ശേഷി കൂട്ടാന്‍ ആയുര്‍വേദംഎന്താണ് 'ലൈംഗികശക്തി നേടല്‍' അല്ലെങ്കില്‍ വാജീകരണം? പൗരാണിക വചനത്തിലൂടെത്തന്നെ അത് മനസ്സിലാക്കാം.''വാജീകരണമന്വിച്ഛേല്‍ സതതം വിഷയീപുമാന്‍ പുഷ്ടിസ്തുഷ്ടിരപത്യഞ്ച ഗുണപത്തത്ര സംശ്രീതം''സംഭോഗാദി വിഷയങ്ങളോട് അതിതാല് പര്യമുള്ള മനുഷ്യന്‍ വാജീകരണത്തെ ആശ്രയിക്കണം. ശരീരപുഷ്ടിയും സന്തോഷവും സല്‍സന്തതിയും വാജീകരണത്തെ ആശ്രയിച്ചിരിക്കുന്നു. ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ചില വാജീകരണപ്രയോഗങ്ങള്‍ ചുവ ടെ ചേര്‍ക്കുന്നു.
ശരീരം ശുദ്ധീകരിച്ചശേഷം അഗ്നിബലത്തിനനുസരിച്ച് ഔഷധങ്ങള്‍ ഉപയോഗിക്കണം. വൈദ്യനിര്‍ദ്ദേശം അത്യാവശ്യം.
പാല്‍മുതുകിന്‍ കിഴങ്ങ്, തിപ്പലി, ചെന്നെല്ലിന്‍ വേര്, മുരളിന്‍ പരിപ്പ്, വയല്‍ചുള്ളിവേര്, നായ്ക്കുരണ വേര്, ഇവ പൊടിച്ച് 48ഗ്രാം വീതം നാഴി തേന്‍, 600ഗ്രാം പഞ്ചസാര, രണ്ടുനാഴി പുതിയ നെയ്യ് എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഇടിച്ച് ഇളക്കി യോജിപ്പിച്ച് 15 ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കുക. പാല്‍കുടിക്കുക.നായ്ക്കുരണപ്പരിപ്പ്, ഗോതമ്പ് ഇവ പാലില്‍വേവിച്ച് ആറിയാല്‍ നെയ്യും തേനും ചേര്‍ത്ത് ഭക്ഷിക്കുക. ഉഴുന്നുപരിപ്പ് പാലില്‍ വേവിച്ച് മേല്‍പ്രകാരം കഴിക്കുക.മുതുകിന്‍ കിഴങ്ങ് അതിന്റെ നീരില്‍ തന്നെ വളരെയധികം തവണ അരച്ച് ഉണക്കി പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.
നായ്ക്കുരണ വേരിട്ട് കുറുക്കിയ പാലില്‍ പലതവണ എള്ള് അരച്ച് ഉണക്കി പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.കുരുനെല്ലിക്ക കുരുകളഞ്ഞ് അതിന്റെ നീരില്‍ തന്നെ അരച്ചുണക്കി പൊടിച്ചു പഞ്ചസാരയും തേനും നെയ്യും ചേര്‍ത്ത് കഴിച്ച്, പാല്‍കുടിക്കുക.ഇരട്ടിമധുരത്തിന്‍ പൊടി 15 ഗ്രാം നെയ്യും തേനും സമമല്ലാതെ ചേര്‍ത്ത് കഴിച്ച് പാല്‍ കുടിക്കണം. അടപതിയന്‍ കിഴങ്ങ് പാലില്‍ വേവിച്ചരച്ച് തേനും പഞ്ചസാരയും കൂട്ടിക്കഴിക്കുക. പശുവിന്‍പാല്‍ കുടിക്കുക.നായ്ക്കുരണ വിത്ത്, വയല്‍ചുള്ളിവിത്ത് എന്നിവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് അപ്പോള്‍ കറന്ന പാലില്‍ കലക്കി കഴിക്കുക.
ചന്ദ്രനെപ്പോലെ വെളുത്ത തൈര് ചെറുതായി കലക്കി കട്ടഉടച്ച് തുണിയില്‍ അരിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കൂക. നമ്മള്‍ സാധാരണ കഴിക്കുന്ന ലെസ്സി തന്നെയാണിത്.നവരച്ചോര്‍ കഴിക്കുക. വാര്‍ദ്ധക്യത്തിലും നല്ല ലൈംഗികശേഷിയുണ്ടാവും.ഞെരിഞ്ഞില്‍്, വയല്‍ചുള്ളി വിത്ത്, ഉഴുന്ന്, നായ്ക്കുരണക്കുരു, ശതാവരിക്കിഴങ്ങ് ഇവപൊടിച്ച് പാലില്‍ കലക്കി കഴിക്കുക.ഞെരിഞ്ഞില്‍, നെല്ലിക്ക, ചിറ്റമൃത് ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക.
പ്രായമായവര്‍ക്കും പ്രമേഹം, രക്താതിമര്‍ദ്ദം, പക്ഷവാതം, അള്‍ഷിമേഴ്‌സ് രോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ലൈംഗിക ഉത്തേജനം കുറഞ്ഞെന്നു വരാം. ഇവര്‍ക്കെല്ലാം ഉപയോഗിക്കാവുന്ന ചില ആയുര്‍വ്വേദ ഔഷധ യോഗങ്ങളാണിവ. ഇവ പ്രായമായവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും, മധ്യവയസ്‌കര്‍ ക്കും ഉപയോഗിക്കാം.
No comments:
Post a Comment