മൈലാഞ്ചിഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ രാഗാംഗി എന്നും രക്തഗർഭ എന്നും അറിയപ്പെടുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളെര ഫലപ്രദമായ മരുന്നാണ് മൈലാഞ്ചി.പുഴുക്കടിക്ക് (വളംകടിക്ക്) ഉപ്പും കുട്ടി അരച്ച്ച്ചു പുരട്ടുക. പാന്റ്സ്, ചുരിദാർ,കൃത്രിമ നാരുകൾ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്ന യുവതി യുവാക്കളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നനമാണ് ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും.ലൈംഗിക രോഗമായി തെറ്റിദ്ധരിക്കുന്ന ഇവരിൽ പലരും ഇതു പുറത്ത്പറയാതെ സഹിക്കുകയാണ് പതിവ്. ഇതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കാവട്ടെ തീ പിടിച്ച വിലയുമായിരിക്കും.അവ സ്ഥിരമായി ഉപയോഗിക്കേണ്ടിയും വരും.മൈലാഞ്ചി ഇല ഉപ്പും കുട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്.താരനും മൈലാഞ്ചി നല്ലതാണ്.
മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക, രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍, മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക. കുഷ്ഠത്തിന് മൈലാഞ്ചിയില കഷായം വെച്ച് 25 മില്ലി വീതം രണ്ടുനേരം സേവിക്കുക. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചി അരച്ച് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്
No comments:
Post a Comment