ചൊറിയും ചിരങ്ങും
"മായീൻ വൈദ്യരെ മേലാകെ ചൊറിയും ചിരങ്ങും കാരണം അങ്ങേരു എവിടേം പോകാൻ കൂട്ടാക്കുന്നില്ല ..പണിക്കാണെങ്കിൽ ആരും വിളിക്കുന്നില്ല ...വീട്ടിലെ കാര്യം ഇച്ചിരെ കഷ്ട്ടാണ് ...എന്തേലും വഴി പറഞ്ഞു തരീൻ" കല്യാണി സങ്കടത്തോടെ വിഷമം പറഞ്ഞപ്പോൾ മായീൻ വൈദ്യര്ക്ക് വിഷമം തോന്നി "യ്യൊരു കാര്യം ചെയ്യ് കല്യാണി ..നാല്പാമര തൊലി കഷായം വെച്ച് എണ്ണ ഒഴിച്ച് ത്രിഫല (കടുക്ക ,നെല്ലിക്ക,താന്നിക്ക) ചന്ദനം രാമച്ചം ഇരട്ടിമധുരം അകിൽ ഇവ സമം എടുത്തു അരച്ച് കലക്കി കൽക്കം (എണ്ണ കാച്ചുമ്പോള്‍ പൊടിച്ചുചേര്ക്കേ ണ്ട ഔഷധം) ചേർത്ത് കാചിയരിച്ചു ദേഹത്തിൽ തേച്ചു കൊടുക്കൂ ...“എല്ലാ വൈദ്യരെ ഈ ത്രിഫല കൊണ്ട് വേറെ എന്തെങ്കിലും അസുഗങ്ങള്‍ മാറോ.... മ്മടെ ദേവൂ ഇന്നാളു പറയുന്നത് കേട്ട് ...അതൂടെഒന്നു പറയോ ..” “ ന്റെ കല്യാണീ യയി പ്പോ പോയി ഞാ പറഞ്ഞത് ചെയ്യീന്‍ .എന്നിട്ട് ബാക്കി ...ഈ മരുന്ന് കൊണ്ട് ഓന്റെ ചൊറിയും ചിരങ്ങും മാറികൊള്ളും.. പിന്നെ അത് കഴിഞ്ഞാ ഇങ്ങോട്ടൊന്നു വരാൻ പറയണം ...ഓന്റെ അകമൊന്നു ശുദ്ദിയാക്കണം...ന്തേ...“ആയിക്കോട്ടെ
No comments:
Post a Comment