എള്ള്
മതപരമായ പല ചടങ്ങുകളിലും വളരെയേറെ പ്രാധാന്യമുള്ള ധാന്യമാണ് എള്ള്. ശനീശ്വരനെ പ്രീതിപ്പെടുത്താന്‍ ശിവന് എള്ളെണ്ണ ധാര ചെയ്യുകയും എള്ളെണ്ണ ഒഴിച്ച് പിറകില്‍ വിളക്ക് കത്തിക്കുകയും ചെയ്യണമെന്നാണു പ്രമാണം. ശാസ്താ പ്രീതിക്കായി എള്ള് ചെറിയ കിഴിയായി കെട്ടി, തേങ്ങാമുറിയില്‍ നല്ലെണ്ണ ഒഴിച്ച്, അതില്‍ വെച്ച് കൊളുത്തുന്നു. അതാണ് നീലാഞ്ജനം എന്ന വഴിപാട്. പുരാണേതിഹാസങ്ങളുടെ കാലം മുതല്‍ക്കേ എള്ള് നമുക്ക് സുപരിചിതമായിരുന്നു. ലങ്കയില്‍ കടന്ന ശ്രീരാമദൂതനായ ഹനുമാന്‍ ഉപവനം നശിപ്പിച്ച് അതു കാക്കുന്ന നക്തഞ്ചരേന്ദ്രരെ നിര്‍ദാക്ഷിണ്യം കൊന്നതറിഞ്ഞ് കോപിഷ്ടനായ രാവണന്‍ അവനു നല്‍കുന്ന ശിക്ഷയാണ് “തിലകസദൃശ്യനെ വെട്ടി നുറുക്കുവിന്‍” (എള്ളു പോലെ പൊടിപൊടിയായി അവനെ വെട്ടിനുറുക്കുവിന്‍) ദൂതനെ കൊല്ലുന്നത് പാപമാണെന്ന് വിഭീഷണന്‍ വിലക്കുമ്പോള്‍ അതിനുപകരം അവനൊരടയാളമുണ്ടാക്കി വിട്ടാല്‍ മതി എന്നു തീരുമാനിക്കുന്നു. ഹനുമാന്റെ വാലില്‍ തീ കൊളുത്തുന്നതിനു വേണ്ടി വാലില്‍ തിലരസ (എള്ളെണ്ണ) ഘൃതാതി സംസിക്ത വസ്ത്രങ്ങളാണ് തെരുതെരെ ചുറ്റുന്നത്.
വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.
എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു. ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം. പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു. വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു. പല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു. തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്. എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം. മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക. കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും. അര്‍ശസിനും ഇതു ഫലപ്രദമാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.
സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്കു രുചി പകരുന്നതില്‍ എള്ള് സുപ്രധാനമായ പങ്കു വഹിക്കുന്നു. അവില്‍ വിളയിച്ചത് സ്വാദിഷ്ടമാകാന്‍ നെയ്മയം തൂത്ത ചീനച്ചട്ടിയില്‍ അരക്കപ്പോളം എള്ള് വറുത്തുചേര്‍ക്കുന്നു. അര കിലോ അവലിന് അര കപ്പ് എള്ള് എന്ന കണക്കില്‍ ചേര്‍ക്കണം. മുന്തിരിക്കൊത്തിലും സ്വാദു മെച്ചപ്പെടുത്താന്‍ നെയ്മയം പുരട്ടി മൂപ്പിച്ച എള്ളു ചേര്‍ക്കാം. അച്ചപ്പം, ചീനപ്പം, ചിമ്മിനി അപ്പം, തരി ഉണ്ട എന്നിവയിലും പ്രധാന ചേരുവയാണ് എള്ള്. മധുരപലഹാരങ്ങള്‍ക്കും പുറമെ ഉപ്പു ചേര്‍ത്ത പലഹാരങ്ങളിലെയും ഒരു പ്രധാന ചേരുവയാണിത്. പലതരത്തിലുള്ള മുറുക്ക്, പപ്പടബോളി, കുഴലപ്പം എന്നിവയ്ക്ക് വെള്ള എള്ളാണ് ഉപയോഗിക്കുക. എള്ളുകൊണ്ടുണ്ടാക്കുന്ന ഏറ്റവും രുചികരമായ വിഭവമാണ് എള്ളുണ്ട. എള്ളു പൊരിയും വരെ വറുത്ത് ശര്‍ക്കരപ്പാവില്‍ ഇട്ട് ഇളക്കണം. വാങ്ങിവെച്ചതിനുശേഷം ചൂടുകുറഞ്ഞാല്‍ ചുക്കുപൊടി വിതറി ഇളക്കി, ചെറുതായി ഉരുട്ടിയെടുക്കാം. ചേരുവകള്‍ ഒരു സവിശേഷ അനുപാതത്തില്‍ ചേര്‍ത്താല്‍ ഈ പലഹാരം ചുമക്കുള്ള ഹൃദ്യമായ ഔഷധമാകും. ചുക്ക്, ശര്‍ക്കര, എള്ള് എന്നിവയ്ക്ക് 1:2:4 എന്ന അനുപാതമാണ് വൈദ്യശാസ്ത്രം വിധിക്കുന്നത്.
ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്
എള്ളില്‍ 46% എണ്ണയും 22% പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അര്‍ജന്റീന, സുഡാന്‍, നൈജീരിയ, റഷ്യ, ജപ്പാന്‍, മെക്സിക്കോ, ഈജിപ്ത്, ഇസ്രയേല്‍, ബ്രസീല്‍, തായ്ലന്റ് മുതലായ രാജ്യങ്ങളിലും എള്ള് ഉത്പാദിപ്പിക്കപ്പെടുന്നു. മൊത്തം 240000 ടണ്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട.് അതില്‍ 44 ശതമാനവും ഇന്ത്യയില്‍ തന്നെയാണ്. കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് കേരളത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. നീര്‍വാഴ്ച ഉള്ളതും മണല്‍രുചിയുള്ളതും പശിമരാശി ഉള്ളതുമായ മണ്ണാണ് ഇവക്ക് ഏറ്റവും അനുയോജ്യം. മണ്ണ് നല്ലവണ്ണം ഉഴുത് പൊടിയാക്കി ആവശ്യത്തിനുള്ള പശിമയും ചേര്‍ത്ത് കളകളെല്ലാം നീക്കം ചെയ്തിട്ടാണ് വിത്ത് വിതയ്ക്കുന്നത്. എള്ള് വിതയ്ക്കുമ്പോള്‍ ചാണകപ്പൊടിയും മണലും കൂട്ടികുഴച്ചാണ് വിതക്കാറ്. എള്ളെണ്ണ നല്ലെണ്ണ എന്ന പേരിലും അറിയപ്പെടുന്നു. എള്ളിന്‍ ഇല ശരീരത്തില്‍ നിന്ന് മെഴുക്ക് ഇളക്കാനായി ഉപയോഗിക്കുന്നു. പണ്ടുകാലത്ത് ചക്കില്‍ ആട്ടിയാണ് എണ്ണ ഉത്പാദിച്ചിരുന്നത്. ഇതിന്റെ പിണ്ണാക്ക് കാലികള്‍ക്കും കോഴികള്‍ക്കും തീറ്റയായും ഉപയോഗിക്കുന്നു. മുലപ്പാല്‍ വര്‍ധനവിനും ശരീരപുഷ്ടിക്കും വാതരോഗത്തിനും എള്ള് ഉപയോഗിച്ച് വരുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അര്‍ശോരോഗം എന്നിവക്കും എള്ള് നല്ലൊരു ഔഷദമാണ്. തീപൊള്ളലിന് അരച്ച് കെട്ടാനും വയറ്റിലെ ക്രമക്കേടുകള്‍ക്കും എള്ളിന്‍ ഇല ഉപയോഗിക്കാം. ഇല ഇടിച്ച് പിഴിഞ്ഞ നീരും അതിനു സമം കഞ്ഞുണ്ണി നീരും നെല്ലിക്ക നീരും ബ്രഹ്മി നീരും ചേര്‍ത്ത് ഇവയുടെ നാലില്‍ ഒരു ഭാഗം എണ്ണയും ചേര്‍ത്ത് കാച്ചിയുണ്ടാക്കുന്ന എണ്ണ കേശവര്‍ധനവിന് ഉത്തമ ഔഷധമാണ്. ശരീരപുഷ്ടിയുണ്ടാവാന്‍ എള്ളും അതിനു സമം ത്രിഫലചൂര്‍ണം ചേര്‍ത്ത് കഴിക്കുന്നതും എള്ളും അരിയും ചേര്‍ത്ത് വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും എള്ള് വറുത്തതും