Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

എന്നെന്നും ആരോഗ്യത്തോടെ

ചേര്‍ത്തു തിളപ്പിച്ചും ഉപയോഗിക്കാം. രാമച്ചം, ശതാവരി, മൂവില, ഓരില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി, കക്കുംകായ്‌ തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിടു കളയാത്ത ഞവരയരിയും ഉലുവയും ആശാളിയും ചേര്‍ത്തു തയാറാക്കുന്ന മരുന്നുകഞ്ഞിയുമുണ്ട്‌. കടയില്‍ നിന്ന്‌ വാങ്ങുന്ന കഞ്ഞിക്കൂട്ടില്‍ ഇത്തരം മരുന്നുകളെല്ലാം തന്നെ ചേര്‍ക്കാറുണ്ട്‌. ചെറുപനച്ചി, കുടങ്ങല്‍, തൊട്ടാവാടി, ചങ്ങലംപരണ്ട തുടങ്ങിയവ ചതച്ചു നേര്‍ത്ത തുണിയില്‍ കിഴികെട്ടി അരികൊണ്ടു കഞ്ഞിവച്ചു തിളച്ചുവരുമ്പോള്‍ കഞ്ഞിയിലേക്ക്‌ ഇടുക. കുരുമുളകു ചതച്ചതും ജീരകപ്പൊടിയും ചുക്കുപൊടിയും ഒന്നോ രണ്ടോ തുണ്ടു കറുവാപ്പട്ടയും കഞ്ഞിയില്‍ ചേര്‍ത്ത്‌ അടുപ്പില്‍നിന്നു വാങ്ങുക. കിഴി പിഴിഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. എങ്കിലേ പൂര്‍ണഗുണം ലഭിക്കൂ. ഉലുവയും ഏലക്കയും മരുന്നുകഞ്ഞിയില്‍ ചേര്‍ത്താല്‍ സ്വാദേറും.
ആരോഗ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം പല രോഗങ്ങളും അകറ്റാനും മരുന്നുകഞ്ഞി സഹായിക്കുന്നു. അത്താഴസമയത്താണു മരുന്നുകഞ്ഞി കഴിക്കാന്‍ നല്ലത്‌. മരുന്നുകഞ്ഞി കുടിക്കുമ്പോള്‍ പഥ്യം നോക്കണമെന്നില്ല. എങ്കിലും, മത്സ്യമാംസാദികള്‍ ഒഴിവാക്കുന്നതു നന്ന്‌. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണം. ഏഴ്‌, പതിനാല്‌, ഇരുപത്തിയൊന്ന്‌ എന്നിങ്ങനെ അടുപ്പിച്ച്‌ മരുന്നുകഞ്ഞി സേവിച്ചാല്‍ മാത്രമേ പൂര്‍ണഗുണം ലഭിക്കുകയുള്ളൂ. എത്ര ദിവസം കഴിക്കണമെന്നത്‌ ഓരോരുത്തരുടെയും ഇഷ്‌ടമാണ്‌. എറ്റവും കുറഞ്ഞ ഏഴു ദിവസമെങ്കിലും കഴിച്ചെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ. മരുന്നുകഞ്ഞി തണുത്തുപോകുംമുന്‍പു കഴിച്ചാലേ പൂര്‍ണഗുണം കിട്ടൂ. ഇതുപോലെതന്നെ പ്രധാനമാണു തേച്ചുകുളി. ദേഹമാസകലം എണ്ണതേച്ചുപിടിപ്പിച്ചശേഷം ഇളംചൂടുവെള്ളത്തില്‍ കുളിക്കാം. എണ്ണമെഴുക്കു നീക്കാന്‍ പയറുപൊടി ഉപയോഗിച്ചാല്‍ ത്വക്കിന്‌ ആരോഗ്യവും സൗന്ദര്യവുമേറും.
കര്‍ക്കടക സൂപ്പും മലയാളിയും
കര്‍ക്കടക കഞ്ഞി മലയാളിയുടെ മെനുവില്‍ ഇടംപിടിച്ചെങ്കിലും രോഗത്തെ അകറ്റുന്നതിനും ശരീരത്തിന്റെ ഊര്‍ജം കാത്തു സൂക്ഷിക്കുന്നതിനു കര്‍ക്കടക സൂപ്പിനും വലിയ പ്രാധാന്യമുണ്ട്‌. ശരീരത്തിന്റെ ക്ഷീണം അകറ്റി ആരോഗ്യം രക്ഷിക്കുന്നതിനും ആയുര്‍വേദ സൂപ്പ്‌ ഉത്തമമാണ്‌. കടുത്ത തണുപ്പില്‍ ഉറഞ്ഞിരിക്കുന്ന ശരീര പേശികളെ ഉണര്‍ത്തുകയാണ്‌ സൂപ്പിന്റെ ജോലി. ദഹന പ്രക്രിയ മികച്ചതാക്കുന്നതിനും സൂപ്പ്‌ വളരെ നല്ലതാണ്‌.
