Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

ഓര്‍മ്മക്കുറവ്‌ പരിഹരിക്കാം ആയുര്‍വേദത്തിലൂടെ

  1. Alzheimer's Disease
കുട്ടിക്ക്‌ ഓര്‍മ്മക്കുറവുണ്ട്‌, ക്ലാസില്‍ ശ്രദ്ധയില്ല, കുട്ടിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നൊക്കെ മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക്‌ വിളിച്ചുവരുത്തി അധ്യാപകര്‍ പരാതി പറയാറുണ്ട്‌. കുട്ടികളിലായായും മുതിര്‍ന്നവരിലായാലും ഓര്‍മക്കുറവ്‌ പരിഹരിക്കാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ മാര്‍ഗങ്ങളുണ്ട്‌.
വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള സമൂഹത്തില്‍ നിന്നും സാധാരണ ഉയര്‍ന്നുവരുന്ന ഒരു പരാതിയാണ്‌ ഓര്‍മ്മക്കുറവ്‌. അധ്യാപകര്‍ക്കു വിദ്യാര്‍ഥികളെക്കുറിച്ച്‌ പറയാനുള്ള ഏറ്റവും വലിയ പരാതിയും ഇതുതന്നെ. കുട്ടിക്ക്‌ ഓര്‍മ്മക്കുറവുണ്ട്‌, ക്ലാസില്‍ ശ്രദ്ധയില്ല, കുട്ടിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നൊക്കെ മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക്‌ വിളിച്ചുവരുത്തി അധ്യാപകര്‍ പരാതി പറയാറുണ്ട്‌. കുട്ടികളിലായായും മുതിര്‍ന്നവരിലായാലും ഓര്‍മ്മക്കുറവ്‌ പരിഹരിക്കാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ മാര്‍ഗങ്ങളുണ്ട്‌.
ഓര്‍മ്മക്കുറവ്‌ പലവിധം
ഒരു പരിധിക്കപ്പുറം ഉണ്ടാകുന്ന മറവിയോ, അല്ലെങ്കില്‍ കഴിഞ്ഞ കാലത്ത്‌ നടന്ന സംഭവങ്ങളെക്കുറിച്ച്‌ നമുക്കുള്ള അറിവിനെ ക്രോഡീകരിച്ച്‌ തിരികെ എടുക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്‌ഥയാണ്‌ ഓര്‍മ്മക്കുറവ്‌. പെട്ടെന്ന്‌ ഉണ്ടാകുന്നത്‌, സാവധാനം ഉണ്ടാകുന്നത്‌, സ്‌ഥിരമായി ഉണ്ടാകുന്നത്‌, താല്‍ക്കാലികമായി ഉണ്ടാകുന്നത്‌ എന്നിങ്ങനെ ഓര്‍മ്മക്കുറവിനെ കാരണങ്ങള്‍ അനുസരിച്ച്‌ പലതായി തരംതിരിക്കാം. ചിലവ്യക്‌തികളില്‍ അടുത്തകാലത്ത്‌ ഉണ്ടായ സംഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തതരത്തിലും ചിലരില്‍ വളരെ മുമ്പുനടന്ന സംഭവങ്ങളെ ഓര്‍മ്മിക്കാന്‍ കഴിയാത്ത തരത്തിലും ചിലപ്പോള്‍ ഇവ രണ്ടും കൂടിയ തരത്തിലും ഓര്‍മ്മക്കുറവ്‌ അനുഭവപ്പെടുന്നതായി കാണാം.
ചില സമയങ്ങളില്‍ പല കാര്യങ്ങളും മനഃപൂര്‍വമല്ലാതെ തന്നെ മറന്നു പോകാറുണ്ട്‌. ഇത്‌ സാധാരണമാണ്‌. ഉപയോഗിക്കുന്ന വാഹനത്തിന്റെ താക്കോല്‍ മറന്നുവയ്‌ക്കുക, നേരത്തേ പരിചയപ്പെട്ട ഒരാളിനെ വീണ്ടും കാണുമ്പോള്‍ പേര്‌ ഓര്‍മ്മിക്കാനാകാതെ വരിക തുടങ്ങിയ മറവി നിത്യജീവിതത്തില്‍ പലരും അനുഭവിച്ചിട്ടുണ്ടാവും.