നാളികേരവും ഈത്തപ്പഴവും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ചുക്ക് പൊടിച്ചതിന്റെ ഇരട്ടി വറുത്ത എള്ളും അത്രത്തോളം ആടലോടകത്തിന്‍ ഇല വറുത്ത് പൊടിച്ചതും അതിനിരട്ടി ശര്‍ക്കരയും ചേര്‍ത്ത് ഇടിച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നതും ഒന്നാംതരം ചുമ സംഹാരിയാണ്. എള്ളും കരിനെച്ചിയിലയും ഉമ്മത്തിനിലയും അരച്ച് പുളിയിലച്ചാറില്‍ കുറുക്കി സുഖ ചൂടോടെ കാല്‍മുട്ടില്‍ വടിക്കുന്നതും വാതസംബന്ധമായ വേദനയോടു കൂടിയ അസുഖത്തിനു പറ്റിയ മരുന്നാണ്.ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ വിശേഷിച്ച് തൈലങ്ങള്‍ ഉണ്ടാക്കുന്നതിനും കുഴമ്പുകള്‍ ഉണ്ടാക്കുന്നതിനും എണ്ണ പ്രധാന ഘടകമാണ്.
ശരീരബലത്തിനും ധാതുപുഷ്ടിക്കും
എള്ളും അരിയും വറുത്തിടിച്ച് തിന്നുക.
ശരീരമനോഹാരിതയ്ക്ക്
കറുത്ത എള്ള് വറുത്ത് പൊടിച്ച്, നെല്ലിക്കയും, കയ്യോന്നിയും ഉണക്കി പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക.
വയറുവേദനയ്ക്ക്
ചുക്ക്, അതിന്റെ ഇരട്ടി എള്ള്, എള്ളിന്റെ ഇരട്ടി ശര്‍ക്കര ഇവയരച്ച് പാലില്‍ സേവിക്കുക.
വ്രണങ്ങള്‍ക്ക്
എള്ളും വേപ്പിലയും ചേര്‍ത്തരച്ചു തേന്‍ ചേര്‍ത്ത് ലേപനം ചെയ്യുകയാണെങ്കില്‍ വ്രണം ശുദ്ധമാകും. അതിനുശേഷം വേപ്പിലയരച്ച് തേനും നെയ്യും ചേര്‍ത്ത് ലേപനം ചെയ്താല്‍ വ്രണം ഉണങ്ങും.
കുഷ്ഠത്തിന്
കാരെള്ളും കാര്‍കോലരിയും കൂട്ടിപ്പൊടിച്ച് മുടങ്ങാതെ സേവിക്കുക.
വിഷമാര്‍ത്തവത്തിലും, ലുപ്താര്‍ത്തവത്തിലും
1. കുറച്ച് എള്ളെടുത്ത് വറുത്തുപൊടിച്ച് ഓരോ സ്പൂണ്‍ ദിവസേന രണ്ടുനേരം ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് കഴിച്ചു തുടങ്ങുക.2. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നത് ആര്‍ത്തവ അസുഖങ്ങള്‍ക്ക് നല്ലതാണ്.
രക്താര്‍ശ്ശസിന്
എള്ള് അരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുക.
വീക്കം, കുരുക്കള്‍
എള്ളില അരച്ചു ലേപനം ചെയ്യുക.
തലമുടിക്ക്
എള്ളെണ്ണ തേക്കുന്നതും, എള്ളിലയരച്ചു തലയ്ക്കു തുടര്‍ന്ന് ഉപയോഗിക്കുന്നതും നല്ലതാകുന്നു.