വെജ്‌ ആന്‍ഡ്‌ നോണ്‍വെജ്‌ സൂപ്പ്‌..
രണ്ടു തരം സൂപ്പുകളാണ്‌ ആയുര്‍വേദത്തില്‍ പറയുന്നത്‌. മാംസ രസായനവും, സസ്യ രസായനവുമാണു ആ രണ്ടു തരം സൂപ്പുകള്‍. ഓരോരുത്തരുടെയും ഇഷ്‌ടമനുസരിച്ച്‌ ഏതുവേണമെന്ന്‌ തീരുമാനിയ്‌ക്കാം.
മാംസ രസായനം...
കൊഴുപ്പേറിയ ഇറച്ചിയുടെ ഭാഗം ഇടങ്ങഴി വെള്ളത്തിലിട്ട്‌ നന്നായി തിളപ്പിക്കുക. തുടര്‍ന്നു കാല്‍ഭാഗം ഔഷധങ്ങള്‍ ചേര്‍ക്കുക. ദശമൂലവും, ആറ്‌ അരിവകകളും ചേര്‍ക്കാം. നെയ്യ്‌, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയവയും ആവശ്യത്തിനു ചേര്‍ക്കാം. ആട്ടിറച്ചിയാണ്‌ ഉപയോഗിക്കുന്നത്‌.
സസ്യ രസായനം
ചെറുപയര്‍, മുള്ളങ്കി, പയര്‍, കടല തുടങ്ങിയവയാണു സസ്യ രസായനത്തിന്‌ ഉപയോഗിക്കുന്നത്‌. ദശമൂലവും, ആറ്‌ അരിവകകളും ഇതില്‍ ചേര്‍ക്കാം. നെയ്യ്‌, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയവ സൂപ്പ്‌ സ്വാദിഷ്‌ഠമാക്കുന്നതിനാണു ചേര്‍ക്കുന്നത്‌.
എങ്ങനെ കഴിക്കണം...
സൂപ്പ്‌ കഴിക്കുന്നതിനു രണ്ടു ദിവസം മുന്‍പ്‌ ശരീരത്തിലെ മാലിന്യങ്ങള്‍ എല്ലാം പുറത്തു കളയണം. ഇതിനായി വയറിളക്കി ശരീരത്തിലെ അനാവശ്യ പദാര്‍ഥങ്ങള്‍ പുറത്തു കളയണം. തുടര്‍ന്നു രണ്ടു ദിവസത്തേക്കു ഭക്ഷണം കട്ടി കുറഞ്ഞ പദാര്‍ഥങ്ങള്‍ മാത്രമാക്കണം. രണ്ടു മുതല്‍ അഞ്ചു ദിവസം വരെ സൂപ്പ്‌ കഴിക്കാം. സൂപ്പ്‌ കഴിക്കുന്ന ദിവസങ്ങളില്‍ കഠിന ജോലികള്‍ ചെയ്യുകയോ ഉറക്കം നില്‍ക്കുകയോ ചെയ്യരുത്‌. വൈകിട്ടു കിടക്കും മുന്‍പ്‌ സൂപ്പ്‌ കഴിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്‌. സൂപ്പ്‌ കഴിച്ചശേഷം പച്ചവെള്ളം കുടിക്കരുത്‌. തിളപ്പിച്ചാറിച്ച ചുക്കുവെള്ളമായിരിക്കും ഉത്തമം. ലഘുവായതും, ചൂടുള്ളതും, തുറന്നിരിക്കാത്തതുമായ ഭക്ഷണമാണ്‌ ഈ സമയങ്ങളില്‍ ഉത്തമം.മഴക്കാലത്ത്‌ ചെറുപയര്‍ കറികള്‍ ധാരാളമുപയോഗിക്കണം. എളുപ്പം ദഹിക്കുമെന്നതും പ്രോട്ടീന്‍ ധാരാളമുണ്ടെന്നതും ഇതിന്റെ മെച്ചം.മാത്രവുമല്ല ഏതു രോഗാവസ്‌ഥയിലുള്ളവര്‍ക്കും കഴിക്കാവുന്ന പദാര്‍ഥമാണെന്നതും ചെറുപയറിന്റെ ഗുണം കൂട്ടുന്നു. ഭക്ഷണപദാര്‍ഥങ്ങള്‍ ചെറുചൂടോടെ ഉപയോഗിക്കണം. പഴകിയ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത്‌.എണ്ണചേര്‍ത്ത പലഹാരങ്ങളും ഭക്ഷണവസ്‌തുക്കളും ഒഴിവാക്കുന്നത്‌ നല്ലത്‌. ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ഭക്ഷണം ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ പലതവണ ചൂടാക്കി ഉപയോഗിക്കാതിരിക്കുക.
