താഴ്ന്ന രക്തസമ്മര്‍ദ്ദം സൂക്ഷിക്കുകനിശബ്ദ കൊലയാളിയെന്നാണ് രക്തസമ്മര്‍ദ്ദം അറിയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേക്കാള്‍ അപകടകരമാണ് കുറഞ്ഞ രക്ത സമ്മര്‍ദ്ദം.
രക്തധമനികളുടെ ഭിത്തികളില്‍ രക്തചംക്രമണസമയത്ത് ഉണ്ടാകുന്ന മര്‍ദ്ദത്തേയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. ഹൃദയത്തില്‍ നിന്നും പമ്പു ചെയ്യുന്ന രക്തത്തെ ശരീരത്തിലുള്ള വിവിധ പേശികളിലും അവയവങ്ങളിലും എത്തിക്കുന്നത് ധമനികളിലൂടെയാണ്.
സിസ്റ്റോളിക് (ഹൃദയസങ്കോചം മൂലമുള്ള) സമ്മര്‍ദ്ദം, ഡൈസ്റ്റോളിക് (ഹൃദയവികാസം മൂലമുള്ള) സമ്മര്‍ദ്ദം എന്നിങ്ങനെ രക്തസമ്മര്‍ദ്ദം രണ്ടു തരത്തിലുണ്ട്. . സാധാരണ ഇത് യഥാക്രമം 120/80 നിലയിലാണ്. രക്തം ധമനികളിലേയ്ക്ക് പമ്പു ചെയ്യുന്നതിന് കൂടുതല്‍ മര്‍ദ്ദമുപയോഗിക്കേണ്ടിവരുന്നു. പമ്പ് ചെയ്തതിനു ശേഷം ഹൃദയം വിശ്രമിയ്ക്കുന്പോള്‍ മര്‍ദ്ദം കുറയുകയും രക്തം തിരികെ ഹൃദയത്തിനുള്ളില്‍ നിറയുകയും ചെയ്യുന്നു. സിസ്റ്റോളിക് പ്രഷര്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയില്‍ 120 ല്‍ നിന്നും 90 വരെയും ഡൈസ്റ്റോളിക് 80ല്‍ നിന്നും 60 വരെയും താഴാം. നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ പ്രകാരം ഇങ്ങനെ കുറയുന്നതിനെ താഴ്ന്ന രക്തസമ്മര്‍ദ്ദമെന്നു വിളിയ്ക്കുന്നു.
താഴ്ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പോടെന്‍ഷന്‍ മൂലം ധമനികളിലും സിരകളിലും കൂടിയുള്ള രക്തപ്രവാഹത്തിനു ശക്തി കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കാം. രക്തപ്രവാഹത്തിന്‍റെ കുറവു മൂലം തലച്ചോറ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ പ്രാണവായുവും പോഷണങ്ങളും എത്തുന്നതു കുറയുന്നു. ഇതു മൂലം ഈ അവയവങ്ങള്‍ക്കു തകരാറു സംഭവിക്കാം.
എന്നാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പോലെ കൃത്യമായ അളവുകള്‍ കൊണ്ടല്ല മറിച്ച് രക്തപ്രവാഹത്തിന്‍റെ കുറവു മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ കൊണ്ടു മാത്രം പ്രവചിക്കുവാന്‍ പറ്റുന്ന അവസ്ഥയാണിത്. ചിലര്‍ക്കു സ്ഥിരമായി 90/50 എന്ന മര്‍ദ്ദം കാണപ്പെടും. പക്ഷേ പ്രത്യേക ക്ഷീണങ്ങളൊന്നും ഉണ്ടാകുകയില്ല. അതു കൊണ്ട് ഇവര്‍ക്കു താഴ്ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപോ ടെന്‍ഷന്‍ ഉണ്ടെന്ന് ഊഹിക്കാന്‍ സാധ്യമല്ല. എന്നാല്‍ സാധാരണ നിലയില്‍ 120/80 ഉള്ള വ്യക്തിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് 100/60 നിലയിലെത്തിയാല്‍ ഇതുണ്ടെന്നുറപ്പു വരുത്താം.
തലയ്ക്കു കനകുറവു തോന്നുക, തലകറക്കം, എഴുന്നേറ്റു നില്‍ക്കുന്പോള്‍ ബോധം കെടുക ഇങ്ങനെ താഴ്ന്ന രക്തസമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന അസുഖത്തിനെ ഓര്‍ത്തോസ്റ്റാറ്റിക് ഹൈപോടെന്‍ഷന്‍ എന്നു വിളിയ്ക്കുന്നു. നിവര്‍ന്നു നില്‍ക്കുമ്പോള്‍ രക്തപ്രവാഹത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നു. ഇതിനു മതിയായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധാരണ വ്യക്തിയുടെ ഹൃദയത്തിനു സാധിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള രക്തചംക്രമണ സ്ഥിതി നിലനിര്‍ത്തിപ്പോരാന്‍ ഹൈപോടെന്‍ഷനുള്ള വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കാതെ വരുന്നു.
തന്‍മൂലം ഹൃദയപേശികളിലെ രക്തധമനികളിലെയ്ക്കുള്ള രക്തപ്രവാഹത്തിന്‍റെ അളവു കുറയുന്നു. ഇതേത്തുടര്‍ന്ന് വ്യക്തിക്ക് നെഞ്ചുവേദന, ഹൃദയസ്തംഭനം മുതലായ അവസ്ഥകള്‍ ഉണ്ടായേക്കാം. വൃക്കകളിലേക്കുള്ള രക്തപ്രവാഹത്തിന്‍റെ അളവു കുറഞ്ഞാല്‍ മാലിന്യങ്ങള്‍ നീക്കുവാനുള്ള അതിന്‍റെ കഴിവ് കുറയും. ഇക്കാരണങ്ങളാല്‍ രക്തത്തിലുള്ള യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവയുടെ അളവുകള്‍ കൂടും. ജീവനു തന്നെ ഭീഷണിയായി വൃക്കകള്‍ , കരള്‍ , ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് മസ്തിഷ്ക്കാഘാതം തന്നെ സംഭവിക്കാനുള്ള വഴിയൊരുക്കും.
No comments:
Post a Comment