ഓര്‍മ്മക്കുറവിനെയും ചിന്താശക്‌തിക്കുറവിനെയും ഒരു പരിധിവരെ 'പ്രായമേറുക' എന്ന അവസ്‌ഥ സ്വാധീനിക്കുന്നുണ്ട്‌. എന്നാല്‍ മറ്റ്‌ രോഗാവസ്‌ഥകള്‍ ഒന്നുമില്ലെങ്കില്‍ പ്രായം കൂടുന്നതുകൊണ്ടു മാത്രം ഓര്‍മ്മക്കുറവ്‌ ഉണ്ടാകുന്നില്ല.
പ്രായത്തിനനുസരിച്ചുണ്ടാകുന്ന ഓര്‍മ്മക്കുറവ്‌ പലപ്പോഴും ജീവിത പ്രശ്‌നങ്ങളോ ജോലിയിലെ തടസങ്ങളോ ഗൗരവമായതരത്തില്‍ ഉണ്ടാക്കാറില്ല. അന്നന്നു ചെയ്യേണ്ടതായ പ്രവൃത്തികളെക്കുറിച്ച്‌ മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ കൃത്യമായി കുറിപ്പുകള്‍ എഴുതി സൂക്ഷിക്കേണ്ടിവരിക, മുന്‍പരിചയമുള്ള ഒരാളെ പെട്ടെന്ന്‌ മനസിലാക്കാതെവരിക മുതലായ ചെറിയ പ്രശ്‌നങ്ങള്‍ നമുക്ക്‌ തരണം ചെയ്യാനാവുന്നതാണ്‌. അവ നിത്യജീവിതത്തെ അത്രയധികം ബാധിക്കാത്തതുമാണ്‌.
രോഗവും രോഗലക്ഷണവും
ഓര്‍മ്മക്കുറവ്‌ ഒരുപറ്റം രോഗലക്ഷണങ്ങളോടൊപ്പം ഉണ്ടാകുന്ന അവസ്‌ഥയുമുണ്ട്‌. ശരിയായ രീതിയില്‍ ഓര്‍മ്മ കിട്ടാതിരിക്കുക, കാര്യവിചാരം ഇല്ലാതിരിക്കുക, ചിന്തിക്കാനുള്ള കഴിവ്‌ നഷ്‌ടപ്പെടുക മുതലായ രോലക്ഷണങ്ങളോടൊപ്പം ഉണ്ടാകുന്ന ഇത്തരം ഓര്‍മ്മക്കുറവ്‌ സാവധാനം തുടങ്ങുകയും ജോലി ചെയ്യാനുള്ള കഴിവിനെയും സമൂഹത്തില്‍ ഇടപഴകാനുള്ള കഴിവിനെയും വ്യക്‌തി ബന്ധങ്ങളെയും കാലപ്പഴക്കത്തില്‍ നശിപ്പിക്കും വിധം തീവ്രമാവുകയും ചെയ്യുന്നു.