കഷായം
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്ന കാലമാണ്‌ മഴക്കാലം. മിഥുനം - കര്‍ക്കടകം മാസങ്ങളില്‍ രാസ്‌നാണ്ടാദി കഷായം കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. ആര്‍ക്കും കഴിക്കാവുന്ന ഉത്തമകഷായമാണ്‌ ഇന്ദുകാന്തം. ദശമൂലങ്ങളാണ്‌ ഈ കഷായത്തിലെ പ്രധാനഘടകങ്ങള്‍. യവന്യാദി ചൂര്‍ണം ഉച്ചയ്‌ക്കോ രാത്രിക്കോ ഒരു നേരം ആഹാരത്തിനു മുന്‍പ്‌ ചൂടുവെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ദഹനശക്‌തി കൂട്ടും. കാട്ടുതുളസിവേര്‌, വിഷ്‌ണുക്രാന്തി, ചുക്ക്‌ എന്നിവ സമാസമം ചേര്‍ത്ത്‌ കഴിക്കാം. സാധാരണ പനിമുതല്‍ ഏതുപനിയും ഭേദമാകും.വിഷ്‌ണുക്രാന്തി, തഴുതാമ എന്നിവ കഷായം വച്ച്‌ മോരുചേര്‍ത്തുകഴിച്ചാല്‍ പനിമാറും. പനിവരാതിരിക്കാനുള്ള പ്രതിരോധത്തിനും ഇതു നല്ലതാണ്‌.
വേണ്ടത്‌, വേണ്ടാത്തത്‌
തണുപ്പ്‌ ക്രമേണ വര്‍ധിക്കുന്ന കാലം. ഭക്ഷണം, വിശ്രമം, ഉറക്കം, ലൈംഗികത ഇവ ഏറ്റക്കുറച്ചിലില്ലാതെയും മിതമായും അനുവര്‍ത്തിക്കേണ്ട കാലമാണ്‌ കര്‍ക്കടകം. വ്യായാമം അധികമാകരുത്‌. പനി മുതല്‍ വയറിളക്കം വരെ നീളുന്ന അനേകം പകര്‍ച്ചവ്യാധികള്‍ കര്‍ക്കടകം എത്താന്‍വേണ്ടി നോക്കിയിരിക്കുകയാണ്‌. നനഞ്ഞ വസ്‌ത്രങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്‌. തണുത്തതും ശരീരത്തിനു തണുപ്പ്‌ നല്‍കുന്നതുമായ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കണം. എരിവിനും ചവര്‍പ്പിനും മുന്‍തൂക്കം കൊടുക്കാം. ധാന്യങ്ങളും പയറും കൂടുതല്‍ കഴിക്കണം.രോഗങ്ങളുണ്ടാക്കുന്ന വൈറസ്‌ വെള്ളത്തിലൂടെയാണ്‌ എത്തുന്നതെന്ന്‌ മറക്കേണ്ട. വെള്ളം തിളപ്പിച്ചാറ്റിത്തന്നെ കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പല സ്‌ഥലത്തു നിന്ന്‌ വരുന്ന മഴവെള്ളം ഒഴുകുന്നിടമെല്ലാം മലിനപ്പെടുത്താം എന്ന്‌ ഓര്‍ക്കുക. പഴയ വെള്ളവും പുതിയ വെള്ളവും കൂടി ചേരുമ്പോള്‍ കിണറ്റിലെ വെള്ളത്തിനും മിശ്രഭാവം വരും. തണുപ്പില്‍ വീടിനുള്ളില്‍ രോഗാണുക്കളുടെ സാന്നിധ്യം വര്‍ധിക്കും. വീടും പരിസരവും പുകയ്‌ക്കുന്നത്‌ ഇവയെ പുറംതള്ളാനാണ്‌. കുന്തിരിക്കമോ അങ്ങാടി മരുന്നോ ഇട്ട്‌ പുകയ്‌ക്കാം. ആവശ്യമെങ്കില്‍ മാത്രം എല്ലാ വാതിലുകളും ജനലുകളും തുറന്നാല്‍ മതി.
