കടുകെണ്ണ ഉപയോഗിയ്ക്കുമ്പോള്‍....
പാചകത്തിനും തേച്ചു കുളിയ്ക്കാനുമെല്ലാം പലതരം എണ്ണകള്‍ ലഭ്യമാണ്. ഇതിലൊന്നാണ് കടുകെണ്ണ.
കേരളത്തില്‍ കടുകെണ്ണ അധികം ഉപയോഗിയ്ക്കാറില്ലെങ്കിലും മറ്റു പല സ്ഥലങ്ങളിലും പാചകത്തിനു വരെ ഇത് ഉപയോഗിയ്ക്കാറുണ്ട്.
പാചകത്തിന് മാത്രമല്ല, ശരീരത്തില്‍ പുരട്ടാനും ഇത് ഉപയോഗിച്ചു വരുന്നു.
തണുപ്പു കാലത്ത് കടുകെണ്ണ ഉപയോഗിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഇത്തരം ഗുണങ്ങളെന്തെന്നറിയൂ,
മഞ്ഞുകാലത്തുള്ള പൊതുവായ ഒരു പ്രശ്‌നമാണ് ചര്‍മം വരളുകയെന്നത്. വരണ്ട ചര്‍മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.
കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും.
സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.
കോള്‍ഡ്, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും കടുകെണ്ണയ്ക്കു കഴിയും.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിന് നല്ലതാണ്.
തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്.
വയറുവേദനയ്ക്ക് വീട്ടുവൈദ്യങ്ങളില്‍ മുഖ്യമായത് കടുകെന്നയാണ്.
No comments:
Post a Comment