- aniel Babu ദോഷശാന്തിക്കും ഐശ്വര്യത്തിനും എള്ള്ഔഷധ ഗുണങ്ങള്‍ക്കൊപ്പം എള്ളിന് പൂജാദികര്‍മ്മങ്ങളിലും മഹനീയ സ്ഥാനമുണ്ട്. ലക്ഷ്മി ദേവിയെ തേടിയലഞ്ഞ മഹാവിഷ്ണുവിന്റെ വിയര്‍പ്പാണ് എള്ള് എന്നാണ് വിശ്വാസം. കറുത്ത എള്ള് കിഴികെട്ടി ഗൃഹത്തില്‍ സൂക്ഷിക്കുന്നത് ഐശ്വര്യദായകമായികരുതുന്നു.ശനിദോഷമുള്ളവര്‍ ശനിയാഴ്ചതോറും അയ്യപ്പക്ഷേത്രത്തിലോ ശനീശ്വര സന്നിധിയിലോ കത്തിക്കുന്ന നീരാജനത്തിന് എള്ള് ഉപയോഗിക്കുന്നു. എള്ള് പായസം കഴിക്കുന്നതും വളരെ നല്ലതാണ്. ജന്മനക്ഷത്രത്തിലും പിറന്നാള്‍ ദിവസവും ശനിയാഴ്ചയും എള്ളും മധുരവും കലര്‍ത്തി കാക്കയ്ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നതും ദോഷശാന്തിക്ക് സഹായിക്കും.
8 minutes ago · Like
Daniel Babu വെളുപ്പ്, കറുപ്പ് നിറത്തില്‍ എള്ള് രണ്ടിനമുണ്ട്. വെള്ളക്കെട്ടില്ലാത്ത നെല്പ്പാടങ്ങളിലെല്ലാം എള്ള് കൃഷിചെയ്യപ്പെടുന്നു. ഇവ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. വിത്തിന്റെ നിറം, ഇനം, ഭേദം അനുസരിച്ച് നല്ല വെളുപ്പു മുതല്‍ ചുവപ്പോ തവിട്ടോ കറുപ്പോ വരെയാകാം. വെളുത്ത വിത്തില്‍ നിന്നാണ് ഏറ്റവും നല്ല എണ്ണ ലഭിക്കുന്നത്. എള്ളെണ്ണ ശരീരത്തിന്‍ സ്‌നിഗ്ധത ഉണ്ടാക്കുകയും മലം അയഞ്ഞു പോകാന്‍ സഹായിക്കുകയും ആര്‍ത്തവം ത്വരിതപ്പെടുത്തുകയും മുലപ്പാല്‍ വര്‍ധിപ്പിക്കുകയും ശരീരപുഷ്ടി ഉണ്ടാക്കുകയും വാതം ശമിപ്പിക്കുകയും ബുദ്ധി, കേശം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചില ഔഷധപ്രയോഗങ്ങള്‍
രക്താതിസാരത്തിന്‍ ആര്‍ ഗ്രാം എള്ള് നല്ലതു പോലെ വെള്ളം ചേര്‍ത്തരച്ച് 10 ഗ്രാം വെണ്ണയില്‍ ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
രക്തവും ചളിയും കൂടി മലത്തിനൊപ്പ്പ്പം പോയാല്‍ കറുത്ത എള്ള് ആട്ടിന്‍ പാലില്‍ അരച്ചു കുടിക്കുന്നത് നല്ലതാണ്.
അല്പ്പാര്‍ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം എന്നീ അസുഖങ്ങള്‍ക്ക് എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നു ദിവസം തുടര്‍ന്ന് കുടിക്കുന്നതു കൊള്ളാം.
പൊള്ളലിന്‍ എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
എള്ള് പതിവായി ചവച്ചരച്ച് തിന്നുന്നത് പല്ലുകള്‍ക്ക് ബലവും ദൃഢതയും ഉണ്ടാകുന്നതിന് സഹായിക്കും.
No comments:
Post a Comment