കണ്ണ് രോഗം വരുന്നത് മുഖ്യമായും കണ്ണിനു ഉള്ളിലും തലയിലും ഉള്ള അഴുക്കുകള്‍ പുറന്തള്ളുന്നതിനു ശരീരം ചെയ്യുന്നത് ഇന്നത്തെ മനുഷ്യന്‍ മരുന്ന് വാങ്ങി ഒഴിച്ച് തടസ്സപ്പെടുത്തും . അനന്തര ഫലം കണ്ണ് രോഗങ്ങള്‍ വെള്ളെഴുത്ത് തുടങ്ങിയ രോഗങ്ങള്‍ . ശരീരം ചെയ്യുന്ന ചെറിയ ചെറിയ ശുദ്ധീകരണ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ആധുനിക മനുഷ്യന് ക്ഷമയും സമയവും ഇല്ല എന്നുള്ളതിന്റെ കാരണം പറഞ്ഞു വലിയ രോഗങ്ങള്‍ക്ക് അടിത്തറ ഇട്ട കൊടുക്കുന്നു .
കണ്ണ് അസുഖങ്ങള്‍ വരുമ്പോള്‍ കണ്ണില്‍ മണ്ണ് കിടക്കുന്നത് പോലെയും
ചിലര്‍ക്ക് രാവിലെ എണീക്കുമ്പോള്‍ കണ്ണ് പീള കെട്ടി അടഞ്ഞിരിക്കും . അങ്ങനെ വരുന്നത് കണ്ണില്‍ ഉള്ള അഴുക്ക് പുറത്തു വരുന്നതു കൊണ്ടാണ് എന്ന് മനസിലാക്കുക .
ചിലര്‍ക്ക് രാവിലെ എണീക്കുമ്പോള്‍ കണ്ണ് പീള കെട്ടി അടഞ്ഞിരിക്കും . അങ്ങനെ വരുന്നത് കണ്ണില്‍ ഉള്ള അഴുക്ക് പുറത്തു വരുന്നതു കൊണ്ടാണ് എന്ന് മനസിലാക്കുക .
അങ്ങനെ ഉണ്ടാകുമ്പോള്‍ കണ്‍ പീലികള്‍ വിരല്‍ കൊണ്ട് വലിച്ചു തുറക്കാതെ അല്പം ഉപ്പു കലര്‍ത്തി ചെറു ചൂടുള്ള വെള്ളം കൊണ്ട് കഴുകിയാല്‍ ആ അഴുക്കുകള്‍ ശുദ്ധം ആകുന്നതും കണ്‍ കുരു മുതലായ തൊല്ലകള്‍ ഉണ്ടാകാതെ ഇരിക്കുന്നതും ആണ്.
കണ്ണിനു അസുഖം വന്നാല്‍ എന്ത് ചെയ്യണം അടുത്ത ചോദ്യം ?
കൂടുതല്‍ ഇതള്‍ ഉള്ള ഒരു നന്ത്യാര്‍വട്ടം പൂവ് , ചുവന്നുള്ളി രണ്ടോ മൂന്നോ എണ്ണം ഒന്നോ രണ്ടോ നുള്ള് സാധരണ ജീരകം (പേരും ജീരകം കരിം ജീരകം എന്നൊന്നും ചോദിക്കണ്ട ) ഇവകള്‍ ആണ് വേണ്ടത് .
നന്ത്യാര്‍വട്ടം പൂവ് ഇതളുകളും ഉള്ളി തൊലി കളഞ്ഞു എടുത്തതും ജീരകവും കൂടെ ചേര്‍ത്തു നല്ല വണ്ണം ചതച്ചു എടുക്കുക . ശുദ്ധമായ വെള്ള തുണിയില്‍ ചതച്ച സാധനങ്ങള്‍ ഇട്ടു കിഴി പോലെ ആക്കി ഒരു ഐ വാഷ് കപ്പില്‍ 10 മില്ലി ശുദ്ധമായ വെള്ളം എടുത്തു കിഴിയില്‍ നിന്നും 3 തുള്ളി അതില്‍ പിഴിഞ്ഞ് ഒഴിക്കുക . അതിനു ശേഷം കണ്ണ് തുറന്നു ആ കപ്പ് കണ്ണില്‍ വെച്ച് കൃഷ്ണമണി മുകളിലോട്ടും താഴോട്ടും സൈടുകളിലെക്കും പതുക്കെ കറക്കുക . കണ്ണ് ശുദ്ധി ആകുന്നതോടോപ്പം അല്പം എരിച്ചില്‍ ഉണ്ടായാലും അത് മാറി കഴിയുമ്പോള്‍ സുഖം തോന്നും . രണ്ടു കണ്ണിനും ചെയ്യണം എന്ന് നിര്‍ബന്ധം . ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കണ്ണു അസുഖങ്ങള്‍ ഭേദമാക്കാന്‍ ശരീരം ചെയ്യുന്ന പ്രവൃത്തിക്ക് സപ്പോര്‍ട്ട് ആയിരിക്കും . അസുഖം ഭേദമാകുംപോള്‍ കണ്ണിനു കൂടുതല്‍ തെളിച്ചവും ആരോഗ്യവും ഉണ്ടാകും .
No comments:
Post a Comment