രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ എന്തു കഴിക്കണം?
ആര്‍ട്ടറി രക്‌തകുഴലുകളിലെ സമ്മര്‍ദ്ദമാണ് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. ടെന്‍ഷന്‍, അമിതവണ്ണം, അമിതമായി ഉപ്പ് ഉപയോഗിക്കുക തുടങ്ങിയവയാണ് രക്‌തസമ്മര്‍ദ്ദത്തിന് സാധരണയായി കണ്ടുവരുന്ന കാരണങ്ങള്‍. ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം തുടങ്ങിയവ പിടിപെടാന്‍ രക്‌തസമ്മര്‍ദ്ദം കാരണമാകും.
ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ രക്‌തസമ്മര്‍ദ്ദത്തെ നല്ലരീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കും. രക്‌തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1, ചീരയില- മഗ്‌നീഷ്യം, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചീരയില സഹായിക്കും. ചീരയില ഉപയോഗിച്ചുള്ള ഭക്ഷണം ഉറപ്പായി കഴിക്കുക.
2, ഏത്തപ്പഴം- വലിയതോതില്‍ പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയ ഏത്തപ്പഴം ദിവസവും ഒരെണ്ണം വെച്ച് കഴിച്ചാല്‍ രക്‌തസമ്മര്‍ദ്ദം നല്ലരീതിയില്‍ നിയന്ത്രണവിധേയമാകും. കൂടാതെ നല്ല ആരോഗ്യവും ലഭിക്കും.
3, കിവിപ്പഴം- മുഖ്യമായും ചൈനയില്‍ കൃഷിചെയ്‌തുവന്ന മുട്ടയുടെ ആകൃതിയിലുള്ള കിവിപ്പഴം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഒരു വള്ളിച്ചെടിയിലാണ് ഈ പഴം പിടിക്കുന്നത്. പച്ചനിറത്തിലുള്ള ഈ പഴത്തില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്‌സിഡന്റ് ശരീരത്തിന് കൂടുതല്‍ രോഗപ്രതിരോധശേഷി നല്‍കുന്നു.
4, പാട കളഞ്ഞ പാല്‍- കൊഴുപ്പ് ഉള്ളതിനാല്‍ പാട മാറ്റിവേണം പാല്‍ ഉപയോഗിക്കാന്‍. പാലില്‍ രക്‌തസമ്മര്‍ദ്ദം നല്ലതുപോലെ കുറയ്‌ക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.
5, വെളുത്തുള്ളി- രക്‌തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്‌തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നു.
6, ബീന്‍സ്- രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്‌നീഷ്യവും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.
7, തക്കാളി- രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കുന്ന ആന്റി-ഓക്‌സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഉപയോഗിക്കുക.
മേല്‍പ്പറഞ്ഞവ കൂടാതെ സൂര്യകാന്തി എണ്ണ, ഒലിവ് എണ്ണ, പപ്പായ, വിവിധതരം ജ്യൂസുകള്‍ എന്നിവയും രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. രക്‌തസമ്മര്‍ദ്ദം ഉള്ളവര്‍ ഉപ്പ്, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യണം.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അമല്‍പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, മത്സ്യം തുടങ്ങി കാത്സ്യം, പൊട്ടാഷ്യം എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാം.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ
രുചികരം; ആരോഗ്യത്തിന് നല്ലത്. ഇപ്പോഴിതാ പുതിയ വിശേഷവും. നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നായിരുന്നു നല്ലെണ്ണ എന്ന എണ്ണയുടെ സവിശേഷത.
അപൂരിത കൊഴുപ്പുകളുടെ സാന്നിദ്ധ്യവും പൂരിത കൊഴുപ്പിന്‍റെ കുറവുമാണ് നല്ലെണ്ണയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗുണങ്ങള്‍. എന്നാല്‍ സിസമോള്‍ സിസാമിന്‍ എന്നിവ നല്ലെണ്ണയെ കൂടുതല്‍ പ്രിയങ്കരനാക്കുന്നു. കോശങ്ങളെ സംരക്ഷിയ്ക്കാന്‍ ഇവയ്ക്ക് കഴിയും.
തമിഴ്നാട്ടുകാരനായ ഡോ. ദേവരാജന്‍ ശങ്കറുടെ പരീക്ഷണങ്ങളിലാണ് നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്.
ശങ്കറും സഹപ്രവര്‍ത്തരും കൂടി രക്തസമ്മര്‍ദ്ദമുളള 328 പേരോട് പാചകത്തിന് നല്ലെണ്ണ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. വെറും 60 ദിവസം കൊണ്ട് അവരുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേയ്ക്ക് താണു. ഇവര്‍ നേരത്തെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ കഴിച്ചിട്ട് വലിയ ഫലം ഉണ്ടായിരുന്നില്ല.
അപൂരിത കൊഴുപ്പുകള്‍, വിറ്റാമിന്‍ - ഇ, നിസാമിന്‍ എന്നിവയുടെ സാന്നിധ്യമാകാം രകത്സമ്മര്‍ദ്ദം കുറച്ചത്. ശങ്കര്‍ പറഞ്ഞു. മൂന്നാഴ്ച കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങി.
രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന ഈ കണ്ടെത്തല്‍ ആശാവഹമാണെന്ന് അറ്റ്ലാന്‍റയിലെ ഏമറി സര്‍വ്വകലാശാലയിലെ ഡോ. സമ്പത്ത് പാര്‍ത്ഥസാരഥി പറഞ്ഞു.
അപൂരിത കൊഴുപ്പുകളുടെ ഗുണങ്ങള്‍ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് ബന്ധപ്പെട്ട് മാത്രമാണ് സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രക്തസമ്മദ്ദം കുറയ്ക്കുന്നു എന്ന കണ്ടെത്തല്‍ ആവേശഭരിതം തന്നെ.
വെറുതെയല്ല എള്ളെണ്ണയെ നല്ലെണ്ണ എന്ന് വിളിക്കുന്നത്.
No comments:
Post a Comment