Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

ആരോഗ്യത്തിന്റെ ആയുർവേദ വഴികൾ

മാറിയ കാലത്ത് വ്യാപകമാകുന്ന പല രോഗങ്ങളുടെയും പ്രധാനകാരണം ജീവിതശൈലിയിലെ മാറ്റമാണ്. കേരളീയരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ വിവിധ അസുഖങ്ങൾക്ക് ആയുർവേദത്തിൽ പരിഹാരങ്ങളേറെയുണ്ട്.

രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ ഇന്ന് പൊതുവേ കാണപ്പെടുന്ന ഒരു അസുഖമാണ്. സർ ക്ളിഫോർഡ് ആഷബെർട്ട് എന്ന ഭിഷഗ്വരനാണ് ഹൈപ്പർടെൻഷനെപ്പറ്റി ആദ്യമായി സൂചന നൽകിയത്. ആയുർവ്വേദത്തിൽ ആവരണ വാതരക്ത വികാരത്തിൽ രക്തസമ്മർദ്ദത്തെപ്പറ്റി വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.രക്തധമനികളിൽകൂടി ഒഴുകുന്ന രക്തം ധമനീഭിത്തികളിൽ ഏല്പിക്കുന്ന മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്നു പറയുന്നത്. ഹൃദയം സങ്കോചിക്കുന്പോഴുണ്ടാകുന്ന മർദ്ദത്തെ സിസ്റ്റോളിക് പ്രഷർ എന്നും ഹൃദയം വികസിക്കുന്പോഴുണ്ടാകുന്ന മർദ്ദത്തെ ഡയസ്റ്റോളിക് പ്രഷർ എന്നും പറയും. ഹൃദയമിടിപ്പിന്റെ എണ്ണം, ശക്തി, പ്രവഹിക്കുന്ന രക്തത്തിന്റെ അളവ് എന്നിവ ആശ്രയിച്ചാണ് സിസ്റ്റോളിക് പ്രഷറിന്റെ അളവ്. ചെറിയ ധമനികളിലെ പാർശ്വമർദ്ദത്തെ ആശ്രയിച്ചാണ് ഡയസ്റ്റോളിക് പ്രഷറിന്റെ അളവ്. ധമനിയുടെ വ്യാസത്തിനനുസരിച്ചും ഡയസ്റ്റോളിക് പ്രഷർ വ്യത്യാസപ്പെടും. അതായത് വ്യാസം വർദ്ധിച്ചാൽ മർദ്ദം കുറയുകയും വ്യാസം കുറഞ്ഞാൽ മർദ്ദം വർദ്ധിക്കുകയും ചെയ്യും.മനുഷ്യന്റെ പ്രായം,വംശം, ലിംഗ (സ്ത്രീപുരുഷഭേദം), പുകവലി, മദ്യപാനം,രക്തത്തിലെ കൊഴുപ്പിന്റെ അളവും പഞ്ചസാരയുടെ തോതും, ശരീരഭാരം എന്നിവയെല്ലാം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യവാനായ ഒരു വ്യക്തിയിൽ സിസ്റ്റോളിക് പ്രഷർ 90 മുതൽ 140 മില്ലീമീറ്റർവരെയും ഡയസ്റ്റോളിക് പ്രഷർ 60 മുതൽ 90 മില്ലീമീറ്റർ വരെയും ആയിരിക്കും. പ്രായത്തിനനുസരിച്ച് ഇതിൽ അല്പം വ്യതിയാനങ്ങളുണ്ടാകും. സിസ്റ്റോളിക് പ്രഷർ മാത്രം വർദ്ധിക്കുകയും ഡയസ്റ്റോളിക് പ്രഷർ സാധാരണ നിലയിൽ തുടരുകയും ചെയ്താൽ അപാകതയില്ല. അമിത രക്തസമ്മർദ്ദമുള്ളവരിൽ ഇവ രണ്ടും വർദ്ധിച്ചിരിക്കും.തലവേദന, മൂക്കിൽനിന്ന് രക്തം വരുക, അകാരണമായ ക്ഷീണം, നെഞ്ചിടിപ്പ്, കിതപ്പ്, ശ്വാസംമുട്ടൽ, കയറ്റം കയറുന്പോൾ നെഞ്ചിനുള്ളിൽ വേദന, കണ്ണിന് കാഴ്ചക്കുറവോ മൂടലോ, മൂത്രം അധികം പോവുക എന്നീ ലക്ഷണങ്ങൾ രക്തസമ്മർദ്ദമുള്ളവരിൽ കാണാം.

സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണത്താൽ രക്തസമ്മർദ്ദം തിട്ടപ്പെടുത്താൻ കഴിയും. രക്തസമ്മർദ്ദം പെട്ടെന്നു വർദ്ധിച്ചാൽ അത് ഹൃദ്രോഗത്തിന് വഴിതെളിക്കും. രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കിൽ തലച്ചോറിലെ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകാനും അബോധാവസ്ഥയിലാകാനും ശരീരത്തിന്റെ ഒരുവശം തളരാനും മുഖവും കണ്ണും ഒരു വശത്തേക്ക് കോടിപ്പോകാനും സാധ്യതയുണ്ട്.വ്യായാമം, കോപം, ദു:ഖം, ആകാംക്ഷ, ഭയം, മദ്യപാനം എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. വിശ്രമത്തിലും ഉറക്കത്തിലും രക്തസമ്മർദ്ദം ഏറ്റവും കുറഞ്ഞിരിക്കും.

*ശരിയായ ഉറക്കം, വിശ്രമം, എളിയ ജീവിതം, മിതമായ ആഹാരം എന്നിവ ശീലമാക്കണം. ഉറക്കമിളപ്പ്, മലകയറ്റം, അമിതമായ വ്യായാമം, മദ്യപാനം, പുകവലി, ഉപ്പിലിട്ട സാധനങ്ങൾ, അച്ചാറുകൾ, പപ്പടം,വറുത്ത സാധനങ്ങൾ, ഉണക്കമത്സ്യം എന്നിവ രക്തസമ്മർദ്ദമുള്ളവർ ഉപേക്ഷിക്കണം.*ഫലവർഗങ്ങൾ, കുന്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, പാവയ്ക്ക, വെണ്ടയ്ക്ക,വാഴയുടെ കുടപ്പനും പിണ്ടിയും, നെല്ലിക്ക, ചീര, മുരിങ്ങയില, കുന്പളത്തില, മത്തയില, പയറില, ചേന്പിന്റെ ഇലയും തണ്ടും, മുരിങ്ങയ്ക്ക എന്നിവ ഉപയോഗിക്കണം. മത്സ്യവും മാംസവും കഴിവതും ഒഴിവാക്കുക. * പച്ചക്കറികളാണെങ്കിലും സ്ഥിരമായി ഒന്നും ഉപയോഗിക്കരുത്.അമൽപ്പൊരി രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ഔഷധമാണ്. അമൽപ്പൊരിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന `റിസർപ്പൈൻ' എന്ന രാസഘടകം രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങയിലയും വെളുത്തുള്ളിയും രക്തസമ്മർദ്ദം നിയന്ത്രിച്ചുനിർത്താൻ സഹായിക്കും.* അഷ്ടവർഗം, മഹാരാസ്നാദി, രാസ്നാദി, അമൃതാഷഡംഗംസ ഗന്ധർവ ഹസ്താദി എന്നീ കഷായങ്ങളും ദശമൂലഹരീതകി ലേഹ്യവും മഹാമാനസമിത്രവടകം, രസരാജം എന്നീ ഗുളികകളും അമിതരക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ പര്യാപ്തമാണ്.

കൊളസ്ട്രോൾ കുറയ്‌ക്കാംആഹാരത്തിൽ കൊഴുപ്പിന്റെ അളവ് ഗണ്യമായി വർധിക്കുന്പോൾ കൊളസ്ട്രോൾ കൂടും. അത് ഹൃദ്രോഗത്തിന് വഴിതെളിയിക്കുകയും ചെയ്യും. ജന്തു കൊഴുപ്പിനേക്കാൾ സസ്യകൊഴുപ്പിനാണ് പോഷകഗുണം കൂടുതലുള്ളത്.സസ്യകൊഴുപ്പിൽ പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെ കൂടുതലുണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. ജന്തുകൊഴുപ്പുകൾ കൂടുതൽ അകത്തുചെന്നാൽ അത് ദുർമേദസ്സ് വർധിപ്പിക്കും. ദുർമേദസ്സ് കൂടിയാൽ ആയുസ്സ് കുറയുമെന്ന് മനസ്സിലാക്കണം.ദേഹത്ത് കുഴന്പ്, എണ്ണ ഇവ പുരട്ടാതെ അമർത്തി തിരുമ്മിയാൽ കൊളസ്ട്രോൾ ഗണ്യമായി കുറയും. സാധാരണ കുഴന്പ് തേച്ച് അനുലോമമായാണ് (രോമത്തിന് അനുകൂലമായി മുകളിൽ നിന്ന് താഴോട്ട്) തിരുമ്മാറ്. കൊളസ്ട്രോൾ ഉള്ളവരിൽ പ്രതിലോമമായി (രോമത്തിന് എതിർദിശഷയിൽ ചുവട്ടിൽ നിന്ന് മേലോട്ട്) തിരുമ്മണം. കുഴന്പിനുപകരം ചില ആയുർവ്വേദ ചൂർണങ്ങൾ ഉപയോഗപ്പെടുത്താം.ചുവന്നുള്ളി, കറിവേപ്പില,കാന്താരമുളക് എന്നീ നാടൻ പ്രയോഗങ്ങൾ കൊണ്ട് കൊളസ്ട്രോൾ കുറയുമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ വസ്തുതയാണ്.

