ഉഷ്ണകാലാവസ്ഥയില്‍ വളരെയധികം കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം . പ്രധാനമായും ശുചിത്വമില്ലായ്മയാണ് രോഗത്തിന് കാരണമാകുന്നത്. ത്വക്ക് , കണ്ണ് തുടങ്ങിയവയ്ക്ക് മഞ്ഞ നിറം ബാധിക്കുന്നതാണ് ഇതിന്‍റെ പ്രകടമായ രോഗലക്ഷണം.
കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നിനാല്‍ മഞ്ഞപ്പിത്തം കാമല എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന പിത്തരസത്തിന്‍റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന തകരാറുകളാണ് മഞ്ഞപ്പിത്തം എന്ന രോഗത്തിന് കാരണമാകുന്നത്. പിത്തരസത്തിന് നിറം നല്‍കുന്ന വര്‍ണവസ്തുവായ ബിലിറൂബിനിന്‍റെ അളവ് രക്തത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് കണ്ണുകളിലും മറ്റും മഞ്ഞനിറം പ്രത്യക്ഷപ്പെടാന്‍ കാരണം.ഹെപ്പറ്റൈറ്റിസ് എ , ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ മഞ്ഞപ്പിത്തം രണ്ടുതരത്തിലുണ്ട് .യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് ഇത്.
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരള്‍ നിര്‍മ്മിക്കുകയും അത് പിത്താശയത്തില്‍ സംഭരിച്ച് അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന് നിറം നല്‍കുന്ന ബിലിറുബിന്‍ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളില്‍ 0.2 മി.ലി മുതല്‍ 05 മി.ലി. വരെയാണ്. ഇതില്‍ കൂടുതലായി പിത്തരസം രക്തത്തില്‍ കലര്‍ന്നാല്‍ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു.
കണ്ണുകളില്‍ വെളുത്ത ഭാഗത്ത് (കണ്‍ജങ്‍ക്റ്റൈവ) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു. ചിലപ്പോള്‍ നഖങ്ങള്‍ക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ല എങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലീഗ്രാം മുതല്‍ 8 മില്ലീഗ്രാമോ അതില്‍ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തില്‍ ബിലിറുബിന്റെ അളവ് കൂടുമ്പോള്‍ അത് മൂത്രത്തിലൂടെ പുറത്തുപോകാന്‍ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലര്‍ന്ന നിറത്തിലോ കാണപ്പെടുന്നു. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകള്‍, ആഹാരത്തിന് രുചിയില്ലായ്മ, ഛര്‍ദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.
മഞ്ഞപ്പിത്ത രോഗബാധയുടെ ലക്ഷണങ്ങള്‍
1. കണ്ണിനും ത്വക്കിനും പുറമെ മലമൂത്രാദികള്‍ക്കും മഞ്ഞനിറം.2. വിശപ്പില്ലായ്‌മ3. ഛര്‍ദ്ദി4. ശരീരമാസകലം പുകച്ചില്‍5. കടുത്ത ദാഹം6. കഠിനമായ ക്ഷീണം 7. പനി8. സന്ധികളിലും പേശികളിലും വേദന
ആധുനിക ഗവേഷണഫലമായി മഞ്ഞപ്പിത്തത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്
കരളില്‍ നിന്നും ചെറുകുടലിലേക്കുള്ള പ്രവാഹത്തിന് തറ്റസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്ത്രസം കെട്ടിക്കിടന്ന് രക്തത്തില്‍ വ്യാപിക്കുന്നതാണ് ഈ രോഗത്തിന്റെ കാരണം. സള്‍ഫാഡൈയാസിന്‍ പോലെയുള്ള അലോപ്പതിമരുന്നുകളുടെ ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ വിഭഗത്തിലെ മഞ്ഞപ്പിത്തത്തിന് രോഗലക്ഷണങ്ങള്‍ വളരെ സാവധാനം മാത്രമാണ് പ്രകടമാകുന്നത്. പിത്തവാഹിനിയില്‍ തടസ്സം ഗുരുതരാവസ്ഥയിലാണ് എങ്കില്‍ 30മില്ലീഗ്രാം/100മില്ലീഗ്രാം എന്ന തോതില്‍ വരെ പിത്തരസ-രക്ത അനുപാതം ഉണ്ടാകാം. ഇത്തരം മഞ്ഞപ്പിത്തത്തില്‍, പിത്തരസത്തിലെ ഘടകങ്ങള്‍ ത്വക്ക്നടിയില്‍ വരെ വ്യാപിക്കുന്നതിനാല്‍ ശരീരമാസകലം അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പോ കറുപ്പോ നിറങ്ങളില്‍ ഉണ്ടാകാറുണ്ട്.
ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസ്
ചില രോഗങ്ങള്‍ (മലമ്പനി, രക്തക്കുറവ്),വൈറസ്, രാസപദാര്‍ത്ഥങ്ങള്‍ (കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, ആള്‍ക്കഹോള്‍, ക്ലോറോഫോം, ഫോസ്‌ഫറസ്, ഫെറസ്, സള്‍ഫേറ്റ് എന്നിവ) മൂലം രക്തത്തിലുള്ള ശ്വേതരക്താണുക്കള്‍ നശിക്കുകയും, തത്ഫലമായി കരള്‍ കൂടുതലായി ബിലിറുബിന്‍ ഉത്പാദിപ്പിക്കുകയും ഇങ്ങനെ നിര്‍മ്മിക്കുന്ന ബിലിറുബിന്‍ പിത്തരസത്തിലൂടെ വിസര്‍ജ്ജിക്കുന്നതിന് കരളിന് കഴിയാതിരിക്കുകയും ചെയ്യുന്നു. ആവശ്യത്തില്‍ക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിന്‍ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന് വൃക്കകള്‍ക്ക് കഴിയാതിരിക്കുകയും ചെയ്താല്‍, ഇത് രക്തത്തില്‍ കെട്ടിക്കിടക്കുന്നതിന് ഇടയാവുകയും ചെയ്യും. ഇങ്ങനെ രക്തത്തില്‍ കെട്ടിക്കിടക്കുന്ന ബിലിറുബിന്‍ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം മഞ്ഞപ്പിത്തത്തില്‍ ചൊറിച്ചില്‍ ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു.
ഇന്‍ഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ്
ദഹനപ്രക്രിയയില്‍ പ്രോട്ടീനുകളുടെ വിഘടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന സിസ്റ്റൈന്‍ എന്ന അമിനോ ആസിഡിന്റെ അഭാവം ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളും ഇത്തരത്തില്‍ പകരുന്ന മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. ഇത് കരള്‍, പ്ലീഹ തുടങ്ങിയ അവയവങ്ങളില്‍ രോഗം ഉണ്ടാകുന്നതിന് കരണമാകുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളായ അസ്വസ്ഥത,ക്ഷീണം എന്നിവ വളരെ പെട്ടെന്ന് കാണപ്പെടുന്നു. രോഗിയുടെ രക്തത്തിലും മലത്തിലും ഈ രോഗത്തിന്റെ അണുക്കള്‍ ഉണ്ടാകാറുണ്ട്. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം, വൃത്തിഹീനമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, വെള്ളം എന്നീ മാധ്യമങ്ങള്‍ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. മഞ്ഞപ്പിത്തരോഗിക്ക് കുത്തിവയ്ക്കുന്നതിന് ഉപയോഗിച്ചതും അണുവിമുക്തമാക്കാത്തതുമായ സൂചി എന്നിവയുടെ ഉപയോഗവും രോഗം പരത്തുന്നതിന് സഹായക ഘടകങ്ങളാണ്[1].
വൈറല്‍ ഹെപ്പറ്റൈറ്റിസ്
ചികിത്സകള്‍
അല്ലോപ്പതിയില്‍ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകള്‍ ഇല്ല. രോഗലക്ഷണങ്ങള്‍ക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദം,മഞ്ഞപ്പിത്തചികിത്സയില്‍ മറ്റേതു ചികിത്സാ ശാസ്ത്രത്തിനെക്കാള്‍ പ്രാധാന്യം നല്‍കുന്നു ഹോമിയോപ്പതിയിലും ചികിത്സ ലഭ്യമാണ്.
ആയുര്‍വേദചികിത്സ
ത്രിദോഷങ്ങള്‍ അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. മഞ്ഞപ്പിത്ത രോഗചികിത്സയില്‍ വളരെ പ്രാധാന്യമുള്ള ഔഷധസസ്യം കീഴാര്‍നെല്ലിയാണ്. കീഴാര്‍നെല്ലി പാല്‍ക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനല്‍കുന്നു. ഇതിന് ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തില്‍ സേവിക്കുന്നത് നല്ലതാണ്. കൂടാതെ അമൃതിന്റെ നീര് തേന്‍ ചേര്‍ത്തുകഴിക്കാം. ശംഖുപുഷ്പം മുലപ്പാലുചേര്‍ത്ത് അരച്ച് കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ്.
മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള്‍ , മദ്യം , പുകവലി എന്നിവ പാടെ ഉപേക്ഷിക്കുക. ഉപ്പില്ലാത്ത ആഹാരം കഴിക്കുക. ഇളനീര്‍ വെള്ളം , കരിമ്പ് നീര്, മുന്തിരി നീര്, പാല്‍ , പഴവര്‍ഗ്ഗങ്ങള്‍ , മധുരം ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക .
ദ്രാക്ഷാദി കഷായം, പുനര്‍നവാദി കഷായം, വാശാഗുളുച്യാദി കഷായം എന്നിവയ്ക്ക് പുറമെ ഒട്ടേറെ മരുന്നുകള്‍ ആയുര്‍വേദത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ലഭ്യമാണ്.
ഔഷധങ്ങള്‍
വിപത്തിചൂര്‍ണ്ണം (മലശോധനയ്ക്ക് ഉപയോഗിക്കുന്നു)ധാത്രി ലേഹംധാത്ര്യാരിഷ്ടംകല്യാണഘൃതംനിംബത്രിഫലാദിക്വാദംപുനര്‍വാദികഷായംവാശനിംബാദികസ്ഹായംത്രിഫലാദികഷായംനാഗരപാല്‍ക്കഷായംചിത്രകാദി ചൂര്‍ണ്ണംത്രിവൃതാദിലേഹ്യംപഥ്യമണ്ഡൂരവടികയകൃതരിവൗഹംചിത്രകാദിലൗഹംപര്‍പ്പടാദ്യരിഷ്ടം
ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീര്‍, നെല്ലിക്കാനീര്, കരിമ്പിന്‍ നീര്, മുന്തിരിനീര്, മധുരം, പാല്‍, സൂചിഗോതമ്പ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇറച്ചി, മീന്‍, എണ്ണയുപയോഗിച്ചുകൊണ്ടുള്ള ആഹാരം മദ്യം ,പുകവലി തുടങ്ങിയവ നിര്‍ത്തേണ്ടതാണ്[1].
കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുക.
കീഴാര്‍നെല്ലി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ശതാവരിക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കാം.
പഴുത്ത മാങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം .
മൈലാഞ്ചിയുടെ തളിരിലകളുടെ നീര് കുടിക്കുക.
മാവിന്‍റെ തളിരിലകള്‍ അരച്ച് ഇളനീരില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.
കരിമ്പിന്‍ നീരും നെല്ലിക്കാനീരും സമം ചേര്‍ത്ത് അതിരാവിലെ തന്നെ സേവിക്കുക.
കീഴാര്‍ നെല്ലി, കഞ്ഞുണ്ണി വേര് എന്നിവ പശുവിന്‍ പാലില്‍ അരച്ചുകഴിക്കുക.
പൂവാംകുരുന്നില വേര് പശുവിന്‍ പാലില്‍ അരച്ചു കഴിക്കുക.
മാവിന്‍ തളിര്‍ ഇളനീര്‍ വെള്ളത്തിലരച്ച് സേവിക്കുക.
തഴുതാമ വേര് പാലിലരച്ച് കലക്കി പഞ്ചസാര ചേര്‍ത്ത് കുടിക്കുക.
കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീരും പാലും ചേര്‍ത്ത് കുടിക്കുക.
ചിറ്റാമൃത്, മുന്തിരി, കരിമ്പ് ഇവയുടെ കഷായത്തില്‍ പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
ഒരുനുള്ള് ജീരകവും പൂവാംകുരുന്നിലയും കൂടി അരച്ച് പാലില്‍ കലക്കി രാവിലെ കഴിക്കുക,
ദിവസേന മഞ്ഞളും കറിവേപ്പിലയും കടുക്കത്തോടും ചതച്ചിട്ട് മോര് കുടിക്കുക.
വെളുത്ത നൊച്ചിവേര് അരച്ച് മോരില്‍ സേവിക്കുക.
ചിറ്റമൃത്, കരിമ്പ്, വേപ്പിന്‍തൊലി, മുന്തിരി എന്നിവ കൊണ്ടുള്ള കഷായത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
മുള്ളങ്കി പച്ചക്ക് ചവച്ച് തിന്നുക .
കീഴാര്‍ നെല്ലി അരച്ച് പാലിലോ ഇളനീരിലോ ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാവും.
വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക.
പാവലിന്റെ ഇല പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രണ്ട് കായവും ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക.
മഞ്ഞപ്പിത്തമുള്ള കുട്ടികളെ രണ്ടുനേരം വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്.
തേങ്ങാപാല്‍ ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് മുഞ്ഞയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക.
മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാന്‍ രാവിലെ എണീറ്റയുടന്‍ മൂത്രം ഒരു പാത്രത്തിലെടുത്ത് അതില്‍ ചോറ് ഇട്ടു നോക്കുക. കുറച്ച് കഴിഞ്ഞ് വറ്റ് മഞ്ഞ നിറമാകുന്നുവെങ്കില്‍ മഞ്ഞപ്പിത്തമുണ്ടെന്നര്‍ത്ഥം. കണ്ണിന്റെയുള്ളില്‍ മഞ്ഞ നിറം കാണുകയും കൈകളിലും കാലുകളിലും മഞ്ഞ നിറം അനുഭവപ്പെടുകയും ചെയ്യും.
No comments:
Post a Comment