നാട്ടുവൈദ്യം :സുനന്ദ സത്യന്‍
മാമ്പഴം::
കുട്ടികളുടെ വയറുതള്ളിച്ച, കൃമി എന്നിവ മാറാന്‍ മാമ്പഴച്ചാറു കൊടുക്കുക. തുടര്‍ച്ചയായുള്ള ഉപയോഗം തലച്ചോറിനും കണ്ണിനും ഗുണം ചെയ്യുന്നു. മാമ്പഴച്ചാറില്‍ പാലും തേനും ചേര്‍ത്ത് നല്‍കാം. മൂത്രാശയക്കല്ലുള്ളവര്‍ക്ക് കാരറ്റ് നീരും മാമ്പഴച്ചാറും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
കുരുമുളക്:::കറുത്ത പൊന്നെന്നും കറുത്ത സുന്ദരിയെന്നും നല്ല മുളകെന്നും ദേശാന്തര പ്രസിദ്ധിയുള്ള മലയാളിയായ കുരുമുളക് ചെറിയ കുരു വാണെങ്കിലും ഔഷധ മൂല്യത്താല്‍ ആനയോളം വലിപ്പമുള്ളതാണ്. രുചിയും മണവും മാത്രമല്ല. ആഹാരത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ വാതരോഗം, സിരാതടസ്സം രക്തം കട്ടപിടിക്കല്‍ എന്നീ രോഗങ്ങള്‍ വരാതിരിക്കും. ബോധം കെട്ടു വീഴുന്നവരെ കുരുമുളക് പൊടി തുണിയില്‍ തെറുത്ത് കത്തിച്ചു ശ്വസിപ്പിക്കുക. കുരുമുളക് പൊടിയും ഉപ്പും അരിഞ്ഞിട്ട് തക്കാളിയില്‍ ചേര്‍ത്തു കഴിച്ചാല്‍ കൃമി ശല്യം മാറിക്കിട്ടും.
കറിവേപ്പില :::മാനസിക സംഘര്‍ഷം കുറക്കാന്‍ കറിവേപ്പില അരച്ച് മോരില്‍ കലക്കി കുടിക്കുക. കറിവേപ്പില അരച്ചു കാച്ചിയ വെളിച്ചെണ്ണ തേച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും തടയാം. തേങ്ങ, പച്ചമുളക്, ഇഞ്ചി, തൈര്, ഒരുപിടി കറിവേപ്പില, ഉപ്പ് എന്നിവ അരച്ച് കടുക് വറുത്ത് ചമ്മന്തിയായി നിത്യവും ഉപയോഗിക്കുന്നത് തലമുടിയുണ്ടാകാനും ടെന്‍ഷനകറ്റാനും ഉത്തമമാണ്.
തൊട്ടാവാടി:::പിഴുത് നന്നായി കഴുകി ഇടിച്ച് ചാറെടുക്കുക. 2 ഔണ്‍സ് വീതം ദിവസവും സേവിക്കുക. തൊട്ടാവാടിച്ചാറും വെളിച്ചെണ്ണയും ചേര്‍ത്ത് കാച്ചി വെള്ളം വറ്റുമ്പോള്‍ ജീരകമിടുക. ജീരകം പൊട്ടി ചുവന്നാല്‍ എണ്ണ ഇറക്കി വെച്ച് തണുത്തശേഷം കുപ്പിയിലാക്കി ചര്‍മ്മരോഗമുള്ളവര്‍ പുരട്ടിയാല്‍ അസുഖം മാറിക്കിട്ടും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശപ്പില്ലായ്‌മയുണ്ടെങ്കില്‍ ഒരു കഷ്‌ണം ചുക്ക്, ഏലക്കായ, ഗ്രാമ്പൂ നല്ല ജീരകം എന്നിവ സമം എടുത്ത് പൊടിച്ചു 3ഗ്രാം കുട്ടികള്‍ക്കും 5 ഗ്രാം മുതിര്‍ന്നവര്‍ക്കും തേനോ പഞ്ചസാരയോ ചേര്‍ത്ത് ദിവസം മൂന്ന് നേരം കൊടുക്കുക. വിശപ്പ് വര്‍ധിക്കും.