മാംസം വര്‍ജിക്കണമെന്നില്ല. ദഹനക്കുറവിന്‌ ഇടയാക്കുന്നതിനാല്‍ അമിത ഉപയോഗം കുറയ്‌ക്കണം. മോര്‌ കാച്ചി ഉപയോഗിക്കാം, പക്ഷേ തൈര്‌ ഉപയോഗിക്കേണ്ട. ശരീരത്തിനും മനസ്സിനും നൈര്‍മല്യമുള്ള കാലമായതിനാല്‍ ഉഴിച്ചിലും പിഴിച്ചിലും ഔധസേവയും അടങ്ങുന്ന സുഖചികിത്സയ്‌ക്കും കര്‍ക്കടകം ഉത്തമമാണ്‌. മഴക്കാലത്തെ കുളിരിലും തണുപ്പിലും മൂടിപ്പുതച്ച്‌ എത്ര ഉറങ്ങിയാലും കൊതിതീരില്ല. പകല്‍ ഉറക്കം തീര്‍ത്തും ഒഴിവാക്കണം. രാത്രി ഉറങ്ങാതിരിക്കുന്നതും ആരോഗ്യത്തിന്‌ നല്ലതല്ല. കഫ-പിത്തദോഷങ്ങള്‍ക്ക്‌ ഇത്‌ വഴിയൊരുക്കും. കുളി ചൂടുവെള്ളത്തിലാക്കണം. വസ്‌ത്രങ്ങളും ധൂമത്തില്‍ പുകച്ചെടുക്കുന്നത്‌ നല്ലതാണ്‌. നനഞ്ഞ അടിവസ്‌ത്രങ്ങള്‍ ഫംഗസ്‌ ബാധയ്‌ക്ക് കാരണമാകും.
Panikoorkka
മഴക്കാലത്ത്‌ കഫജന്യരോഗങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്‌ഥയിലെത്തും. ജലദോഷം, കഫക്കെട്ട്‌, അലര്‍ജി, ചുമ എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി പിടിപെടും. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ നീര്‌ സമം തേന്‍ചേര്‍ത്ത്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത്‌ നല്ലതാണ്‌. കുരുമുളക്‌, തുളസിയില, ചുക്ക്‌, കരിപ്പെട്ടി ഇവ വെന്തുണ്ടാക്കുന്ന കഷായം കുഞ്ഞിനു കൊടുക്കാം. ചായ, കാപ്പി എന്നിവയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന പാനിയമാണിത്‌. അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഈ കഷായം ഒരു സ്‌പൂണ്‍ വീതം മൂന്നുനേരം നല്‍കാം. ഏതെങ്കിലും വിധത്തില്‍ തലനനഞ്ഞാല്‍ രാസ്‌നാദി പൊടി തലയില്‍ തിരുമ്മണം. കഴിവതും തണുപ്പടിയ്‌ക്കാത്ത രീതിയില്‍ വേണം കൊച്ചു കുഞ്ഞുങ്ങളെ കൊണ്ടു നടക്കാന്‍.
ശുചിത്വം മഴക്കാലത്ത്‌
ചെരുപ്പില്ലാതെ യാത്ര ചെയ്യരുത്‌.കാല്‍പാദം മുഴുവനായി മൂടിയ പാദരക്ഷകള്‍ ധരിക്കണം. എലിപ്പനിയുടെ രോഗാണുക്കളെ തടയാന്‍ ഇതുസഹായിക്കും. യാത്രകഴിഞ്ഞു വരുമ്പോള്‍ കൈകാലുകള്‍ കഴുകിയശേഷമേ വീട്ടില്‍ പ്രവേശിക്കാവൂ. ശരീരത്തിലെ മുറിവുകള്‍ മൂടിക്കെട്ടി വയ്‌ക്കാന്‍ മറക്കരുത്‌. തണുപ്പില്ലാത്ത മുറികളില്‍ താമസിക്കാന്‍ ശ്രദ്ധിക്കണം.പരിസരശുചിത്വം മഴക്കാലത്ത്‌ അത്യന്താപേക്ഷി തമാണ്‌. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്‌. ഒഴുക്കിക്കളയണം. വെള്ളം കെട്ടിനിന്നാല്‍ അതില്‍ അല്‍പ്പം വേപ്പെണ്ണ തളിക്കുക. കൊതുക്‌ ഉള്‍പ്പെടെയുള്ളവയുടെ കീടങ്ങള്‍ നശിക്കും.

No comments:

Post a Comment