ആസ്‌ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം.
ആസ്‌ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്‌ജില്‍വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. ആസ്‌ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക.
മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയും കഴിക്കാന്‍ പാടില്ല. അലര്‍ജിയുണ്ടാക്കുന്ന വസ്‌തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്‌ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കും. തൊഴിലിന്റെ സ്വഭാവം, അലര്‍ജി, ചില മരുന്നുകള്‍, ഭക്ഷണ - പാനീയങ്ങള്‍, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്‍ദം തുടങ്ങിയവയെല്ലാം ആസ്‌ത്മ വര്‍ധിക്കാന്‍ കാരണമാകുന്നു.
ആസ്‌ത്മയും ആയുര്‍വേദവും
ആസ്‌ത്മയ്‌ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്‌ത്മയുടെ അസ്വസ്‌ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്റെയും രോഗി യുടെയും സ്‌ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുവാനും രോഗത്തിന്റെ ആവര്‍ത്തനസ്വഭാവം കുറയ്‌ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്‌മരസായനം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്. ആസ്‌ത്മയുടെയും അലര്‍ജിയുടെയും അസ്വസ്‌ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.
1. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.2. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.3. കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക.4. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക5. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക.6. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക.7. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവചേര്‍ത്ത് കഷായം വച്ചു കുടിക്കുക.
No comments:
Post a Comment