മത്തന്
"കുക്കുര്‍ബിറ്റേസി" എന്ന സസ്യകുലത്തില്‍പ്പെട്ട മത്തന്‍ ഇംഗ്ലീഷില്‍ "പമ്പ്കിന്‍" എന്നും സംസ്കൃതത്തില്‍ "ബ്രംഹിതഫലം" എന്നും അറിയപ്പെടുന്നു. വള്ളികളില്‍ ഉണ്ടാകുന്ന കായ്കളില്‍ ഏറ്റവും വലുത് മത്തനാണ്."പൊള്ളാച്ചി മത്തന്‍"എന്നു പറയുന്ന ഒരിനം മത്തന് ഏകദേശം അമ്പത് കിലോ വരെ തൂക്കം ഉണ്ടാകും . ഒരു കിലോഗ്രാം മാത്രം തൂക്കമുള്ള മത്തനുമുണ്ട്. നിലത്തോ, പന്തലുകളിലോ, പുരപ്പുറത്തോ പടര്‍ന്നുകയറുന്ന സവിശേഷതയും മത്തനുണ്ട്. മത്തനില്‍ വര്‍ഷമത്തന്‍, വേനല്‍മത്തന്‍ എന്നീ രണ്ടിനമാണ് പ്രധാനമായും കാണപ്പെട്ടു വരുന്നത്. എന്നാല്‍ മധുരം കൂടുതലുള്ളത് വര്‍ഷമത്തനിലാണ്‍്.ധാരാളം ഔഷധഗുണങ്ങളുള്ളതും എവിടെയും സുലഭമായി ലഭിക്കുന്നതുമായ ഒരു പച്ചക്കറിയാണ് മത്തന്‍.
ഒരു കപ്പ് ഉപ്പിടാതെ വേവിച്ച ,വെള്ളം വാര്‍ത്തു കളഞ്ഞ മത്തനില്‍ താഴെപ്പറയുന്ന പോഷകങ്ങളും ധാതു ലവണങ്ങളുമുണ്ട്,
പ്രോട്ടീന്‍ 2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് 12 ഗ്രാം ഭക്ഷ്യയോഗ്യ നാരുകള്‍ 3 ഗ്രാം പൊട്ടാസ്യം 564 മില്ലീഗ്രാം കാത്സ്യം 37 മില്ലിഗ്രാം ഇരുമ്പ് 1.4 മില്ലീഗ്രാം സിങ്ക് 1 മില്ലീഗ്രാം സെലിനിയം 50 മില്ലീഗ്രാം മഗ്നീഷ്യം 22 മില്ലീഗ്രാം വൈറ്റമിന്‍ ബി 2 മില്ലീഗ്രാം വൈറ്റമിന്‍ സി 12 മില്ലീഗ്രാം വൈറ്റമിന്‍ എ 2659 ഇന്റര്‍ നാഷണല്‍ യൂണിറ്റ് വൈറ്റമിന്‍ ഇ 3 മില്ലീ ഗ്രാം ഊര്‍ജം 50 കലോറി
മത്തന്‍ പ്രദാനം ചെയ്യുന്ന ഔഷധഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്. മത്തനിലെ മഞ്ഞ നിറത്തിലുള്ള കഴമ്പില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു.. ഇത് കാന്‍സറിനെ പ്രതിരോധിക്കുന്നു.. മത്തനിലടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ നാരുകള്‍ക്കും ഇതേ ഗുണമുണ്ട്. കാന്‍സര്‍ പ്രതിരോധം മാത്രമല്ല രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതിരിക്കാനും, രോഗപ്രതിരോധ ശക്തി കൈവരിക്കാനും മത്തന്റെ നിത്യോപയോഗം സഹായകമാകുന്നു. മത്തനിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് മത്തന്‍ ഗുണകരമാണെന്ന് ചുരുക്കം.. വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച്ചക്കുറവിനെ (മാക്കുലര്‍ ഡീജനറേഷന്‍ )ചെറുക്കാനും, തിമിരം ഉണ്ടാകാതിരിക്കാനും മത്തന്‍ നാം. ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.
മത്തനിലടങ്ങിയിരിക്കുന്ന സിങ്ക് എന്ന ധാതു ലവണത്തിന്‍് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുടാതെ എല്ലുകളുടെ ഗാഢത വര്‍ദ്ധിപ്പിക്കാനും ഈ ധാതു ലവണത്തിന്‍് കഴിവുണ്ട്. ഇത് എല്ലിന്റെ തേയ്മാനം തടയുന്നു. അതു കൊണ്ടു തന്നെ ആര്‍ത്തവ വിരാമം വന്ന സ്ത്രീകള്‍ ഭക്ഷണത്തില്‍ മത്തന്‍ ഉള്‍പ്പെടുത്തുന്നത് എന്തു കൊണ്ടും നല്ലതാണ്. പച്ചമത്തന്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിലല്‍പ്പം കുരുമുളകു പൊടി ചേര്‍ത്ത് പ്രഭാത വേളയില്‍ കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നല്ലപോലെ വര്‍ദ്ധിക്കുന്നതും ഉദരപ്പുണ്ണിന്( പെപ്റ്റിക് അള്‍സര്‍ ) ആശ്വാസം ലഭിക്കുന്നതുമാണ്. നാം പാഴാക്കിക്കളയുന്ന മത്തന്‍ക്കുരുവിനു പോലുമുള്ള ഔഷധ മൂല്യം നമ്മെ അമ്പരപ്പിക്കും. മത്തന്‍കുരുവിലുള്ള ഫൈറ്റോസ്റ്റീറോള്‍ എന്ന പദാര്‍ഥം പ്രോസ്ട്രേറ്റ് വീക്കത്തെ ചുരുക്കാന്‍ കഴിവുള്ളതാണ്. മൂന്നു നേരം വീതം ഒരാഴ്ചയോളം മൂന്നു പിടി തോട് കളഞ്ഞ മത്തന്‍ കുരു കഴിച്ചു വന്നാല്‍ പ്രോസ്ട്രേറ്റ് വീക്കത്തെ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്നതാണ്.
