ടും ട്ടാ..”ഇയ്യ്‌ പോയി ഒലെ വിളിച്ചോണ്ട് പോരെ ..ഒന്ന് ക്ഷമ പറഞ്ഞൂന്നു വെച്ച് അനക്കൊന്നും നഷ്ട്ടാവൂല്ല ..അതൊക്കെ ഉണ്ടെങ്കിലെ ഈ ദുനിയാവില്‍ സന്തോഷം ഉണ്ടാവൂ ..രാമു സന്തോഷത്തോടെ ഇറങ്ങി പോകുന്നത് നോക്കി മമ്മത് ഇരുന്നു ..അപ്പോഴാണ്‌ ഓര്‍ത്തത് ..."എടാ ഹമുക്കെ ..അനക്ക് അറ്യില്ലേ ഞമ്മള് കടം കൊടുക്കാര്‍ ഇല്ലെന്നു ..ഞമ്മടെ വൈദ്യത്തിന്റെ പോട്ടെ ...ചായട മതി ഇപ്പൊ .."ക്ഷമിക്കണം ഇക്ക ഞാന്‍ തിരക്കിനിടയില്‍ മറന്നു പോയി ""ന്നാ വേണ്ട ഈ ചായ ഞമ്മന്റെ വക ഫ്രീ ..ഇഞ്ഞി വരുമ്പോള്‍ ഫ്രീ ഇല്ല ട്ടാ ..രാമുവും മമ്മതും ഒരുമിച്ചു ചിരിച്ചു

No comments:

Post a Comment