ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം
ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം. വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.ആയുര്‍വേദ മരുന്നുകളില്‍ ദശമൂലാരിഷ്ടത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.പല രോഗങ്ങളും ഈ ഒറ്റ മരുന്ന് കൊണ്ടു ഭേദപ്പെടുമെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഗ്രഹണി,അരുചി,ശ്വാസം മുട്ടല്‍,ചുമ,വായൂകോപം,വാതരോഗം,ക്ഷയം,ഛര്‍ദ്ദി,പാണ്ഡുരോഗം,മഞ്ഞപ്പിത്തം,കുഷ്ഠരോഗം,അര്‍ശസ്,പ്രമേഹം,വിശപ്പില്ലായ്മ,വയറുവീര്‍പ്പ്,മൂത്രത്തില്‍ കല്ല്,മൂത്രതടസം,ധാതുക്ഷയം മുതലായ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങള്‍ ദശമൂലാരിഷ്ടത്തിലുണ്ട്. ചേരുവകളും സംസ്കരണവിധിയും.......ദശമൂലാരിഷ്ട തയ്യാറാക്കുന്ന വിധം. കുമ്പിള്‍,കൂവളം,പാതിരി,പലകപ്പയ്യാനി,മുഞ്ഞ,ഓരില,മൂവില,കറുത്ത ചുണ്ട,വെളുത്ത ചുണ്ട, ഇവയുടെ വേരുകളും,ഞെരിഞ്ഞിലും 250 ഗ്രാം വീതം.കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തത് ഒന്നേകാല്‍ കിലോഗ്രാം,പുഷ്കരമൂലം ഒന്നേകാല്‍ കിലോ ഗ്രാം,പച്ചോറ്റിത്തൊലി ഒരു കിലോഗ്രാം,ചിറ്റമൃത് ഒരു കിലോഗ്രാം,നെല്ലിക്കാതോട് 80 ഗ്രാം,കൊടിത്തൂവവേര് 60ഗ്രാം, കരിങ്ങാലിക്കാതല്‍,വേങ്ങക്കാതല്‍,കടുക്കാത്തോട് ഇവ 40 ഗ്രാം വീതം,കൊട്ടം ദേവതാരം,മഞ്ചാടിപ്പൊടി,വിഴാലരി,ഇരട്ടിമധുരം,ചെറുതേക്കിന്‍ വേര്,പ്ളാങ്കായ്,താന്നിയ്ക്കാത്തോട്,തഴുതാമ,കാട്ടുമുളക് ഇവയുടെ വേര്,ഞാവല്‍പ്പൂവ്,നറുനീണ്ടിക്കിഴങ്ങ്,കരിഞ്ചീരകം,ത്രികോല്പക്കൊന്ന,അരേണുകം,അരത്ത,തിപ്പലി,അടയ്ക്കാമണിയന്‍വേര്,കചോലം,മഞ്ഞള്‍,ശതകുപ്പ,പതിമുകം,നാഗപ്പൂവ്,മുത്തങ്ങാക്കിഴങ്ങ്,കുടകപ്പാലയരി,കര്‍ക്കിടകശൃംഗി,ജീരകം,ജടവകം,മേദ,മഹാമേദ,കാകോളി,ക്ഷീരകാകോളി,കുറുന്തോട്ടിവേര്,പന്നിക്കിഴങ്ങ്,ഇവ 100 ഗ്രാം വീതം ചതച്ച് നൂറ്റിമുപ്പത്തിരണ്ട് ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി പിഴിഞ്ഞ്,അരിച്ചെടുക്കുക.അതിന്റെ കൂടെ ചേര്‍ക്കുവാന്‍ മൂന്നു കിലോഗ്രാം മുന്തിരിങ്ങാപ്പഴം,15 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് അഞ്ച് ലിറ്ററാക്കി പിഴിഞ്ഞരിച്ചെടുക്കുക. രണ്ടു കഷായവും കൂടി ഒരു മണ്‍കുടത്തിലാക്കി അതില്‍ മുപ്പത്തിരണ്ട് തുടം(2 ലിറ്റര്‍) തേനും ഇരുപത് കിലോഗ്രാം ശര്‍ക്കരയും ചേര്‍ത്ത് വയ്ക്കുക.അതില്‍ പൊടിച്ച് ചേര്‍ക്കാന്‍ 1600ഗ്രാം താതിരിപ്പു,തക്കോലം,ഇരുവേലി,ചന്ദനം, ജാതിക്ക,ഗ്രാമ്പു,ഇലവര്‍ങം,ഏലത്തിരി,നാഗപ്പു,തിപ്പലി,ഇവ 100 ഗ്രാം വീതം പൊടിച്ചു ചേര്‍ക്കുക. അതോടൊപ്പം 4ഗ്രാം കസ്തൂരിയും ചേര്‍ത്ത് ഇളക്കി ഭരണിയുടെ വായ് മൂടികെട്ടിയ ശേഷം ഭരണി മണ്ണില്‍ കുഴിച്ചിടുക.മുപ്പത് ദിവസം കഴിഞ്ഞാല്‍ തേറ്റാമ്പരല്‍ പൊടിച്ചിട്ട് അരിഷ്ടം, തെളിച്ചെടുക്കുക.തെളിഞ്ഞ അരിഷ്ടം കുപ്പികളിലാക്കി സൂക്ഷിക്കുക. ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് വീതം നമ്മുടെ ദഹനശേഷിക്കൊത്തവണ്ണം ആഹാരത്തിനുമേല്‍ രാവിലേയും രാത്രിയിലും കഴിച്ചാല്‍ മുകളില്‍ പറഞ്ഞ രോഗങ്ങളെല്ലാം ശമിക്കും.
Agen Sabung Ayam Dan Bola LIVE Judi Online Terpercaya Dan Terbaik Di Indonesia | www.sabungayam.us Pendaftaran Gratis !!!! WA : +6281377055002 | BBM : D1A1E6DF | BOLAVITA
ReplyDelete