മിക്കപ്പോഴും ചെറിയ ഓര്‍മ്മക്കുറവു മാത്രമായി തുടങ്ങുന്ന ഈ രോഗാവസ്‌ഥ പിന്നീട്‌ വളരെ മോശമാകുന്നു. ഇതിന്റെ ഫലമായി ചോദിച്ച അതേ കാര്യം തന്നെ വീണ്ടും ചോദിക്കുക, സംസാരിക്കുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും മറന്നുപോവുക, വാക്കുകള്‍ പരസ്‌പരം മാറിപ്പോവുക, പതിവായി ചെയ്‌തു പരിചയമുള്ള പ്രവര്‍ത്തിപോലും ചെയ്യുന്നതിന്‌ കൂടുതല്‍ സമയമെടുക്കുക, പതിവ്‌ സ്‌ഥലത്തുകൂടി നടക്കുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ സ്‌ഥല പരിചയം നഷ്‌ടമാവുക, പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ മാനസികാവസ്‌ഥയിലും സ്വഭാവത്തിലും പെട്ടെന്ന്‌ മാറ്റങ്ങള്‍ വരിക, സഞ്ചരിക്കുന്ന ദിശ മനസിലാക്കുന്നതിനും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനും ബുദ്ധിമുട്ട്‌ അനുഭവപ്പെടുക എന്നീ അവസ്‌ഥകളില്‍ എത്തിച്ചേരുന്നു. നാം സ്‌ഥിരമായി കേള്‍ക്കുന്ന 'അല്‍ഷിമേഴ്‌സ്' എന്ന രോഗം വരെ ഇത്തരം അവസ്‌ഥയുടെ പരിധിയില്‍ വരും.
ഒരു വ്യക്‌തിക്ക്‌ അയാളുടെ തനതായ ശൈലിയിലും രീതിയിലും ചിന്തിക്കാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥയെ മനോവിഭ്രമം എന്നു പറയുന്നു. ഒരിക്കല്‍ മനോവിഭ്രമം ഉണ്ടായവരില്‍ ആളുകളെ തിരിച്ചറിയുന്നതിനോ സ്‌ഥലം തിരിച്ചറിയുന്നതിനോ, ദിവസം, തീയതി എന്നിവ കൃത്യമായി ഓര്‍മ്മിക്കുന്നതിനോ സാധിക്കാറില്ല. ഏതൊരു കാര്യത്തിലും തീരുമാനം എടുക്കുന്നതിന്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയും ചെയ്യും. മനോവിഭ്രമം എന്ന അവസ്‌ഥ പെട്ടെന്നോ, സാവധാനത്തിലോ ഉണ്ടാകാം. ക്ഷതങ്ങള്‍, ഔഷധങ്ങളുടെ ഉപയോഗം, രോഗാവസ്‌ഥകള്‍, സാഹചര്യങ്ങള്‍, മദ്യം, മറ്റ്‌ ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം ഇവ മനോവിഭ്രമത്തിന്‌ കാരണമാകാം.
രോഗങ്ങള്‍മൂലം ഓര്‍മ്മക്കുറവ്‌
പല രോഗങ്ങളും ചികിത്സകളും ഓര്‍മ്മക്കുറവ്‌ ഉണ്ടാക്കും. ഒരു ഔഷധമോ പല ഔഷധങ്ങള്‍ ചേര്‍ന്ന മിശ്രിതമോ ഓര്‍മ്മക്കുറവിനും മനോവിഭ്രമത്തിനും കാരണമാകും. സ്‌ഥിരമായ മദ്യപാനം മാനസിക ശക്‌തിയെ കുറയ്‌ക്കുന്നതും മറ്റ്‌ ഔഷധങ്ങളോട്‌ പ്രതികരിച്ച്‌ പലപ്പോഴും ഓര്‍മ്മശക്‌തിയെ നശിപ്പിക്കുന്നതുമാണ്‌. അപകടത്തിലോ, വീഴ്‌ചയിലോ തലയ്‌ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, പലതും ബോധക്ഷയം ഉണ്ടാക്കിയില്ലെങ്കില്‍ പോലും ഓര്‍മ്മക്കുറവിന്‌ കാരണമായേക്കാം. അധികമായ മാനസികസമ്മര്‍ദം, ജിജ്‌ഞാസ, വിഷാദചിന്ത എന്നിവ ഓര്‍മ്മക്കുറവിനും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നതിനും മനോവിഭ്രമത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങളെ അലട്ടുന്നപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിരോഗത്തിന്‌ ഉപയോഗിക്കുന്ന ആന്റിഹിസ്‌റ്റമിന്‍, അധികമായ ആകാംഷാരോഗത്തിന്‌ ഉപയോഗിക്കുന്ന ഔഷധങ്ങള്‍, പേശികള്‍ക്ക്‌ വിശ്രമം നല്‍കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍, ശസ്‌ത്രക്രിയയ്‌ക്കുശേഷം ഉപയോഗിക്കുന്ന വേദനാസംഹാരികള്‍ എന്നിവയില്‍ പലതും ഓര്‍മ്മക്കുറവ്‌ എന്ന രോഗാവസ്‌ഥയ്‌ക്കു കാരണമായിത്തീരാറുണ്ട്‌.
