Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 31 January 2015

വായ് പുണ്ണ്

ഒരിക്കലെങ്കിലും വായ് പുണ്ണ് വരാത്തവരുണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങളില്‍ മുതല്‍ വൃദ്ധരില്‍ വരെ കണ്ടുവരുന്ന അസുഖമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടുന്ന ഗണത്തില്‍പ്പെട്ട ഒരസുഖമായിരുന്നില്ല വായ് പുണ്ണ്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ പരിഹരിച്ചിരുന്ന ഒരു നിസ്സാര രോഗമായിരുന്നു ഇത്. എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഈ രോഗം സാര്‍വത്രികമാകുകയും നിരവധി മരുന്നുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. നിസ്സാരമെങ്കിലും നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്തവിധത്തില്‍ വായ്പുണ്ണ് ചിലപ്പോള്‍ രൂക്ഷമായി തീരാറുമുണ്ട്. ചിലരില്‍ അടിക്കടി ഈ രോഗം കണ്ടുവരുന്നുണ്ട്. വായ്പുണ്ണിന് ഏതെങ്കിലും കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. മറിച്ച്, നിരവധി കാരണങ്ങള്‍കൊണ്ട് ഈ രോഗം വരാമെന്നാണ് പറയപ്പെടുന്നത്. വിറ്റമിന്‍-ബിയുടെ കുറവാണ് രോഗത്തിന്‍ പ്രധാന കാരണമായി കണക്കാക്കുന്നത്. കൂടാതെ ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ രോഗം വരാറുണ്ട്. രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പരിഹാരമാര്‍ഗം.
വായക്കുള്ളില്‍ കവിളിന്‍റെ ഉള്‍ഭാഗത്തും മോണകളിലും നാക്കിലും തൊണ്ടയിലും വെളുത്തതോ ഇളം മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം. കടുത്ത വേദനയും എരിവും പുളിയും തട്ടിയാല്‍ നീറ്റലും മൂലം രോഗി ബുദ്ധിമുട്ടിലാകും. സാധാരണ ഒരാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്ന വ്രണങ്ങള്‍ ചിലരില്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാം.വായിലെ വ്രണങ്ങള്‍ മൂലം ഭക്ഷണം കഴിക്കാനും പല്ലുകള്‍ ബ്രഷ് ചെയ്യാനും കഴിയാത്ത അവസ്ഥയുണ്ടാവും. വ്രണങ്ങള്‍ അധികമായാല്‍ സംസാരിക്കാനും പ്രയാസം നേരിടും.
വിറ്റമിന്‍-ബിയുടെ കുറവുമൂലം ഉണ്ടാവുന്ന വായ്പുണ്ണ് സമീകൃതാഹാരം കഴിക്കുകയും കൂടെ ബി-കോംപ്ളക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ സുഖപ്പെടുന്നതായി കണ്ടിട്ടുണ്ട്. വിറ്റമിന്‍-ബി കൂടുതലുള്ള മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഭക്ഷണത്തില്‍ ഇവ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ പ്രതിരോധശേഷി കൈവരിക്കാനുമാവും.
സ്ഥിരമായി ഉറക്കമൊഴിക്കുന്നവരിലും ഇടക്കിടെ വായ്പുണ്ണ് കണ്ടുവരാറുണ്ട്. ദിവസേന ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങുകയാണ് ഇതിനുള്ള പ്രതിവിധി. ആവശ്യത്തിന് ഉറങ്ങുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ ഉറക്കപ്രശ്നം മൂലമുണ്ടാകുന്ന വായ് പുണ്ണ് പെട്ടെന്ന് സുഖപ്പെടുന്നതായി കണ്ടിട്ടുണ്ട്.
മലബന്ധമുള്ളവരിലും വായ് പുണ്ണ് സാധാരണയാണ്. മരുന്നിന്‍റെ സഹായത്താലോ ഭക്ഷണക്രമീകരണം കൊണ്ടോ മലബന്ധം പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. നിരന്തരം മാനസിക സംഘര്‍ഷത്തെ നേരിടുന്നവരിലും സ്ഥിരമായി വായ്പുണ്ണ് കണ്ടുവരുന്നുണ്ട്. മനസ്സിന്‍റെസംഘര്‍ഷം കുറക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗയിലൂടെയും മറ്റും മനസ്സിന്‍റെ പിരിമുറുക്കം കുറക്കുകയും ചെയ്താല്‍ പ്രശ്നം ഒരു പരിധിവരെ നേരിടാനാവും. ദഹന സംബന്ധമായ പ്രശ്നമുള്ളവര്‍ ഭക്ഷണം ക്രമപ്പെടുത്തുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.
ജീവിതശൈലിയും അടുത്തകാലത്ത് ഈ രോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ആഹാരക്രമം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, വിശ്രമം, മനസ്സിന്‍റെ പിരിമുറുക്കം ലഘൂകരിക്കല്‍ എന്നിവയിലൂടെ സാധാരണഗതിയില്‍ വായ്പുണ്ണിനെ നേരിടാനാവും. വ്രണങ്ങളില്‍ പുരട്ടാനുള്ള ലേപനങ്ങള്‍ മുതല്‍ അകത്തേക്ക് കഴിക്കാനുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി നല്‍കിവരുന്നുണ്ട്.
നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍കൊള്ളുകയും ചെയ്യുക, വ്രണങ്ങളില്‍ തേന്‍ പുരട്ടുക, ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടക്കിടെ വായ് കവിള്‍കൊള്ളുക എന്നിവയാണ് നാടന്‍ ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നത്.

No comments:

Post a Comment