Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

ചിക്കന്‍പോക്സ്

പ്രവാസികൾ കഠിന ചൂടിലേക്ക് ...ഏപ്രിൽ മാസം കഴിയുന്നതോടു കൂടി ചൂടിന്റെ കാഠിന്യം വര്ദ്ധിക്കും ..ഗള്ഫ് മേഘലയിൽ ഇപ്രാവശ്യം ചൂടിനു കാഠിന്യം കൂടുമെന്ന് പറയുന്നു ..ഗള്ഫ് മേഘലയിൽ നാം ചൂട് കാലത്ത് കാണുന്ന പകര്ച്ച വ്യാധികളിൽ കേമൻ ചിക്കൻ പൊക്സ് തന്നെ ..വന്നു പെടുന്നത് എവിടെ നിന്നെന്നു ആര്ക്കും പറയാൻ കഴിയില്ല ..സമാധാനമുള്ളത് ഒരിക്കൽ ഇത് വന്നവര്ക്കു പെട്ടെന്ന് വരാനുള്ള സാധ്യതയില്ല ..എന്നാൽ വീണ്ടും വരില്ല എന്നും പറയാൻ കഴിയില്ല കുട്ടികൾ സ്കൂളിൽ നിന്നും ,വലിയവർ ഓഫീസിൽ നിന്നും ബസ്‌ ടാക്സി യാത്രയിൽ നിന്നും സിനിമാ തിയേറ്ററിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും നാം അറിയാതെ നമ്മോടൊപ്പം വരും ഈ വ്യാദി..പണ്ട് വസൂരി രോഗമായിരുന്നു ഇന്ന് അത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല എന്നാണു ആരോഗ്യ മേഘലയിൽ നിന്നും ഉള്ള അറിവുകൾ സൂചിപ്പിക്കുന്നത് ..മരുന്നില്ലാത്ത കാലത്ത് പാതി ജീവനോടെ കുഴിയിൽ ഇറക്കി വെക്കുന്ന കാലം നമ്മെ വിട്ടു പിരിഞ്ഞിട്ടു അധിക കാലം ആയിട്ടില്ല ..നമുക്ക് സുപരിചിതമാല്ലെങ്കിലും നമ്മുടെ മാതാ പിതാക്കൾക്കൊക്കെ ഇതേ കുറിച്ച് പറയാൻ ഉണ്ടാവും ..നമ്മുടെ വിഷയം ചിക്കൻ പോക്സ് ആണല്ലോ ..എന്തോ എന്റെ വീക്ഷണത്തിൽ ഇതിന്റെ ആരംഭം കാണുക വെള്ളി ചൊവ്വ ദിവസങ്ങളിലാണ് ..അതെന്തു കൊണ്ട് എന്നത് ശാസ്ത്രം അറിയാവുന്നവർ പറയട്ടെ .ഇനി എന്റെ വീക്ഷണം തെറ്റാണോ എന്ന് നിങ്ങൾ തന്നെ കണ്ടു പിടിച്ചു എന്നെ അറിയിക്കുക ..ചിക്കൻ പോക്സിന്റെ ആരംഭ ഘട്ടത്തിൽ കടുത്ത പനിയും ശരീര വേദനയും വിറയലും ശരീരത്തിന് ആരോഗ്യ കുറവും അനുഭവപ്പെടും ..ആ ദിവസം ഞാൻ മേൽ പറഞ്ഞ ചൊവ്വ വെള്ളി ദിവസമായിരിക്കും തുടക്കം ..പിന്നെ ഈ കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക നട്ടെല്ലിന്റെ ഭാഗത്തോ ..നെറും തലയിലോ നെഞ്ചിന്റെ നടു ഭാഗത്തോ നെറ്റിയുടെ നടുവിലോ ഗുഹ്യഭാഗത്തോ ഒന്നോ രണ്ടോ കുമിളകള്‍ പോലെ ആയിരിക്കും ..ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ നാം അറിയാതെ ചൊറിഞ്ഞു പോകും ..അപ്പോൾ അതങ്ങ് പൊട്ടും ..നമുക്കറിയാതെ നമ്മുടെ കൈകൾ എവിടെയൊക്കെ സ്പർശിക്കുന്നുവോ അവിടെയൊക്കെ പുള്ളിക്കാരൻ വിരുന്നു വരും ..ശനി ഞായര് ദിവസമാവുംപോഴേക്കും ശരീരത്തിന്റെ മിക്ക ഭാഗത്തും ആളെത്തും ..പിന്നെ കഠിന വേദനയും ക്ഷീണവും കാരണം എഴുന്നേല്ക്കാൻ പോലുമാവാതെ കഷ്ട്ടപ്പെടും ..ഇതിനു ഇപ്പോൾ അലോപ്പതിയിൽ മരുന്ന് നല്കുന്നുണ്ട് ..മാറാൻ വേണ്ടിയല്ല അസുഖത്തിന്റെ തീഷ്ണത അറിയാതിരിക്കാൻ വേണ്ടി ..കൂടാതെ കലാമിൻ ലോഷനും നല്കും ചൊറിയുന്ന ഭാഗത്ത് തേക്കാൻ ..