അമിതമായ പുകവലി തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം കുറയ്‌ക്കുന്നതു മൂലം ഓര്‍മ്മശക്‌തിക്കുറവിന്‌ കാരണമാകുന്നു. വിഷാദം, അമിത മാനസികസമ്മര്‍ദം എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ വൈഷമ്യം ഉണ്ടാക്കുകയും ഇതുമൂലം ഓര്‍മ്മശക്‌തിയെ ബാധിക്കുകയും ചെയ്യുന്നു. വളരെയധികം മാനസികസമ്മര്‍ദത്തിലായിരുന്ന ഒരാളുടെ മനസ്‌ കൂടുതല്‍ വ്യതിചലിക്കുകയും അത്‌ ഓര്‍മശക്‌തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളില്‍ തടസം ഉണ്ടാകുകയോ പൊട്ടുകയോ ചെയ്യുന്നതുമൂലം രക്‌തപ്രവാഹം തടസപ്പെടുന്നു. അത്‌ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും താല്‍ക്കാലികമായ ഓര്‍മ്മക്കുറവ്‌ ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്‌ഥയിലുള്ള ഒരു വ്യക്‌തിക്ക്‌ ചെറുപ്പകാലത്തെക്കുറിച്ചുള്ള അവ്യക്‌തമായ ഓര്‍മ്മ ഉണ്ടായിരിക്കും. എന്നാല്‍ ഇന്നത്തെ ദിവസം നടന്ന കാര്യങ്ങള്‍പോലും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയില്ല.
തലച്ചോറിലുണ്ടാകുന്ന അനാവശ്യമായ കോശസമൂഹവളര്‍ച്ച (ട്യൂമര്‍) ഓര്‍മ്മക്കുറവ്‌ ഉണ്ടാക്കുകയും ചിന്താവൈകല്യങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യാറുണ്ട്‌.തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ശേഷിക്കുറവ്‌ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ആഗീരണത്തെ കുറയ്‌ക്കുകയും കോശങ്ങളുടെ ആരോഗ്യക്കുറവിന്‌ കാരണമാവുകയും ചെയ്യും. ഉറക്കത്തിലെ വ്യതിയാനങ്ങളും ശരീരത്തിന്റെ പോഷകവൈകല്യങ്ങളും ഓര്‍മ്മക്കുറവിന്‌ കാരണമാകാറുണ്ട്‌. ഉറക്കത്തിന്റെ അളവും ഗുണവും ഈ കാര്യത്തില്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്‌. വളരെ കുറഞ്ഞ ഉറക്കവും ഉറക്കത്തില്‍ നിന്നും ഇടയ്‌ക്കിടെ ഉണരുന്നതും ക്ഷീണത്തിനു കാരണമാവുകയും അത്‌ ഓര്‍മ്മശക്‌തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
മറവിയെ മറികടക്കാന്‍
