പേരയില 4- 5 എണ്ണം , തിപ്പലി - 5 ഗ്രാം , ചുക്ക് - 5 ഗ്രാം , ചെറു നാരങ്ങ - അര മുറി . ശര്‍ക്കര - 20 ഗ്രാം വെള്ളം -250 മില്ലി
250 മില്ലി വെള്ളം എടുത്തു ചെറു തീയില്‍ ചൂടാക്കി അതില്‍ പേര ഇല ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു അതിന്റെ കൂടെ തിപ്പലി പൊടിച്ചതും ചുക്ക് പൊടിച്ചതും ഇട്ടു തിളപ്പിച്ച് ഇല വെന്തു കഴിയുമ്പോള്‍ ഇറക്കി അരിച്ചു കുറച്ചു ആറിയതി നു ശേഷം അര മുറി ചെറു നാരങ്ങ അതില്‍ പിഴിഞ്ഞ് ഒഴിച്ച് കുടിക്കുക . രസിച്ചു രുചിച്ചു അതിലെ രസങ്ങള്‍ അനുഭവിച്ചു കുടിക്കുക . വയര്‍ ഇളക്കം മാറും .
5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് - 10 മില്ലി ഒരു നേരം
5 മുതല്‍ 15 വയസ്സ് വരെ ഉള്ളവര്‍ക്ക് - 50 മില്ലി ഒരു നേരം
അതിനു മുകളില്‍ -200 മില്ലി വരെ കുടിക്കാം .
No comments:
Post a Comment