Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

അരൂത

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം.അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം.

സവിശേഷതകൾ....ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. നാട്ടില്‍ കുട്ടികളുള്ള വീട്ടില്‍ ഒരു അരുത ചെടികാണും.കുട്ടികള്‍ പെട്ടെന്ന് ഞെട്ടികരയുന്നതിനാണ് ഇത് ഉപയോഗിക്കുന്ന ക്ണ്ടിരിക്കുന്നത്. ഇതിന്റെ ഇല വെളിച്ചെണ്ണയില്‍ ഇട്ട് വച്ച് കുട്ടികളുടെ കൈകാലുകളുടേ ഏപ്പില്‍ (ജോയന്ന്സ്) പുരട്ടിയാല്‍ ഉറക്കത്തില്‍ ഞെട്ടി കരയില്ല എന്നാണ് എന്റെ നാട്ടില്പറയുനത്. മിക്ക വീട്ടിലും അരുത വെളിച്ചെണ്ണയില്‍ ഇട്ട് സൂക്ഷിച്ചിരിക്ക്കും.കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.*കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌.കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന്‌ പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതിയാകും. കുട്ടികളുടെ കോച്ചിവലി, ശ്വസന സംബന്ധമായ അസുഖം,കഫത്തിറ്റെ ജ്വരം എന്നിവയ്ക്കും ചിലതരം ഉന്മാദത്തിനും അരൂതയിലയുടെ നീര്‌ നൽകിയാൽ മതിയാകും. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു.അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.വളരെ വൃത്തിയുള്ള സാഹചര്യങ്ങളില്‍ ആണ് അരുത വളര്‍ത്തുക. ചെളിവെള്ളം, അടുക്കള വെള്ളം ഒന്നും അരുത്തയില്‍ വീഴാന്‍പാടില്ല എന്നാണ് വയ്പ്പ്. ആ ശുദ്ധിയുടെ ഭാഗമായി സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അരുതയ്ക്ക് വെള്ളം ഒഴിക്കരുത് എന്നൊരൂ വിശ്വാസമുണ്ട്.ഇത് തുളസി, പനികൂര്‍ക്ക, കറ്റാര്‍വാഴ, ബ്രഹ്മി ഇവയ്ക്കൊക്കെ പറഞ്ഞ് കേട്ടിരിക്കുണു. പക്ഷേ പാത്രംകഴുകണ വെള്ളം പോണ വഴിയില്‍ തഴച്ച് വളര്‍ന്ന ഒരു അരുതയെ എനിക്കറിയാം. അവള്‍ക്ക് ശുദ്ധി ഒന്നും ബാഹക്മായിരുന്നില്ല. ഹും വൃത്തിയില്ലാത്ത സ്ഥലത്തെ അരുത എന്ന് പറഞ്ഞാലും ആളുകള്‍ പൊട്ടിച്ചോണ്ട് പൂവാര്‍ന്നു. ഒരുപാട് വെള്ളം ഒഴിച്ചാല്‍ അരുത ചീഞ്ഞ് പോവും എന്ന് അനുഭവം. പ്രാചീന ഈജിപ്തില്‍ അരൂതയെണ്ണ ഗര്‍ഭം കലക്കാന്‍ മുതല്‍ അപസ്മാരത്തിനു വരെ കൊടുത്തിരുന്നു.ഇത്രയും വലിയ പുലിച്ചെടി ആണെങ്കിലും കൊല്ലത്ത് ഇവള്‍ ശ്വാസതടസ്സിനും മറ്റും മണപ്പിക്കാനുള്ള ചെടിയായി ഒതുങ്ങിക്കൂടുന്നു.NB:അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്

2 comments:

  1. Thank you for sharing valuable information.

    ReplyDelete
  2. ഇതിന്റെ എണ്ണ ലഭ്യമാണോ?

    ReplyDelete