വാതത്തിനും മത്തന്‍ കുരു ഒരു ഔഷധം പോലെ പ്രയോജനം ചെയ്യും. മത്തന്‍ കുരു വറുത്ത് തോട് കളഞ്ഞ് ദിവസവും ഒരു നേരം കഴിക്കുന്നത് വാതരോഗത്തിനും , സന്ധിവീക്കത്തിനും ആശ്വാസം നല്‍കും.കൊളസ്ട്രോള്‍ കുറയ്ക്കുവാനും മത്തന്‍കുരുവിലെ ഫൈഫറ്റോസ്റ്റീറോളിനു കഴിവുണ്ട്. മത്തന്‍ കൊണ്ട് , രുചികരമായ എരിശ്ശേരി, കൂട്ടുകറി, ഓലന്‍ തുടങ്ങിയ കറികള്‍ ഉണ്ടാക്കാവുന്നതാണ്.പഴുത്ത മത്തന്‍ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട്. മത്തനിലെ പോഷകഗുണങ്ങള്‍ കൂടുതലും അതിന്റെ തോടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ തോട് കളയാതെയോ, തോട് നേരിയതോതില്‍ മാത്രം കളഞ്ഞോ വേണം മത്തന്‍ ഉപയോഗിക്കുവാന്‍..
Also in Health Watch
.
- അലര്‍ജി
- മഞ്ഞപ്പിത്തം
- അസിഡിറ്റി
- പ്രാഥമിക ചികിത്സ
- അല്‍ഷൈമേഴ്സ്
- ചര്‍മ്മരോഗങ്ങള്‍
- പകര്‍ച്ച വ്യാധി
.
- യോഗ
- ഫിറ്റ്നസ്
- അമിതക്ഷീണം
- ഭക്ഷണവും പോഷണവും
- ജോലിസ്ഥലത്തെ ആരോഗ്യം
- കുടുംബാരോഗ്യം
.
- പ്രമേഹം
- ഹൃദ്രോഗം
- കാന്‍സര്‍
- പനി
- പീഡിയാട്രിക്
- രക്തസമ്മര്‍ദം
- കൊളസ്ട്രോള്‍
- ആര്‍ത്രൈറ്റിസ്
- മാനസിക ആരോഗ്യം
- ഇ എന്‍ ടി
- ആസ്ത്മ
- അമിതവണ്ണം
- സ്ത്രീകളുടെ ആരോഗ്യം
Today In Healthwatch
പുകവലി നിര്‍ത്താന്‍
പുകയിലയിലെ ആസക്തിക്ക് കാരണക്കാരനായ നിക്കോട്ടിന്‍ ആണ് ഇവിടെ പ്രധാന വില്ലന്‍. പുകവലിക്കുമ്പോള്‍ രക്തത്തില്‍ ലയിച്ച് ഏതാണ്ട് 8 സെക്കന്റുകള്‍ക്കുള്ളില്‍ തലച്ചോറില്‍ എത്തുന്ന നിക്കോട്ടിന്‍
നീന്തലിന്റെ രസതന്ത്രം
ഏതൊരു വ്യായാമത്തിനും അതിന്റേതായ ആയാസമുണ്ട്. ശരീരത്തിലെ ദുര്‍മേദസ്സിനെ ഇളക്കിക്കളയാനാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും വിയര്‍ക്കണം. ഇത് നമ്മെ അസ്വസ്ഥമാക്കാതിരിക്കില്ല.
മുലപ്പാലിന്റെ മൂല്യം
മുലയൂട്ടുന്ന അമ്മമാര്‍ ദിവസേന 550 കാലറി അധികഭക്ഷണം കഴിക്കേണ്ടതുണ്ട്. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചിലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികളും പഴങ്ങളും ദിവസേന കഴിക്കണം.
മൈഗ്രേന്‍ എന്ന വില്ലന്‍
മൈഗ്രേന്‍ എന്ന ഉഗ്രവേദനയ്ക്ക് മിക്ക മരുന്നുകളും ഫലം ചെയ്യാറില്ല. തീവ്രമായ വേദനസംഹാരികളെപ്പോലും ചിലപ്പോള്‍ മൈഗ്രേന്‍ മുട്ടുകുത്തിക്കും.
No comments:
Post a Comment