ശരീരത്തിലെ ചുണങ്ങ് :::വലിയ പ്രശ്‌നമാണല്ലോ. തുളസിയില നീരും ചെറുനാരങ്ങനീരും വെളിച്ചണ്ണയില്‍ ചേര്‍ത്ത് കാച്ചി നീര്‍ വറ്റിച്ച് തണുത്താല്‍ തലയില്‍ തേച്ചു പിടിപ്പിച്ച് 20 മിനുറ്റ് കഴിഞ്ഞ് കുളിക്കുക. അളവ്: ഒരു ചെറുനാരങ്ങാനീര്, ഒരു ടീസ്‌പൂണ്‍ തുളസി നീര്, 50 ഗ്രാം വെളിച്ചെണ്ണ.
ശരീരത്തില്‍ കുരുവന്നാല്‍::::ബ്രഹ്മി അരച്ച് കുരുവിന്റെ കണ്ണ് ഒഴിവാക്കി പുരട്ടുക. വേഗം പഴുത്തു പൊട്ടി ചലം പുറത്ത് വരും.
ഓര്‍മ്മശക്തിക്ക് ::പാലിലോ നെയ്യിലോ ചേര്‍ത്ത് ബ്രഹ്മിനീര് ദിവസവും കഴിക്കുക.
ചെവി വേദനക്ക് :::വെളുത്തുള്ളിനീര് ഒരുസ്‌പൂണ്‍, ഉപ്പുവെള്ളം അരസ്‌പൂണ്‍ ഇവ ചൂടാക്കി 3 തുള്ളി വീതം രണ്ട് നേരം കാതിലിറ്റിക്കുക.
ശരീരം മെലിഞ്ഞവര്‍ തടിക്കാന്‍::: നെയ്യില്‍ കറിവേപ്പില ചതച്ചിട്ട് ദിവസവും 2 നേരം കഴിക്കുക. 50ഗ്രാം നെയ്യില്‍ 1 തണ്ട് കറിവേപ്പില ചേര്‍ക്കണം.
കൊളസ്‌ട്രോള്‍ കുറയാന്‍:::: രണ്ട് കാന്താരിമുളക് ദിവസവും ഭക്ഷണത്തിന്റെ കൂടെ പച്ചക്കു തിന്നുക. ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
മാനസിക രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍::: ഒരു ടീസ്‌പൂണ്‍ കറിവേപ്പിലനീര് മൂന്ന് നേരം കഴിക്കുക. മോരില്‍ ചേര്‍ത്ത് കഴിച്ചാലും മതി.
കറിവേപ്പിലയും പച്ചമഞ്ഞളും അരച്ച് കാല്‍വിണ്ടു കീറുന്നതിന് രണ്ട് നേരം പുരട്ടാം.
മുഖകാന്തിക്ക് :::പച്ചമഞ്ഞളും മൈലാഞ്ചിയിലയും അരച്ച് പുരികം ഒഴിവാക്കി മുഖത്തിടുക. കറിവേപ്പില അകത്തേക്ക് സേവിക്കുന്നതും മുഖകാന്തിക്ക് അത്യുത്തമമാണ്.
ശരീരവേദന മാറാന്‍ ആര്യവേപ്പില, പഴുത്ത വരിക്കപ്ലാവില, പച്ചക്കവുങ്ങിന്‍ പട്ട, നാടന്‍ മാവില പഴുത്തത്, പാണല്‍ ഇല എന്നിവയിട്ട് വെള്ളം തിളപ്പിച്ച് ഇളം ചൂടോടെ ദേഹം കഴുകുക.|
No comments:
Post a Comment