ചൊറിച്ചിൽ ഇല്ലാതെയാക്കുകയാണ് ലക്‌ഷ്യം ..പണ്ട് കാലം മുതലേ നമ്മുടെ പൂർവ്വികർ ഇതിനു ചെയ്തിരുന്ന മരുന്നുകൾ തന്നെയാണ് പല ഡോക്റ്റർമാരും പറഞ്ഞു കൊടുക്കാർ പതിവ് ..വേപ്പില (ആര്യ വേപ്പ് ) വിരിപ്പിൽ വിരിച്ചു കിടക്കുക ..ശരീരത്തിന് ചൂടിനെ കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക പഴവർഗ്ഗങ്ങൾ ധാരാളം കൊടുക്കുക ..പൂവൻ പഴവും തണ്ണി മത്തൻ (ചക്കര മത്ത ) എന്നിവ ശരീരത്തിലെ ചൂടിനെ പുറത്തു കൊണ്ട് വരും ..കട്ടി കുറഞ്ഞ ആഹാരം മാത്രം കഴിക്കുക ..ഈ സമയത്ത് ശോധന തടയുന്ന കട്ടിയുള്ള ആഹാരങ്ങൾ ഒന്നും കഴിക്കരുത് ..പ്രത്യേകിച്ചും എണ്ണ പലഹാരങ്ങൾ ..എണ്ണ കലർന്ന ആഹാരങ്ങൾ പാചകം ചെയ്യുന്നത് തല്ക്കാലത്തേക്ക് വീട്ടില് അവധി കൊടുക്കുക ..ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് കൈ കൊണ്ട് ചൊറിയാതെ വേപ്പിലകൾ കൊണ്ട് ചെറിയ ചൂല് പോലെ കെട്ടിയുണ്ടാക്കി അത് കൊണ്ട് നേരിയ രീതിയിൽ ചൊറിയുന്ന ഭാഗത്ത് മർദ്ധിക്കുക..( അണുബാധയേല്ക്കാ്തിരിക്കാന്‍ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്) ചൊറിച്ചിൽ മാറുകയും വൃണം പെട്ടെന്ന് മാറുവാനും ഇടയാകും ..മാത്രമല്ല കൂടുതൽ ആളുകളിലേക്ക്‌ പകരുന്നതും തടയാൻ ഈ വേപ്പില പ്രയോഗം കൊണ്ട് സാധിക്കും ..കൂടാതെ വേപ്പിലഇട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് നിത്യവും ശരീരം തുടക്കുക (ഒപ്പുക )ദിവസവും വിരി മാറ്റി വീണ്ടും വേപ്പില മെത്ത ഉണ്ടാക്കിയിടുക ...പച്ച മല്ലി തുണിയിൽ കെട്ടി വെള്ളത്തിൽ ഇട്ടു വെച്ച് ആ വെള്ളം ഇടയ്ക്കിടെ കണ്ണിൽ ധാരയിടുക ..പഴ ജ്യൂസ് കളോ ഇളനീർ വെള്ളമോ രോഗിക്ക് കുടിക്കാൻ കൊടുക്കുക ..ടി വി .കമ്പ്യൂട്ടർ ഉപയോഗം പാടെ ഒഴിവാക്കുക ..കണ്ണിനു കാഴ്ച നഷ്ട്ടപ്പെടാൻ ഇടയാവും ..ഉണക്കമാവുമ്പോൾ ഒരിക്കലും ആ മൊരി നീക്കം ചെയ്യരുത് ..നല്ല വണ്ണം ചൊറിച്ചിൽ അനുഭവപ്പെടുന്ന സമയമാണ് ഉണക്ക സമയം ..ആ മൊരി താനേ അടര്ന്നു വീഴണം ..അതിനടിയിൽ മരുന്നുണ്ട് ..ആ മൊരി താനേ അടര്ന്നു വീണാൽ കലകൾ ഉണ്ടാവില്ല ..അടർത്തി യാണെങ്കിൽ അവിടെ ആ അടയാളം പോകാൻ ഇത്തിരി കാലമെടുക്കും ..എന്നാൽ ആന എല്ല് കിട്ടുമെങ്കിൽ അത് പൊടിച്ചു കലകൾ ഉള്ളിടത്ത് തേച്ചാൽ പെട്ടെന്ന് കലകൾ മാഞ്ഞു പോകും .മിക്കവാറും രണ്ടാഴ്ച കഴിയുമ്പോൾ അസുഖം താനേ മാറിക്കോളും ..മാറുന്ന ദിവസവും മിക്കവാറും ചൊവ്വ വെള്ളി ദിവസമായിരിക്കുമെന്നതു ശ്രദ്ധേയമാണ് ..കുളിക്കാൻ ആയാൽ കസ്തൂരി മഞ്ഞൾ അരച്ച് ശരീരത്തിൽ തേച്ചു പിടിപ്പിച്ചു വേപ്പില ഇട്ടു കാച്ചിയ വെള്ളം തണുപ്പിച്ചു അതിലാവട്ടെ കുളി .. നിങ്ങളുടെ കൂട്ടുകാര്ക്കും പങ്കു വെക്കുക അബ്ദുൽ കാതർ അറക്കൽ

No comments:

Post a Comment