* രാവിലെയും വൈകിട്ടും മുക്കാൻ മണിക്കൂർ മുടങ്ങാതെ നടക്കുന്നതു കൊണ്ടും കൊളസ്ട്രോൾ കുറയാൻ സഹായിക്കും.* ഒരു കറിപ്പാത്രം നിറയെ ചുവന്നുള്ളി (സവാള ആയാലും മതി) അരിഞ്ഞ് അല്പം ചെറുനാരങ്ങാനീര് ഒഴിച്ച് ഭക്ഷണത്തോടൊപ്പം ഒരുമാസം കഴിച്ചാൽ കൊളസ്ട്രോൾ കുറഞ്ഞുകിട്ടും.* അഞ്ചോ ആറോ അല്ലി കറിവേപ്പില അരച്ച് നെല്ലിക്ക വെള്ളത്തിൽ കലക്കി സേവിച്ചാൽ കൊളസ്ട്രോൾ കുറഞ്ഞുകിട്ടും.*കൊളസ്ട്രോൾ ഉള്ളവർ ആഹാരനിയന്ത്രണം കർശനമായി പാലിക്കണം. വെണ്ണ, നെയ്യ്, പന്നിയിറച്ചി, ആട്ടിറച്ചി,പോത്തിറച്ചി, ഡാൽഡ എന്നിവ പാടെ ഒഴിവാക്കണം.*ചെറുതരം മത്സ്യങ്ങൾ കറിയായിട്ട് ഉപയോഗപ്പെടുത്തണം. തൊലികളഞ്ഞ കോഴിയിറച്ചി കറിയായിട്ട് ഉപയോഗപ്പെടുത്തണം. തൊലി കളഞ്ഞ കോഴിയിറച്ചി കറിയായിട്ട് ഒന്നുരണ്ടു പീസ് മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ആവശ്യമെങ്കിൽ ഉപയോഗിക്കാം.*വെളിച്ചെണ്ണ കൊളസ്ട്രോളിന് വിരോധമല്ലെങ്കിലും അമിതമായ ഉപയോഗം അപകടം ക്ഷണിച്ചുവരുച്ചും. സൂര്യകാന്തി ഓയിൽ, സോയാബീൻ ഓയിൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗപ്പെടുത്താം. നാളികേരം പരമാവധി രണ്ട് ടീസ്പൂൺ ഒരു ദിവസം ഉപയോഗിക്കാം.*പാടനീക്കിയ പശുവിൻ പാൽമുക്കാൽ ഗ്ളാസ് (200 മില്ലി) ഉപയോഗിക്കാം. പാടനീക്കിയ പാലുകൊണ്ടുള്ള മോരും ഉപയോഗിക്കാം. എന്നാൽ വെണ്ണ, നെയ്യ് എന്നിവ കർശനമായി ഉപേക്ഷിക്കണം. അതുപോലെ വറുത്തതും പൊരിച്ചതും ഉപേക്ഷിക്കുന്നതും ഉത്തമം.അതിരാവിലെ എഴുന്നേൽക്കുക, ദിനചര്യകൾ കൃത്യമായി ചെയ്യുക, പതിവായി വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയതും കൊഴുപ്പുകുറഞ്ഞതുമായ ആഹാരം ശീലമാക്കുക, പുകവലിയും മദ്യപാനവും പാടെ ഉപേക്ഷിക്കുക എന്നിവയെല്ലാം കൊളസ്ട്രോൾ കുറയാൻ സഹായിക്കും. എല്ലാത്തരം പുളികളും പ്രത്യേകിച്ച് കുടമ്പുളി കൊളസ്ട്രോൾ കുറയ്ക്കും.കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ രക്തധമനികളുടെ വ്യാസം ചുരുങ്ങിപ്പോകാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കാനും അതുവഴി ഹൃദയാഘാതത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കാനും അതുവഴി ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും വഴിതെളിക്കും. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും കൂടെകൂടെ വൈദ്യപരിശോധന നടത്തുകയും വേണം

No comments:

Post a Comment