നിലവാരമുള്ള ഭക്ഷണം ഓര്‍മ്മശക്‌തിയെ നിലനിര്‍ത്താന്‍ സഹായകരമാണ്‌. നല്ല കൊഴുപ്പും മാംസ്യവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന്‌ അനിവാര്യമാണ്‌. പ്രത്യേകിച്ചും ജീവകം ബി 1, ബി 2 എന്നിവ. ഈ ജീവകങ്ങള്‍ ചുവന്ന രക്‌താണുക്കളെയും ആരോഗ്യമുള്ള നാഡീകോശങ്ങളെയും പരിപാലിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ ഇവയുടെ കുറവ്‌ ഓര്‍മ്മശക്‌തിയെ പ്രതികൂലമായി ബാധിക്കും. ഓടുക, നീന്തുക, സൈക്കില്‍ ചവിട്ടുക മുതലായ കായിക വിനോദങ്ങള്‍ക്ക്‌ തലച്ചോറിനെയും ഓര്‍മ്മയെയും ശക്‌തിപ്പെടുത്തുന്നതില്‍ നല്ല സ്വാധീനം ഉണ്ട്‌. ഇവയൊക്കെ തലച്ചോറിലേക്ക്‌ ഓക്‌സിജനും പോഷക ഘടകങ്ങളും വേണ്ടരീതിയില്‍ എത്തിക്കുകയും നാഡികളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇവ കുട്ടികളില്‍ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു. വാര്‍ധക്യത്തില്‍ പോലും മാനസികാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
കുട്ടികള്‍ കായിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുകയും ഏതു സമയവും പഠിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്‌. ഇത്‌ തെറ്റായ പ്രവണതയാണ്‌. കായിക വിനോദങ്ങള്‍ ബുദ്ധിശക്‌തിയെ സ്വാധീനിക്കുന്നുണ്ട്‌. നിത്യേന ഉപയോഗിക്കുന്ന ആഹാരസാധനങ്ങളില്‍ പലതിലും ബുദ്ധിശക്‌തിക്കും ഓര്‍ശക്‌തിക്കും ആവശ്യമായ ജീവകം ബി1, ബി12, മാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. അവ തിരിച്ചറിഞ്ഞ്‌ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
മുട്ട, വെണ്ണ, ആട്ടിറച്ചി, പോത്തിറച്ചി, കക്കയിറച്ചി, ഞണ്ട്‌, കൊഞ്ച്‌, കൂന്തല്‍, ട്യൂണ, ഉണങ്ങിയ ബീന്‍സ്‌, മത്സ്യം, ഗ്രീന്‍പീസ്‌, പിസ്‌താ, പാല്‍, ഓട്‌സ്, ഓറഞ്ച്‌, അരി, ഗോതമ്പ്‌, കടലവര്‍ഗങ്ങള്‍, സോയാബീന്‍, ബദാം പരിപ്പ്‌, കശുവണ്ടി, നിലക്കടല എന്നിവയിലെല്ലാം മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
നെല്ലിക്ക, ബ്രഹ്‌മി, ശംഖുപുഷ്‌പം, വയമ്പ്‌, സ്വര്‍ണം, വെണ്ണ മുതലായ ബുദ്ധിശക്‌തിയെ വര്‍ധിപ്പിക്കുന്ന ചേരുവകള്‍ അടങ്ങിയ ഔഷധങ്ങള്‍ വിപണിയില്‍ സുലഭമാണ്‌. ഇവയെല്ലാം നല്ല ഫലം തരുന്നതുമാണ്‌. ധാര, ശിരോവസ്‌തി, തളം മുതലായ ആയുര്‍വേദ ചികിത്സാക്രമങ്ങളും ഔഷധങ്ങള്‍ ചേര്‍ത്ത്‌ തയാറാക്കുന്ന എണ്ണകള്‍ തലയില്‍ തേയ്‌ക്കുന്നതും ഓര്‍മ്മക്കുറവ്‌ പരിഹരിക്കുന്നതിനും ബുദ്ധിശക്‌തി വര്‍ധി ക്കുന്നതിനും ഗുണപ്രദമാണ്‌.

No comments:

Post a Comment